Showing posts with label ലേഖനങ്ങള്‍. Show all posts
Showing posts with label ലേഖനങ്ങള്‍. Show all posts

Friday, November 29, 2013

ഫ്ലക്സ് ബോര്‍ഡുകള്‍


അടുത്ത കാലത്തായി കാണുന്ന ഒരു പ്രവണതയാണ് റോഡരുകിലെല്ലാം ഫ്ലക്സ് ബോര്‍ഡുകള്‍/സാധാരണ ബോര്‍ഡുകള്‍ മുതലായവ പ്രദര്‍ശിപ്പിക്കുക എന്നത്. കൂടുതലും രാഷ്ട്രീയക്കാരുടെ ബോര്‍ഡുകളാണ്.


ഒരാളിന് അയാളുടെ പാര്‍ട്ടി എന്തെങ്കിലും സ്ഥാനം നല്‍കി എന്നിരിക്കട്ടെ. അത് അവരുടെ ഉള്‍പ്പാര്‍ട്ടിക്കാര്യം. ഇന്ത്യയിലെ എല്ലാ പാര്‍ട്ടികള്‍ക്കും ആകെ ജനസംഖ്യയുടെ അന്‍പതില്‍ താഴെ ശതമാനം മാത്രമേ പ്രാതിനിധ്യം ഉള്ളൂ എന്ന നിലക്ക് - അല്ലെങ്കില്‍ പിന്നെ ഇവിടെ ഇത്രയേറെ പാര്‍ട്ടികള്‍ എങ്ങനെ നിലനില്‍ക്കുന്നു? കുറെ വോട്ടെങ്കിലും നേടാത്ത സ്ഥാനാര്‍ഥികളില്ല, നാലഞ്ചു സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളും ഇല്ല - ഒരാളുടെ പാര്‍ട്ടിയിലെ സ്ഥാനം ആ പാര്‍ട്ടിയുടെ മാത്രം പ്രശ്നമാണ്. അത് ആ പാര്‍ട്ടിക്കാര്‍ക്ക് അറിയുകയും ചെയ്യാം. പിന്നെ എന്തിന് അയാള്‍ക്കുള്ള അഭിനന്ദനം - എന്തിനാണ് അഭിനന്ദിക്കുന്നതെന്ന് പാര്‍ട്ടിക്കാര്‍ക്ക് മാത്രമറിയാം. സേവനം ചെയ്യാന്‍ അവസരം കിട്ടിയതിനു ആണെങ്കില്‍ അതിനു എന്തിനാണ് അഭിനന്ദനം? സേവനം ചെയ്യാന്‍ സ്ഥാനം വേണമെന്നില്ലല്ലോ?

Wednesday, October 16, 2013

പുതിയ കാറും പുരോഗതിയും


പുതിയ കാറും പുരോഗതിയും 

സാധനങ്ങളുടെ വില കൂടിക്കൊണ്ടേയിരിക്കുന്നു. പച്ചക്കറികളുടെ വിലയും കൂടുന്നു. കാരണം അവയില്‍ ചേര്‍ക്കുന്ന മായങ്ങളുടെ വിലക്കുടുതലാകാം. മായം ചേര്‍ന്നതെന്ന മഹത്വം പാവം കറിവേപ്പിലക്കും നല്‍കാന്‍ മായം ചേര്‍ക്കല്‍കാര്‍ മറക്കുന്നില്ല എന്നത് അവരുടെ മഹത്വത്തിനുള്ള തെളിവാണല്ലോ? അപ്പോള്‍ അവരുടെ ലാഭം കൂട്ടുകതന്നെ വേണം. അതിനായി പൊതുജനം ത്യാഗങ്ങള് സഹിച്ചല്ലെ പറ്റൂ.


ഡീസലിനും പെട്രോളിനും വില വര്‍ദ്ധിപ്പിക്കുന്നു. കാരണം ഒരിക്കലും ലാഭമുണ്ടാക്കാന്‍ കഴിയാത്ത എണ്ണക്കമ്പനികള്‍ക്ക് തങ്ങള്‍ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നെങ്കിലും പ്രഖ്യാപിക്കാന്‍ കഴിയണമല്ലോ? അതുകൊണ്ട് സാധനവില കൂടുന്നെങ്കില്‍ അത് പൊതുജനങ്ങളുടെ നിര്‍ഭാഗ്യം എന്നുമാത്രമല്ലേ  പറയാനാകൂ? കാരണം,

Monday, October 14, 2013

ഭരണചക്രം തിരിക്കുന്നവര്‍

ഭരണചക്രം തിരിക്കുന്നവര്‍

 

