Wednesday, June 27, 2012

യുക്തിവാദം

                                                    യുക്തിവാദം
യുക്തിവാദികള്‍ എന്ന് പറയപ്പെടുന്ന ചിലരെപ്പറ്റി നമ്മളെല്ലാം കേട്ടിട്ടുണ്ട്. ആരാണ് യുക്തിവാദികള്‍‍?
എനിക്ക് മനസ്സിലായിടത്തോളം പഞ്ചേന്ദ്രിയങ്ങളും മനസ്സും കൊണ്ട്അനുഭവിച്ചറിയാന്‍ കഴിയാത്തതിനെയെല്ലാം അന്ധവിശ്വാസം, അറിവുകേട് എന്നെല്ലാം പറഞ്ഞ്പുച്ഛത്തോടെ തള്ളിക്കളയുന്ന ആളുകള്‍‍. അവരെ സംബന്ധിച്ചിടത്തോളം ഇന്ന് നമ്മള്സയന്‍സ് എന്ന് പറയുന്ന ശാസ്ത്രവിഭാഗം അംഗീകരിക്കാത്തതൊന്നും ശരിയല്ല. സംസാരിക്കുമ്പോള്‍നാഴികക്ക് നാല്പ്പതുവട്ടം അശാസ്ത്രീയം എന്ന് പറയാനാണ് അവര്‍ക്ക് താല്പര്യം.
അവര്‍ പറയുന്നത് പലതും ശരിയാകാം. പക്ഷെ ഫിസിക്സും കെമിസ്ട്രിയും അതുപോലെയുള്ള ശാസ്ത്രവിഭാഗങ്ങളും ഇന്നുവരെ എത്തിച്ചേരാത്ത അറിവുകളെല്ലാം തെറ്റാണെന്ന് വാദിച്ചാല്‍?
ദൈവമാണ് അവരുടെ ആദ്യത്തെ ഇര. ദൈവസങ്കല്പ്പത്തില്‍ വിശ്വസിക്കുന്നവരെല്ലാം അജ്ഞാനികള്‍‍.
എല്ലാവരും ഇങ്ങനെയാകണമെന്നില്ല. പക്ഷെ പലരും ഇങ്ങനെയാണെന്നാണ് തോന്നുന്നത്.
ഞാന്‍ഇപ്പോള്‍ ഇത് എഴുതാന്‍കാരണം അടുത്തിടെ ടി.വി.യില്‍കണ്ട ഒരു പരിപാടിയാണ്. പാമ്പുകളെപ്പറ്റിയായിരുന്നു ചര്‍ച്ച.
പാമ്പിനെ പിടിക്കുന്ന (കൊല്ലാന്‍ വേണ്ടിയല്ല) ചിലരും പിന്നെ മറ്റുചിലരും ആയിരുന്നു വേദിയില്‍‍. അവരോടൊപ്പം ഒരു യുക്തിവാദിയും.
എല്ലാവരും പാമ്പ്എന്ന പദം ഉപയോഗിച്ചുകൊണ്ടിരുന്നപ്പോള്‍വേദിയിലുണ്ടായിരുന്ന ഒരാള്‍ സര്‍പ്പം എന്ന് പറഞ്ഞു. യുക്തിവാദി ഇടപെട്ടു: “പാമ്പ്എന്ന് പറഞ്ഞാല്‍ മതി.” പിന്നീട് ഒരാള്‍നാഗം എന്ന് പറഞ്ഞതും അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല. “പാമ്പ്എന്ന് പറഞ്ഞാല്മതി.” യുക്തിവാദി പറഞ്ഞു. പാമ്പ്എന്ന് പറയുന്നതിനുപകരം സര്‍പ്പം, നാഗം എന്നെല്ലാം പറയുന്നത് ഏതു യുക്തിക്ക് എതിരാണെന്ന് എനിക്ക് മനസ്സിലായില്ല. ഇതൊക്കെയാണോ യുക്തിവാദിയുടെ വീക്ഷണം? സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കിന് പകരം അതിന്‍റെ പര്യായം ഉപയോഗിക്കുന്നത് യുക്തിയ്ക്ക് എതിരാകുമോ? അമ്മ
