Friday, June 7, 2013

ഇങ്ങനെയും ലാഭമുണ്ടാക്കാം

ഇങ്ങനെയും ലാഭമുണ്ടാക്കാം


"ഒരു കമ്പനിയില്‍ ഇരുപതു തൊഴിലാളികളുണ്ട്. ഒരാളിന്‍റെ ശമ്പളം അയ്യായിരം രൂപ. അപ്പോള്‍ അവിടെ രണ്ടുപേരെ കുറച്ചാല്‍ ലാഭം എത്ര  രൂപ ലഭിക്കും?" അദ്ധ്യാപകന്‍ ചോദിച്ചു.

"പതിനായിരം രൂപ."

"ഇരുപതുപേരെ കുറച്ചാലോ?"

"ഒരു ലക്ഷം രൂപ."

"അതെങ്ങനെ? ഇരുപതുപേരെയും പറഞ്ഞുവിട്ടാല്‍ കമ്പനി പൂട്ടിപ്പോകുകയില്ലേ? അപ്പോഴെങ്ങനെ ലാഭമുണ്ടാകും?"

"അത് പൊതുമേഖലയിലുള്ള ഒരു കമ്പനിയായിരുന്നു സാര്‍."

               &&&&&&&&&


കൃഷ്ണ

5 comments:

  1. പൊതുമേഖലക്കമ്പനികള്‍ നവരത്നങ്ങളുമുണ്ട് കേട്ടോ

    ReplyDelete
    Replies
    1. അജിത്‌ പറഞ്ഞത് ശരിയാണ്. പക്ഷെ നഷ്ടമായാലും നടത്തേണ്ടിവരുക എന്നത്‌ പൊതുമേഖലക്കമ്പനികള്‍ക്ക് മാത്രമുള്ള ദുര്യോഗം.

      Delete
  2. ഈ തിയറിക്കു മനോമോഹന-ചിദംബരാ തിയറി എന്നു പറയും. ഈ രണ്ടു സാമ്പത്തിക ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഈ സിദ്ധാന്തം ഉരുത്തിരിഞ്ഞു വന്നത്. അങ്ങനെ അവരുടെ ബഹുമാനാര്‍ഥമാണ് ഈ സിദ്ധാന്തത്തിന് ഈ പേര്‍ സിദ്ധിച്ചത്

    ReplyDelete
  3. രത്നങ്ങളും ഈ സിദ്ധാന്തപ്രകാരം വിറ്റുപോകുമേ...

    ReplyDelete
  4. കിങ്ഫിഷറിന്റെ വാർത്ത് ഇന്ന് കൂടി വായിച്ചൊള്ളൂ

    ReplyDelete