Wednesday, April 11, 2018

മഴ...

മിന്നല് വന്നല്ലോ...
ഇടി വന്നല്ലോ...
മഴ വരുമല്ലോ...
ഇയ്യയ്യാ ഇയ്യയ്യാ...
(എന്‍റെ രണ്ടര വയസ്സുകാരി കുഞ്ഞുമോള്‍ടെ മഴ പാട്ട്)രേഖ സന്തോഷ്‌Sunday, March 18, 2018

കുത്തകബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കുക.-Post office Savings Bank A/c

എല്ലാവരും Post office Savings Bank A/c എടുക്കുക.
    minimum Balance 50 രൂപ മതി.
👍 Openingന് 100 രൂപയും.
👍 Head Post Officeല്‍ ചെന്നാല്‍ 20 മിനിറ്റ് കൊണ്ട് അക്കൗണ്ട് ആരംഭിക്കാം.
 ATM Card അപ്പോള്‍ത്തന്നെ കിട്ടും, 24 മണിക്കൂറിനകം ആക്ടിവേഷനാകും.
 (ഹെഡ് പോസ്റ്റ് ഓഫീസുകളിലും സബ് പോസ്റ്റ് ഓഫീസുകളിലും മാത്രമാണ് ഇപ്പോൾ ATM കാർഡ് നല്കുന്നത്. അക്കൗണ്ടിൽ പണം ആർക്കുവേണമെങ്കിലും നിക്ഷേപിക്കാം. പിൻവലിക്കാൻ അക്കൗണ്ട് ഹോൾഡർക്ക് മാത്രമേ കഴിയൂ.)
 ഇന്‍ഡ്യയില്‍ ഏതു Post Office ലും Cash നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം.
👍 ചെക്ക് ബുക്ക് തരും.
👍 ATM Card ഇന്‍ഡ്യയിലെ ഏതു ബാങ്കിന്‍െറ Counteril നിന്നും Cash പിന്‍വലിക്കാം. (പരമാവധി 25 ആയിരം രുപവരെ ദിവസം).
👍 ഒരുമാസം എത്ര തവണ ഉപയോഗിച്ചാലും മറ്റു ഫീസുകള്‍ ചുമത്തില്ല.
👍 ഒരു സര്‍വ്വീസ് ചാര്‍ജും ഒന്നിനും ഒരിക്കലും കൊടുക്കേണ്ട.
 MobileBanking, Internet Banking, Online Purchase എന്നീ മറ്റു ബാങ്കുകളിലെ എല്ലാ സൗകര്യവും ഉണ്ട്.
👉 ബാങ്കുകളിലെ പണം Postal അക്കൗണ്ടിലേക്ക് മാറ്റുക.
👉
 കുത്തകബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കുക.
 മാത്രമല്ല, നിലവിൽ മറ്റു ബാങ്കുകളിലുളള എല്ലാ എസ്.ബി. അക്കൗണ്ടുകളും ഒഴിവാക്കാം... അപ്പോൾ നമ്മുടെ പോസ്റ്റോഫീസുകൾ ഇന്നുളള വമ്പൻ ബാങ്കുകളുടെ നിലവാരത്തിലേക്ക് വരും.

കൂടുതൽ വിവരങ്ങൾക്ക് 'കേരള പോസ്റ്റ്' സൈറ്റ് സന്ദർശിക്കുക.
www.keralapost.gov.in/
 

Tuesday, November 22, 2016

കൊഴിഞ്ഞ പീലികൾ
 കോർത്തെടുക്കട്ടേ
ചാഞ്ഞ കൺകളിൽ
തിരി തെളിക്കട്ടേ
നഷ്ടദീപ്തിയെ പിൻരമിപ്പിക്കാം
നാഗദ്വന്ദത്തെ
ആട വിട്ടിടാം

Saturday, March 29, 2014

“സേവകന്‍ “ എന്ന പദത്തിന്റെ അര്‍ത്ഥം യജമാനന്‍ എന്നാണോ?


  സേവകന്‍   എന്ന പദത്തിന്റെ അര്‍ത്ഥം യജമാനന്‍ എന്നാണോ?