ഏതാനും നാള്‍ മുന്‍പുവരെ കേരളത്തിലെ വളരെ ചെറിയ ഒരു പാര്‍ട്ടിയുടെ ചെയര്‍മാന്‍ പാര്‍ട്ടിയുടെ ഒരേ ഒരു എം.എല്‍.എ.യും കഴിവ് തെളിയിച്ച മന്ത്രിയുമായ തന്‍റെ മകനോട് രാജിവക്കൂ, രാജിവക്കൂ എന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയുടെ ഫലമാകാം, മന്ത്രിക്കു ചില വ്യക്തിപരമായ കാരണങ്ങളുടെ പേരില്‍ മന്ത്രിസ്ഥാനം രാജി വെക്കേണ്ടിവന്നു. ഇന്ന് അതേ ചെയര്‍മാന്‍ മകനോട് മന്ത്രിയാകാന്‍ പറയുന്നു! മകനെ മന്ത്രിയാക്കാന്‍ ബന്ധപ്പെട്ടവരോടെല്ലാം ആവശ്യപ്പെടുന്നു. മകന് മാറ്റം വന്നിട്ടുണ്ടെന്നും അവന്‍ പാര്‍ട്ടി പറയുന്നതെല്ലാം വള്ളിപുള്ളി വിസര്‍ഗ്ഗം തെറ്റാതെ അനുസരിച്ചുതുടങ്ങിയിട്ടുണ്ടെന്നും ആണ് അദ്ദേഹം അതിനു പറയുന്ന ന്യായീകരണം. പക്ഷെ മന്ത്രി ആദ്യം ജനങ്ങളുടെ ആളാണെന്നും പിന്നെ മാത്രമാണ് പാര്‍ട്ടിയുടെ ആളാകുന്നതെന്നുമുള്ള ജനാധിപത്യത്തിന്‍റെ അടിസ്ഥാനതത്വം അദ്ദേഹം മറന്നു പോകുന്നു. വാര്‍ദ്ധക്യം ആവാം കാരണം എന്ന് സമാധാനിക്കാം, അല്ലെ? അതോ അദ്ദേഹം ഒരിക്കലും ജനങ്ങള്‍ക്കുവേണ്ടി ഭരിച്ചിട്ടില്ലെന്നത് കൊണ്ടാണോ? അദ്ദേഹം ഇപ്പോള്‍  മുന്നോക്കകോര്‍പ്പറേഷന്‍റെ ചെയര്‍മാനും കൂടിയാണ്. (എന്താണോ എന്തോ ഈ കോര്‍പ്പറേഷന്‍റെ ജോലി?). പക്ഷെ അവിടെയും അദ്ദേഹത്തിന് ഒരു പരാതിയുണ്ട്. തനിക്ക് അകമ്പടി സേവിക്കാന്‍ ഗണ്‍മാനോ പോലീസോ ഒന്നുമില്ല. എന്തു കഷ്ടം, അല്ലേ?  



പക്ഷെ ഇതൊന്നുമല്ല ഇവിടുത്തെ പ്രശ്നം. ഈ ഭരണം ആര്‍ക്കുവേണ്ടി എന്നുള്ളതാണ്. തമ്മിലടിക്കാന്‍ വേണ്ടിയാണോ ജനപ്രതിനിധികളെ ജനങ്ങള്‍ വോട്ടുചെയ്തു തെരഞ്ഞെടുക്കുന്നത്?



ഒരു നേതാവുണ്ട് നമ്മുടെ നിയമസഭയില്‍. അദ്ദേഹം സത്യസന്ധനാണ്. ആരുടെയെങ്കിലും കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന്‍റെ അറിവില്‍  തന്‍റെ ജോലി.

Friday, October 11, 2013

വരുമാനക്കുറവ്


വരുമാനക്കുറവ്

 

കേരളത്തിന്‍റെ വരുമാനക്കുറവ് പരിഹരിക്കാന്‍ ചെലവു ചുരുക്കല്‍ ഉള്‍പ്പടെ പല നടപടികളും എടുക്കുന്നു എന്ന പത്രവാര്‍ത്ത കണ്ടു. വളരെ നല്ലത്.

 

ചെലവു ചുരുക്കലിന്റെ ഭാഗമായി നിയമനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നും കണ്ടു. ഈ നിയമനങ്ങള്‍ പൊതുജനങ്ങളുടെ സഹായത്തിനു വേണ്ടിയുള്ളതാണെങ്കില് ആ നിയമനങ്ങല്‍ കുറക്കുന്നത് പൊതുജനങ്ങളെ പ്രതികൂലമായല്ലേ ബാധിക്കുക? മറിച്ചാണെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് ഇവിടുത്തെ നിയമനങ്ങള്‍?

 

എത്രയോ വലിയ ശമ്പളവും മറ്റാനുകൂല്യങ്ങളുമാണ് നമ്മുടെ ജനപ്രതിനിധികള്‍ എടുക്കുന്നത്? (സ്വന്തം ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും മറ്റും സ്വയം വര്‍ദ്ധിപ്പിക്കുന്നതിനെ എടുക്കുക എന്നുതന്നെയല്ലേ പറയേണ്ടത്?) ചെലവുചുരുക്കലിന്റെ ഭാഗമായി ഇവര്‍ സ്വന്തം ശമ്പളവും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറച്ചു മാതൃക കാണിക്കുന്നതല്ലേ അതിന്‍റെ ശരി? അതല്ലേ ഉചിതം? അതല്ലേ ജനങ്ങളുടെ വോട്ടു വാങ്ങി ഭരണം നടത്തുന്ന ജനസേവകരുടെ ഇപ്പോഴത്തെ കടമ? അപ്പോഴല്ലേ അവര്‍ യഥാര്‍ത്ഥ ജനസേവകര്‍ ആകുന്നുള്ളൂ?



അതിനുപകരം അവര്‍ എന്താണ് ചെയ്യുന്നത്?

