Monday, June 17, 2013

അല്ല പൊട്ടുമോ ഇല്ലയോ ?????

അല്ല പൊട്ടുമോ ഇല്ലയോ ?????
അല്ല  സുഹൃത്തേ ഒരു സംശയം ഈ മുല്ലപെരിയാര്‍ ഡാം കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കു എങ്ങാനം മാറ്റി  സ്ഥാപിച്ചോ !!
മഴ വന്നു ഡാമുകള്‍ നിറഞ്ഞു തുടങ്ങി , പക്ഷെ ഈ  മുല്ലപെരിയാര്‍ സമരക്കാരെ കാണാന്‍ ഇല്ലല്ലോ?                        
 ഈ ജോസഫ്‌ അച്ചായനും മലയോര കോണ്‍ഗ്രസും എല്ലാം എവിടെ ?, ഒരു കൊച്ചു ഹര്‍ത്താലോ വഴിതടയിലോ ഒക്കെ നടത്തി ഈ പാവം ജനത്തിനെ ഒന്ന് സന്തോഷിപ്പിച്ചാല്‍ എന്താ കുഴപ്പം;
മലയാളത്തിന്‍റെ നീല ചാനലുകള്‍ എല്ലാം ഇപ്പോള്‍ ശ്രീയുടെ തൂവല പൊങ്ങിയതും,സോളാര്‍ സരിതയുടെ അവിഹിതത്തിലും അവരുടെ രാഷ്ട്രിയ കാമുകന്‍മാരുടെ  നീല സീഡിയ്ക്കു പിന്നാലയും നടക്കുന്ന കൂട്ടത്തില്‍ പാവം മുല്ലപെരിയാര്‍ വാസികളെയും കൂടി ഒന്ന് ഓര്‍ക്കണം

 ഒന്നുകില്‍ ഡാം പൊട്ടുമോ ഇല്ലയോ എന്നെങ്കിലും പറയണം .
അവരുടെ പേര് പറഞ്ഞ്  ഒരുപാട് ചാനല്‍ ഛര്‍ദ്ദിലുകള്‍ (ക്ഷമിക്കണം ചര്‍ച്ചകള്‍) നടത്തിയ പത്ര ധര്‍മ്മത്തിന്‍റെ പുതിയ അപ്പോസ്തലന്‍മാരും രാഷ്ട്രീയ ജന്മങ്ങളും മറന്നു എങ്കില്‍ വീണ്ടും ഈ ഉള്ളവനു  സംശയം മാറുന്നില്ല .
അല്ല ഇതു പൊട്ടുമോ ഇല്ലയോ ?????

ബിജു  പിള്ള
  (ചിത്രം-കടപ്പാട്:Palode-ഫേസ് ബുക്ക്‌)

1 comment:

  1. എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...
    അന്ന് മുല്ലപ്പെരിയാറിന്റെ സമയം
    ഇന്ന് വേറെ സമയം

    ReplyDelete