കാലം തെറ്റി വന്ന മഴയും, വന്യമായ ഇരുട്ടും ,
തുടര്‍ച്ചായി കിട്ടിയ അവധി ദിനങ്ങളും പിന്നെ 'ഞാനില്ലാതെ എന്താഘോഷം' എന്ന ബെവ്കോ അശരീരിയും ചേര്‍ത്തുവെച്ചപ്പോള്‍ നല്ലൊരു ഇന്‍ഡോര്‍ ഓണത്തിനുള്ള അരങ്ങൊരുങ്ങി, ഇന്നത്തെ മലയാളിയുടെ ടിപ്പിക്കല്‍ ബോണ്‍സായ് ഓണം...
ഉപ്പേരിയുടേയും എരിവുള്ള ചിക്കന്‍കറിയുടേയും എസ്കോര്‍ട്ടില്‍ ബെവ്കോ പാനീയം ഇടക്കിടെ കുംഭ നിറച്ചുകൊണ്ടിരുന്നു;
അങ്ങനെ സര്‍ക്കാരിനു ബെവ്കോ വഴി ഞാന്‍ കൊടുക്കുന്ന നികുതിപ്പണം നാടിന്‍റെ വികസനപ്രവര്‍ത്തനങ്ങളില്‍ ഉപയുക്തമാക്കപ്പെടും എന്നതുകൊണ്ട് അത് എന്‍റെ പ്രബുദ്ധ മലയാളിബോധത്തെ വീണ്ടും വീണ്ടും ഉന്‍മത്തനാക്കികൊണ്ടിരുന്നു. ഹാ, എത്ര മനോഹരം ഈ ഓണം...!!
ബെവ്കോ എന്നിലെ സുഹൃത്തുക്കളെ ഇടക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നെങ്കിലും ഓണദിനങ്ങളിലെങ്കിലും ഭാര്യയുടെ 'യഥാര്‍ത്ഥ സ്ത്രീ സൗന്ദര്യം' പുറത്തുവരാതിരിക്കാന്‍ ഞാന്‍ സുഹൃത്തുക്കളെ ഓര്‍മ്മകളുടെ പുറമ്പോക്കില്‍ മേയാന്‍ വിട്ടിട്ടു ഭാര്യയോടും കുട്ടികളോടും ഒപ്പം ടിവി ചാനലുകള്‍ മാറ്റി മാറ്റി ഓണം ആഘോഷിച്ചു രസിച്ചു.
ഇരുപത്തി അഞ്ചിനു തന്നെ ടാര്‍ഗെറ്റും അതിനു മുകളിലും ആയതിന്‍റെ തലക്കനവും സന്തോഷവും എന്നെ കൂടുതല്‍ മടിയന്‍ ആക്കി
ഇന്നലെ തീയ്യതി മുപ്പത്തി ഒന്ന് ,
വൈകി എപ്പോഴോ തീര്‍ന്ന മലയാളം സിനിമയോടൊപ്പം ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു -
*** *** *** ***
'ഈ നശിച്ച മഴയുടെ മൈഥുനം ഇനിയും തീര്‍ന്നില്ലേ..?' പുതപ്പിനുള്ളില്‍ കിടന്നു പിറുപിറുത്തുകൊണ്ട് അനവസരത്തില്‍ വന്ന sms ഞാന്‍ വായിച്ചു

"Your this month target is 35, work hard earn more
By CGM sale"
Cool...!!!Really Nice one.
ReplyDeleteയാഥാര്‍ത്ഥ്യങ്ങളെ ഇങ്ങനെ ഇങ്ങനെ നിഷ്കരുണം ഓര്‍മ്മിപ്പിക്കുന്നതെന്തിന് ? ചുരുങ്ങിയ വാക്കുകളില്‍ വളരെ നന്നായി പറഞ്ഞിരിക്കുന്നു. ആശംസകള്‍ .....
ReplyDeleteയാഥാര്‍ത്ഥ്യങ്ങളെ നമ്മള്‍ ബോധപൂര്‍വ്വവും സൌകര്യപൂര്‍വ്വവും മറക്കുന്നതാണല്ലോ നമ്മുടെ ശാപം. സ്വയംകൃത വാല്മീകങ്ങളില്‍ നിന്നു നമ്മള്‍ പുറത്തു വരാതെ നമുക്കും നമ്മുടെ കടയറ്റുകൊണ്ടിരിക്കുന്ന സുന്ദര സംസ്കാരത്തിനും രക്ഷയില്ല.
ReplyDeleteബെവ്കോ ഈ വീടിന്റെ അല്ല നാടിന്റെ ഐശ്വര്യം എന്ന് ഒരു ബോര്‍ഡ് കൂടി സ്ഥാപിച്ചാല്‍ സംഗതി ക്ലീന്‍.
ReplyDeleteടാര്‍ഗറ്റ് ടെന്‍ഷന്‍
ReplyDelete