ഹലോ, ഞാന്‍ ദൈവം; ഞായറാഴ്ചയുടെ ആലസ്യത്തില്‍ ഒരു നല്ല ഉച്ച മയക്കത്തില്‍ ആയിരുന്നു ഞാന്‍.
പതിവില്ലാതെ ഈ നട്ടുച്ചയ്ക്ക് ആരോ വിളിക്കുന്നു എന്നറിഞ്ഞു ചെവി
കൂര്‍പ്പിച്ചു; 'എന്‍റെ ഈശ്വരാ, എന്നെയും ഭാര്യയേയും മക്കളേയും നീ കാത്ത്
കൊള്ളണേ, ഓണം ബമ്പര്‍ അഞ്ചു കോടി എനിക്ക് അടിക്കണേ' തുടങ്ങി പരാതികളുടെയും
ആവശ്യങ്ങളുടെയും കേട്ടുമടുത്ത ഒരു നീണ്ട ലിസ്റ്റ് ഒരു ആര്‍ത്തിക്കാരന്‍
ആവര്‍ത്തിച്ചു കൊണ്ടേ ഇരുന്നു.
ഉച്ചയുറക്കം നശിപ്പിച്ചവനോടു വല്ലാത്ത കോപം എന്‍റെ മനസ്സില്‍.
ശരി, ഈ നട്ടുച്ചയ്ക്ക് കരയുന്നവന്‍റെ പ്രൊഫൈല്‍ ഒന്ന് നോക്കാം എന്ന് കരുതി കട്ടില്‍ തലക്കല്‍ ഇരുന്ന "ആപ്പിളില്‍ " കൂടി ഫേസ് ബുക്കില്‍
ലോഗിന്‍ ചെയ്തു. ആവലാതിക്കാരന്‍റെ പ്രൊഫൈല്‍ നോക്കി; അത്യാവശ്യം സമ്പന്നന്‍, ഭാര്യയും രണ്ടു ആണ്‍കുട്ടികളും, കാറും വീടും നല്ല ജോലിയും അടക്കം സമൂഹത്തില്‍ നല്ല നില, പക്ഷെ സ്നേഹം തന്നോടും പണത്തിനോടും മാത്രം. സകല സൂത്രപ്പണികളും കുരുട്ടുബുദ്ധിയും പ്രയോഗിച്ചതിനു ശേഷവും പേരിനു അല്‍പം ആദായനികുതി അടക്കേണ്ടിവന്നതിനു ഒരാഴ്ച നിര്‍ത്താതെ കരഞ്ഞു നിലവിളിച്ച ദരിദ്രവാസി.ഒരു മൂക്കി പനി പോലും വരുത്തി ഞാന്‍ ആയിട്ട് ഒരു പണിയും കൊടുത്തിട്ടുമില്ല. എന്നിട്ടും ഓണം ബമ്പര്‍ നറുക്കെടുപ്പ് മൂന്ന് മണിക്ക് ആണ് എന്ന് അറിഞ്ഞു ഒരുമണി മുതല്‍ എന്നെ വിളിക്കാന്‍ തുടങ്ങി ടി ശുംഭന്‍.
ഈ ആര്‍ത്തിക്കാരന് ഒരു പണി കൊടുക്കുന്നതിനു മുന്‍പേ സ്വന്തം സോഫ്റ്റ്‌വയര്‍ തപ്പുന്നതില്‍ എളുപ്പം ലാപ്പിലെ ഗൂഗിള്‍ എര്‍ത്തില്‍ ഒന്ന് ലോഗിന്‍ ചെയുതു അവന്‍റെ ചുറ്റുപാടും ഒന്ന് നോക്കി, കുഴപ്പം ഇല്ല; ഒരു ചെറിയ പണി കൊടുക്കാം. ഇത് എല്ലാവര്‍ക്കും ഒരു പാഠം ആവുന്നെങ്കില്‍ ആവട്ടെ...
"പണത്തിന്‍റെ വിലയും സമൂഹത്തിന്‍റെ നന്മയും ഇവനെ അറിയുക്കുക"എന്ന് മാത്രം എഴുതി അസിസ്റ്റന്റിന് ഒരു മെയില്‍ സെന്‍റ് ചെയുതു, ഉപ ദൈവങ്ങള്‍ക്കും ഭുതഗണങ്ങള്‍ക്കും സിസിയും വെച്ചു.
അഞ്ചു മണിക്ക് അമ്പലങ്ങള്‍ തുറക്കും, പിന്നെ പരാതികളുടെയും പരിഭവങ്ങളുടെയും നീണ്ട ലിസ്റ്റുകള്‍ക്കായി വീണ്ടും കാതു കൂര്‍പ്പികണം എന്ന് ഓര്‍ത്തു ഞാന്‍ വീണ്ടും ഒന്ന് മയങ്ങി.
