(വാര്‍ത്ത: പ്രവാസി അയക്കുന്ന പണത്തിനു 12.36% സേവന നികുതി)
കോണ്‍ഗ്രസ്സുകാര്‍ മന്‍മോഹന്‍റെയും സോണിയയുടെയും നേതൃത്വത്തില്‍ കക്ഷം വടിക്കാന്‍ ഇറങ്ങുന്നതാ ഇതിലും നല്ലത്. വല്ല നാട്ടിലും പോയികിടന്നു സ്വന്തം ജീവിതം ഹോമിച്ചു, വിയര്‍പ്പൊഴുക്കി സമ്പാദിച്ചു വീടു പട്ടിണിയാവാതെ നോക്കുന്ന പ്രവാസികള്‍ അയക്കുന്ന പണം ആണ് ഇന്ത്യയുടെ ഡോളര്‍ കരുതലിന്‍റെ സിംഹഭാഗവും എന്നതു മറക്കരുത്. അല്ലാതെ അംബാനിമാരും ടാറ്റാ ബിര്‍ളമാരും ഒന്നുമല്ല. രൂവാ അച്ചടിച്ചു കൊടുത്താല്‍ അറബി പെട്രോള്‍ തരില്ല; ഡോളര്‍ തന്നെ വീശണം.
സ്വിസ് ബാങ്കില്‍ ഇട്ടിരിക്കുന്ന കള്ളപ്പണം
തിരിച്ചുകൊണ്ടുവാടാ എന്നു സുപ്രീംകോടതി പറഞ്ഞിട്ടും എന്തേ തലേക്കെട്ടിനും പ്രണവം മുക്കിയവനും മദാമ്മക്കും ഒന്നും ഇതുവരെ "ഉദ്ധാരണം" ഉണ്ടായില്ല? പ്രവാസിയെ കണ്ടപ്പോഴാണോ അതു സംഭവിച്ചത്? അത്താഴപ്പട്ടിണിക്കാരന്‍റെ പാത്രത്തില്‍ കയ്യിട്ടുവാരുന്നതാണോ സര്‍ദാര്‍ജി ശീമേല്‍ പോയി പഠിച്ച സാമ്പത്തിക ശാസ്ത്രം? അങ്ങനെയെങ്കില്‍ അതിനേക്കാള്‍ നല്ല ആഭിജാത്യം ഉള്ള സാമ്പത്തിക ശാസ്ത്രമാണ് വേശ്യാ ദല്ലാളിന്റേത്. നാണമില്ലേടാ നിനക്കൊന്നും?(കടപ്പാട്: ശ്രീമാന്‍ കുട്ടന്‍പിള്ള (റിട്ട.ഹെഡ് കോണ്‍സ്റ്റബിള്‍-പഴയ നിക്കര്‍ പോലീസ്); അദ്ദേഹമാണ് ഈ ചെറുലേഖനത്തിന്‍റെ "ഭാഷാശുദ്ധീകരണം" ചെയ്തു തന്നത്. നമ്മുടെ ഭരണചക്രം തിരിക്കുന്ന നപുംസകങ്ങള്‍ ഏറ്റവും മോശമായ ഭാഷാസഭ്യത പോലും അര്‍ഹിക്കുന്നില്ലെങ്കിലും കുട്ടന്‍പിള്ളചേട്ടനും ഇല്ലേ ചേട്ടാ, ഒരു ലിമിറ്റ്...)
കുട്ടന്‍ പിള്ള ഒരു ഡൌട്ട് ചോദിച്ചു ഈയുള്ളവനോട്: "ഈ നികുതി സേവന നികുതി എന്നാണല്ലോ പറഞ്ഞത്. പക്ഷെ ഈ സേവനം എന്താണെന്നു എനിക്കു മനസ്സിലകുന്നില്ലെടോ"
ഈയുള്ളവനും അത് മനസ്സിലായില്ലേമ്മാനേ എന്നുത്തരം ചൊല്ലി. വെവരമുള്ള കാന്ഗ്രസ്സുകാര്‍ ഉണ്ടെങ്കില്‍ അതൊന്നു മനസ്സിലാക്കി തന്നെങ്കില്‍ ഉപകാരമായിരുന്നു...