എന്നു പറയുന്നതിനുപകരം മാതാവ്‌, ജനനി എന്നെല്ലാം പറഞ്ഞാല്‍അതില്‍യുക്തിഭംഗമുണ്ടോ? ഇതൊക്കെയാണോ യുക്തിവാദം? നാഗം, സര്‍പ്പം എന്നെല്ലാം പറയുമ്പോള്‍അതില്‍ഭക്തിയോ ആദരവോ ഒക്കെയുണ്ടെന്നു സമ്മതിക്കാം. മനുഷ്യനെക്കാളേറെ പ്രകൃതിയോടടുത്തു നില്ക്കുന്ന സര്‍പ്പങ്ങളെ ആദരിക്കുന്നത് തെറ്റാണെന്നാണോ യുക്തിവാദം പഠിപ്പിക്കുന്നത്? മനുഷ്യനാണോ പ്രകൃതിയിലെ ഏറ്റവും മഹാന്‍? മനുഷ്യന് കേള്‍ക്കാനാകാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്ന നായയും സുനാമിയുടെ വരവ് മുന്‍കൂട്ടിയറിഞ്ഞു പ്രതികരിച്ച ചെറുജീവികളും എങ്ങനെ മനുഷ്യനേക്കാള്‍മോശമാകും?
യുക്തിവാദികള്‍ ധരിച്ചിരിക്കുന്നത്പ്രപഞ്ചരഹസ്യങ്ങളെല്ലാം സയന്‍സ് മനസ്സിലാക്കിക്കഴിഞ്ഞു എന്നാണെന്ന് തോന്നുന്നു. യഥാര്‍ത്ഥത്തില്‍സയന്‍സ് എന്താണ് വിശദീകരിക്കുന്നത്? പ്രപഞ്ചത്തിലെ ഏതാനും ചില പ്രതിഭാസങ്ങളെപ്പറ്റി അവ എങ്ങനെ രൂപപ്പെടുന്നു എന്ന് വിശദീകരിക്കുന്നു. (പ്രപഞ്ചത്തിലെ എണ്ണമറ്റ പ്രതിഭാസങ്ങളുടെ 0.01 ശതമാനത്തെപ്പറ്റിപ്പോലും മുകളില്‍പറഞ്ഞ ശാസ്ത്രശാഖകള്‍ക്ക് അറിവുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഭൂമി എന്ന ഗ്രഹത്തിന്‍റെ മാത്രം കാര്യമെടുത്താല്‍ പോലും.). അതുമല്ല, ഒരിക്കല്‍ സ്ഥാപിച്ചത് പലതും പിന്നീട് ശാസ്ത്രത്തിന് മാറ്റേണ്ടിവന്നിട്ടുണ്ട്, തിരുത്തേണ്ടിവന്നിട്ടുണ്ട്.
എങ്ങനെ രൂപപ്പെടുന്നു എന്നതിനപ്പുറം അങ്ങനെയെല്ലാം രൂപപ്പെടുത്തുന്ന ഊര്‍ജ്ജം ഇതാണ് എന്ന് ശാസ്ത്രത്തിന് പറയാന്‍ കഴിയുമോ? ഭൂമി സൂര്യനെ ചുറ്റുന്നതിലൂടെ കാലാവസ്ഥകള്‍മാറുന്നു. പക്ഷെ ഏതു ശക്തിയാണ് അങ്ങനെ ചുറ്റിക്കുന്നത്, ശക്തിയുടെ സ്രോതസ്സ് ഏതാണ് എന്നെല്ലാം യുക്തിവാദികള്‍ക്ക് പറയാനാകുമോ?
