ഇരുപത്തൊന്നാം നൂറ്റാണ്ട്
ഇരുളിന്‍റെ മഴമൂടി, മറ മൂടി, പുകമൂടി
പുളകങ്ങളില്ലിന്നു ഗദ്ഗദങ്ങള്‍ മാത്രം
തിരയുന്നുഷസ്സിനെ,യോരുപിടി ചാരത്തില്‍
ധരായം ശവപ്പറമ്പിന്നങ്കണങ്ങളില്‍
കുരുതികൊടുത്ത കബന്ധങ്ങള്‍ തന്‍ കുന്നു-
പുഴയിലൊലിക്കുന്നു ചോരപ്പുഴയതില്‍
പ്രളയക്കൊടുങ്കാറ്റി,ലന്ധകാരത്തിലാ-
ചുടുനിണത്തിന്‍ തേങ്ങല്‍, അലയടിച്ചുയരുന്നു
ചിറകുകത്തിക്കരിഞ്ഞമ്പലപ്രാവുകള്‍
പുഴയുടെ ശവത്തിന്മേലിറ്റിറ്റുവീഴുന്നു
അതിനരികെ ബലികര്‍മ്മപുണ്യങ്ങളേശാതെ
ഒരു ചെറുതടാകം വിറങ്ങല്ലിച്ചീടുന്നു
ഇവിടെ ഞാന്‍ , ഞാനെന്നു വീമ്പടിച്ചാര്‍ത്തവര്‍
എവിടെയുമെത്താ,തലഞ്ഞുഴറീടുന്നു
പുതിയ ശതകത്തിന്നു കൈത്തിരികാട്ടുവാ-
നൊരുതരിവെളിച്ചവും അന്യമായ് തീരുമോ?
&&&&&&&&&&&&&&&&&&&&&
കൃഷ്ണ
അടുത്ത നൂറ്റാണ്ടെന്തുപറയുമോ....??
ReplyDeleteഇവിടെ ഞാന്‍ , ഞാനെന്നു വീമ്പടിച്ചാര്‍ത്തവര്‍
ReplyDeleteഎവിടെയുമെത്താ,തലഞ്ഞുഴറീടുന്നു
നല്ല വരികൾ
നല്ല കവിത
ശുഭാശംസകൾ.....