Monday, September 3, 2012

ഞാന്‍ കേരളിയന്‍

 മണി ഒന്‍പതു കഴിഞ്ഞു എന്ന ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍ മൊബൈല്‍ഫോണ്‍  വിറയല്‍ ആയി തുടരെ എന്‍റെ തുടയില്‍ തരിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ മൂന്നു മണിക്കൂര്‍ ആയി ഞണ്ടിനെപ്പോലെ എന്നില്‍ കടിച്ചു തൂങ്ങിയ കസ്റ്റമറെ ഞാന്‍ പിടിച്ചടത്തു കെട്ടികഴിഞ്ഞെഴുനേല്‍ക്കുമ്പോള്‍ സമയം വീണ്ടും ഏറെ വൈകി.
കാറില്‍ കയറി പെട്രോള്‍ ലെവല്‍ കണ്ടപ്പോള്‍ ഉള്ള്‌ ഒന്ന്  കാളി ! പേഴ്സ്സില്‍ ആകയുള്ള  മൂലധനം അറുപതു രൂപ , കാറിന്‍റെ കോയിന്‍ബോക്സ്‌ തപ്പിയപ്പോള്‍ പതിനഞ്ചു രൂപയുടെ ചില്ലറ കൂടി കിട്ടി. ഈശ്വരാ ഈ രാത്രില്‍ ATM ല്‍ കയറാതെ ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ നീ എന്നെ അനിഗ്രഹിച്ചു...
ഏകദേശം രണ്ടു കിലോമീറ്റര്‍ കഴിഞ്ഞു  കാണും റോഡില്‍ ഒരു ആള്‍ക്കൂട്ടം; ആരോ എന്‍റെ വണ്ടിക്കു കൈയി കാണിച്ചു. അപകടം നടന്നതാണെന്നു മനസിലാക്കിയ എന്‍റെ മനസ്സിലെ മനുഷ്യ സ്നേഹി ബ്രേക്കില്‍ കാലമര്‍ത്തി, രക്തത്തില്‍ കുളിച്ച ഒരു ചെറുപ്പക്കാരനെ ആരോ താങ്ങി കാറില്‍ കയറ്റി, ഒപ്പം മറ്റാരൊക്കെയോ കൂടി.
അടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ അയാള്‍ക്കുവേണ്ട സഹായങ്ങള്‍ ചെയുതു വിളിച്ചു വരുത്തിയ ബന്ധുക്കളെ ഏല്‍പ്പിച്ചു മടങ്ങുമ്പോള്‍ മണി ഒന്ന് കഴിഞ്ഞു. എന്നിലെ ക്ഷീണം പോലെ തന്നെ കാറിന്‍റെ  പെട്രോള്‍ സൂചി തളര്‍ന്നു കിടക്കുന്നു.

അടുത്ത പെട്രോള്‍ പമ്പില്‍ കാര്‍ നിര്‍ത്തി അവസാന ചില്ലറയും കൊടുത്തു ഒരു ലിറ്റര്‍ പെട്രോള്‍ ചോദിച്ചപ്പോള്‍ ഉറക്ക ചടവില്‍ വന്ന മുരടന്‍ പയ്യന്‍ എന്നെ തുറിച്ചു നോക്കി പറഞ്ഞു "പന്ത്രണ്ടു മണി മുതല്‍ പെട്രോള്‍ വില അഞ്ചു രൂപ കൂടി സര്‍."

ആദ്യ ഷോക്കില്‍ നിന്നും മുക്തനായ ഞാന്‍ തിരിച്ചറിയുന്നു
ഞാന്‍ ഭാരതിയന്‍; പെട്രോള്‍ വില ഏത് രാത്രിലും കൂടാം...
ഞാന്‍ കേരളിയന്‍:അതിന്‍റെ പേരില്‍ നാളെ ഹര്‍ത്താല്‍ നടത്തും...
ഉള്ള കാശിനു പെട്രോള്‍ വാങ്ങി നാളത്തെ ഹര്‍ത്താല്‍ഘോഷത്തെ ക്കുറിച്ചോര്‍ത്തു വണ്ടിയുടെ സ്പീഡ്‌ കൂട്ടുമ്പോള്‍ എന്‍റെ ഉള്ളാകെ കുളിര്‍ത്തു. മനസ്സില്‍നാളത്തെ ഹര്‍ത്താല്‍ ഇങ്ങനെ അടിച്ചു പൊളിക്കാം എന്ന മലയാളി ചിന്ത മാത്രം.

3 comments:

  1. ബെവ്കോ ശരണം മല്യപ്പാ...

    ReplyDelete
  2. കേരളീയനെ ഇതുകൊണ്ടൊന്നും തോല്പിക്കാനാവില്ല മക്കളേ...

    ReplyDelete
  3. അര്‍ദ്ധരാത്രിവരെ തുറന്നിരിക്കുന്ന പെട്രോള്‍പന്പുകള്‍ വിരളം.

    ReplyDelete