Saturday, November 10, 2012

ഗൃഹാതുരത്വം

സത്യസന്ധതയുടേയും വിശുദ്ധിയുടേയും പര്യായമായി ഒരുകാലത്ത് മലയാളി അറിഞ്ഞോ അറിയാതയോ മനസ്സിനുള്ളില്‍ കൊണ്ടുനടന്ന ചില അനിര്‍വചനീയ വികാരങ്ങള്‍ ഇപ്പോള്‍ ചിലരിലെങ്കിലും ഗൃഹാതുരത്വം സൃഷ്ടിക്കുന്നുണ്ടാകണം.അയല്‍പക്കങ്ങള്‍ തമ്മില്‍ പണ്ട് പരക്കെ ആചരിച്ചുപോന്ന ഒരുഗ്രാമ്യ സംസ്കാരം ഉണ്ടായിരുന്നു.അത് ഇന്നിന്‍റെ തലമുറയോട് ഒരു കൌതുകത്തിനു വേണ്ടിയെങ്കിലും പറഞ്ഞുകൊടുക്കുന്നതില്‍ തെറ്റില്ല.വായന മരിക്കുന്ന ഈകാലത്ത് വാമൊഴിയായെങ്കിലും സംവേദനം ചെയ്യുവാന്‍ ശ്രമിക്കുന്നത് ഒരുപക്ഷേങ്കില്‍ ഗുണം ചെയ്യുമായിരിക്കും.
   പഴയ വേലിക്കമ്പുകളുടേയും വെലിതലപ്പിന്റെയും സ്ഥാനത്ത് ഇന്ന് കൂറ്റന്‍ കരിങ്കല്‍ പാറകള്‍കൊണ്ട് 'മതിലുകള്‍' പണിത് അയല്‍ക്കാരനെ അന്യനാക്കിയിരിക്കുന്നു....

GRIHAATHURATHWAM_2012

3 comments:

  1. ഒന്നാംതരം ലേഖനം. 1955 മുതല്‍ 1970 വരെ എന്ന് പറയാം. അക്കാലത്ത് ഞങ്ങളുടെ ജംഗ്ഷനില്‍ നിന്നും കായംകുളം വരെ ബസ്‌ചാര്‍ജ് ഇരുപതു പൈസ (അന്ന് നയാ പൈസ എന്നാണ് പറയുക)ആയിരുന്നു. ഒരു കിലോമീറ്ററിലേറെ ദൂരെയുള്ള ഒരു ജംഗ്ഷനില്‍ നിന്നും പത്തു പൈസ മാത്രം. അന്ന് ആരെങ്കിലും ഞങ്ങളുടെ ജംഗ്ഷനില്‍ നിന്ന് കായംകുളത്തിന് ബസ്സില്‍ കയറിയാല്‍ ആളുകള്‍ പറയും: അവന്റെ അഹങ്കാരം കണ്ടില്ലേ? ....ജംഗ്ഷന്‍ വരെ നടക്കാതെ ഇരുപതു പൈസ മുടക്കി ബസ്സില്‍ പോകുന്നു. ദ്രോഹി. തന്തേം തള്ളേം മുടിപ്പിക്കാന്‍.....' പക്ഷെ ഇന്നോ? ആ ജംഗ്ഷന്‍ വരെ നടന്നാല്‍ ഒരു രൂപയാണ് ലാഭം. പക്ഷെ ആര് നടക്കാന്‍? അഥവാ ആരെങ്കിലും നടന്നാലോ? ആള്‍ക്കാര്‍ പറയും: :ലുബ്ധന്‍. വീട്ടുകാരെ പറേപ്പിക്കാന്‍ നടക്കുന്നു. കഷ്ടം!" കാലം കീഴ്മേല്‍ മറിഞ്ഞു. സ്നേഹവും ത്യാഗമനസ്ഥിതിയും ഒത്തൊരുമയും സ്വാര്‍ത്ഥതയ്ക്ക് വഴിമാറി.

    ReplyDelete
  2. പറഞ്ഞാല്‍ ഏറെപ്പറയേണ്ടതുണ്ട്
    ജനറേഷന്‍ ഗ്യാപ്പെന്ന് പറഞ്ഞ് ഇളമുറക്കാര്‍ കളിയാക്കും
    അതുകൊണ്ട് പറയാറില്ല ഇപ്പോള്‍

    ReplyDelete
  3. നന്നായിട്ടുണ്ട്; 10 നിമിഷത്തേക്കു ആ നഷ്ടസ്വര്‍ഗ്ഗം ഒരു സ്വപ്നത്തിലെന്നോണം വീണ്ടും കാണിച്ചു തന്നതിന് നന്ദി....,ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് അറിയുമ്പോള്‍ അത് ഏറെ നീറ്റല്‍ ഉണ്ടാക്കുന്നു....

    ReplyDelete