Thursday, December 15, 2011

എന്തുകാണുന്നു നീ

കണ്ണുകള്‍ ആത്മാവിന്‍ ജാലകങ്ങള്‍
മുഖമോ മനസ്സിന്‍ കണ്ണാടി
പരിസരം കാണാക്കന്ണുകളചേതനം
ആത്മജാലകങ്ങള്‍ സജലമാകാത്തുളേളാര്‍ 
കഠോരചിത്തര്‍ കാണില്ലടുത്തുനില്‍ക്കു
മേവമാ നോവുള്ള നെഞ്ചിനെ.

ഉഷസ്സിന്‍ ആനന്ദഘോഷങ്ങളെപ്പോഴും
സന്ധ്യയില്‍ രോദനമാകുന്നതെന്തു കാഴ്ച
അനുഭാവമുള്ളോരാത്മീയഭാവം ചിന്തയിലെ
പ്പോഴുമഗ്നിക്കനലുകള്‍ വിതറിടുന്നുവോ
മതിഭ്രംശങ്ങളുള്ളോരു ഗ്രന്ഥകെട്ടുപോല്‍ ജീവിതം.

സൗഹൃദസാഹോദര്യ പാരസ്പര്യമിവ
കേവല  നീര്‍ജ്ജിവരേണുക്കളായ്മാറി,മന്നില്‍
രക്ഷചെയ്തിടുമൊരുകരം നീണ്ടുവന്നീടുമോ
ചിരിയുംചിന്തയുമുളെളാരു പൊന്നഴകുമായ്

അലുക്കുകളില്ലാതെ ആഡംബരമില്ലാതെ
കേവലജന്മങ്ങളിന്നൊരധികപ്പറ്റുപോല്‍
തളിര്‍ത്തുലയാ യൗവനങ്ങള്‍ പാഴും ശൂന്യവും
അണപോട്ടുംപോല്‍ ഊര്‍ജ്ജമെല്ലാമൊരുനാള്‍
പരന്നൊഴുകിടും മലയാണ്മതന്‍ ഭൂമിയിലാകവേ

ഇവിടെയാണദ്വൈതം പിറന്നത്‌
ഒരു ജാതി ഒരു മതം മനുഷ്യന്ന്
മതിയെന്നുയിര്‍ക്കൊണ്ടതിവിടെയാണ്
പണമാണിവിടിന്നദ്വൈതം
പണമാണിവിടെ മതവും ജാതിയും
ജന്മംകൊണ്ടിരുകാലുകിട്ടിയോര്‍
കര്‍മ്മംകൊണ്ടുനാല്‍ക്കാലികളായിടുന്നുപോല്‍


kmw AS¸\mwI­w, tImbn{]w.
01/12/2011 



 

No comments:

Post a Comment