Sunday, January 1, 2012

നിങ്ങള്‍ ജീവിക്കുകയാണോ?




നിങ്ങള്ജീവിക്കുകയാണോ?”
എന്തൊരു മണ്ടന്‍! ജീവിക്കുകയല്ലെങ്കില്പിന്നെ ഞാനിതെങ്ങനെ വായിക്കുന്നു?” ഇതാവാം ചോദ്യം കേള്ക്കുമ്പോള്ചിലരുടെ ചിന്ത.
വാട്ട് ഫൂള്‍?” മറ്റു ചിലര്‍.
എന്താവം ഇയാള്ഉദ്ദേശിക്കുന്നത്?” വേറേ ചിലര്ചിന്തിക്കും.
എങ്കില്ചോദ്യം ഒന്ന് തിരുത്താം. “നിങ്ങള്ജീവിക്കുകയാണോ അതോ വെറുതെ ഭൂമിക്ക്ഭാരമായി നിലനില്ക്കുക മാത്രമാണോ?”
ഇപ്പോള്മിക്കവാറും എല്ലാവരും ചിന്തിക്കുന്നത് ഒന്നുതന്നെയായിരിക്കും. “എന്താണ് ചോദ്യത്തിന്റെ ശരിയായ അര്ഥം?”
രാവിലെ ഉണരുന്നു. പ്രഭാതകൃത്യങ്ങള്ചെയ്യുന്നു. എന്തെങ്കിലും പ്രവര്ത്തിയില്ഏര്പ്പെടുന്നു. ഇടക്ക് ആഹാരം കഴിക്കുന്നു. ഉറങ്ങുന്നു. ഇതല്ലേ ആരെങ്കിലും ചോദിക്കുമ്പോള്നമ്മള്പറയാറുള്ള ദൈനംദിനകൃത്യങ്ങള്‍?
ഇതെല്ലാം എന്തിനുവേണ്ടി?” ആരെങ്കിലും ചോദിച്ചാല്നമ്മള്പറയും.
ജീവിക്കണ്ടേ മാഷേ?”
അതായത്ഇതെല്ലാം ചെയ്യുന്നത് ജീവിക്കാന്വേണ്ടിയാണെന്ന്. അല്ലേ?
അപ്പോള്ജീവിക്കുക എന്ന് പറഞ്ഞാല്ഇതൊന്നുമല്ലല്ലോ?
പിന്നെ എന്താണ് ജീവിക്കുക എന്ന് വച്ചാല്‍? എന്താണ് സമസ്യയുടെ അര്ത്ഥം?
മുകളില്പറഞ്ഞ കാര്യങ്ങള്ചെയ്തില്ലെങ്കില്നിലനില്പ്പ് അസാദ്ധ്യമായിത്തീരും, ഇല്ലേ? ആഹാരമില്ലാതെ, പണിയില്ലാതെ, പണമില്ലാതെ, ഉറങ്ങാതെ, ഉറങ്ങാന്ഇടമില്ലാതെ, പ്രഭാതകൃത്യങ്ങള്ചെയ്യാതെ, ഇതില്നിന്നെല്ലാമുള്ള ഫലമില്ലാതെ എങ്ങനെയാണ് ജീവിക്കാന്കഴിയുക?
പക്ഷെ ഒന്നാലോചിച്ചുനോക്കുക. ഇതുമാത്രമാണോ നമ്മള്ചെയ്യാറുള്ളത്?
അല്ല. അല്ലേ അല്ല.
നമ്മള്പാട്ടു കേള്ക്കുന്നു. റേഡിയോ കേള്ക്കുന്നു, ടി.വി കാണുന്നു. പുസ്തകം വായിക്കുന്നു. പത്രങ്ങളും വാരികകളും വായിക്കുന്നു. നാടകവും സിനിമയും കാണുന്നു. സ്നേഹിതരെ സന്ദര്ശിക്കുന്നു. അവരോട്വെറുതെ സംസാരിച്ചിരിക്കുന്നു. പിക്നിക്കിനു പോകുന്നു. പുഷ്പങ്ങള്കാണുന്നു. ചെടികളെയും മൃഗങ്ങളെയും പരിചരിക്കുന്നു.
