അപരിചിതര്‍
അപരിചിതര്‍
ഇന്നോളമെന്‍ നേത്രം നിന്നെ ദര്‍ശിച്ചതി-
ല്ലിന്നോളം ഞാന്‍ നിന്‍ സ്വരം കേട്ടതില്ല
എങ്കിലും ഞാനറിയുന്നു നിന്നേയൊരു
പൂഞ്ചോലതന്‍ മൌനഗാനമായി
ഏതോ വിദൂരഗ്രഹത്തിലാകാം നീയല്ലെങ്കി-
ലേതോ നക്ഷത്രത്തിന്‍ സ്വന്തമാകാം
ആരാകിലുമെന്‍റെയോര്‍മ്മ കുളിര്‍പ്പിക്കും
പീയൂഷധാരയാണതു നിര്‍ണ്ണയം
ഏതോ മുജ്ജന്മത്തിന്‍ സ്വപ്നമാകാം തമ്മി-
ലേതോ വരും കര്‍മ്മ ബന്ധമാകാം
കാഴ്ചതന്‍ കാഴ്ചയും നാദത്തിന്‍ നാദവും
നല്കിയ സൌരഭമാകാം
നിന്‍റെ വിശുദ്ധിതന്‍ ചൈതന്യമെന്‍ മനം
തന്നിലമരത്വം പൂശിടുമ്പോള്‍
കോടാനുകോടിസംവല്‍സരമപ്പുറ-
മേതോ നാള്‍ നിന്നെ ഞാന്‍ കണ്ടുമുട്ടും
&&&&&&&&&&&&&&&
കൃഷ്ണ
കണ്ടുമുട്ടട്ടെ
ReplyDeleteകണ്ടുമുട്ടട്ടെ
ReplyDeleteനീ എന്റെ ഹൃദയത്തിലുണ്ടല്ലോ....പിന്നെന്ത്..?
ReplyDelete