Showing posts with label വീക്ഷണങ്ങളും കാഴ്ചപ്പാടുകളും. Show all posts
Showing posts with label വീക്ഷണങ്ങളും കാഴ്ചപ്പാടുകളും. Show all posts

Saturday, March 29, 2014

“സേവകന്‍ “ എന്ന പദത്തിന്റെ അര്‍ത്ഥം യജമാനന്‍ എന്നാണോ?


  സേവകന്‍   എന്ന പദത്തിന്റെ അര്‍ത്ഥം യജമാനന്‍ എന്നാണോ?

ഒരു ജനാധിപത്യരാജ്യത്തെ കാര്യങ്ങള്‍ ഭരണഘടന അനുശാസിക്കുന്ന പ്രകാരം നടത്തുക എന്ന ജോലി പൊതുജനങ്ങളാല്‍ ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നവരാണ്  എം.പി./എം.എല്‍.എ./മന്ത്രി മുതലായവര്‍. ഇന്റര്‍വ്യൂവിനു ശേഷം ഒരു കമ്പനി ജോലിക്കാരെ തെരഞ്ഞെടുക്കുന്നതുപോലെ തന്നെ വോട്ടിലൂടെ പൊതുജനങ്ങള്‍ ഇവരെ തെരഞ്ഞെടുക്കുന്നു. അതായത് “രാജ്യം ഭരിക്കുന്നവര്‍” എന്ന് തെറ്റായി നമ്മള്‍ വിശേഷിപ്പിക്കുന്നവര്‍ എല്ലാം യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളുടെ ജോലിക്കാരാണ് എന്നര്‍ത്ഥം. ഒരു സാധാരണക്കാരന്‍ ഒരു ഓഫീസിലേക്ക് അയാളുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നതുപോലെ തന്നെ. കമ്പനിയുടെ ഉടമസ്ഥരായ പൊതുജനത്തെ കാണുമ്പോള്‍ എഴുന്നേറ്റു നിന്നു ആദരിക്കേണ്ടവന്‍. കമ്പനി തീരുമാനിക്കുന്ന ശമ്പളത്തിനും പെന്‍ഷനും മാത്രം അര്‍ഹതയുള്ളവന്‍. തന്‍റെ സ്ഥാനത്തോ തന്നോടൊപ്പമോ ജോലിക്കാരായി സ്വന്തം ബന്ധുക്കളെ നിയമിക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്തവന്‍. കമ്പനിയുടെ സ്വത്തു മോഷ്ടിക്കുക മുതലായ തെറ്റുകള്‍ ചെയ്‌താല്‍ ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെടേണ്ടവന്‍. ശരിയല്ലേ? തര്‍ക്കമില്ലല്ലോ?
പക്ഷെ നമ്മുടെ ചുറ്റും ഇന്ന് കാണുന്നത് എന്താണ്? ലക്ഷങ്ങള്‍ വിലപിടിപ്പുള്ള കാറില്‍ സേവകവൃന്ദം പാഞ്ഞുപോകുമ്പോള്‍ യജമാനനായ പൊതുജനം വിയര്‍ത്തൊലിച്ചു നടക്കുന്നു. ഇല്ലെങ്കില്‍ ബസ്സിലും തീവണ്ടിയിലും കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നു. ഇത് വിരോധാഭാസമല്ലേ?

Sunday, April 21, 2013

മോഡിയെ സന്ദര്‍ശിക്കല്‍ :

മോഡിയെ സന്ദര്‍ശിക്കല്‍ :

   ഇന്നലെയും ഇന്നുമൊക്കെയായി വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും പ്രധാന ചര്‍ച്ചാവിഷയമായി കണ്ട ഒരു വാര്‍ത്ത‍. അതില്‍ ഫേസ്ബുക്ക് പോലെ ശക്തമായ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ കണ്ട ഒരു ചിത്രമാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.  ജനങ്ങളുടെ വോട്ടുനേടി അധികാരത്തിലെത്തിയ ഗുജറാത്ത് മുഖ്യമന്തിയും കേരളത്തിലെ തൊഴില്‍വകുപ്പുമന്ത്രിയും തമ്മില്‍ സംസാരിക്കുന്ന ചിത്രം.



      മുഖ്യമന്ത്രി തൊഴില്‍മന്ത്രിയുടെ വിശദീകരണം തേടി എന്നും തൊഴില്‍ വൈദഗ്ധ്യ വികസനത്തില്‍ ഗുജറാത്തിന്‍റെ മാതൃക കേരളത്തില്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചാണ് മോഡിയുമായി താന്‍ചര്‍ച്ച നടത്തിയതെന്ന് മന്ത്രി ഷിബു ബേബിജോണ്‍പറഞ്ഞതായും വാര്‍ത്തകളില്‍ കണ്ടു.

