Monday, September 2, 2013

സോളാര്‍ കേസ്

 സോളാര്‍ കേസ്

   സോളാര്‍ കേസ് സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്ന് പ്രതിപക്ഷം വാശിപിടിക്കുന്നത് എന്തിനെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല.

    ന്യായത്തെയും അന്യായത്തെയും തെളിവിന്റെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ആളാണ്‌ ജഡ്ജി (ജഡ്ജ് ചെയ്യാന്‍ കഴിവുള്ള ആള്‍). മുന്‍വിധികളില്ലാതെ ആയിരിക്കും അദ്ദേഹം പ്രശ്നത്തെ സമീപിക്കുക. അതിനെല്ലാം വേണ്ട കഴിവും മനോനിലയും ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതോ റിട്ടയര്‍ ആകുമ്പോള്‍  ഇല്ലാതാകുന്നതോ അല്ല. അറിവിലൂടെയും അനുഭവങ്ങളിലൂടെയും ആണ് ആ കഴിവ് ലഭിക്കുക. ആ കഴിവ് ഉള്ളവരാണ് സിറ്റിംഗ് ജഡ്ജിയും റിട്ടയര്‍ ആയ ജഡ്ജിയും. ഒരു സിറ്റിംഗ് ജഡ്ജിക്ക് ഒരു കമ്മീഷന്‍ എന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ റിട്ടയര്‍ ആയ ജഡ്ജിക്കും ചെയ്യാന്‍ കഴിയും എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. വാസ്തവത്തില്‍ സ്വതന്ത്രമായി തെളിവുകള്‍ പരിശോധിച്ചു വിശദമായ റിപ്പോര്‍ട്ട് കൊടുക്കാന്‍ റിട്ടയര്‍ ആയ ജഡ്ജിക്കാണ് കൂടുതല്‍ സമയവും സൌകര്യവും ലഭിക്കുക എന്ന് ഞാന്‍ കരുതുന്നു. പരിചയസമ്പന്നതയും അദ്ദേഹത്തിനായിരിക്കും സാധാരണനിലയില്‍ സിറ്റിംഗ് ജഡ്ജിയെക്കാള്‍ കൂടുതല്‍.  ഒരിക്കല്‍ റിപ്പോര്‍ട്ട് കൊടുത്തുകഴിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. (വാസ്തവത്തില്‍ പല കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും അടുത്ത നടപടി ഉണ്ടായിട്ടില്ല.).

കോടതിയിലെ കേസ്സുകളുടെ ബാഹുല്യം നിമിത്തമാണ് കോടതിക്ക് ഒരു സിറ്റിംഗ് ജഡ്ജിയെ അന്വേഷണക്കമ്മീഷനായി മാറ്റിനിര്‍ത്താന്‍ കഴിയാതെ വരുന്നത്. കേസ്സുകള്‍ തീരുമാനിക്കാന്‍ താമസിക്കുന്നത് പൊതുജനങ്ങളെയും ബാധിക്കുമല്ലോ? ഈ സാഹചര്യത്തില്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ അന്വേഷണക്കമ്മീഷനായി നിയമിക്കുന്നതല്ലേ ശരി? അന്വേഷണ റിപ്പോര്‍ട്ടില്‍ പെട്ടെന്നുതന്നെ തീരുമാനം എടുത്തു നടപ്പാക്കണം എന്ന കാര്യത്തിലല്ലേ വാശിപിടിക്കേണ്ടതുള്ളൂ?  പക്ഷെ എന്തുകൊണ്ടോ അന്വേഷണം ആവശ്യപ്പെടുന്നവര്‍ക്ക് സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്നാണ് വാശി. എന്തിനോ എന്തോ?

                        &&&&&&&&&&

കൃഷ്ണ


5 comments:

  1. ഒരു കാര്യം ചോദിക്കട്ടെ
    കുറിപ്പുമായി ഒരു ബന്ധവുമില്ല

    ജഡ്ജി എന്ന വാക്ക് ഏത് ഭാഷയിലെയാണ്?

    ReplyDelete
  2. പക്ഷെ എന്തുകൊണ്ടോ
    അന്വേഷണം ആവശ്യപ്പെടുന്നവര്‍ക്ക് സിറ്റിംഗ് ജഡ്ജി
    തന്നെ അന്വേഷിക്കണമെന്നാണ് വാശി. എന്തിനോ എന്തോ?

    കാര്യം നടത്തിക്കുവാൻ..പിന്നല്ലാതെന്..!

    ReplyDelete
    Replies
    1. കാര്യം നടത്തിക്കുവാന്‍ എന്നെഴുതിയതിന്റെ അര്‍ത്ഥം മനസ്സിലായില്ല. ഒന്ന് വിശദീകരിക്കുമോ?

      Delete
  3. As per Webster’s Ninth collegiate dictionary the connected words are. ME) Juggen,(fr OF) Jugier, (fr L) Judicare, (fr) Judic. ME is middle English, fr is French, OF is Old French and L is Latin. It is all that I could collect. May be, the origin is from Latin,Old Norse (The Language of the Viking nvaders). I do not know about these and collected thease information from Webster’s Ninth collegiate dictionary as mentioned above. Thanks.

    ReplyDelete

  4. ചിലർക്ക്‌ പഴഞ്ചോറിനോടാണു് താൽപ്പര്യം എന്നുകരുതി ചൂടുചോറ് ഉണ്ടങ്കിൽ കഴിച്ചുകൂടെന്നില്ലല്ലോ. അല്ല്ലെങ്കിൽത്തന്നെ ചോറ് തന്നെ വേണമെന്ന് എന്തിത്ര വാശി. ചപ്പാത്തി (വക്കീൽ) ആയാലും വിശപ്പ്മാറില്ലേ. വീട്ടിൽ (കോൺഗ്രസ്സിൽ) അത്‌ ഇഷ്ടമ്പോലെ ഉണ്ടുതാനും.

    ReplyDelete