Thursday, June 13, 2013

വേണോ നമുക്ക് ഇത്രയും അണ്‍ എയിഡഡ് സ്കൂളുകള്‍?

വേണോ നമുക്ക് ഇത്രയും അണ്‍ എയിഡഡ് സ്കൂളുകള്‍?
അണ്‍ എയിഡഡ് സ്കൂളുകള്‍ കൂണു പോലെ ഓരോ ദിവസവും പൊട്ടി മുളച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് അറിയാവുന്ന പോസ്റ്റ്‌ ഗ്രാജുവേഷന്‍ ഉള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി എന്‍റെ പ്രദേശത്തെ ഒരു അണ്‍ എയിഡഡ് സ്കൂളില്‍ അധ്യാപക ജോലിക്കായി ഇന്റര്‍വ്യൂവിനു പോയി . പോസ്റ്റ്‌ ഗ്രാജുവേഷന്‍ ഉള്ള ഈ കുട്ടിയെ ജോലിക്ക് എടുത്തില്ല എന്നു മാത്രമല്ല ഞാന്‍ പറഞ്ഞ കുട്ടിയോടൊപ്പം +2 വിനു പഠിച്ച് ആദ്യ തവണ തോറ്റ മറ്റൊരാളെ അവിടെ അദ്ധ്യാപിക യായി നിയമികുകയും ചെയ്തു .
നാട്ടിലെ സാധാരണക്കാരായ രക്ഷകര്‍ത്താക്കള്‍ അറിയുന്നില്ല അവരുടെ കുട്ടികളെ പഠിപിക്കുന്ന അധ്യാപകര്‍ക്ക് മതിയായ യോഗ്യത ഇല്ല എന്ന് . രക്ഷകര്‍ത്താക്കള്‍ക്ക് അവരുടെ കുട്ടികളെ എങ്ങനെയും "സായിപ്പു" ആക്കി മാറ്റിയാല്‍ മതി എന്ന ആഗ്രഹത്താല്‍ ഇംഗ്ലീഷ് മീഡിയം എന്ന ബോര്‍ഡ്‌ കാണുന്നിടത്ത് കുട്ടികളെ കൊണ്ട് ചേര്‍ക്കുന്നു. കൊല്ലുന്ന ഫീസ്സു കൊടുത്ത് കുട്ടികളെ സായിപ്പാക്കാന്‍ വിടുമ്പോള്‍ നന്നായി അന്വേഷിച്ചിട്ട് വേണം എന്ന അപേക്ഷയാണുള്ളത്

നമ്മുടെ ബഹു ഭുരിപക്ഷം രക്ഷകര്‍ത്താക്കളും അറിയുന്നില്ല അവരുടെ കുട്ടികള്‍ പഠിക്കുന്നത് അംഗീകാരം ഇല്ലാത്ത സി ബി എസ്സ് ഇ സ്കൂള്‍കളില്‍ ആണ്. എന്ന്. എന്റെ ഈ കുറിപ്പിനോപ്പം സി ബി എസ്സ് ഇ അംഗീകാരം ഉള്ള സ്കൂളുകളുടെ വിവരം ലഭിക്കുന്ന വെബ്സൈറ്റ് ലിങ്ക് നിങ്ങള്ക്ക് സഹായം ആകും എന്ന് കരുതുന്നു

 

ബിനു നിലക്കല്‍

6 comments:

  1. നമ്മള്‍ മലയാളികള്‍ക്ക് തുറമുഖ സംസ്കാരം ആണെന്ന് മുന്‍പ്‌ ഏതോ ചിന്തകന്‍ പറഞ്ഞത് എത്രയോ ശരി എന്ന് എനിക്ക് പലവട്ടം തോന്നിയിട്ടുണ്ട്; എന്നു വെച്ചാല്‍ നമ്മുടേതൊന്നും കൊള്ളില്ല, വിദേശത്തു നിന്നുള്ളതെല്ലാം മഹത്തരം എന്ന ചിന്ത.. സായിപ്പിന്‍റെ ഭാഷ പഠിച്ചതുകൊണ്ടോ അവന്‍റെ ശീലങ്ങള്‍ (നല്ലതും ചീത്തയും) ശീലിച്ചതുകൊണ്ടോ സായിപ്പാവില്ല എന്ന് മാത്രമല്ല, തവിട്ടു തൊലിയുള്ളവനെ സായിപ്പു കൂട്ടത്തില്‍ കൂട്ടുകയുമില്ല. 1997 മുതല്‍ സായിപ്പിന്‍മാരോടൊപ്പം വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുള്ളയാളെന്ന നിലയില്‍ തവിട്ടു തൊലിക്കാരന്‍റെ പ്രശ്നങ്ങളെപ്പറ്റി നല്ല ബോധ്യം ഉണ്ടെനിക്ക്. അധികം പേരും അപകര്‍ഷതാബോധത്താല്‍ സ്വന്തം വ്യക്തിത്വം സായിപ്പിന് അടിയറ വെച്ചാണ് പണിയെടുക്കുന്നത്. ഒരു തരം മാനസ്സിക അടിമത്തം അനുഭവിക്കുന്നവരാണ് 90 ശതമാനം പേരും. അതിനാല്‍ തന്നെ ബാക്കിയുള്ളവര്‍ സായിപ്പിനോട് നിവര്‍ന്നു നിന്നു സംസാരിച്ചാല്‍ അവന്‍ മൂരാച്ചി, കുഴപ്പക്കാരന്‍, എല്ലാ മോശം ബിരുദങ്ങളും പെട്ടന്നു തന്നെ അവനു സ്വന്തം...
    ആംഗലേയ ഭാഷ പഠിക്കേണ്ട എന്നോ അതിനോട് വിദ്വേഷം ഉള്ളതുകൊണ്ടോ അല്ല ഞാനീ പറയുന്നത്. ഭാഷ പഠിക്കാന്‍ സ്വാഭാവികമായ ഒരിഷ്ടം ഉണ്ടാവണം. എങ്കില്‍ ഭാഷ നന്നായി പഠിക്കും; അല്ലാതെ ആംഗലേയ മാധ്യമത്തില്‍ പഠിച്ചതുകൊണ്ട് ഒരു 'തവിട്ടനും' സായിപ്പായി ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ മലയാളം പള്ളിക്കൂടത്തില്‍ 10 വരെ പഠിച്ചയാളാണ്. ഉപരിപഠന ക്ലാസുകളില്‍ ആംഗലേയ മാധ്യമം അരോചകമായോ ദുര്‍ഗ്രഹമായോ എനിക്കു തോന്നിയിട്ടേയില്ല എന്നു മാത്രമല്ല, അന്നും പിന്നീടുള്ള ഔദ്യോഗിക ജീവിതത്തിലും ആംഗലേയ മാധ്യമങ്ങളില്‍ പഠിച്ചു വന്ന 'തവിട്ടു സായിപ്പന്‍'മാരേക്കാള്‍ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ എനിക്കു സാധിച്ചിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം (സ്വയം പുകഴ്ത്തല്‍ ആണെന്നു തോന്നിയാല്‍ സദയം ക്ഷമിക്കണം) ഭാഷാപഠനത്തിന് അഭിരുചിയാണ് മുഖ്യം എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ; പാണ്ഡിത്യവും അധ്യാപനചാതുരിയും വ്യത്യാസപ്പെട്ടിരിക്കുന്നപോലെ.
    എത്ര പറഞ്ഞാലും അധികം ആവാത്ത ഒരു വിഷയം ആണെങ്കിലും നാം നമ്മെയും നമ്മുടെ സംസ്കാരത്തേയും സ്വയം തിരിച്ചറിയാതെ നാം രക്ഷപെടില്ല. മുണ്ടിനേക്കാള്‍ ആഢ്യത്വം പാന്‍റ്സിന് ഇല്ലെന്നു തിരിച്ചറിയുക. എന്ന് വെച്ച് അത് മുണ്ടിനേക്കാള്‍ കുറഞ്ഞതും അല്ല.

    ReplyDelete
  2. വിദേശത്തു നിന്നുള്ളതെല്ലാം മഹത്തരം എന്ന ചിന്ത നമുക്കുള്ളതുകൊണ്ടാണല്ലോ സ്വാതന്ത്ര്യസമരം നടത്തിയ പാര്‍ട്ടിയുടെ ഭരണാധികാരിയായി 1968 ല്‍ മാത്രം ഇവിടെ വന്ന, 1983 വരെ പ്രധാനമന്ത്രിയുടെ മരുമകള്‍ ആയിരുന്നിട്ടും ഇന്ത്യന്‍ പൌരത്വം പോലും എടുക്കാതെയിരുന്ന ഒരു ഇറ്റാലിയന്‍ വനിതയെ ചോദ്യം ചെയ്യാനാകാത്ത അത്യുന്നതനേതാവായി നേരിട്ട് നിയമിച്ചതും അടുത്ത പ്രധാനമന്ത്രിയായി ഒരു രാഷ്ട്രീയപ്രവര്‍ത്തനപരിചയവുമില്ലാത്ത അവരുടെ മകനെ കണ്ടുവച്ചിരിക്കുന്നതും. അപ്പോള്‍ പിന്നെ അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസരംഗത്തെ എന്തിന് ഒഴിവാക്കണം? ഇതൊക്കെയാകാം നമ്മള്‍ അര്‍ഹിക്കുന്നത് ഏന് സമാധാനിക്കാം. Man gets what he deserves എന്നല്ലേ പറയാറ്.