Saturday, September 7, 2013

രൂപയുടെ വിലയിടിയുന്നു


രൂപയുടെ വിലയിടിയുന്നു

 

രൂപയുടെ വിലയിടിയുന്നു എന്ന് കേള്‍ക്കുമ്പോള്‍ സാമ്പത്തികശാസ്ത്രം പഠിച്ചവരും പഠിക്കാത്തവരും ഒരുപോലെ ഭയപ്പെടുന്നു. പഠിക്കാത്തവര്‍ ടി.വി. യില്‍  നോക്കുമ്പോള്‍ ഡോളറിനു തുല്യമായി കാണിക്കുന്ന രൂപയുടെ തുക കൂടിവരുന്നതും മറുവശത്ത് വിലയിടിയുന്നു എന്ന് പറയുന്നതും കേട്ട് അമ്പരക്കുന്നു. ഒരു ഡോളര്‍ വാങ്ങാന്‍ കൂടുതല്‍ രൂപ കൊടുക്കേണ്ടിവരുമ്പോള്‍ ഇറക്കുമതിക്ക് കൂടുതല്‍ ഇന്ത്യന്‍ രൂപ വേണ്ടിവരുന്നു എന്നാണു രൂപയുടെ വിലയിടിയുന്നു എന്ന് പറയുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നറിയുമ്പോള്‍ എന്നാല്‍ പിന്നെ ഇറക്കുമതി ചെയ്യാതിരുന്നുകൂടെ എന്ന് സാധാരണക്കാരന്‍ ചിന്തിക്കുന്നു.

ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നത് പെട്രോള്‍, ഡീസല്‍ എന്നിവയാണല്ലോ? എന്‍റെ ഊഹം ശരിയാണെങ്കില്‍ പല യന്ത്രങ്ങളും അതോടൊപ്പം സ്വര്‍ണ്ണവും ആഡംബരവസ്തുക്കളും ഇന്ത്യക്ക് ഇറക്കുമതിചെയ്യേണ്ടിവരുന്നു.

പെട്രോള്‍, ഡീസല്‍ ഇവയ്ക്ക് കൂടുതല്‍ ഇന്ത്യന്‍ രൂപ കൊടുക്കേണ്ടിവരുമ്പോള്‍

Monday, September 2, 2013

സോളാര്‍ കേസ്

 സോളാര്‍ കേസ്

   സോളാര്‍ കേസ് സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്ന് പ്രതിപക്ഷം വാശിപിടിക്കുന്നത് എന്തിനെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല.

    ന്യായത്തെയും അന്യായത്തെയും തെളിവിന്റെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ആളാണ്‌ ജഡ്ജി (ജഡ്ജ് ചെയ്യാന്‍ കഴിവുള്ള ആള്‍). മുന്‍വിധികളില്ലാതെ ആയിരിക്കും അദ്ദേഹം പ്രശ്നത്തെ സമീപിക്കുക. അതിനെല്ലാം വേണ്ട കഴിവും മനോനിലയും ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതോ റിട്ടയര്‍ ആകുമ്പോള്‍  ഇല്ലാതാകുന്നതോ അല്ല. അറിവിലൂടെയും അനുഭവങ്ങളിലൂടെയും ആണ് ആ കഴിവ് ലഭിക്കുക. ആ കഴിവ് ഉള്ളവരാണ് സിറ്റിംഗ് ജഡ്ജിയും റിട്ടയര്‍ ആയ ജഡ്ജിയും. ഒരു സിറ്റിംഗ് ജഡ്ജിക്ക് ഒരു കമ്മീഷന്‍ എന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ റിട്ടയര്‍ ആയ ജഡ്ജിക്കും ചെയ്യാന്‍ കഴിയും എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. വാസ്തവത്തില്‍ സ്വതന്ത്രമായി തെളിവുകള്‍ പരിശോധിച്ചു വിശദമായ റിപ്പോര്‍ട്ട് കൊടുക്കാന്‍ റിട്ടയര്‍ ആയ ജഡ്ജിക്കാണ് കൂടുതല്‍ സമയവും സൌകര്യവും ലഭിക്കുക എന്ന് ഞാന്‍ കരുതുന്നു. പരിചയസമ്പന്നതയും അദ്ദേഹത്തിനായിരിക്കും സാധാരണനിലയില്‍ സിറ്റിംഗ് ജഡ്ജിയെക്കാള്‍ കൂടുതല്‍.  ഒരിക്കല്‍ റിപ്പോര്‍ട്ട് കൊടുത്തുകഴിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. (വാസ്തവത്തില്‍ പല കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും അടുത്ത നടപടി ഉണ്ടായിട്ടില്ല.).

Wednesday, July 31, 2013

പ്രപഞ്ചങ്ങള്‍

പ്രപഞ്ചങ്ങള്‍                             

പ്രശസ്തമായ ഒരു  ക്ഷേത്രം. അനേകം  തീര്‍ഥാടകരും സന്യാസിമാരും ദിവസവും സന്ദര്‍ശിക്കുന്ന മഹാക്ഷേത്രം.


