ഹാസ്യകവിത
കാലം മാറുന്നത്
അച്ഛന്‍ - 1950
കുഞ്ചുപിള്ളേ
മൊതലാളീ
കഞ്ഞിവെക്കാ,നരി തരാമോ?
കടമതെല്ലാം
തന്നുതീര്‍ക്കാം
ഉരിയരീംകൂടിന്നു
തന്നേ
പകുതിയേലും നീ
തരാഞ്ഞാല്‍
കട നടത്തുവതെങ്ങനെ
ഞാന്‍?
കുടലുകത്തിക്കരിയുന്നേ
മകളു പങ്കി
കരയുന്നേ
തരികയില്ല നില്‍ക്കവേണ്ട
തിരികെ വേഗം
നടന്നോളൂ
ചുടലമാടാ മടലുകള്ളാ
പറയുമേ ഞാന്‍
പഴയകാലം
അരുതു നാണീ
ക്ഷമിക്കൂന്നേ
ഉരിയരി ഞാന്‍
വെറുതെനല്‍കാം.
*********
മകന്‍ - 2010
കൊച്ചുപിള്ളേ
മുതലാളീ
അരിയളക്കൂ
ചോറുവയ്ക്കാന്‍
പണ,മതുണ്ടോ അരിതരാം ഞാന്‍
അതുപറയൂ പങ്കജാക്ഷീ
പണമതുഞാന്‍
പതിയെനല്‍കാം
അരിതരൂ ഞാന്‍
പോയിടട്ടെ
അരിതരാം ഞാന്‍, അരികില്‍ നില്‍ക്കൂ
ഇവിടെ നിന്‍റെ
പൊറുതിയാക്കൂ
അതിനിവേണ്ടാ
എന്നെയാരും
വെറുതെവാങ്ങാന്‍
നോക്കേണ്ടാ
അരുമയല്ലേ നീയിതെന്‍റെ
അകലെ നില്ക്കാ,തരികില്‍ നില്‍ക്കൂ
അരിയളക്കൂ മുതലാളീ
ഇനിവരാം ഞാ,നുടനെതന്നെ
വരികയില്ലേ
ഞാനിവിടെ
കടയടച്ചു
കാത്തിരിക്കും
കടയടച്ചാല്‍? അതുവേണ്ട
കടതുറന്നു
കാത്തിരിക്കൂ
ശരി വരൂ നീ കട
മുഴുവന്‍
ഇവിടെനിന്നെ
കാത്തിരിക്കും
&&&&&&&&&&&'
കൃഷ്ണ
കച്ചവടത്തിനിടയില്‍ ഒരു കച്ചവടം
ReplyDeleteകാലം മാറി.മാറാതെ ചില കഥകൾ
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
മുതലാളിയുടേയും തൊഴിലാളിയുടേയും സംഭാഷണങ്ങള് ഖണ്ഡിക തിരിച്ചു കാണിച്ചിരുന്നെങ്കില് നന്നായിരുന്നേനെ...
ReplyDeleteഅങ്ങനെ ചെയ്തിട്ടുണ്ട്.
Delete