കവിതയെന്നൊരു പേരിലാണിതെന്നാകിലും
കവിതയല്ലിതൊരു ചെറു ഗാനമത്രേ
ഒരു ഗാനം
മണിദീപസുരരാഗസ്വരസിന്ധുവില് ഗാന –
മുകുളങ്ങള്‍ ഒന്നൊന്നായ് കണികാണുമ്പോള്‍
അതിലോലമെന്മനം ഓര്‍മ്മകള്‍ ഉള്‍ക്കൊള്ളും
പഴയ ഭണ്ഡാരങ്ങള്‍ തേടിയെത്തും
(മണിദീപ........)
എന്നോ മറഞ്ഞോരു സ്വപ്നങ്ങളെന്‍ കാതില്‍
വന്നു കിന്നാരങ്ങള്‍ മൂളിപ്പാടും
അതിലലിഞ്ഞെന്‍റെയ,ജ്ഞാതമാം ബാല്യവും
ഒരു പഴംകഥയായ് പുനര്ജ്ജനിയ്ക്കും
രാവിന്‍ മടിത്തട്ടിലമ്മത,ന്നോര്‍മ്മതന്‍
ക്ഷീര,മമ്രുതമായ് ഞാന്‍ നുണയും
ആ അമ്രുതത്തിന്‍ സുഗന്ധമെന്‍ മേനിയി –
ലാകെപ്പുളകങ്ങള്‍ വാരിപ്പൂശും
(മണിദീപ........)
****************
കൃഷ്ണ
നല്ല ഗാനം...ഇത്തിരികൂടി വരികളാകാമല്ലോ
ReplyDelete