സമയം രാത്രി എട്ടുമണി. ക്ഷേത്രത്തില്‍നിന്നു അല്‍പ്പം അകലെ ഒരു കടത്തിണ്ണയില്‍ ഒരാള്‍ കിടക്കുകയാണ്. ഉറങ്ങിക്കിടക്കുന്നതുപോലെ. ശ്വാസം  കഴിക്കുന്ന ശബ്ദത്തോടൊപ്പം മറ്റെന്തോ ഒരു ശബ്ദവും കൂടികേള്‍ക്കുന്നുണ്ട്. അത് കേട്ടിട്ട് ആദ്യം അടുത്തെത്തിയത് ഒരു സന്യാസി ആണ്. അദ്ദേഹം അല്‍പ്പനേരം ആ ശബ്ദം ശ്രദ്ധിച്ചുനിന്നു. അപ്പോഴേക്കും മറ്റൊരാള്‍ കൂടി അടുത്തെത്തി.

അയാളുടെ നേരെ തിരിഞ്ഞ് സന്യാസി പറഞ്ഞു:"ഏതോ വലിയ ഒരു ഭക്തനാണ്. കേട്ടില്ലേ, ഉറങ്ങുമ്പോഴും രാം രാം എന്ന് ജപിക്കുന്നത്‌?"

Monday, June 17, 2013

അല്ല പൊട്ടുമോ ഇല്ലയോ ?????

അല്ല പൊട്ടുമോ ഇല്ലയോ ?????
അല്ല  സുഹൃത്തേ ഒരു സംശയം ഈ മുല്ലപെരിയാര്‍ ഡാം കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കു എങ്ങാനം മാറ്റി  സ്ഥാപിച്ചോ !!
മഴ വന്നു ഡാമുകള്‍ നിറഞ്ഞു തുടങ്ങി , പക്ഷെ ഈ  മുല്ലപെരിയാര്‍ സമരക്കാരെ കാണാന്‍ ഇല്ലല്ലോ?                        
 ഈ ജോസഫ്‌ അച്ചായനും മലയോര കോണ്‍ഗ്രസും എല്ലാം എവിടെ ?, ഒരു കൊച്ചു ഹര്‍ത്താലോ വഴിതടയിലോ ഒക്കെ നടത്തി ഈ പാവം ജനത്തിനെ ഒന്ന് സന്തോഷിപ്പിച്ചാല്‍ എന്താ കുഴപ്പം;

Thursday, June 13, 2013

വേണോ നമുക്ക് ഇത്രയും അണ്‍ എയിഡഡ് സ്കൂളുകള്‍?

വേണോ നമുക്ക് ഇത്രയും അണ്‍ എയിഡഡ് സ്കൂളുകള്‍?
അണ്‍ എയിഡഡ് സ്കൂളുകള്‍ കൂണു പോലെ ഓരോ ദിവസവും പൊട്ടി മുളച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് അറിയാവുന്ന പോസ്റ്റ്‌ ഗ്രാജുവേഷന്‍ ഉള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി എന്‍റെ പ്രദേശത്തെ ഒരു അണ്‍ എയിഡഡ് സ്കൂളില്‍ അധ്യാപക ജോലിക്കായി ഇന്റര്‍വ്യൂവിനു പോയി . പോസ്റ്റ്‌ ഗ്രാജുവേഷന്‍ ഉള്ള ഈ കുട്ടിയെ ജോലിക്ക് എടുത്തില്ല എന്നു മാത്രമല്ല ഞാന്‍ പറഞ്ഞ കുട്ടിയോടൊപ്പം +2 വിനു പഠിച്ച് ആദ്യ തവണ തോറ്റ മറ്റൊരാളെ അവിടെ അദ്ധ്യാപിക യായി നിയമികുകയും ചെയ്തു .

Sunday, June 9, 2013

വിവരാവകാശനിയമം


             വിവരാവകാശനിയമം

 രാഷ്ട്രീയപ്രവര്‍ത്തനത്തെ വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ മിക്കവാറും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും എതിര്‍ക്കുകയാണല്ലോ. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ രഹസ്യമായി വയ്ക്കേണ്ട പലതും ഉണ്ടാകുമെന്നും അതെല്ലാം പരസ്യപ്പെടുത്തിയാല്‍ അത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുമാണ് അവരുടെ വാദം. അതായത് പൊതുജനങ്ങളുടെ വോട്ടുവാങ്ങി ഭരണത്തിലേറുന്നവര്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കേണ്ട പലതും ഉണ്ടാകും എന്നര്‍ത്ഥം.

