കേരള സംസ്ഥാനത്തിന് അപകടഭീഷണി ഉയര്‍ത്തുന്ന ഒരു അണക്കെട്ട് എന്നതുപോലെതന്നെ ഇന്നത്തെ ഭാരതത്തിന്‍റെ പ്രതീകവുമായിതീരുകയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. വികലമായ രാഷ്ട്രിയവും സ്വാര്‍ത്ഥതയുടെ അതിപ്രസരവും ചേര്‍ന്ന് ഭാരതത്തെ നശിപ്പിക്കുന്നതിന് മറ്റൊരു തെളിവും ആവശ്യമില്ല എന്ന നിലയിലേക്കെത്തിയിരിക്കയാണ് സംഗതികള്‍ .
പക്ഷെ അത് ചര്‍ച്ച ചെയ്യുന്നതിനുമുന്‍പായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഇന്നത്തെ നില ഒന്നു പരിശോധിച്ചുനോക്കാം.
115 വര്‍ഷങ്ങള്‍ക്കുമുന്‍പ് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട് പണിതതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്. ഡ്രെയിനേജ് ഗാലറികളില്ലാത്തതിനാല്‍ വെള്ളത്തിന്‍റെ സമ്മര്‍ദം കൂടുന്ന ഈ അണക്കെട്ട് കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാത്ത ഒറ്റ ബ്ലോക്കായതിനാല്‍ വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. സ്പില്‍വേകളുടെ കുറവും സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍ ഉണ്ടായതും (1500 ടണ്ണിലധികം സുര്‍ക്കി ഇതിനകം ഒലിച്ചുപോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്.) അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ് എന്നും കേള്‍ക്കുന്നു. പക്ഷെ ഇവിടെ ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല എന്നാണറിവ്.
ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ ആയിട്ടും അടിയിലൂടെയുള്ള ചോര്‍ച്ച രൂക്ഷമായിട്ടും അത് ഇന്നുവരെ ബലപ്പെടുത്തിയിട്ടില്ല.എല്ലാത്തിനും ഉപരിയാണ് അടുത്തകാലത്ത് ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെയാണ്.അണക്കെട്ടില്‍ സ്ഥാപിച്ച പല ഉപകരണങ്ങളും നശിച്ചു എന്നാണറിവ്. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്പില്വേകള് കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം നല്‍കി.
അതോടൊപ്പം സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ്ങും ഉണ്ടാക്കി. പക്ഷെ ഇത് ഇന്നു ഫലവത്തല്ല.ഒരു ഭാഗത്ത് കോണ്ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു എങ്കിലും ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ചയുണ്ടെന്നാണറിവ്.കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചത് താത്കാലിക ബലപ്പെടുത്തല്‍ മാത്രമായി പരിണമിച്ചു. ബേബി ഡാമിന് മണ്കയ്യാലയുടെ ബലമേയുള്ളുവെന്ന് 2006 നവംബറില്‍തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ മണ്ണും ചെളിയും കുത്തിയൊഴുകും. അനേകം ഗ്രാമങ്ങള്‍ മണ്ണിനടിയിലാകും. ജലം കുത്തിയൊഴുകുംപോള്‍ കേരളത്തില്‍ എന്തെല്ലാം നാശനഷ്ടങ്ങളാകും ഉണ്ടാകുകയെന്ന് ഊഹിക്കാന്പോലും കഴിയുന്നില്ല. എത്രയേറെ മനുഷ്യരും മൃഗങ്ങളുമാകും നശിക്കുക!
ഇത് തടയാനുള്ള ഒരേ ഒരു വഴി പുതിയ അണക്കെട്ട് നിര്‍മിക്കുകയാണ്. അതില്‍നിന്ന് സര്‍ക്കാരിനെ തടയുന്നത് എന്താണെന്നു വ്യക്തമാകുന്നില്ല. തമിഴ്നാടിനു വെള്ളം നല്കാമെന്ന് കേരളം പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഇതിനിടയിലാണ് കേരളം അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയാണെന്നും അതില്‍നിന്നും കേരളത്തെ തടയണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്! കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും അവര്‍ക്ക് വിഷയമല്ല. നാല് വോട്ടു കിട്ടുമെങ്കില്‍ എന്തിനും തയാറാകുന്ന ഇന്നത്തെ രാഷ്ട്രീയക്കാരുടെ മകുടോദാഹരണമായി മാറുകയാണവര്‍. അതും വരവിലേറെ സ്വത്ത് സമ്പാദിച്ചതിനു കേസിലുള്‍പ്പെട്ട ഒരു വ്യക്തി!
പണ്ട് മനുഷ്യന്‍റെ സ്വാര്‍ത്ഥതയെപ്പറ്റി പറയാറുണ്ടായിരുന്ന ഒരു കഥ ഓര്‍മമവരുന്നു. ലോകത്തില്‍ഞാനും എന്റെ കുടുംബവും തെങ്ങില്‍ കയറാന്‍ ഒരാളും തേങ്ങ വിലയ്ക്കെടുക്കാന്‍ കായംകുളത്ത് ഒരു മുതലാളിയും ഉണ്ടെങ്കില്‍ബാക്കിയുള്ളവര്‍ക്ക് ഏന്തുമായിക്കോട്ടെ എന്ന് ഒരാള്‍ പറഞ്ഞ കഥ. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പരാതിയും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ധൈര്യമായി നടപടിയെടുക്കാന്‍ തുനിയാത്ത കേരളസര്‍ക്കാരിന്‍റെ അനങ്ങാപ്പാറനയവും കാണുമ്പോള്‍ ആ കഥ ഓര്‍ത്തുപോകുന്നു. അതോടൊപ്പം വികലമായ രാഷ്ട്രിയവും സ്വാര്‍ത്ഥതയുടെ അതിപ്രസരവും ചേര്‍ന്ന് ഭാരതത്തെ നശിപ്പിക്കുന്നതിന് മറ്റൊരു തെളിവുകൂടിയായിതീരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ട്.
കൃഷ്ണന്‍കുട്ടി നായര്‍
ഇന്നത്തെ പത്രത്തിലെ വാര്‍ത്ത
ReplyDeleteമുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ കേരളാമുഖ്യമന്ത്രി ഡല്‍ഹിക്ക്.
ജയലളിതയ്ക്ക് കത്തെഴുതും.
അതായത് ഇപ്പോഴും കത്ത് എങ്ങനെയാണ് എഴുതേണ്ടത് എന്ന് ചിന്തിക്കുകയാണ് കേരളാമുഖ്യമന്ത്രി!
പ്രധാനമന്ത്രിയെ ഇതുവരെ കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ല.
ഇവരുടെ പ്രവര്‍ത്തിയിലൂടെ പരിഹാരം കാണാമെന്നു പ്രതീക്ഷിക്കുന്നതിലും നല്ലത് ജലദേവതയോട് പ്രാര്‍ത്ഥിക്കുകയാണ്.
ഒന്നും സംഭവിക്കാതിരിക്കട്ടെ ? പ്ലീസ് ഹെല്പ് മൈ ബ്ലോഗു മുല്ലപ്പെരിയാര്‍ ഇഷ്യൂ .
ReplyDelete