Thursday, February 21, 2013

ഒരു മന്ത്രിയുടെ പങ്കപ്പാട്


ഒരു മന്ത്രിയുടെ പങ്കപ്പാട്
(ചിത്രം - കടപ്പാട് : അരുണ്‍ മെഴുവേലി ;ഫേസ് ബുക്ക്‌)

എനിക്ക് മനസ്സിലായിടത്തോളം കഴിവുള്ളവനും എന്തെങ്കിലുമൊക്കെ നന്മ നാടിനു ചെയ്യണമെന്നു ആഗ്രഹിക്കുന്നവനുമാണ് മന്ത്രി ഗണേഷ്‌കുമാര്‍. അദ്ദേഹം മുന്‍പ് ട്രാന്‍സ്പോര്‍ട്ട്‌ മന്ത്രി ആയിരുന്നപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി – പാര്‍ട്ടിയെന്നാല്‍ ശ്രീ. ആര്‍. ബാലകൃഷ്ണപിള്ള. മന്ത്രിയുടെ അച്ഛന്‍ - മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. മന്ത്രിയുടെ കുറ്റം സംസ്ഥാനഭരണത്തില്‍ പാര്‍ട്ടിയെ ഇടപെടുത്തുന്നില്ല എന്നതാണ്. മുഖ്യമന്ത്രിയല്ല, തങ്ങളാണ് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കിയതെന്നാണ് പാര്‍ട്ടിയുടെ വാദം. മുഖ്യമന്ത്രി വെറും സാക്ഷി മാത്രം.

                 കേരളം ഭരിക്കുന്ന മന്ത്രിയാണ് ശ്രീ. ഗണേഷ്‌കുമാര്‍. അതുകൊണ്ടുതന്നെ കേരളത്തിലെ ജനങ്ങളുടെ – അത് ഏതു പാര്‍ട്ടിക്കാരും ആയിക്കൊള്ളട്ടെ – പൊതുവായ നന്മയ്ക്കുവേണ്ടിയാണ് ഭരിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് – അത് തന്നെ തെരഞ്ഞെടുപ്പിന് നിര്‍ത്തിയ പാര്‍ട്ടിയായാല്‍പ്പോലും – വേണ്ടിയല്ല. അത് ഒരു കുറ്റമാണ് എങ്കില്‍ ആ കുറ്റം ചെയ്യുന്നവനാണ് യോഗ്യനായ മന്ത്രി എന്ന് ഞാന്‍ കരുതുന്നു. മന്ത്രി ഗണേഷ്‌കുമാര്‍ ചെയ്തുകൊണ്ടിരിക്കുന്ന കുറ്റവും അത് തന്നെ. നാട്ടുകാര്‍ക്ക് - പാര്‍ട്ടിക്കാര്‍ക്കല്ല – എന്തെങ്കിലും നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ചെയ്യാന്‍ കഴിയുന്നുണ്ടോ എന്നത് മറ്റൊരു കാര്യം.

Sunday, April 22, 2012

മനോരമയുടെ പത്ര ധര്‍മ്മം...


മലയാളി ലോകത്തിന്‍റെ,  നാടിന്‍റെ , സ്പന്ദനം അറിയുവാന്‍ പണം കൊടുത്തു വാങ്ങുന്ന പത്രത്തിന്‍റെ മുഖതാളില്‍ ആണ് മനോരമ ഈ പരസ്യം കൊണ്ട് വികൃതം ആക്കിയത് .  വാര്‍ത്ത‍  അറിയാന്‍ വാങ്ങുന്ന പത്രത്തിന്‍റെ ഒന്നാം താളില്‍ വാര്‍ത്തക്ക് പകരം മദാലസകളുടെ പടം , പോരാത്തതിനു മലയാളിക്ക്  അന്ധവിശ്വാസത്തിനു അക്ഷയതൃതീയയും.
ചുരുക്കത്തില്‍ മനോരമ വായനക്കാരന്‍റെ അറിയുവാന്‍ ഉള്ള അവകാശം നിഷേധിച്ചു കാണുവാന്‍ ഉള്ള അവസരം കൂടുകയാണ് .
പത്ര എജെന്ടന്മാര്‍ നടത്തിയ അവകാശ സമരത്തെ എതിര്‍ത്ത പള്ളിക്കാരനും പട്ടക്കാരനും , ഓശാന പാട്ടുകാര്‍ ആയ കുട്ടികളും, മുതിര്‍ന്ന രാഷ്ട്രിയ നേതൃത്വവും ,സാംസ്‌കാരിക നേതൃത്വവും അന്ന് പറഞ്ഞത് മലയാളിയുടെ അറിയുവാനുള്ള സ്വാതന്ത്ര്യം ആണ് സമരക്കാര്‍ തകര്‍ത്തത് എന്നാണ് ...