*** *** ***
എല്ലാം മറന്ന ഞാന്‍ നാലു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ടി മാന്യന്‍റെ പ്രാര്‍ത്ഥന അനവസരത്തില്‍ കേട്ടു.
പിടിച്ചോണ്ടു വരാന്‍ പറഞ്ഞാല്‍ കൊന്നോണ്ടു വരുന്ന പണി ആയിപ്പോയി .മെയില്‍ വായിച്ച ഭുത ഗണങ്ങള്‍ മനുഷ്യരിലെ അസുരജന്മങ്ങളില്‍ ആവേശിച്ച് അവന്‍റെ നാട്ടില്‍ കലാപം അഴിച്ചു വിട്ടു .
എന്‍റെ ഭുത ഗണങ്ങള്‍ നടത്തിയ വര്‍ക്കിന്‍റെ തല്‍സമയ റിപ്പോര്‍ട്ടുകളും ആയി ആണ് ശുംഭന്‍
"കഴിഞ്ഞ നാലുദിവസമായി കറന്‍റ് ഇല്ലാതെ ഫ്ലാറ്റില്‍ ജീവിതം വഴിമുട്ടി. കേബിള്‍ ഇല്ലാതെ കുട്ടികള്‍ വീട് തിരിച്ചു വെച്ചു. പുറത്തിറങ്ങിയാല്‍ പോലീസിന്‍റെ നോട്ടവും ചോദ്യം ചെയ്യലും. കടകള്‍ തുറക്കാതെ ജീവിതം വഴിമുട്ടി..." അവന്‍ സങ്കടങ്ങള്‍പറഞ്ഞു കൊണ്ടേ ഇരുന്നു. "എന്‍റെ ഈശ്വരാ മനുഷ്യനെ ഇങ്ങനെ ദുഖിപ്പിക്കരുത്."
പരാതികള്‍ കേള്‍ക്കുന്നതിനു ഇടയില്‍ തന്നെ ഞാന്‍ കുറെ ദിവസങ്ങളായി തുറക്കാത്ത മെയില്‍ ബോക്സ് തുറന്നു നോക്കിയപ്പോള്‍ അസിസ്റ്റന്റിന്‍റെ റിപ്ലേ, "സര്‍, ഭുതഗണങ്ങള്‍ വെറും പണിയല്ല, എട്ടിന്‍റെ പണി കൊടുത്തു; അവനു മാത്രം അല്ല ആ നാട്ടുകാര്‍ക്കും "
ആവലാതിക്കാരന്‍ അലട്ടല്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു "ഈശ്വര പണം തന്നിട്ടെന്തു കാര്യം, ജീവിക്കാന്‍ പറ്റുന്നില്ല, മനുഷ്യന്‍ സ്നേഹം എന്ത് എന്ന് അറിയുന്നില്ല, പരസ്പരം കാണുന്നതു തന്നെ ഇഷ്ടമല്ല, പണത്തിനേക്കാള്‍ വലുത് മനുഷ്യന്‍ ആണ് എന്ന് ഞാനും മറ്റുള്ളവരും എന്ന് തിരിച്ചറിയും?"
ഞാന്‍ പോലും അറിയാതെ ഒരു പുഞ്ചിരി എന്‍റെ ചുണ്ടില്‍ വന്നു. ഒപ്പം ആ മെയിലിനു ഞാന്‍ ഒരു റിപ്ലേ കൊടുത്തു; ഒരു കോപ്പി ആ ശുഭനും വെച്ചു...
"നിര്‍ത്തുക എല്ലാം. പലപ്പോഴും നാം കൊടുത്ത പാടങ്ങളില്‍ പഠിക്കാത്ത മനുഷന്‍ എന്തായാലും നന്നാവാന്‍ പോകുന്നില്ല. പക്ഷെ ഇവന്‍ സത്യങ്ങള്‍ തിരിച്ചു അറിയുന്നു എന്ന് നമുക്ക് തോന്നുന്നു...
"ലോകാ സമസ്താ സുഖിനോ ഭവന്തു"
നന്ദി
മെയില്‍ സെന്‍റ് ചെയ്തു; ഒപ്പം കേരളത്തില്‍ അഴിഞ്ഞാടിയ ഭുത ഗണങ്ങള്‍ക്കു ഇമ്മീഡിയറ്റ് സ്റ്റോപ്പ് മെമ്മോ SMS ആയി ടൈപ്പ് ചെയ്തു ഗ്രൂപ്പില്‍ ഇട്ടു സെന്‍റ് ചെയ്തിട്ടു ഞാന്‍ ലഞ്ചിനു എഴുനേറ്റു.
