Monday, November 19, 2012

കുടുംബസ്വത്ത്


കുടുംബസ്വത്ത്

ചേച്ചിയെ ഹോമിയോഡോക്ടര്‍ ആക്കാനുള്ള ചെലവു മൂലമാണ് തനിക്ക് അച്ഛന്റെ സ്വത്തുക്കള്‍ ഒന്നും കിട്ടാതെ പോയതെന്ന് അയാള്‍ വിശ്വസിച്ചു. വീടും പറമ്പും വിലയ്ക്ക് കൊടുത്തതും അവള്‍ക്ക്! ഇത് ന്യായമാണോ?

ചേച്ചിയെ കോടതി കയറ്റുമെന്ന വാശിയോടെ അയാള്‍ ഒരു വക്കീലിനെ കണ്ടു. കഥയെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ വക്കീല്‍ ചോദിച്ചു:

“പക്ഷെ കേസ്സ് കൊടുക്കാനുള്ള വകുപ്പൊന്നും ഇതില്‍ കാണുന്നില്ലല്ലോ?”

“അച്ഛന്റെ ചെലവില്‍ പഠിച്ച് അവള്‍ ഡോക്ടറായി. അപ്പോള്‍ ഡോക്ടര്‍ എന്നുള്ള നിലയ്ക്ക് അവള്‍ക്കു കിട്ടുന്നത് കുടുംബസ്വത്തില്‍ നിന്നുള്ള ആദായമാണ്. അതുകൊണ്ട് അതിന്റെ പകുതി എനിക്ക് അവകാശപ്പെട്ടതാണ്.
പോരെങ്കില്‍ വസ്തു അവള്‍ക്ക് എഴുതിക്കൊടുക്കുമ്പോള്‍ അച്ഛന്റെ മാനസികനില ശരിയായിരുന്നില്ലെന്നും അതുകൊണ്ട് ആ ആധാരം റദ്ദ് ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്ത് നമുക്ക് കേസ് കൊടുക്കാം.” അയാള്‍ പ്രതീക്ഷയോടെ വക്കീലിനെ നോക്കി.

പക്ഷെ വക്കീലിന്റെ മനസ്സില്‍ നിറഞ്ഞുനിന്നത് ഭീതിയായിരുന്നു.
ഈ കേസ് വാദിക്കുന്നതിന്നു മുന്പ് ഞാന്‍ എന്റെ വരുമാനം സഹോദരങ്ങള്‍ക്ക് പങ്കിടേണ്ടിവരുമല്ലോ?  
                 %%%%%%%

                                         കൃഷ്ണ

3 comments:

  1. വിവരമുള്ളവര്‍ പഠിച്ച് ഡോക്ടര്‍ ആവട്ടെ. കഥ നന്നായി.

    ReplyDelete
  2. കോഴികട്ടവന്‍

    ReplyDelete
  3. പങ്കിടലിന്‍റെ ആധുനിക നിര്‍വചനം...

    ReplyDelete