Thursday, March 22, 2012

സമരം ചെയ്യുന്ന വര്‍ത്തമാനപ്പത്രം


ഇന്ന് പത്രമില്ലാത്ത മൂന്നാം ദിവസം. പക്ഷെ വിവരങ്ങള്‍ അറിയുന്നതിന് അത് തടസ്സമാകുന്നില്ല. എല്ലാ വിവരങ്ങളും ടി.വി. യിലും റേഡിയോയിലും നിന്ന് ലഭിക്കുന്നു. ഏഴേകാലിനു കോഴിക്കൊട്ടൊരു കോഴി ചത്താല്‍ ഏഴു പതിനാറിനു അത് ന്യൂയോര്‍ക്കില്‍ അറിയാം. പിന്നെ എന്തിനാണ് പത്രം? വെറുതെ പണം കൊടുക്കാനോ? നാട്ടിലെ വിവരങ്ങള്‍ ലോക്കല്‍ ചാനലിലും കിട്ടും.
അതുകൊണ്ട് നമുക്ക് ഒന്നുചെയ്യാം.

Tuesday, December 6, 2011

നാരികള്‍ നരനെ നരി ആക്കുന്നു

ഭാരതത്തിലെ മൂന്നു നാരികള്‍ ചേര്‍ന്ന് ഒരു നരനെ പെടുത്തുന്ന പാടുകണ്ട്‌ അങ്ങ് പറഞ്ഞു പോയതാ !
    നരന്‍ : പേര് മന്‍മോഹന്‍ സിംഗ് , തൊഴില്‍ പ്രധാനമന്ത്രി എന്ന് അറിയപ്പെടും , ഏറ്റവും ഭയം ജനപഥ്‌ ഒന്നാം നമ്പര്‍ വീടും അതിലെ താമസക്കാരെയും. ഇഷ്ടവിഷയങ്ങള്‍ ഗാട്ട് കരാര്‍ , കമ്പോള വല്‍ക്കരണം , ഗ്ലോബലൈസേഷന്‍‍, സ്വകാര്യവല്‍ക്കരണം , ഓഹരി വിറ്റ് അഴിക്കല്‍ ഇങ്ങനെ പോകും , പത്രകാരെ കണ്ടാല്‍ "മരുമോളെ കണ്ട അമ്മാവി അമ്മയെ" പോലെ മുഖം തിരിച്ചു നടക്കും , എന്തെങ്കിലും പറയണം എങ്കില്‍ അതിനു വക്താവ് ഉണ്ട് "ദേവിക്ക് വെളിച്ചപാട് " പോലെ , തിരഞ്ഞുടുപ്പില്‍ മത്സരിക്കില്ല എന്ന ശപഥം സോണിയാമ്മയുടെ കൃപ കൊണ്ട് ഇന്ന് വരെ സാധിച്ചു. അതുകൊണ്ട് എന്താ ജനത്തിനെ കാണേണ്ടല്ലോ എന്ന സമാധാനവും ഉണ്ട് . സ്വിസ് ബാങ്ക് അക്കൌണ്ടില്‍ പൈസ ഉള്ളവരുടെ പേര് ആരോടും മിണ്ടില്ല എന്നു പന്തയം വെച്ചിട്ടുണ്ട് ഇന്ന് വരെ തോറ്റിട്ടില്ല. ബോറടിക്കുമ്പോള്‍ ആ തമിള്‍ പിള്ളേരുടെ സ്പെക്ടറവും വിറ്റുള്ള കളികാണും.വിലക്കയറ്റം കാണുന്നത് ഐസ് മുട്ടായി കിട്ടിയ കുട്ടിയെ പോലെ ആസ്വദിക്കും. രൂപയുടെ മുല്യ തകര്‍ച്ച കണ്ടാല്‍ ചുമ്മാ കൈയ്യടിച്ചു രസിക്കും. ഇത്രയും നിരുപദ്രവകാരി ആയ ഈ ഉള്ളവനെ ആണ് ഈ മൂന്ന് നാരികള്‍ ചേര്‍ന്ന് പെടാപാട് പെടുത്തുന്നത്.
    ആദ്യത്തെ നാരി സാദാ ഒരു
ഖദര്‍ സാരിയും ചുറ്റി വള്ളി ചെരുപ്പും ഇട്ടു അങ്ങ് പാര്‍ലമെന്റില്‍ ട്രെയിന്‍ ഓടിക്കുന്ന ഒരു വകുപ്പില്‍ ആയിരുന്നു കുറച്ചു നാള്‍ ജോലി. പേരിനോട് മമത ഇല്ലെങ്കിലും "മമത" എന്ന് അറിയപ്പെടും . പണ്ടേ ചുവപ്പ് കണ്ടാല്‍