Sunday, April 7, 2013

ഗുരുതരപ്രശ്നങ്ങള്‍


ഗുരുതരപ്രശ്നങ്ങള്‍

ഇപ്പോള്‍ ഭാരതത്തിലെ ഗുരുതരമായ പ്രശ്നം എന്താണ്? കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം എന്താണ്?
പട്ടിണി, വിലക്കയറ്റം, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍, കടലിലെ കൊലപാതകം, മോഷണം, പിടിച്ചുപറി, കൊലപാതകം, കൃത്രിമങ്ങള്‍, കാലാവസ്ഥാവ്യതിയാനവും അതിന്‍റെ ദോഷഫലങ്ങളും, ജലക്ഷാമം, വൈദ്യുതിക്ഷാമം എന്നെല്ലാം സാധാരണക്കാരന്‍ ഈ ചോദ്യത്തിന്‍റെ ഉത്തരമായി പറയും. അവന്‍റെ പ്രശ്നങ്ങളും പരിമിതമായ അറിവും അവനെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കും. പക്ഷെ ഇവിടുത്തെ ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ളവര്‍ക്കും അതൊന്നും ഒരു പ്രശ്നം അല്ല. അവരുടെ പ്രശ്നം മറ്റു ചിലതാണ്. കാരണം രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു വരുമാനമാര്‍ഗ്ഗവും അധികാരത്തിലേക്കുള്ള വഴിയും ആയികാണുന്നവരുടെ രാജ്യമായ ഇന്നത്തെ ഇന്ത്യയെ പറ്റിയാണ് ചോദ്യം. ആ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നന്മാരുള്ള കേരളത്തെപ്പറ്റിയാണ് ചോദ്യം.

Sunday, March 10, 2013

പത്ര വായന . ഒന്നാം പേജ്


മില്‍മ പാല്‍പ്പൊടിയിട്ട ചൂടുചായക്കൊപ്പം ഇതാ ചൂടു പത്രവും... അതേ, വാര്‍ത്തകള്‍ 'HOT' തന്നെ... (HOT എന്നതു കാമവുമായി ബന്ധപ്പെടുത്തിയും ആംഗലേയത്തില്‍ ഉപയോഗിക്കാറുണ്ടെന്ന് പ്രിയ അക്ഷരകാമുകര്‍ക്കു അറിയാമല്ലോ) ഞാന്‍ ഒന്നാം പേജിലേക്കു ചൂണ്ടയിട്ടു (ചൂണ്ടയില്‍ കോര്‍ത്തിരിക്കുന്നത് 'ഇക്കിളി' ആണോ?)
മന്ത്രി പുങ്കവനു കാമുകീഭര്‍ത്താവിന്‍റെ മര്‍ദനം; ഭാര്യ വിവാഹമോചനത്തിന്
'ചാട്ടമുഖ്യ'ന് അവിഹിതം ഉണ്ടയിരുന്നു എന്ന് 'തോറ്റ മന്ത്രിണി'
രാജ്യസഭാ ഉന്നത പീഠാസനസ്ഥന്‍ ബാലികാപീഡനത്തില്‍ പ്രതി തന്നെ എന്ന് മഹിളാമണിസംഘ നേതാക്കള്‍
വ്യവസായിക്കുട്ടി ഐസ്ക്രീം 'തിന്നതിന്‍റെ' റിപ്പോര്‍ട്ട്‌  കോടതിയില്‍ നിന്നും അച്ചുമാമനു ലഭിച്ചു.
ജര്‍മന്‍ യുവതിയില്‍ അനുവാദമന്യേയുള്ള ശുക്ല നിക്ഷേപത്തിനു ബാങ്ക് ആപ്പീസ്സറായ ഡിജിപി പുത്രന്‍ പിടിയില്‍

Thursday, February 7, 2013

ഒരു റിപ്പബ്ലിക്‌ ദിനം കൂടി

ഒരു റിപ്പബ്ലിക്‌ ദിനം കൂടി


ഒരു റിപ്പബ്ലിക്‌ ദിനം കൂടി കടന്നുപോയി. സാധാരണയായി സ്വാതന്ത്ര്യസമരഭടന്മാരോടുള്ള ഭക്തിയും കടപ്പാടുമാണ് ഈ ദിനം മനസ്സില്‍ ഉണര്‍ത്തുന്നത്. ഇന്നും അത് ഇല്ലെന്നല്ല. പക്ഷെ

അതിനുപരി മറ്റെന്തൊക്കെയോ അശുഭചിന്തകള്‍ മനസ്സില്‍ കടന്നുവരുന്നു.

സ്വതന്ത്രഭാരതം വളരെയേറെ നേട്ടങ്ങള്‍ ഉണ്ടാക്കി എന്നതൊരു വാസ്തവമാണ്. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ എടുത്തുപറയാവുന്ന ഒരു രാജ്യമാണ് ഇന്ന് ഭാരതം. വികസിതരാജ്യങ്ങളില്‍ പോലും ശാസ്ത്രസാങ്കേതികരംഗത്ത് എടുത്തുപറയുന്ന പലപേരുകളും ഭാരതീയരുടെതാണ്. ഇതില്‍ നമുക്ക് അഭിമാനിക്കാന്‍ വകയില്ലേ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട് എന്നാണു ഉത്തരം.

പക്ഷെ ഇത് ചിത്രത്തിന്റെ ഒരു വശം മാത്രമല്ലേ ആകുന്നുള്ളൂ.

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്ന് ഗാന്ധിജി പറഞ്ഞു. ഗ്രാമങ്ങളുടെ പുരോഗതിയിലൂടെ മാത്രമേ ഭാരതത്തിന്റെ പുരോഗതി സാദ്ധ്യമാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. എന്നാല്‍ ഇന്ന് സ്ഥിതി എന്താണ്?

Wednesday, December 19, 2012

നിയമനിര്‍മ്മാണസഭകളില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്‌ (Walk-out) ശരിയാണോ?