    ReplyDelete
  3. സാങ്കേതികമായി നമ്മള്‍ സ്വതന്ത്രര്‍ എന്ന് അവകാശപ്പെടാമെങ്കിലും ഇന്ത്യാക്കാരന്‍റെ സിരകളില്‍ രക്തത്തോടൊപ്പം അടിമത്തവും നിറഞ്ഞോടുന്നുണ്ട്. ഒന്നുകില്‍ പഞ്ചപുഛം അടക്കി എന്തു തോന്ന്യാസ്സവും സഹിക്കും അല്ലെങ്കില്‍ മുഷ്കും ഹുങ്കും അഹങ്കാരവും ചീറ്റും നമ്മള്‍ മലയാളികള്‍. 'മുകളില്‍ പിടി'യോ ഗുണ്ടായിസമോ ഇല്ലാതെ നിയമത്തെ അനുസരിച്ചു ജീവിക്കുന്നവന്‍ വീടു പണിയാന്‍ കല്ലു കൊണ്ടുവന്നാല്‍ അതിനു നോക്കുകൂലി വാങ്ങും, അതും കേട്ടുകേള്‍വിയില്ലാത്ത കൂലി. എന്നിട്ടു വ്യാജ വാറ്റുമടിച്ച് കലുങ്കില്‍ ഇരുന്നു ചിരിക്കും, ;ഞാന്‍ അയാളെ #%' എന്ന് പറഞ്ഞ്. ഇതല്ലേ ഇന്നത്തെ മലയാളി. ധാര്‍മികത ഇനി എവിടെപ്പോയാല്‍ കാണാമോ ആവൊ..!

    ReplyDelete
  4. ധാര്‍മികത ഇവിടെ അശേഷം ഇല്ല എന്ന് പറയാനാകില്ല. പക്ഷെ ധാര്‍മികതയെ സംരക്ഷിക്കാനായി ഏതറ്റം വരെയും പോകാന്‍ തയാറുള്ളവരാണ് ഇല്ലാത്തത്. അല്ലെങ്കില്‍പിന്നെ മന്ത്രിയാകലാണ് ഏറ്റവും വലിയ രാജ്യസേവനം എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നമ്മുടെ രാഷ്ട്രീയമേഖലയില്‍ കാണില്ലായിരുന്നുവല്ലോ?

    ReplyDelete
  5. 35 ഡിഗ്രിയില്‍ ടൈയും കെട്ടി സ്കൂളില്‍ പൊകെണ്ടി വരുന്ന കുട്ടിസായിപ്പന്മാരെയും മദാമ്മകളെയും കണ്ടു സഹതാപം മാത്രം . സായിപ്പിന്റെ അടിമകളായിക്കഴിഞ്ഞവർക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും നായയുടെ വാലുപോലെയായത്‌ ലജ്ജാകരം തന്നെ. സായിപ്പ്‌ എന്തു പറഞ്ഞാലും `യാ യാ' പറഞ്ഞ്‌ കൂടെ കൂടുന്നവരോടെ എന്ത് പറയാൻ !!!മെറ്റ്കാഫോർസിൽ നിന്നും സായിപ്പ് ഉപേക്ഷിച്ചു പോയ ഗോൾഫും ബ്രിഡ്ജും ബില്ല്യാർഡ്സും തീൻമേശ മര്യാദകളും പഠിച്ചിറങ്ങിയാൽ എല്ലാം തികഞ്ഞു എന്നു തെറ്റിദ്ധരിക്കുന്നവർക്ക് കാലം മാപ്പ് നല്ക്കട്ടെ .
    ശരിയാണ് ആദ്യം പറഞ്ഞ അഭിപ്രായങ്ങൾ ........സായിപ്പിന്‍റെ ഭാഷ പഠിച്ചതുകൊണ്ടോ അവന്‍റെ ശീലങ്ങള്‍ (നല്ലതും ചീത്തയും) ശീലിച്ചതുകൊണ്ടോ സായിപ്പാവില്ല എന്ന് മാത്രമല്ല, തവിട്ടു തൊലിയുള്ളവനെ സായിപ്പു കൂട്ടത്തില്‍ കൂട്ടുകയുമില്ല.ആംഗലേയ ഭാഷ ഭാഷ പഠിക്കാന്‍ സ്വാഭാവികമായ ഒരിഷ്ടം ഉണ്ടാവണം. എങ്കില്‍ ഭാഷ നന്നായി പഠിക്കും; അല്ലാതെ ആംഗലേയ മാധ്യമത്തില്‍ പഠിച്ചതുകൊണ്ട് ഒരു 'തവിട്ടനും' സായിപ്പായി കണ്ടിട്ടില്ല...........
    നാം ലോകത്തെ അറിയേണ്ടത് മലയാളിയയിട്ടാണ്.കോളോണിയൽ അടിമയയിട്ടല്ല .

    ReplyDelete