അടുത്ത ദിവസം രാവിലെ ഏകദേശം ആറു മണി കഴിഞ്ഞു കാണും പള്ളികട്ടിലില്‍ ഒന്ന് മൂരി നിവര്‍ത്തി കൊണ്ട് ഇരുന്നപ്പോള്‍ ആണ് ഭൂമിയില്‍ നിന്നും വീണ്ടും ആ ശുംഭന്‍റെ കരച്ചില്‍, 'കഴിഞ്ഞ നാലു ദിവസത്തെ പത്രം ഒരുമിച്ചു ആണ് പത്രക്കാരന്‍ വീട്ടില്‍ എത്തിച്ചത്, അതിലൂടെ ആണ് ഓണം ബമ്പര്‍ ഒന്നാം സമ്മാനം തനിക്കാണ്' എന്ന് ഉള്ള സത്യം അറിഞ്ഞ് സന്തോഷം കൊണ്ട് ഉള്ള കരച്ചില്‍ ആയിരുന്നു അത്,
ഇനി ഇവന്‍റെ മേല്‍ ഒരു കണ്ണ് വേണം എന്ന് ഞാന്‍ തീരുമാനിച്ചു; മറന്നു പോകാതിരിക്കാന്‍ അവന്‍റെ പ്രൊഫൈല്‍ ബുക്ക് മാര്‍ക്കില്‍ സേവ് ചെയതു.
ആഴിച്ചകള്‍ക്ക് ശേഷം :
ശുംഭന്‍ പുതു തലമുറ ബാങ്ക് മാനേജേരുമായി തര്‍ക്കത്തില്‍ ആയി. നികുതി കഴിച്ചുള്ള മുഴുവന്‍ തുകയും പണമായി ഇപ്പോള്‍ തരണം. ബ്ലേഡ് ബാങ്കില്‍ നിക്ഷേപിച്ചു കൂടുതല്‍ പലിശ വാങ്ങുന്നതില്‍ ഏറെ അയാളെ നയിച്ച വികാരം ഇത്രയും വലിയ തുക ഒരു ദിവസം മുഴുവന്‍ എങ്കിലും ഒന്ന് കണ്ടു കൊണ്ട് ഇരിക്കണം എന്ന്
പരാജിതന്‍ ആയ മാനേജര്‍ മുഴുവന്‍ തുകയും വലിയ രണ്ടു പെട്ടികളില്‍ ആക്കി ശുംഭ ന്‍റെ മുന്നില്‍ വച്ചു.
തന്‍റെ സ്വന്തം ആയ നോട്ടു കെട്ടുകള്‍ കണ്ട അയാളുടെ കണ്ണുകള്‍ തുറിച്ചുവന്നു, ആകത്തേക്കു നീട്ടി വലിച്ച ശ്വാസം പുറത്തേക്കു വിടാന്‍ അയാള്‍ വല്ലാതെ വിഷമിച്ചു, നെഞ്ച് തടകി മെല്ലെ പുറകോട്ടു മലച്ചു,
കാലന്‍ അവന്‍റെ പണി കൃത്യ സമയത്ത് നടത്തി.
സ്റ്റോപ്പ് മെമ്മോ അയച്ചപ്പോള്‍ കോപ്പി കാലന് വെക്കാന്‍ മറന്നത് എന്‍റെ തെറ്റ്
കഷ്ടം ! ദൈവത്തിനും ഓര്‍മ്മപ്പിശാച്...
ശുഭം
ബിജു പിള്ള

***

എട്ടിന്റെ പണി....ദൈവവും ഹൈ ടെക് ആയി അല്ലേ
ReplyDeleteപുള്ളാച്ചോ, കളിച്ചു കളിച്ചു കളി ദൈവത്തോടായോ? പണ്ടത്തെപ്പോലെയല്ലേ... ദൈവത്തിനും ഇപ്പൊ ചോദിക്കാനും പറയാനും ഒക്കെ ആള്‍ക്കാരുണ്ടേ
ReplyDeleteഅഹം ബ്രഹ്മാസ്മി, തത്വമസി എന്നെല്ലാം രശ്മി കേട്ടിട്ടില്ലേ? അതായത് ബിജു പിളളയും ദൈവം തന്നെ.
Deleteഅതെ; ഒരു ഹൈടെക് ദൈവപ്പുള്ള...
ReplyDeleteഹൈടെക് ദൈവം...!
ReplyDeleteകൊള്ളാം കഥ