ഒരു ജനാധിപത്യരാജ്യത്തെ കാര്യങ്ങള്‍ ഭരണഘടന അനുശാസിക്കുന്ന പ്രകാരം നടത്തുക എന്ന ജോലി പൊതുജനങ്ങളാല്‍ ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നവരാണ്  എം.പി./എം.എല്‍.എ./മന്ത്രി മുതലായവര്‍. ഇന്റര്‍വ്യൂവിനു ശേഷം ഒരു കമ്പനി ജോലിക്കാരെ തെരഞ്ഞെടുക്കുന്നതുപോലെ തന്നെ വോട്ടിലൂടെ പൊതുജനങ്ങള്‍ ഇവരെ തെരഞ്ഞെടുക്കുന്നു. അതായത് “രാജ്യം ഭരിക്കുന്നവര്‍” എന്ന് തെറ്റായി നമ്മള്‍ വിശേഷിപ്പിക്കുന്നവര്‍ എല്ലാം യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളുടെ ജോലിക്കാരാണ് എന്നര്‍ത്ഥം. ഒരു സാധാരണക്കാരന്‍ ഒരു ഓഫീസിലേക്ക് അയാളുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നതുപോലെ തന്നെ. കമ്പനിയുടെ ഉടമസ്ഥരായ പൊതുജനത്തെ കാണുമ്പോള്‍ എഴുന്നേറ്റു നിന്നു ആദരിക്കേണ്ടവന്‍. കമ്പനി തീരുമാനിക്കുന്ന ശമ്പളത്തിനും പെന്‍ഷനും മാത്രം അര്‍ഹതയുള്ളവന്‍. തന്‍റെ സ്ഥാനത്തോ തന്നോടൊപ്പമോ ജോലിക്കാരായി സ്വന്തം ബന്ധുക്കളെ നിയമിക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്തവന്‍. കമ്പനിയുടെ സ്വത്തു മോഷ്ടിക്കുക മുതലായ തെറ്റുകള്‍ ചെയ്‌താല്‍ ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെടേണ്ടവന്‍. ശരിയല്ലേ? തര്‍ക്കമില്ലല്ലോ?
പക്ഷെ നമ്മുടെ ചുറ്റും ഇന്ന് കാണുന്നത് എന്താണ്? ലക്ഷങ്ങള്‍ വിലപിടിപ്പുള്ള കാറില്‍ സേവകവൃന്ദം പാഞ്ഞുപോകുമ്പോള്‍ യജമാനനായ പൊതുജനം വിയര്‍ത്തൊലിച്ചു നടക്കുന്നു. ഇല്ലെങ്കില്‍ ബസ്സിലും തീവണ്ടിയിലും കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നു. ഇത് വിരോധാഭാസമല്ലേ?

Tuesday, March 11, 2014

ഒരു പാവം ടീച്ചറിന്‍റെ കഥ (ചെറുകഥ)


 ഒരു പാവം ടീച്ചറിന്‍റെ  കഥ (ചെറുകഥ)

മകള്ക്ക് അദ്ധ്യാപികയായി ജോലികിട്ടി. അവളെ ആദ്യത്തെ ദിവസം സ്കൂളില്വിട്ടിട്ടു വരുമ്പോഴാണ് ശശാങ്കന് കഥ ഓര്മ്മ വന്നത്. നാല്പ്പത്തഞ്ചു വര്ഷത്തോളം മുന്പ് നടന്ന സംഭവം.

 അന്ന് അയാള്ഫോര്ത്തില്പഠിക്കുയാണ്. ഇന്നത്തെ എട്ടാം സ്റ്റാന്ഡേര്ഡ് എന്ന് പറയാം.

അയാളുടെ ക്ലാസ്സിലെ മലയാളം ടീച്ചര്ആറുമാസത്തെ അവധിയെടുത്തു. മെറ്റേര്ണിറ്റി ലീവായിരുന്നെന്നു തോന്നുന്നു. പകരം ഒരു പെണ്കുട്ടിയെ ആറുമാസത്തേക്ക് നിയമിച്ചു. പത്തിരുപത്തഞ്ചു വയസ്സുമാത്രം പ്രായം തോന്നിക്കുന്ന ഒരു പെണ്കുട്ടി.