അങ്ങനെ എന്തെല്ലാം?
ഈവകയൊന്നും ചെയ്യാതെയും ജീവിച്ചുകൂടേ?
ജീവിക്കാമല്ലോ?
പിന്നെന്തിന് ഇതെല്ലാം ചെയ്യുന്നു?
മാനസികോല്ലാസത്തിന്. അങ്ങനെയല്ലേ?
ആദ്യം പറഞ്ഞ പ്രവര്ത്തികളും രണ്ടാമതു പറഞ്ഞ പ്രവര്ത്തികളും തമ്മില്ഉള്ള വ്യത്യാസം ശ്രദ്ധിച്ചോ?
ആദ്യം പറഞ്ഞവയെല്ലാം ജീവിക്കാന്വേണ്ടി. രണ്ടാമത് പറഞ്ഞതെല്ലാം മാനസികോല്ലാസത്തിന്. ശരിയല്ലേ?
അപ്പോള്എന്താണ് ജീവിക്കുകയെന്നുവച്ചാല്അര്ത്ഥം?
മാനസികോല്ലാസത്തിനു വേണ്ടിമാത്രമുള്ള കര്മമങ്ങള്ചെയ്യല്‍.
പാട്ടു കേള്ക്കുന്നയാള്‍ ‘എന്തുചെയ്യുന്നു?’ എന്ന് ചോദിച്ചാല്‍ ‘ഞാന്ജീവിക്കുകയാണ്എന്ന് പറയാറില്ലല്ലോ എന്ന് വാദിക്കാം. പക്ഷെജീവിക്കാന്വേണ്ടി പാട്ടു കേള്ക്കുകയാണ്എന്നും പറയാറില്ലല്ലോ?
അപ്പോള്ജീവിക്കാന്വേണ്ടിയോ പണമുണ്ടാക്കാനോ ശാരീരികസുഖത്തിനായോ അല്ലാതെ, ‘മാനസികോല്ലാസത്തിനു മാത്രമായിപ്രവര്ത്തികള്ചെയ്യുമ്പോള്നമ്മള്ജീവിക്കുകയാണ്. മറ്റു പ്രവര്ത്തികള്ചെയ്യുമ്പോള്നമ്മള്ജീവിക്കാന്വേണ്ടി പരിശ്രമിക്കുകയാണ്.
ഇതല്ലേ വാസ്തവം?
ഇവ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചോ? ജീവിക്കുമ്പോള്ഫലത്തെക്കുറിച്ചുള്ള ഉത്കണ്ഠയില്ല. ജീവിക്കാന്വേണ്ടി പരിശ്രമിക്കുമ്പോള്ഫലത്തെക്കുറിച്ചുള്ള ഉത്കണ്ഠയുണ്ട്.
ഏതു പ്രവര്ത്തിയും ഫലത്തെക്കുറിച്ചുള്ള വേവലാതിയില്ലാതെ ചെയ്യാന്കഴിഞ്ഞാന്അപ്പോഴെല്ലാം നമ്മള്ജീവിക്കുകയാണ്. അല്ലാത്തപ്പോഴെല്ലാം ജീവിക്കാന്വേണ്ടി പരിശ്രമിക്കുകയും. അതായത്എല്ലാ പ്രവര്ത്തിയും ഫലാകാംക്ഷയില്ലാതെ (മാനസികോല്ലാസത്തിനായോ, ഇതെന്റെ കടമയാണ് എന്ന് മാത്രം കരുതിയോ) ചെയ്യാന്കഴിഞ്ഞാല്എപ്പോഴും നമ്മള്ജീവിക്കുകയായിരിക്കും. അപ്പോള്ജീവിതം സുന്ദരമാകും.
ആനുഷംഗികമായി ഒന്നുകൂടി പറഞ്ഞോട്ടെ. ഇതിനാണ് ഭഗവത്ഗീതയില്‍ “കര്മമയോഗംഎന്ന് പറയുന്നതെന്ന് ഞാന്കരുതുന്നു.
കൃഷ്ണന്കുട്ടി നായര്
&&&&&&&&&&&&&&&&&

No comments:

Post a Comment