ഒരു മന്ത്രിയുടെ പങ്കപ്പാട്
(ചിത്രം - കടപ്പാട് : അരുണ്‍ മെഴുവേലി ;ഫേസ് ബുക്ക്)
എനിക്ക് മനസ്സിലായിടത്തോളം കഴിവുള്ളവനും എന്തെങ്കിലുമൊക്കെ നന്മ നാടിനു ചെയ്യണമെന്നു ആഗ്രഹിക്കുന്നവനുമാണ് മന്ത്രി ഗണേഷ്‌കുമാര്‍. അദ്ദേഹം മുന്‍പ് ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആയിരുന്നപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി – പാര്‍ട്ടിയെന്നാല്‍ ശ്രീ. ആര്‍. ബാലകൃഷ്ണപിള്ള. മന്ത്രിയുടെ അച്ഛന്‍ - മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. മന്ത്രിയുടെ കുറ്റം സംസ്ഥാനഭരണത്തില്‍ പാര്‍ട്ടിയെ ഇടപെടുത്തുന്നില്ല എന്നതാണ്. മുഖ്യമന്ത്രിയല്ല, തങ്ങളാണ് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കിയതെന്നാണ് പാര്‍ട്ടിയുടെ വാദം. മുഖ്യമന്ത്രി വെറും സാക്ഷി മാത്രം.
കേരളം ഭരിക്കുന്ന മന്ത്രിയാണ് ശ്രീ. ഗണേഷ്‌കുമാര്‍. അതുകൊണ്ടുതന്നെ കേരളത്തിലെ ജനങ്ങളുടെ – അത് ഏതു പാര്‍ട്ടിക്കാരും ആയിക്കൊള്ളട്ടെ – പൊതുവായ നന്മയ്ക്കുവേണ്ടിയാണ് ഭരിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് – അത് തന്നെ തെരഞ്ഞെടുപ്പിന് നിര്‍ത്തിയ പാര്‍ട്ടിയായാല്‍പ്പോലും – വേണ്ടിയല്ല. അത് ഒരു കുറ്റമാണ് എങ്കില്‍ ആ കുറ്റം ചെയ്യുന്നവനാണ് യോഗ്യനായ മന്ത്രി എന്ന് ഞാന്‍ കരുതുന്നു. മന്ത്രി ഗണേഷ്‌കുമാര്‍ ചെയ്തുകൊണ്ടിരിക്കുന്ന കുറ്റവും അത് തന്നെ. നാട്ടുകാര്‍ക്ക് - പാര്‍ട്ടിക്കാര്‍ക്കല്ല – എന്തെങ്കിലും നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ചെയ്യാന്‍ കഴിയുന്നുണ്ടോ എന്നത് മറ്റൊരു കാര്യം.
മന്ത്രി ഗണേഷ്‌കുമാറിനെ ആ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പറയുന്ന പാര്‍ട്ടിയുടെ വാദഗതി കാണുമ്പോള്‍ ഒരു സംശയം തോന്നുകയാണ്.
മന്ത്രിമാരെ മാത്രമല്ല, എല്ലാവരെയും ആരെങ്കിലുമൊക്കെ നിയമിക്കുകയാണ്. ജഡ്ജിമാരുടെയും കലക്ടര്‍മാരുടെയും ചീഫ് സെക്രട്ടറിയുടെയും പേരുകളെല്ലാം ആരാലെങ്കിലുമൊക്കെ നിര്‍ദ്ദേശിക്കപ്പെട്ടതാണ്. പത്തനാപുരത്തെ സ്ഥാനാര്‍ഥിയായി ഗണേഷ്‌കുമാറിന്റെ പേര് അദ്ദേഹത്തിന്റെ പാര്‍ട്ടി് നിര്ദ്ദേശിച്ചതുപോലെ. ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയുടെ വാദം ന്യായമാണ് എങ്കില്‍ ആ ജഡ്ജിമാരും കലക്ടര്‍മാരുമെല്ലാം അവരുടെ പേര് നിര്ദ്ദേ ശിച്ചവര്‍ പറയുന്നത് അനുസരിക്കണം. അങ്ങനെയാണ് ചെയ്യുന്നതെന്ന് വേണ്ടിവന്നാല്‍ തുറന്നു സമ്മതിക്കാനും തയാറാകണം. നീതിയും ന്യായവും വാദിയും പ്രതിയും കളക്ടറേറ്റും കോടതിയും ഒന്നും പ്രശ്നമല്ലാതാകണം. ജനാധിപത്യമോ? അങ്ങനെ ഒരു വാക്കുണ്ടോ? പാര്ട്ട്യാധിപത്യം എന്നു പറയുന്നതല്ലേ ശരി? എന്നു ചോദിക്കാനുള്ള ധൈര്യം കാണിക്കണം.
എന്നാലേ അടുത്ത തെരഞ്ഞെടുപ്പിന് ടിക്കറ്റ് കിട്ടൂ. അല്ലെങ്കില്‍പ്പിന്നെ പാര്‍ട്ടി മാറുക, സ്വന്തം പാര്‍ട്ടി ഉണ്ടാക്കുക, സ്വതന്ത്രനായി മത്സരിക്കുക ഇവയിലേതെങ്കിലും സാഹസത്തിനു മുതിരേണ്ടിവരും. ആ പൊല്ലാപ്പ് വേണോ എന്നാകാം പാര്‍ട്ടിക്കാര്‍ മന്ത്രിയോട് ഇപ്പോള്‍ രഹസ്യമായി ചോദിക്കുന്നത്.
ഇതില്‍നി്ന്നും യുവതലമുറ ഊഹിച്ചെടുക്കുന്നത് എന്താകാം? കേരളാകോണ്‍ഗ്രസ്സുകള്‍ എല്ലാം ഉണ്ടായത് ഇത്തരം സംഭവങ്ങളില്‍ നിന്നാണെന്നാണോ? അതോ അധികാരത്തിനു വേണ്ടിയുള്ള, സ്വാര്‍ത്ഥതാപൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള മല്‍പ്പി്ടിത്തത്തില്‍ നിന്നാണെന്നാണോ?
&&&&&&&&
കൃഷ്ണ
ഇത്തരമൊരച്ഛനെ ആദ്യമായിട്ടായിരിയ്ക്കും കാണുന്നത്.
ReplyDeleteഓരോരുത്തര്‍ മക്കളെ തിരുകിക്കയറ്റാന്‍ പെടുന്ന പാട്. അപ്പോളാ പിള്ളേച്ചന്‍ കുഞ്ഞിനെ തള്ളിത്താഴെയിടാന്‍ നോക്കുന്നത്
പിള്ളേച്ചന്മാരുടെ ഇന്നത്തെ അവസ്ഥക്ക് ഒരു പരിധിവരെ കാരണവും ഈ 'പിള്ളേച്ചന്‍' മനോഭാവം തന്നെയാണ്
ReplyDelete