നിയമനിര്‍മ്മാണസഭകളില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്‌ (Walk-out) ശരിയാണോ?
      ഇന്ത്യയില്‍ അസ്സംബ്ലി, പാര്‍ലമെന്റ് എന്നീ സ്ഥാപനങ്ങളിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്ന ജനങ്ങള്‍ തങ്ങളുടെ അഭിലാഷപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നവര്‍ക്കാണ് വോട്ടു ചെയ്യുന്നത്. അതായത് പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഒരാള്‍ ജനപ്രതിനിധി ആകുന്നത് എന്ന് സാരം.
 പക്ഷെ പതുക്കെപതുക്കെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുത്തവര്‍ കാത്തുനിന്നു! തങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ഒരു സൌജന്യം ചോദിക്കുന്ന രീതിയില്‍ അവരെ അറിയിക്കാനും കാര്യം സാധിച്ചാല്‍ അത് ജനപ്രതിനിധിയുടെ സൌജന്യമെന്ന രീതിയില്‍ അവരെ പുകഴ്ത്താനും തുടങ്ങി. സ്വന്തം നിയോജകമണ്ഡലത്തിന്‍റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി എം.പി. ഫണ്ടും എം.എല്‍.എ.ഫണ്ടും സൃഷ്ടിച്ചപ്പോള്‍ അതിന്‍റെ ഉപയോഗം ജനപ്രതിനിധിയുടെ സൌജന്യമെന്ന നിലയില്‍ സ്വീകരിക്കാന്‍ തുടങ്ങിയത് ഇവിടുത്തെ ജനങ്ങളുടെ മനസ്സില്‍ പണ്ടെങ്ങോ വന്നുനിറഞ്ഞ, ഇന്നും നിലനില്‍ക്കുന്ന അടിമത്വമനോഭാവം കാരണം ആയിരിക്കണം. പൊതുഫണ്ടില്‍നിന്നും എം.പി. ഫണ്ട്/ എം.എല്‍.എ.ഫണ്ട് എന്നീ പേരുകളില്‍ പണം ചെലവാക്കി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്മേല്‍ ജനപ്രതിനിധിയുടെ പേര് എഴുതിവയ്ക്കുന്നത് മറ്റൊരു രീതിയിലും ന്യായീകരിക്കാനാകില്ല. ഇതേ അടിമത്വമനോഭാവം തന്നെയാണ്

Wednesday, November 21, 2012

മരണം ഒരു പുനര്‍യാത്ര


          മരണം ഒരു പുനര്‍യാത്ര

ലോകത്തിലെ ഏറ്റവും വലിയ ഭയം മരണഭയം ആണെന്ന് പറയപ്പെടുന്നു. ഈ ഭൂമിയും ഇതിന്‍റെ സൗന്ദര്യവും വിട്ടുപോകണമെന്നുള്ള ഭയമാണോ? ആയിരിയ്ക്കാനിടയില്ല. കാരണം, അങ്ങനെയാണെങ്കില്‍ വേദന മാത്രം കൈമുതലായുള്ളവര്‍ക്ക് മരണഭയം ഉണ്ടാകാന്‍ പാടില്ലല്ലോ? അപ്പോള്‍ അതിന്‍റെ കാരണം മറ്റെന്തോ ആണ്. എന്തായിരിക്കാം അത്?

മരണത്തോടെ എല്ലാം അവസാനിക്കുന്നു, ഇനി എനിക്ക് നിലനില്‍പ്പില്ല എന്ന ചിന്തയാകാം ഭയത്തിന്‍റെ കാരണം. നാശത്തിലേക്കുള്ള പാതയാണ് മരണം എന്നല്ലേ നാം കരുതുന്നത്. നശിക്കുക എന്നാല്‍ അവസാനിക്കുക.
അപ്പോള്‍ നിലനില്പ്പില്ലെന്ന ചിന്തയാണ് ഭയത്തിനടിസ്ഥാനം എന്ന് വരുന്നു. പക്ഷെ അത് വാസ്തവമാണോ? ഒന്ന് ചിന്തിച്ചുനോക്കാം.

ഒരു ശവശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന ഒന്നുണ്ട്. ശരീരത്തിലെ ഒരവയവും നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ ആ വ്യക്തി മരിച്ചിരിക്കുന്നു. ആകെയുള്ളത് ഒരൊറ്റ വ്യത്യാസം മാത്രം. എല്ലാ അവയവങ്ങളുടെയും ചലനശേഷി നഷ്ടമായിരിക്കുന്നു. വൈദ്യുതിയുടെ അഭാവത്തില്‍ ഫാന്‍, ലൈറ്റ് മുതലായവ ചലിക്കാതാകുന്നതുപോലെ.
പക്ഷെ അതിന്‍റെ അര്‍ത്ഥം വൈദ്യുതി എന്ന ഒന്ന് ഇല്ലാതായിരിക്കുന്നു എന്നല്ലല്ലോ? വൈദ്യുതി അപ്പോഴും ഉണ്ട്. ആ യന്ത്രങ്ങളില്‍ ഇല്ല എന്ന് മാത്രം. അതായത്, വൈദ്യുതി മറ്റെങ്ങോ ആയി എന്നുമാത്രം.
ഒരാള്‍ മരിക്കുമ്പോഴും ഇതുതന്നെയല്ലേ സംഭവിക്കുന്നത്? ശരീരം അവിടെത്തന്നെയുണ്ട്. പക്ഷെ അതിലെ ചൈതന്യം മറ്റെങ്ങോട്ടോ മാറിയിരിക്കുന്നു.

