കാത്തിരിപ്പ്
കാത്തിരിപ്പ്
(കണ്ണുനീര്‍പ്പൂവിന്റെ കവിളില്‍ തലോടി...എന്ന മട്ട്)
വൈശാഖസന്ധ്യതന്‍ മിഴികള്‍ നനഞ്ഞൂ
ചക്രവാകപ്പക്ഷി തേങ്ങിക്കരഞ്ഞൂ
ജപമാലയേന്തി കാതോര്‍ത്തിരുന്നൂ
വീണ്ടും നിശ്ശബ്ദയായ് ക്ഷോണി...ഇരുട്ടില്‍
തുടിക്കുന്ന ദീപമായ് തേങ്ങി (വൈശാഖ...)
ഒരു മണിപ്രാവിന്റെ ദുഃഖം
ചിറകറ്റയിണയെ തിരഞ്ഞൂ
ഒരു ചൂടുകാറ്റാഞ്ഞടിച്ചു...ഹൈമ-
കിരണവും മന്ദം മറഞ്ഞൂ
വരവേല്ക്കുവാന് ഇനിയാരിനി
തനിയേ നിലയ്ക്കുന്നു നാദം
തെളിയേണമേ ഇനിയോര്‍മ്മയില്‍
ഒരു മാരിവില്ലിന്റെ വര്‍ണ്ണം.....ഉറയുന്ന
കണ്ണീര്‍ക്കണത്തിന്റെ മുത്തം (വൈശാഖ...)
രാമായണപ്പക്ഷി വീണ്ടും...ക്രൂര-
ബാണമേറ്റേങ്ങിപ്പിടഞ്ഞൂ
രാധേയകുണ്ഡലം തേടി....കര്‍മ്മ-
സാക്ഷിയും വാനത്തലഞ്ഞൂ
വരുമോ ഇനി, ഹരിതാഭ,മാ
ചിതയില്‍ പതിച്ചോരു സ്വപ്നം
പരിതാപമായ് എവിടോ മറ-
ഞ്ഞൊരു കാട്ടുപൂവിന് സുഗന്ധം....കൊച്ചു-
കളിവീണതന് ദേവഗാനം (വൈശാഖ...)
***************
കൃഷ്ണ
നൈസ്
ReplyDeleteഇഷ്ടമായി.
ReplyDeleteശുഭാശംസകൾ...