ഇലക്ട്രിസിറ്റി ഒരേസമയം ഫാനും കൂളറും ഹീറ്ററും ലൈറ്റും പ്രവര്‍ത്തിപ്പിക്കുന്നു. പ്രവര്‍ത്തനങ്ങള്‍നടക്കത്തക്ക രീതിയില്‍ഉപകരണങ്ങള്‍ഉണ്ടാക്കിയിരിക്കുന്നു. അതേപ്രകാരം ലോകത്തിലെ പ്രവര്‍ത്തനങ്ങള്‍എല്ലാം (വസ്തുസംബന്ധവും ശാരീരികവും മാനസികവും അതിനപ്പുറത്തുള്ളതും എല്ലാം) നടപ്പാക്കുന്നതും അതിനൊത്ത ഉപകരണങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഒരു സുപ്പര്‍ ഇലക്ട്രിസിറ്റി ഉണ്ടെന്നു മനസ്സിലാക്കുന്നതില്‍തെറ്റുണ്ടോ? അതിനെ എതുപേരും വിളിക്കാം. ദൈവം മുതല്‍ പിശാച് വരെ എതുപേരും. പേരെന്തായാലും അതിന്‍റെ കഴിവ് കുറയുകയില്ലല്ലോ. അതിന്‍റെ പ്രവര്‍ത്തനരീതികളിലെ ചില സത്യങ്ങള്‍മനസ്സിലാക്കിയെടുക്കാനുള്ള ശക്തി ചില മനുഷ്യര്‍ക്ക്അത് നല്കുന്നു. അവര്‍ ശാസ്ത്രജ്ഞരാകുന്നു. അത്രമാത്രം. അല്ലാതെ സുപ്പര്‍ ഇലക്ട്രിസിറ്റി എങ്ങനെ ഓരോന്നിനും ഇന്നുകാണുന്ന കഴിവുകള്‍നല്കി എന്ന് പറയാന്‍ഒരു ശാസ്ത്രജ്ഞനും കഴിയില്ലല്ലോ?
ശക്തിയെ ദൈവം എന്ന് പറയുന്നത് നാണക്കേടായി തോന്നുന്നവര്‍ക്ക് അതിനെ സൂപ്പര്‍ പവര്‍, സൂപ്പര്‍ഇലക്ട്രിസിറ്റി എന്നെല്ലാം വിളിക്കാമല്ലോ? പേരിലല്ല കാര്യം, അംഗീകരിക്കലിലാണ്. അതിനെ അംഗീകരിച്ചില്ലെങ്കിലും അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പക്ഷെ അതിനെ അംഗീകരിക്കാതെ നിഷേധിച്ചാല്‍ അതില്‍ സത്യമുണ്ടോ? കണ്മുന്‍പിലുള്ളതിനെ എങ്ങനെ കാണാതിരിക്കാന്‍ കഴിയും?
ലോകം കണ്ട ഏറ്റവും മഹാനായ ഒരു ശാസ്ത്രജ്ഞനായിരുന്ന ആല്ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു വാചകം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:
He said: “Where physics ends, Metaphysics starts.”
തെറ്റുകളെ അംഗീകരിക്കണമെന്നല്ല      ഞാനുദ്ദേശിക്കുന്നത്. മുകളില്‍ പറഞ്ഞ, ഐന്‍സ്റ്റീന്‍ തിരിച്ചറിഞ്ഞ സത്യംകൂടി അംഗീകരിക്കണമെന്നുമാത്രം. ഇല്ലെങ്കില്‍അത് യുക്തിവാദമല്ല, അയുക്തിവാദമായിത്തീരും.
              @@@@@@@@@@@     
                                          കൃഷ്ണ

