Friday, August 2, 2013

സ്ത്രീധനം

സ്ത്രീധനം


കാറ്, വീട്, സ്വര്‍ണ്ണം. പോക്കറ്റ് മണി. മകള്‍ക്ക് വിവാഹാലോചനയുമായി വന്നവരുടെ ഡിമാന്‍ന്റുകള്‍ കേട്ടപ്പോള്‍


ശ്രീധരന്‍നായര്‍ അമ്പരന്നുപോയി. തനിക്ക് ആകെയുള്ള മുതല്‍ ഒരു ചെറിയ വീടും ചെറിയ കടയും കല്യാണപ്രായമായ


മകളും ഭാര്യയുടെ ഓര്‍മ്മകളും മാത്രം.


ഏറ്റവും അടുത്ത സ്നേഹിതനോടുമാത്രം സാധാരണപോലെ അയാള്‍ ഈ ദുഖവും പങ്കുവച്ചു.


പിറ്റേദിവസം ഏതാനും പേര്‍ ആ വീട്ടിലേക്കു കയറിപ്പോകുന്നതും വളരെ നേരത്തിനുശേഷം വന്ന കാറില്‍ത്തന്നെ തിരിച്ചുപോകുന്നതും നാട്ടുകാര്‍ കണ്ടു. അവരുടെയെല്ലാം മുഖങ്ങള്‍ അത്യന്തം ഗൌരവപൂര്‍ണ്ണമായിരുന്നു.


ചോദിച്ചവര്‍ക്ക് നായര്‍ സീരിയസ്സായി മറുപടി നല്‍കി. "ഇന്‍കംടാക്സ് റൈഡ്".


ഒരാഴ്ചയ്ക്കുള്ളില്‍ മകള്‍ക്ക് പത്തു വിവാഹാലോചനകള്‍. ഒന്നിനൊന്നു മെച്ചം. ആര്‍ക്കും ഒരു ഡിമാന്‍ന്റുമില്ല.


"നിങ്ങള്‍ നിങ്ങളുടെ കുട്ടിക്ക് കൊടുക്കുന്നതെന്തെന്നു ഞങ്ങള്‍ എന്തിന് ചോദിക്കണം?"


                        &&&&&&&&&&

കൃഷ്ണ

4 comments:

  1. വരുമാന നുകുതിക്കാർ എങ്ങിനെ
    അവിടെ വന്നു എന്ന് സൂചിപ്പിച്ചില്ലല്ലോ ഭായ്

    ReplyDelete
  2. ഉപായങ്ങള്‍!!

    ReplyDelete
  3. അത് അയാളുടെ സ്നേഹിതന്റെ ഒരു അടവായിരുന്നു എന്ന് ഊഹിച്ചുകൂടെ?

    ReplyDelete
  4. കഥ വായിക്കുന്നവരിലെക്ക് എത്തിക്കാൻ സാധിച്ചോ ?

    ReplyDelete