Saturday, November 10, 2012

ഗൃഹാതുരത്വം

സത്യസന്ധതയുടേയും വിശുദ്ധിയുടേയും പര്യായമായി ഒരുകാലത്ത് മലയാളി അറിഞ്ഞോ അറിയാതയോ മനസ്സിനുള്ളില്‍ കൊണ്ടുനടന്ന ചില അനിര്‍വചനീയ വികാരങ്ങള്‍ ഇപ്പോള്‍ ചിലരിലെങ്കിലും ഗൃഹാതുരത്വം സൃഷ്ടിക്കുന്നുണ്ടാകണം.അയല്‍പക്കങ്ങള്‍ തമ്മില്‍ പണ്ട് പരക്കെ ആചരിച്ചുപോന്ന ഒരുഗ്രാമ്യ സംസ്കാരം ഉണ്ടായിരുന്നു.അത് ഇന്നിന്‍റെ തലമുറയോട് ഒരു കൌതുകത്തിനു വേണ്ടിയെങ്കിലും പറഞ്ഞുകൊടുക്കുന്നതില്‍ തെറ്റില്ല.വായന മരിക്കുന്ന ഈകാലത്ത് വാമൊഴിയായെങ്കിലും സംവേദനം ചെയ്യുവാന്‍ ശ്രമിക്കുന്നത് ഒരുപക്ഷേങ്കില്‍ ഗുണം ചെയ്യുമായിരിക്കും.
   പഴയ വേലിക്കമ്പുകളുടേയും വെലിതലപ്പിന്റെയും സ്ഥാനത്ത് ഇന്ന് കൂറ്റന്‍ കരിങ്കല്‍ പാറകള്‍കൊണ്ട് 'മതിലുകള്‍' പണിത് അയല്‍ക്കാരനെ അന്യനാക്കിയിരിക്കുന്നു....

Thursday, June 28, 2012

പത്മവ്യൂഹം



പത്മവ്യൂഹം:
മഹാഭാരതയുദ്ധം പതിന്നാലാം നാള്‍ അവസാനിക്കുമെന്നാണ് കൌരവര്‍ കരുതിയത്‌. കാരണം അന്ന് സൂര്യാസ്തമയത്തിനകം ജയദ്രഥനെ വധിച്ചില്ലാ എങ്കില്‍ താന്‍ അഗ്നി പ്രവേശം ചെയ്യുമെന്നാണല്ലോ അര്‍ജ്ജുനന്‍ ശപഥം ചെയ്തത്. തലേനാള്‍ "ഒന്നരകൃഷ്ണന്‍-ഒന്നരപാര്‍ത്ഥന്
‍" എന്ന് ലോകര്‍ വിലയിരുത്തിയിരുന്ന ബാലനായ അഭിമന്യുവിനെ വെറും 6 മഹാരഥന്‍മാര്‍ ചേര്‍ന്ന് ചക്രവ്യൂഹത്തിനകത്ത് വധിച്ച സ്ഥിതിക്ക് 70 വയസായ പാര്‍ത്ഥനെ 90 ലക്ഷം... മഹാവീരന്മാരും അനേകം കോടി ചതുരംഗപ്പടയും ചേര്‍ന്ന് തീര്‍ച്ചയായും വധിക്കനാവും, അധവാ സാധിച്ചില്ലെങ്കില്‍ തന്നെ വേറെ രണ്ട് കാരണങ്ങള്‍ കൊണ്ടും അര്‍ജ്ജുനനു മരണം ഉറപ്പാണ്‌!(1) സൂര്യാസ്തമയം വരെ ജയദ്രഥനെ സംരക്ഷിച്ചാല്‍ മതി. (2) ജയദ്രഥന്‍റെ ശിരസ്സ് നിലത്തിടുന്നവന്‍റെ ശിരസ്സ് നൂറായിത്തകര്‍ന്നുപോകുമെന്ന് വരബലവും ഉണ്ടല്ലോ! അതായത്‌ ഏതു സാഹചര്യത്തിലായാലും പാര്‍ത്ഥനു അന്ത്യമാണ് എന്ന് കൌരവര്‍ കരുതി.