5 comments:

  1. അടിച്ച്പൊളിച്ചു..യുക്തിവാദികളെല്ലാം..ഫ്ലാറ്റ്.ഇങ്ങനെതന്നെ വേണം.യുക്തിവാദികളെ മറ്റൊരു യുക്തിവാദംകൊണ്ടുതനെ നേരിടണം.പിന്നെ,ഐൻസ്റ്റിന്റെ വായിൽ തിരികികൊടുത്തത് ശരിയാകാനാണ് സാധ്യത.കാരണം,ഭൂമിയും അതിൽ മനുഷ്യനുമുൾലടത്തോളം ഫിസിക്സ് നിലനിൽക്കും.അതുകഴിഞ്ഞിട്ടു വേണമല്ലോ..ആ..Metaphysics ..തുടങ്ങികിട്ടാൻ.

    ReplyDelete
  2. “Where physics ends, Metaphysics starts.”

    ReplyDelete
  3. ഐൻസ്റ്റിന്‍ പറഞ്ഞത് ഇത്രമാത്രം. മുന്നോട്ടുചെല്ലുമ്പോള്‍ ഫിസിക്സിന് വിശദീകരിക്കാനാകാത്ത പല പ്രതിഭാസങ്ങളും കാണാനിടയാകും. അവയെ വിശദീകരിക്കുവാന്‍ ദൈവശാസ്ത്രത്തിനു മാത്രമേ കഴിയൂ.

    കൃഷ്ണ

    ReplyDelete
  4. ലേഖകന്‍ യുക്തിവാദത്തെ കുറ്റം പറയേണ്ട കാര്യം ഇല്ല എന്നാണെനിക്കു തോന്നുന്നത്.
    കാരണം അത് ധീരവും വളരെയധികം ധിഷണാപരവും ആയ ഒരു സംഗതി ആണ്.
    നമ്മള്‍ ഇപ്പോള്‍ ചുറ്റുപാടും കാണുന്നത് യുക്തിവാദം ആണെന്ന് കരുതുമ്പോഴാണ് ഇങ്ങനെയുള്ള പോസ്റ്റുകള്‍ ഇടണം എന്ന് തോന്നുന്നത്.
    സത്യത്തില്‍ ഒരു യഥാര്‍ത്ഥ യുക്തിവാദിയെ തേടി പോയാല്‍ നമുക്ക് അത് കണ്ടെത്താന്‍ പറ്റുക 'ജോസഫ്‌ ഇടമറുകിലോ സനല്‍ ഇടമറുകിലോ അല്ലെങ്കില്‍ എ.ടി. കോവൂരിലോ ' അല്ല മറിച്ച് 'ബുദ്ധന്‍,സോക്രട്ടീസ്' തുടങ്ങിയ മഹദ് വ്യക്തികളിലാണ്. കോവൂരിനെയും ഇടമറുകിനെയും പോലുള്ളവര്‍ വെറും നിരീശ്വര വാദികള്‍ മാത്രമാണ്. ജസ്റ്റ്‌ ഓപ്പോസിറ്റ് അത്ര മാത്രം, അതായത് അന്ധവിശ്വാസികള്‍ എന്ന് അവര്‍ തന്നെ വിളിക്കുന്ന വിഭാഗത്തിന്റെ എതിര്‍ വശം, അത്ര മാത്രം.
    കാര്യങ്ങളെ നിഷ്പക്ഷമായി നോക്കുമ്പോള്‍ നമുക്ക് കാണാന്‍ പറ്റും യുക്തിവാദം എന്നതിന് നിരീശ്വര വാദവുമായോ അല്ലെങ്കില്‍ അന്ധവിശ്വാസവുമായോ യാതൊരു ബന്ധവും ഇല്ല എന്ന്.

    ReplyDelete
  5. യഥാര്‍ത്ഥ യുക്തിവാദത്തെ എതിര്‍ത്തല്ല ഞാന്‍ ആ ലേഖനം എഴുതിയതെന്ന്‌ വായിച്ചാല്‍ തന്നെ മനസ്സിലാകും.

    ReplyDelete