കിളിവാതലിലൂടെ
കിളിവാതിലിലൂടെ
മുന്നിലും പിന്നിലും
കിഴിക്കെട്ടുകളുടെ ഭാരം പേറി
അലയുന്നു മൂഢന്‍ നീ
ദുഖങ്ങള്‍ ഈ നിമിഷത്തില്‍
തന്നെയലിഞ്ഞില്ലാതാകും
കാരണം അത് ഭൂതകാലമായിക്കഴിഞ്ഞു
പക്ഷെ അതിനെ പൊതിഞ്ഞുതാങ്ങി
നീ തോളിലേറ്റുന്നു കഷ്ടം!
ഉല്‍ക്കണ്ഠ ഉദരം നിറയ്ക്കുമോ
നാളെ പനി പിടിച്ചേക്കാം
അതിന് ഇന്ന് മരുന്ന് കഴിക്കണോ?
പക്ഷെ നാളത്തെ പനിയെ
ഇന്നേ പൊതിക്കെട്ടിലാക്കി
തോളിലെ ഭാരമായ് പേറുന്നു നീ
എറിഞ്ഞുകളയൂ ഭാരങ്ങള്‍
എരിച്ചുകളയൂ കഴിഞ്ഞ പൊതികള്‍
എന്നിട്ട് നീ സ്വതന്ത്രനാകൂ
പ്രഭാതത്തില്‍ നീ തിരയുന്ന-
തേതോ രാവിന്‍റെ കൂരിരുള്‍
സായാഹ്നത്തില്‍ തിരയുന്നതേതോ
മധ്യാഹ്നത്തിന്റെ തീക്കനല്‍
മഴയില്‍ തിരയുന്നു വെയിലിനെ
വെയിലില്‍ തേടുന്നു മഴയെ
ഭൂതത്തെ നമിക്കാതെ
നാളെയെക്കാത്തുഴറാതെ
ഇന്നിനെ പുണരൂ നീ
അവളെ പ്രണയിക്കൂ
@@@@@@@@@@@@@@@
കൃഷ്ണ
ഭൂതത്തെ നമിക്കാതെ
ReplyDeleteനാളെയെക്കാത്തുഴറാതെ
ഇന്നിനെ പുണരൂ നീ
മനോഹരമായ വരികൾ.കവിതയുമതുപോലെ തന്നെ.
ശുഭാശംസകൾ.....
ഭാരരഹിതമായി ജീവിക്കാന്‍ എന്തു സുഖം
ReplyDeleteഓരോ നിമിഷവും ജീവിക്കുക പ്രണയിച്ചു കൊണ്ട് തന്നെ
ReplyDeleteബന്ധനങ്ങള്‍ ഇല്ലെങ്കില്‍ എന്തു സുഖം, അല്ലെ?
ReplyDeleteനല്ല വരികൾ
ReplyDeleteബന്ധനങ്ങള്‍ തീര്‍ത്തും ഇല്ലാതായാല്‍ നെഗറ്റീവ് വികാരങ്ങളും ഇല്ലാതാകും. പിന്നെ സന്തോഷം മാത്രം ബാക്കി. അബ്സൊല്യൂട്ട് ബ്ലിസ്.
ReplyDelete