അങ്ങനെ ഐശ്വര്യാ റായി പെറ്റു.
ആര്‍ക്കൊക്കെ പുല-വാലായ്മ ഉണ്ടെന്നറിയില്ല..
ആണാണോ പെണ്ണാണോ എന്നൊക്കെ വാതുവെച്ചു വാതു വെച്ച് ഏതായാലും പെണ്ണ് പെണ്ണിനെ പെറ്റു..
ഐശ്വര്യയുടെ കുഞ്ഞു പാല് കുടിച്ചു തുടങ്ങിയോ?
മുലപ്പാല് നേരിട്ട് കുടിച്ചോ അതോ കുപ്പിയില്‍ നിന്നോ ?
ആദ്യം അമ്മെ എന്ന് വിളിച്ചോ അതോ അച്ഛാ എന്നോ അതോ 'ബച്ചാ' എന്നാണോ വിളിച്ചത്?
മാതാ- പിതാ- മാതുലാ-
പിന്നെ മുത്തശ്ശ എന്നാണല്ലോ പ്രമാണം
കുഞ്ഞിന്റെ ജനനം കൊണ്ട് മുത്തച്ഛന് ജരാനര ബാധിക്കുമോ?
സിസേറിയ്നായിരുന്നോ അതോ സാധാരണ പ്രസവമോ (അയ്യോ സാധാരണ പ്രസവമോ .അറിയാതെ പറഞ്ഞുപോയതാ)
ബ്രിട്ടീഷ് രാജ്ഞിയുടെ പേറും നെഹ്‌റു കുടുംബത്തിലെ പേറും ഒക്കെ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരുന്നവരല്ലേ നമ്മള്‍?
കുഞ്ഞിനു എന്ത് പേരിടും നമുക്ക് അതിനെക്കുറിച്ചും വാതു വെക്കാം.
'ക' യില്‍ തുടങ്ങുമോ അത് 'കു' യില്‍ തുടങ്ങുമോ ആര്‍ക്കറിയാം?
28 കഴിഞ്ഞേ പ്രസ്സും മീഡിയയും ആശൂത്രി വിടൂ എന്നാണ് കേള്‍ക്കുന്നത്..
28 എന്നാണെന്ന് ട്വിട്ടെറിലൂടെ അറിയാം.
ജന്മനാള് പുണര്‍തമാണോ പൂരാടമാണോ?
ആ പൂരാടമെങ്കില്‍ പൂരാടം...
ഏതായാലും പേറു കഴിഞ്ഞല്ലോ.. എന്തൊരാശ്വാസം.!!!
അങ്ങനെ ഐശ്വര്യാ റായി പെറ്റു.
ReplyDeleteപെറ്റതാണോ, നിങ്ങള്‍ മാധ്യമക്കാരെല്ലാവരും കൂടി പെറീപ്പിച്ചതാണോ? ഇതിനാണോ സിസ്സേറിയന്‍ എന്നു പറയുന്നത്? അപ്പൊ പിന്നെ നോര്‍മല്‍ എന്നു പറഞ്ഞാല്‍ ഞങ്ങള്‍ എങ്ങിനെ വിശ്വസിക്കും?
ReplyDeleteഒരു പഴയ വയറ്റാട്ടി (VRS)
ഐശ്വര്യ റായി പെറ്റു എന്നാ പ്രയോഗം ശരി യല്ല , കാരണം ശ്രീമതി " ഐശ്വര്യ റായി " അഭിനയ ചക്രവര്തിനിയും , സൗന്ദര്യ റാണിയും ആകുന്നു , അതൊകൊണ്ട് ആണല്ലോ ഇന്ത്യന്‍ മാദ്യമങ്ങള്‍ ആ പേര്‍ എടുപ്പ് ഒരു ആഘോഷം ആക്കിയത് , അതുകൊണ്ട് തന്നെ ഭാഷ പ്രയോഗം അല്പം കൂടി ശുദ്ധ മാക്കാന്‍ നോക്കണം ആയിരുന്നു , സൗന്ദര്യ റാണി ആയ ഐശ്വര്യ റായി പെറ്റു എന്നതിന് പകരം " തിരു വയര്‍ ഒഴിഞ്ഞു " എന്ന് പ്രയോഗിക്കണം എന്നാണ് എന്‍റെ പക്ഷം
ReplyDeleteബിജു പിള്ള
തിരുവയര്‍ ഒഴിഞ്ഞു എന്ന പ്രയോഗം വേണ്ടത് തന്നെ ആയിരുന്നു. മറുപിള്ള എടുത്തുകൊണ്ട് പോയവരാരോക്കെ, വയറ്റാട്ടിമാരെത്ര എന്നൊക്കെ കണക്കെടുത്ത് കൊണ്ടിരിക്കുകയാണ് മീഡിയ ഇപ്പോള്‍..ജ്യോത്സ്യന്‍മാരുടെയൊക്കെ കവടിയും പലകയും തേഞ്ഞു തുടങ്ങി..വിശേഷങ്ങള്‍ തീരുന്നില്ലല്ലോ ബിഗ് 'ബ'ഗവവാനേ?
ReplyDelete