കുറിപ്പ്: ഈ ചര്‍ച്ചയില്‍ ദയവായി ഇറ്റാലിയന്‍ ഭാഷ ഉപയോഗിക്കരുത്.
സന്തോഷ് നായര്‍
ഈയുള്ളവനും അത് മനസ്സിലായില്ലേമ്മാനേ എന്നുത്തരം ചൊല്ലി. വെവരമുള്ള കാന്ഗ്രസ്സുകാര്‍ ഉണ്ടെങ്കില്‍ അതൊന്നു മനസ്സിലാക്കി തന്നെങ്കില്‍ ഉപകാരമായിരുന്നു...
കുറിപ്പ്: ഈ ചര്‍ച്ചയില്‍ ദയവായി ഇറ്റാലിയന്‍ ഭാഷ ഉപയോഗിക്കരുത്.
സന്തോഷ് നായര്‍
രാഷ്ട്രീയം തട്ടിപ്പിന്‍റെ പര്യയമായിതീര്‍ന്ന ഒരു രാജ്യത്ത് മദാമ്മയ്ക്കും മക്കള്‍ക്കും കാവലേര്‍പ്പെടുത്താന്‍ (മദാമ്മയുടെ മകന്‍ വിവാഹം കഴിക്കാതെ ഒരു പെണ്ണിനെ കൊണ്ടുനടന്നപ്പോള്‍ അതിനു പോലീസ് കാവലേര്‍പ്പെടുത്തിയ രാജ്യമല്ലേ നമ്മുടേത്!) പ്രവാസി അയയ്ക്കുന്ന പണത്തിന്‍റെ എട്ടില്‍ ഒരു ഭാഗം മാത്രമേ എടുക്കുന്നുള്ളല്ലോ എന്ന് സമാധാനിക്കുക.
ReplyDeleteഇപ്പോള്‍ ഒരു പുതിയ വാര്‍ത്ത കേള്‍ക്കുന്നു; അതായതു, അയക്കുന്ന പണത്തിന്‍റെ 12.36% അല്ലെന്നും അയക്കാന്‍ വേണ്ടുന്ന ചാര്‍ജ്ജിന്റെ 12.36% ആണെന്നും മന്ത്രിപുംഗവന്‍ പത്രക്കുറിപ്പിറക്കിയത്രേ... ഇത്തവണ 12.36%. ഇനി അടുത്ത ബജറ്റില്‍ അത് കൂട്ടാമല്ലോ. പെട്രോളിന് 7 രൂപ കൂട്ടിയിട്ട് 2 രൂപ കുറയ്ക്കുന്ന രാഷ്ട്രീയം നാം ഇപ്പോള്‍ സ്ഥിരമായി കാണുന്നതല്ലേ? അതുപോലെതന്നെ ഇതും. എന്തായാലും ഇനി പ്രവാസിക്കും കിടക്കപൊറുതി ഇല്ലാതായി.
ReplyDeleteഹുണ്ടി ബിസിനസ് നടത്തുന്നവര്‍ക്ക് (കുഴല്‍പ്പണം)കോളായി.
ReplyDeleteആ വഴിക്കു കള്ളപ്പണം വെളുപ്പിക്കാന്‍ കാത്തിരിക്കുന്ന ശതകോടികള്‍ കട്ടുമുടിച്ച മന്ത്രി പുംഗവന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകാന്‍ വേണ്ടി പാവം പ്രവാസികളുടെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരുന്നു.
അമേരിക്കയിലും യൂറോപ്പിലുമുള്ളവര്‍ സമ്പാദിക്കുന്ന പൈസ കയ്യില്‍ വെച്ച് അവിടെ കുടിവെച്ച് കൂടും.
കൂടും കുടുമ്പവും നാട്ടില്‍ തന്നെയുള്ള എന്നായാലും തിരികെ വരാന്‍ നിര്‍ബന്ധിതനായ ഗള്‍ഫ് പ്രവാസി തന്നെ ഈ നിയമത്തിന്റെയും ആത്യന്തിക ഇര.
മന്മോഹനോമിക്സ്
ReplyDelete