 അന്നത്തെ നല്ല ഒരു വിഭാഗം വിദ്യാര്ത്ഥികളും നല്ല പ്രായവും തടിയും ഉള്ളവര്ആയിരുന്നു. പൊടിമീശക്കാര്പോലും അക്കൂട്ടത്തില്ഉണ്ടായിരുന്നു എന്ന് പറയുമ്പോള് ക്ലാസ് എങ്ങനെയുണ്ടാകും എന്ന് ഊഹിക്കാമല്ലോ?

Wednesday, February 19, 2014

അല്ല അല്ല ഇ മല്ലുവിന് എന്ത് പറ്റി ?  • നാഷണല്‍ ഹൈവേ ആറു വരി  ആക്കരുത് .. BOT അടിസ്ഥാനത്തില്‍ ഹൈവേ  വേണ്ടേ വേണ്ട . 
വണ്ടി  കേറി  ചത്താലും സമരം തന്നെ  സുഖം !!!

  • അതിവേഗ റെയില്‍വേ കോറിഡോര്‍  / സൂപ്പര്‍ ഹൈവേ  ഇവ  നമുക്ക് വേണ്ട .

ഉം !! കേരളം വിഭജിക്കപ്പെടും .!!!!

Thursday, December 5, 2013

Man, you are a cheat(English Story)


Man, you are a cheat

After retiring from service in 2001, it was my routine to sit out in the evenings, to see the night slowly replacing the day. To see the stars begin to shine upon the dark robe which Mother Nature prefers to wear during nights. On full-moon nights, the sky will appear like a boundless dancing floor, where the stars dance in the cool light of moon. On rainy days, while looking at the sky, the earth will emerge as a huge ship moving through the pitter-patter of rain towards eternity. In the darkness of new moon days, but for the chirping of insects and occasional warble and twitter of birds, the surroundings of my house will be strangely silent. Even the sound and noise of television, which the other members of family savored, reached me only as a soft vibration, since my seat was far away from it. Even those stray dogs, who wandering around our house during day time, running hither and yon, barking and howling and yowling, kept quiet during nights, obeying the mysterious  command of nature. 
          It was on one of such late evening of a rainy day that he came to me. In fact, it was raining throughout the day, but by evening it had reduced to a thin drizzle. He entered into the sit-out as if to escape from the rain, while his companion, another waif - who was bigger than him- had run away. Once inside, he began to shake off the water from his body that he saw me. He stood still for some time, looking directly into my eyes and probably seeing no trace of animosity there, completed the process of shaking off water.

Friday, November 29, 2013

ഫ്ലക്സ് ബോര്‍ഡുകള്‍


അടുത്ത കാലത്തായി കാണുന്ന ഒരു പ്രവണതയാണ് റോഡരുകിലെല്ലാം ഫ്ലക്സ് ബോര്‍ഡുകള്‍/സാധാരണ ബോര്‍ഡുകള്‍ മുതലായവ പ്രദര്‍ശിപ്പിക്കുക എന്നത്. കൂടുതലും രാഷ്ട്രീയക്കാരുടെ ബോര്‍ഡുകളാണ്.


ഒരാളിന് അയാളുടെ പാര്‍ട്ടി എന്തെങ്കിലും സ്ഥാനം നല്‍കി എന്നിരിക്കട്ടെ. അത് അവരുടെ ഉള്‍പ്പാര്‍ട്ടിക്കാര്യം. ഇന്ത്യയിലെ എല്ലാ പാര്‍ട്ടികള്‍ക്കും ആകെ ജനസംഖ്യയുടെ അന്‍പതില്‍ താഴെ ശതമാനം മാത്രമേ പ്രാതിനിധ്യം ഉള്ളൂ എന്ന നിലക്ക് - അല്ലെങ്കില്‍ പിന്നെ ഇവിടെ ഇത്രയേറെ പാര്‍ട്ടികള്‍ എങ്ങനെ നിലനില്‍ക്കുന്നു? കുറെ വോട്ടെങ്കിലും നേടാത്ത സ്ഥാനാര്‍ഥികളില്ല, നാലഞ്ചു സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളും ഇല്ല - ഒരാളുടെ പാര്‍ട്ടിയിലെ സ്ഥാനം ആ പാര്‍ട്ടിയുടെ മാത്രം പ്രശ്നമാണ്. അത് ആ പാര്‍ട്ടിക്കാര്‍ക്ക് അറിയുകയും ചെയ്യാം. പിന്നെ എന്തിന് അയാള്‍ക്കുള്ള അഭിനന്ദനം - എന്തിനാണ് അഭിനന്ദിക്കുന്നതെന്ന് പാര്‍ട്ടിക്കാര്‍ക്ക് മാത്രമറിയാം. സേവനം ചെയ്യാന്‍ അവസരം കിട്ടിയതിനു ആണെങ്കില്‍ അതിനു എന്തിനാണ് അഭിനന്ദനം? സേവനം ചെയ്യാന്‍ സ്ഥാനം വേണമെന്നില്ലല്ലോ?