Wednesday, June 27, 2012

യുക്തിവാദം

                                                    യുക്തിവാദം
യുക്തിവാദികള്‍ എന്ന് പറയപ്പെടുന്ന ചിലരെപ്പറ്റി നമ്മളെല്ലാം കേട്ടിട്ടുണ്ട്. ആരാണ് യുക്തിവാദികള്‍‍?
എനിക്ക് മനസ്സിലായിടത്തോളം പഞ്ചേന്ദ്രിയങ്ങളും മനസ്സും കൊണ്ട്അനുഭവിച്ചറിയാന്‍ കഴിയാത്തതിനെയെല്ലാം അന്ധവിശ്വാസം, അറിവുകേട് എന്നെല്ലാം പറഞ്ഞ്പുച്ഛത്തോടെ തള്ളിക്കളയുന്ന ആളുകള്‍‍. അവരെ സംബന്ധിച്ചിടത്തോളം ഇന്ന് നമ്മള്സയന്‍സ് എന്ന് പറയുന്ന ശാസ്ത്രവിഭാഗം അംഗീകരിക്കാത്തതൊന്നും ശരിയല്ല. സംസാരിക്കുമ്പോള്‍നാഴികക്ക് നാല്പ്പതുവട്ടം അശാസ്ത്രീയം എന്ന് പറയാനാണ് അവര്‍ക്ക് താല്പര്യം.
അവര്‍ പറയുന്നത് പലതും ശരിയാകാം. പക്ഷെ ഫിസിക്സും കെമിസ്ട്രിയും അതുപോലെയുള്ള ശാസ്ത്രവിഭാഗങ്ങളും ഇന്നുവരെ എത്തിച്ചേരാത്ത അറിവുകളെല്ലാം തെറ്റാണെന്ന് വാദിച്ചാല്‍?
ദൈവമാണ് അവരുടെ ആദ്യത്തെ ഇര. ദൈവസങ്കല്പ്പത്തില്‍ വിശ്വസിക്കുന്നവരെല്ലാം അജ്ഞാനികള്‍‍.
എല്ലാവരും ഇങ്ങനെയാകണമെന്നില്ല. പക്ഷെ പലരും ഇങ്ങനെയാണെന്നാണ് തോന്നുന്നത്.
ഞാന്‍ഇപ്പോള്‍ ഇത് എഴുതാന്‍കാരണം അടുത്തിടെ ടി.വി.യില്‍കണ്ട ഒരു പരിപാടിയാണ്. പാമ്പുകളെപ്പറ്റിയായിരുന്നു ചര്‍ച്ച.

Thursday, April 5, 2012

രാജ്യസഭ


വളരെ വിശാലവും വിശദവുമായ ഒരു കാഴ്ചപ്പാടോടെ തയാറാക്കപ്പെട്ടതാണ് ഇന്ത്യയുടെ ഭരണഘടന. എല്ലാ സാധ്യതകളും അവയ്ക്കുള്ള പ്രതിവിധികളും പരിഗണിച്ചാണ് അത് തയാറാക്കപ്പെട്ടത്‌.

പക്ഷെ പ്രശ്നം അവിടെയല്ല. അര്‍ഹിക്കുന്ന കൈകളിലല്ല അതെത്തിയത്. രാജഭരണത്തില്‍ നിന്നും വിഭിന്നമായി, ജനാധിപത്യത്തില്‍ ഭരിക്കാനുള്ള അവകാശം ലഭിക്കുക എന്നുവച്ചാല്‍ അത് ജനങ്ങളെ സേവിക്കാനുള്ള ചുമതലയേല്‍ക്കലാണെന്നും അത് ശരിയായ രീതിയില്‍ നിറവേറ്റുകയെന്നതാണ് ജനപ്രതിനിധികളുടെ കര്‍ത്തവ്യമെന്നും തിരിച്ചറിയാന്‍ കഴിവില്ലാത്ത ഒരു ജനവിഭാഗമായിപ്പോയി നമ്മള്‍. ഭരണം എന്നത് ഒരു യന്ത്രം പോലെയാണെന്നും ഭരണസ്ഥാപനങ്ങളെല്ലാം ഒരു യന്ത്രത്തിന്‍റെ ഭാഗങ്ങള്‍ മാത്രമാണെന്നും ആ യന്ത്രത്തിന്‍റെ ഉപയോഗം, അതിന്‍റെ ഭാഗമല്ലാത്ത സാധാരണജനങ്ങളെ സേവിക്കുകയും സഹായിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്‍റെ മൊത്തത്തിലുള്ള പുരോഗതി നേടിയെടുക്കലാണെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥവൃന്ദവും, എന്തിനേറെ, സാധാരണജനങ്ങള്‍ പോലും മറന്നുപോയി. ഭരണം, സ്വാര്‍ത്ഥതമാത്രം കൈമുതലായ ഒരു ന്യൂനപക്ഷത്തിന്റെ കയ്യില്‍ എത്തിപ്പെടാന്‍ ഇത് കാരണമായി. ഒരൊറ്റ രാഷ്ട്രീയപ്പാര്‍ട്ടിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. ഭരണഘടനാപരമായ സ്ഥാപനങ്ങളുടെ പുറംതോടുമാത്രം നിലനിര്‍ത്തി ഉദ്ദേശലക്ഷ്യങ്ങള്‍ മാറ്റിമറിച്ചു. ഇത് വിശദമാക്കാന്‍ രാജ്യസഭയുടെ ഇന്നത്തെ സംവിധാനം ഒന്ന് നോക്കിയാല്‍ മതി.

Friday, March 23, 2012

പിറവം പഠിപ്പിക്കുന്ന പാഠം


പിറവത്തു നടന്ന ഉപതെരഞ്ഞെടുപ്പിലെ അനൂപ്‌ ജേക്കബിന്‍റെ വിജയത്തിനെക്കാള്‍ പ്രസക്തമായി എനിക്ക് തോന്നുന്നത് മറ്റൊന്നാണ്. ജനാധിപത്യം എന്ന ആശയത്തിനു ഇന്ത്യയില്‍ വന്ന, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന അപചയം.