ഫ്ലാഷ് ന്യൂസ്
എയിഡ്സിനെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കൂടി ഉതകുന്ന ഒരു നോവല്‍ എഴുതുകയായിരുന്നു പ്രസിദ്ധ നോവലിസ്റ്റ് നരേന്ദ്രന്‍റെ ലക്ഷ്യം. അതിനായി ആധികാരികമായ വിവരങ്ങള്‍ ശേഖരിച്ചിട്ട് അദ്ദേഹം എഴുത്ത് ആരംഭിച്ചു.
എയിഡ്സിനെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കൂടി ഉതകുന്ന ഒരു നോവല്‍ എഴുതുകയായിരുന്നു പ്രസിദ്ധ നോവലിസ്റ്റ് നരേന്ദ്രന്‍റെ ലക്ഷ്യം. അതിനായി ആധികാരികമായ വിവരങ്ങള്‍ ശേഖരിച്ചിട്ട് അദ്ദേഹം എഴുത്ത് ആരംഭിച്ചു.
പക്ഷെ കഥ മുന്നോട്ടു പോയപ്പോള്‍ അദ്ദേഹത്തിന് ഒരു
വിവരം കൂടി ആവശ്യമായിവന്നു.
നോവലിലെ വിവരങ്ങള്‍ കഴിവതും വസ്തുനിഷ്ടമാകണമെന്ന
ആഗ്രഹത്തോടെ അദ്ദേഹം പലരോടും ഈ കാര്യം അന്വേഷിച്ചു. അവരുടെ മറുപടികളുടെ
അടിസ്ഥാനത്തില്‍ അദ്ദേഹം സമയനിര്‍ണ്ണയം നടത്തി.
എന്നിട്ട് സന്തോഷത്തോടെ ടി.വി. കാണാനിരുന്ന അദ്ദേഹം
ആദ്യത്തെ ഫ്ലാഷ് ന്യൂസ് കണ്ടപ്പോള്‍ തന്നെ ഞെട്ടിപ്പോയി.
“സുപ്രസിദ്ധ നോവലിസ്റ്റ് നരേന്ദ്രന്‍ എയിഡ്സ്
ബാധിതനെന്നു സംശയം.”
%%%%%%%%%
കൃഷ്ണ
ഒഹ്...കാലം മാറുകയല്ലെ...
ReplyDeleteപേടിക്കണം...
ഇതാണ് കിംവദന്തി.
ReplyDeleteപത്ര വാര്‍ത്തയോ ചാനല്‍ വാര്‍ത്തയോ വിശ്വസിക്കാന്‍ വയ്യതായിരിക്കുന്നു. എല്ലാത്തിലും മായ. സെന്‍സെഷന് പിന്നാലെ പോകുന്ന വാര്‍ത്ത തൊഴിലാളികള്‍ അവരുടെ വയറ്റിപ്പെഴപ്പിനു കാട്ടിക്കൂട്ടുന്ന ഉപാധികല്‍ ആണിതൊക്കെ...
ReplyDelete