Monday, April 30, 2012

വിഷുകണി

              
      വിഷുകണി                                                                                                                                                            Binesh.S.Nair  
AC യുടെ തണുപ്പിനും ഞാന്‍ പുതച്ചിരിക്കുന്ന ബ്ലാങ്കെറ്റിനും എന്‍റെ മനസ്സിലെരിയുന്ന കനലിന്  തെല്ലൊരാശ്വാസം നല്‍കാന്‍ കഴിഞ്ഞില്ല.ഏതോ ഓര്‍മയില്‍ നിറഞ്ഞൊഴുകുന്ന  കണ്ണീര്‍ത്തുള്ളികള്‍  ഒരു പ്രളയമായ്  എന്നെ വിഴുങ്ങുമെന്ന്  ഞാന്‍ തന്നെ ഭയപ്പെട്ടു....     

Sunday, April 22, 2012

മനോരമയുടെ പത്ര ധര്‍മ്മം...


മലയാളി ലോകത്തിന്‍റെ,  നാടിന്‍റെ , സ്പന്ദനം അറിയുവാന്‍ പണം കൊടുത്തു വാങ്ങുന്ന പത്രത്തിന്‍റെ മുഖതാളില്‍ ആണ് മനോരമ ഈ പരസ്യം കൊണ്ട് വികൃതം ആക്കിയത് .  വാര്‍ത്ത‍  അറിയാന്‍ വാങ്ങുന്ന പത്രത്തിന്‍റെ ഒന്നാം താളില്‍ വാര്‍ത്തക്ക് പകരം മദാലസകളുടെ പടം , പോരാത്തതിനു മലയാളിക്ക്  അന്ധവിശ്വാസത്തിനു അക്ഷയതൃതീയയും.
ചുരുക്കത്തില്‍ മനോരമ വായനക്കാരന്‍റെ അറിയുവാന്‍ ഉള്ള അവകാശം നിഷേധിച്ചു കാണുവാന്‍ ഉള്ള അവസരം കൂടുകയാണ് .
പത്ര എജെന്ടന്മാര്‍ നടത്തിയ അവകാശ സമരത്തെ എതിര്‍ത്ത പള്ളിക്കാരനും പട്ടക്കാരനും , ഓശാന പാട്ടുകാര്‍ ആയ കുട്ടികളും, മുതിര്‍ന്ന രാഷ്ട്രിയ നേതൃത്വവും ,സാംസ്‌കാരിക നേതൃത്വവും അന്ന് പറഞ്ഞത് മലയാളിയുടെ അറിയുവാനുള്ള സ്വാതന്ത്ര്യം ആണ് സമരക്കാര്‍ തകര്‍ത്തത് എന്നാണ് ...

Saturday, April 14, 2012

ഭയം

ഉച്ചയൂണുകഴിഞ്ഞു ഒരു ചെറിയ മയക്കം.ഈ എഴുപതാംവയസ്സില്‍ അതൊരു ദിനചര്യതന്നെ ആയിക്കഴിഞ്ഞിരുന്നു വൃദ്ധന്.പക്ഷെ അത് വീട്ടില്‍ നടക്കില്ല.അതുകൊണ്ട് ഊണുകഴിഞ്ഞലുടന്‍ അയാള്‍ തന്‍റെ ചെറിയ പലചരക്കുകടയിലെത്തും.നാലുമണിവരേയും സാധാരണ നിലക്ക് ഒരാളും വരാറില്ല.കസേരയിലിരുന്ന് ഒരു നല്ല മയക്കം തരമാക്കും.പിന്നെ ഒരു ചായ കുടി.അപ്പോഴേക്കും ആളുകള്‍ വന്നു തുടങ്ങും.....

Thursday, April 5, 2012

രാജ്യസഭ


വളരെ വിശാലവും വിശദവുമായ ഒരു കാഴ്ചപ്പാടോടെ തയാറാക്കപ്പെട്ടതാണ് ഇന്ത്യയുടെ ഭരണഘടന. എല്ലാ സാധ്യതകളും അവയ്ക്കുള്ള പ്രതിവിധികളും പരിഗണിച്ചാണ് അത് തയാറാക്കപ്പെട്ടത്‌.

പക്ഷെ പ്രശ്നം അവിടെയല്ല. അര്‍ഹിക്കുന്ന കൈകളിലല്ല അതെത്തിയത്. രാജഭരണത്തില്‍ നിന്നും വിഭിന്നമായി, ജനാധിപത്യത്തില്‍ ഭരിക്കാനുള്ള അവകാശം ലഭിക്കുക എന്നുവച്ചാല്‍ അത് ജനങ്ങളെ സേവിക്കാനുള്ള ചുമതലയേല്‍ക്കലാണെന്നും അത് ശരിയായ രീതിയില്‍ നിറവേറ്റുകയെന്നതാണ് ജനപ്രതിനിധികളുടെ കര്‍ത്തവ്യമെന്നും തിരിച്ചറിയാന്‍ കഴിവില്ലാത്ത ഒരു ജനവിഭാഗമായിപ്പോയി നമ്മള്‍. ഭരണം എന്നത് ഒരു യന്ത്രം പോലെയാണെന്നും ഭരണസ്ഥാപനങ്ങളെല്ലാം ഒരു യന്ത്രത്തിന്‍റെ ഭാഗങ്ങള്‍ മാത്രമാണെന്നും ആ യന്ത്രത്തിന്‍റെ ഉപയോഗം, അതിന്‍റെ ഭാഗമല്ലാത്ത സാധാരണജനങ്ങളെ സേവിക്കുകയും സഹായിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്‍റെ മൊത്തത്തിലുള്ള പുരോഗതി നേടിയെടുക്കലാണെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥവൃന്ദവും, എന്തിനേറെ, സാധാരണജനങ്ങള്‍ പോലും മറന്നുപോയി. ഭരണം, സ്വാര്‍ത്ഥതമാത്രം കൈമുതലായ ഒരു ന്യൂനപക്ഷത്തിന്റെ കയ്യില്‍ എത്തിപ്പെടാന്‍ ഇത് കാരണമായി. ഒരൊറ്റ രാഷ്ട്രീയപ്പാര്‍ട്ടിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. ഭരണഘടനാപരമായ സ്ഥാപനങ്ങളുടെ പുറംതോടുമാത്രം നിലനിര്‍ത്തി ഉദ്ദേശലക്ഷ്യങ്ങള്‍ മാറ്റിമറിച്ചു. ഇത് വിശദമാക്കാന്‍ രാജ്യസഭയുടെ ഇന്നത്തെ സംവിധാനം ഒന്ന് നോക്കിയാല്‍ മതി.