Sunday, November 4, 2012

ലോകബാങ്കും ലോട്ടറിയും


ലോകബാങ്കും ലോട്ടറിയും    
                                         

                                      ( ഭാഗം ഒന്ന്)

പത്തു ലക്ഷം രൂപ ലോട്ടറി അടിച്ച വൃദ്ധനോട് പത്രപ്രതിനിധി ചോദിച്ചു:
"ഈ തുക കൊണ്ട് എന്തുചെയ്യാന്‍ പോകുന്നു?"
"പല പരിപാടീം ഒണ്ട് മോനെ. പക്ഷെ ഒരു കാര്യം തീര്‍ച്ച. ബാങ്കിലെ കടം തീര്‍ക്കണം."
"ഏതു ബാങ്കിലാ കടം?"
"ഇന്നാളിലൊരു നേതാവ് പ്രസംഗിക്കുന്നത് കേട്ടതാ. ഈ നാട്ടിലൊള്ള എല്ലാവര്ക്കും  ലോകബാങ്ക് എന്നൊരു ബാങ്കില്‍ എത്രയോ രൂപാ വീതം കടം ഒണ്ടെന്ന്. ഞാന്‍ അവിടുന്നു കടം ഒന്നും എടുത്തിട്ടില്ല. നേതാവുതന്നെ എന്റെ  പേരുപറഞ്ഞ് എടുത്തതാരിക്കും. അല്ലെങ്കില്‍ പിന്നെ എന്റെ പേരില്‍ കടം ഒണ്ട് എന്ന് അയാളെങ്ങനെ അറിയാനാ? അയാള് കൊറേശ്ശെ തിരിമറിയൊള്ള കക്ഷിയാന്നു കേട്ടിട്ടൊണ്ട്.  ങാ, പോട്ടെ, അയാക്ക് ദാനം കൊടുത്തതാന്നു വിചാരിച്ചോണ്ട് അതങ്ങടച്ചേക്കാം. പക്ഷെ ആ ബാങ്ക് എവിടാന്നറിയത്തില്ല. സ്റ്റേറ്റ് ബാങ്കിലെങ്ങാനും അന്വേഷിക്കാമെന്നു വിചാരിക്കുവാ."
                                                 
                              (ഭാഗം രണ്ട്‌)

വൃദ്ധന്‍ നടന്നുനടന്നു ബാങ്കിലെത്തി.

ഈ വേള്‍ഡ് ബാങ്ക് എവിടെയാ സാറേ?” അയാള്‍ മാനേജരോട് തിരക്കി.

മാനേജര്ക്ക് ആദ്യം ഒന്നും മനസ്സിലായില്ല. വൃദ്ധന്‍ കാര്യങ്ങള്‍ വിസ്തരിച്ചു.
എല്ലാം കേട്ടപ്പോള്‍ മാനേജര്ക്ക് തമാശയാണ് തോന്നിയത്. അദ്ദേഹം പറഞ്ഞു.

ബാങ്ക് അമേരിക്കയിലാണെന്നു തോന്നുന്നു. പക്ഷെ ലോണ്‍ നമ്പരും മറ്റും അറിഞ്ഞാലേ പണം അടയ്ക്കാന്‍ പറ്റൂ." അല്‍പ്പം കഴിഞ്ഞു അദ്ദേഹം തുടര്‍ന്നു. "അതിനു ആദ്യം സര്ക്കാരിന്റെ  അനുവാദം വേണം. അത് എവിടെനിന്നാണ് കിട്ടുകയെന്ന്‌ സര്‍ക്കാര്‍ ഓഫീസില്‍ അന്വേഷിക്കണം.

വൃദ്ധന്‍ ആദ്യം കണ്ട സര്‍ക്കാര്‍ ഓഫീസില്‍ അന്വേഷിച്ചു.

ഓഫീസര്‍ എല്ലാം ശ്രദ്ധിച്ചുകേട്ടു. ഈ തീരുമാനം എടുത്തതിനു വൃദ്ധനെ അഭിനന്ദിച്ചു. എന്നിട്ട് പറഞ്ഞു.

ഇത് അപൂര്‍വമായ കേസാണ്. സര്‍ക്കാരില്‍ എഴുതി ചോദിക്കണം. അതിന് ഒരു അപേക്ഷയുടെ മൂന്നു കോപ്പിയും മൂന്നു ഫോട്ടോയും പണം എവിടെ നിന്ന് കിട്ടി എന്നതിന് തഹസീല്‍ദാര്‍ സാക്ഷ്യപ്പെടുത്തിയ മൂന്നു സത്യവാങ്ങ്മൂലവും ഇന്കംടാക്സ് കുടിശിഖയില്ലെന്നു കാണിച്ചു ഐ.ടി. ഡിപാര്‍ട്ട്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റും ഒരാഴ്ചയ്ക്കകം ഇവിടെ തരണം.
വൃദ്ധന്‍ പോകാനായി എഴുന്നേറ്റു. പിന്നെ, നിങ്ങള്‍ക്കെത്ര വയസ്സായി?” ഏതോ വെളിപാടുണ്ടായതുപോലെ ഓഫീസര്‍ ചോദിച്ചു.. അറുപത്തിരണ്ട്‌.” “എന്നാല്‍ കുടുംബാംഗങ്ങളുടെ ഒരു സമ്മതപത്രം കൂടി കരുതിക്കോളൂ. അതില്‍ എല്ലാ അംഗങ്ങളും ഒപ്പിട്ടിട്ടുണ്ടെന്നു സാക്ഷ്യപ്പെടുത്തണം.അത് പഞ്ചായത്ത് പ്രസിഡന്റ് ചെയ്‌താല്‍ മതി.

വൃദ്ധന്‍ പരിഭ്രമത്തോടെ യാത്രപറഞ്ഞു. അയാളെ നോക്കിയിരുന്ന ഓഫീസര്‍ സ്വയം പറഞ്ഞു:
നാശം. വന്നോളും ഓരോന്ന്. ഇതിനൊന്നും പോകണ്ടെന്നു പറഞ്ഞാല്‍ അതും കുറ്റമാകും. ഏതായാലും എല്ലാം കൊണ്ടുവരട്ടെ. ഭ്രാന്തില്ലെന്നുകാണിച്ച് ഒരു ഡോക്ടരുടെ സര്‍ട്ടിഫിക്കറ്റും  കൂടി   വേണമെന്ന്   പറയാമായിരുന്നു.
                                         &&&&&&&&&&&&&&&&&&&&&&

കൃഷ്ണ

3 comments:

  1. എനിക്കും ഇത്തിരി കടമുണ്ട്
    വേള്‍ഡ് ബാങ്കിന്റെ അഡ്രസ് ഒന്നുകിട്ടിയിരുന്നെങ്കില്‍..

    നന്നായി കേട്ടോ കഥ

    ReplyDelete
  2. ലോകബാങ്ക്.... ലോകമാപ്പ്! ലോകബാങ്കുകണ്ടുപിടിക്കണമെങ്കിൽ...ലോകമാപ്പ് തപ്പണം! കൊള്ളാം കഥ!

    ReplyDelete
  3. പേടിക്കണ്ട സുഹൃത്തേ , നമ്മുടെ "രാജ"മാണിക്യം മുക്കിയ കുറെ പണം നമ്മക്ക് വീതിചെടുക്കനുന്ടെന്നും കേട്ടിട്ടുണ്ട്...

    ReplyDelete