മലയാളി ലോകത്തിന്‍റെ, നാടിന്‍റെ , സ്പന്ദനം അറിയുവാന്‍ പണം കൊടുത്തു വാങ്ങുന്ന പത്രത്തിന്‍റെ മുഖതാളില്‍ ആണ് മനോരമ ഈ പരസ്യം കൊണ്ട് വികൃതം ആക്കിയത് . വാര്‍ത്ത അറിയാന്‍ വാങ്ങുന്ന പത്രത്തിന്‍റെ ഒന്നാം താളില്‍ വാര്‍ത്തക്ക് പകരം മദാലസകളുടെ പടം , പോരാത്തതിനു മലയാളിക്ക് അന്ധവിശ്വാസത്തിനു അക്ഷയതൃതീയയും.
ചുരുക്കത്തില്‍ മനോരമ വായനക്കാരന്‍റെ അറിയുവാന്‍ ഉള്ള അവകാശം നിഷേധിച്ചു കാണുവാന്‍ ഉള്ള അവസരം കൂടുകയാണ് .
പത്ര എജെന്ടന്മാര്‍ നടത്തിയ അവകാശ സമരത്തെ എതിര്‍ത്ത പള്ളിക്കാരനും പട്ടക്കാരനും , ഓശാന പാട്ടുകാര്‍ ആയ കുട്ടികളും, മുതിര്‍ന്ന രാഷ്ട്രിയ നേതൃത്വവും ,സാംസ്‌കാരിക നേതൃത്വവും അന്ന് പറഞ്ഞത് മലയാളിയുടെ അറിയുവാനുള്ള സ്വാതന്ത്ര്യം ആണ് സമരക്കാര്‍ തകര്‍ത്തത് എന്നാണ് ...
ഈ പ്രിയ നേതൃത്വത്തോടു എനിക്ക് പറയുവാന്‍ ഉള്ളത് മനോരമയുടെ ഉള്ളില്‍ ഉള്ള പഴയ പയിങ്കിളി " മ " സ്വഭാവം ഇന്നും തുടരുന്നു, മനോരമ പത്രധര്‍മം പണ്ടേ മറന്നു , പകരം മലയാളികളുടെ മടിക്കുത്ത് കവരാന്‍ നടക്കുന്ന വരുടെ പരസ്യ വാഹകര്‍ മാത്രം ആകുന്നു ..
ഇനി എങ്കിലും മനോരമയുടെ പത്ര ധര്‍മം പറഞ്ഞു നടക്കാതിരിക്കുക.
ബിജു
മുത്തശ്ശിയെ ഒന്നും പറയല്ലേ...
ReplyDeleteഎല്ലാം ഒരു കച്ചവടമല്ലേ...... ഒരു ചാനലില്‍ വാര്‍ത്തകള്‍ക്കിടെ ഒരു സ്വര്‍ണ്ണകടയുടെ വാര്‍ത്തകാണിച്ചതിനെ കളിയാക്കിയ അഴിച്ചുപണിക്കാരന്റെ ചാനലില്‍ പിറ്റേദിവസത്തെ വാര്‍ത്തയില്‍ മറ്റൊരു സ്വര്‍ണ്ണകടയുടെ വാര്‍ത്ത കാണിച്ചു..... ഹഹഹഹ ഇതാണ് ലോകം.... ലാഭം മാത്രമാണു എല്ലാവരുടെയും ലക്ഷ്യം.....
ReplyDeleteനമുക്ക് അറിയണ്ട വാത്തകളെല്ലാം പത്രം നമ്മുടെമുന്നിൽ എത്തിച്ചുതരുമ്പോൾ അത് നടത്തിക്കൊണ്ടു പോകുന്നതിനെപ്പറ്റി നാം ചിന്തിക്കുന്നില്ല. പത്രത്തിന്റെ ഒരുഭാഗത്ത് ഒരു പരസ്യം കിടന്നൂ എന്നുകരുതി നമ്മുടെ സംസ്ക്കാരം അപ്പാടെ തകരും എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഇത് മനോരമയിൽ മാത്രം വരുന്ന കാര്യവുമല്ല. നാം ചിന്തിക്കുന്നതുപോലെ മാത്രം എല്ലാവരും പ്രവർത്തിക്കണം എന്ന് പറയാൻ കഴിയില്ലല്ലോ. വാർത്തയിൽ മായം ഉണ്ടങ്കിൽ വിമർശിക്കാം, മറ്റേതൊക്കെ വിട്ടുകളയാം സ്നേഹിതാ.
ReplyDeleteസര്‍,
ReplyDeleteഅങ്ങയും ഞാനും പത്രം വാങ്ങുന്നത് രാവിലെ വാര്‍ത്തകള്‍ അറിയാന്‍ ആണ് , അല്ലാതെ ജോസ്കിഎലെ സുന്ദരിയുടെ വായിനോക്കാന്‍ അല്ലല്ലോ ? പത്രത്തില്‍ പരസ്യം വേണ്ടാ എന്നാ നിലപാട് ഒരിക്കലും എനിക്ക് ഇല്ല . മാത്രം അല്ല പരസ്യങ്ങള്‍ ഇല്ലാതെ ഒരു പത്രത്തിനും നിലനില്‍പ്പ് ഇല്ലതാനും ,
ഏതൊരു വായനക്കാരനും പത്രത്തിന്‍റെ തലക്കെട്ട് ആണ് ആദ്യം നോക്കുക , തലക്കെട്ടില്‍ ആണല്ലോ അന്നത്തെ വാര്‍ത്തയുടെ ചൂടും ചൂരും ഇരിക്കുന്നത് ,ആദിവസത്തെ മനോരമക്ക് തലക്കെട്ടും ഇല്ല മുഖ പേജില്‍ ചൂട് വാര്‍ത്തക്ക് പകരം " ചൂടന്‍ " പടവും
ഇങ്ങനെ പോയാല്‍ ബാലരമയുടെ കവര്‍ പേജില്‍ നപ്കിന്റെ പരസ്യം അതി വിദൂരം അല്ല ,
സ്നേഹപൂര്‍വ്വം
ബിജു