Tuesday, November 26, 2013

മാന്ത്രികസ്സോപ്പ്

 മാന്ത്രികസ്സോപ്പ്


ഔതക്കുട്ടി & കമ്പനിയുടെ സെയില്‍സ് മാനേജര്‍ ആയിരുന്നു കേശവന്‍നായര്‍. മുതലാളിയും ഭാര്യയും രണ്ടു പെണ്‍മക്കളുമാണ് കമ്പനിയുടെ ഉടമസ്ഥര്‍.


കമ്പനിയിലെ ജോലിക്കാരെ നിരന്തരം ശകാരിക്കുകയാണ് മുതലാളിയുടെ പ്രധാന ജോലി. കമ്പനിക്കാര്യങ്ങള്‍ നോക്കി നടത്തുന്നത് മൂത്തമകള്‍ ക്ലാര.

     

മുതലാളിയുടെ ശകാരത്തെ കേശവന്‍നായര്‍ ഒട്ടും ഭയപ്പെട്ടിരുന്നില്ല. അതൊക്കെ അങ്ങിനെ കിടക്കും. ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ വില്‍പ്പന കൂടാത്തത്?


ഭയം മുഴുവന്‍ ക്ലാരയെയാണ്.


ഒരുനാള്‍ കേശവന്‍നായര്‍ ക്ലാരയുടെ ഓഫീസിലേക്ക് വിളിക്കപ്പെട്ടു.


അകത്തുകയറി പത്തുമിനിട്ടിനുള്ളില്‍ കതകു വലിച്ചുതുറന്ന് കേശവന്‍നായര്‍ ഓടിയകന്നതു കാണാന്‍ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. പക്ഷെ ക്ലാരയുടെ നാവില്‍നിന്നും തെറിച്ച വാക്കുകള്‍ കേള്‍ക്കാന്‍ കേശവന്‍നായര്‍ ഉണ്ടായിരുന്നു.

"ആണും പെണ്ണും കെട്ട മൊശകോടന്‍. ഫൂ."

അതോ അങ്ങിനെ കേട്ടെന്നു അയാള്‍ക്ക് തോന്നിയതാണോ?

ഏതായാലും അതെല്ലാം മറക്കാന്‍ അയാള്‍ ശ്രമിച്ചു. വിജയിച്ചെന്നു കരുതി.

ക്ലാരയെ കഴിവതും ഒഴിവാക്കി. വെറുതെ എന്തിനാ പൊല്ലാപ്പ്?

പക്ഷെ നാദങ്ങള്‍ ടേപ്പിനുള്ളില്‍ മയങ്ങിക്കിടന്നു.

കടലിന്‍റെ അഗാധതയിലെ കുടത്തിനുള്ളിലെ ഭൂതമെന്നതുപോലെ.

Friday, November 22, 2013

സ്വപ്നഗീത (കവിത)

     സ്വപ്നഗീത


മരണത്തിനെന്തിത്ര ക്രൂരഭാവം കൃഷ്ണ?

അതിനെ നീയറിയില്ല, യത്രമാത്രം.


ജനനത്തിലെന്തിന്നു രോദനം ശ്രീകൃഷ്ണ?

അത് കര്‍മ്മഫലഭീതി, യത്രമാത്രം.


മനസ്സിന്നടിത്തട്ടി, ലജ്ഞാതദുഃഖങ്ങള്‍

തിരകളായുയരുന്നതെന്തു കൃഷ്ണ?


തിരയല്ല, ഭീതിയാ,ലുള്ളം കലങ്ങുമ്പൊ-

ഴുയരുന്ന ബുദ്ബുദശ്രേണി മാത്രം.


അത് മാറുവാനെന്തു ചെയ്യണം ഞാന്‍ കൃഷ്ണ?

അലസത വെടിഞ്ഞീടു,കത്രമാത്രം