Sunday, December 4, 2011

ആധുനിക പത്ര ധര്‍മ്മം



‎"കോട്ടയത്തെ ഒരു വന്‍ ജൌളി വ്യാപാര ശൃംഖലയുടെ ഷോറൂമില്‍ ജീവനുള്ള പെണ്‍കുട്ടികളെ പാവകളെപ്പോലെ സാരിയുടുപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്. വാര്‍ത്താ മൂല്യത്തെക്കുറിച്ച ഏത് അളവുകോല്‍ വെച്ചു നോക്കിയാലും ഇതില്‍ വലിയൊരു വാര്‍ത്തയുടെ സാധ്യതയുണ്ട്. എന്നിട്ടും എന്തു കൊണ്ടാണ് ഒരൊറ്റ വാര്‍ത്താ മാധ്യമവും ഇക്കാര്യം പറയാത്തത്."
എന്തുകൊണ്ട് പറയുന്നില്ല ?
( ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ പോലുള്ള കച്ചവട പൂരങ്ങളെ കുറിച്ച് പൊലിപ്പിച്ചെഴുതിയാല്‍ ലക്ഷങ്ങളല്ലേ അവര്‍ക്ക് സമ്മാനമായി(കൂലി) കിട്ടുക ! )

"അഴിമതിക്കെതിരെ ജനമനസാക്ഷി ഉണര്‍ത്താന്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി നടത്തുന്ന ജനചേതനാ യാത്രയുമായി ബന്ധപ്പെട്ടു മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആയിരത്തഞ്ഞൂറ് രൂപയുടെ കവറും ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രഖ്യാപിച്ച ലക്ഷം രൂപയുടെ പാരിതോഷികവും തമ്മില്‍ എന്താണ് വ്യത്യാസം ?

Thursday, December 1, 2011

അമ്മ ചത്താല്‍ രണ്ട് ഉണ്ട് പക്ഷം .!

മലയാളിക്ക് അമ്മ ചത്താല്‍ രണ്ട് ഉണ്ട് പക്ഷം,
അമ്മ ജീവിച്ചിരുന്നു എങ്കില്‍ നന്നായിരുന്നു ഒരു പക്ഷം,
വേണ്ട എന്ന് മറുപക്ഷം ,
പറ്റിയാല്‍ അതിനെ പറ്റി ഒരു ചാനല്‍ ചര്‍ച്ചയും ആകാം എന്ന പൊതുനിലപാട് , അവസാനം കഴിയുമെങ്കില്‍ ഒരു ഹര്‍ത്താലും ആകാം ,
ഇനി ഹര്‍ത്താല്‍ എന്ന് കേട്ടാലോ -" തിളക്കും ചോര ഞരമ്പുകളില്‍" (ബിവറേജിനു മുന്നിലെ വരിയുടെ നീളം ഓര്‍ത്ത്)ഈ സന്തോഷം കൊണ്ട് ഒരുമണിക്കൂര്‍ മുന്‍പേ ഓഫീസില്‍ നിന്നും ഇറങ്ങും മടിയന്‍ മല്ലു.
പക്ഷെ കാര്യം
എന്ത് പറഞ്ഞാലും കഴിഞ്ഞ ദിവസങ്ങളില്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ മല്ലുവിന്‍റെ മനസിളകി ,

Sunday, November 13, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഒരു യുവാവ് പരിഹസിക്കപ്പെടുമ്പോള്‍

            സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഒരു യുവാവ് പരിഹസിക്കപ്പെടുമ്പോള്‍ എനിക്ക് തോന്നുന്ന ചില കാര്യങ്ങള്‍ എഴുതുകയാണ്.  എവിടെ നിന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌ പരിഹാസ്യനായി തുടങ്ങിയത് എന്നത് എല്ലാവര്ക്കും അറിയാം.  യുട്യൂബ് വീഡിയോയുടെ അടിക്കുറിപ്പില്‍ ആരോ ഹരിശ്രീ കുറിച്ച ഒരു  തെറി വിളിയുടെ അനുബന്ധമായി സോഷ്യല്‍ നെറ്റ് വര്ക്ക്‌ ഗ്രൂപ്പുകളിലൂടെ അജ്ഞാതമായിരുന്നു കൊണ്ട് കൂട്ടുകാരില്‍ നിന്നും കൂട്ടുകാരിലേക്ക് പകര്ന്നു കൊടുത്ത തെറി പ്രചാരം ഇന്ന് ഒരു പ്രതിഭാസമായി ചര്ച്ചകളുടെ മേല്‍ ചര്ച്ചയായി തുടരുന്നു. 
          പൊതുസ്ഥലം കക്കൂസാക്കുന്ന നമ്മുടെ മലയാളിത്തത്തിന്റെ ഒരു വെര്‍ച്വല്‍ വെളിക്കിറക്കത്തിനു ഇങ്ങനെ ഒരു ആഫ്ടര്‍ എഫെക്റ്റ് ഉണ്ടാകുമെന്ന് കരുതാതെ പോയ നമ്മുടെ  'നെറ്റിസണ്‍മാര്‍' ഇപ്പോഴും ഫോര്‍വേഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ബുദ്ധിമാനായ സന്തോഷ്‌ തന്‍റെ തടം ഉറപ്പിച്ചു മുന്നോട്ടു തന്നെ...

Thursday, November 3, 2011

പിന്തുടര്‍ച്ചാവകാശം

അച്ഛന്‍മന്ത്രി മരിച്ചാല്‍ മകനെ മന്ത്രിയാക്കണം. അപ്പോള്‍?
കലക്ടര്‍ മരിച്ചാല്‍ മകനെ കലക്ടറാക്കണം.
പി. എം. ജി. മരിച്ചാല്‍ മകനെ/മകളെ പി. എം. ജി. ആക്കണം.
ഡി. ജി. പി. മരിച്ചാല്‍ മകന്‍ ഡി.ജി. പി.
കൈനോട്ടക്കാരന്‍ മരിച്ചാല്‍ മകന്‍ കൈനോട്ടക്കാരന്‍.
മാജിക്കുകാരന്‍ മരിച്ചാല്‍ മകന്‍ മാജിക്കുകാരന്‍.
അപ്പോള്‍ :

Wednesday, November 2, 2011

നിഷേധവോട്ട്

തെരഞ്ഞെടുപ്പുകളില്‍ 1961 - ലെ തെരഞ്ഞെടുപ്പു നിയമങ്ങളില്‍ പറഞ്ഞിട്ടുള്ള നിഷേധവോട്ട് സമ്പ്രദായം പ്രാവര്‍ത്തികമാക്കാന്‍ തെരഞ്ഞെടുപ്പുകമ്മീഷന് അംഗീകാരം നല്കിയതായി അറിയുന്നു. തെരഞ്ഞെടുപ്പു നിയമങ്ങളില്‍ 49 (O) വകുപ്പില്‍ നിഷേധവോട്ട് എന്ന സമ്പ്രദായം പ്രതിപാദിച്ചിട്ടുണ്ട് . ഒരു വോട്ടര്‍ താന്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചാല്‍ ആ വിവരം തെരഞ്ഞെടുപ്പുരേഖകളില്‍ പെടുത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരും ധരിച്ചിരിക്കുന്നതുപോലെ നിഷേധവോട്ടുകള്‍ ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകളേക്കാള്‍ കൂടുതലാണെങ്കില്‍ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്താനും സ്ഥാനാര്‍ഥികളെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും അയോഗ്യരാക്കാനും ഈ നിയമത്തില്‍ വകുപ്പില്ല.

Thursday, September 29, 2011

ഗള്‍ഫെന്താ വെള്ളരിക്കാപട്ടണമോ?

ഗള്‍ഫില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ ഇത് ചിരിക്കാനും, ഇപ്പോള്‍ ഇവിടെ ഉള്ളവര്‍ക്ക് ഇത് ചിന്തിക്കാനും, ഇനി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സത്യം മനസില്ലാക്കാനും ഉപകരിക്കും.. ഗള്‍ഫ്‌ എന്നാല്‍ ഇങ്ങനെ ഒക്കെ ആണ്..

Wednesday, September 28, 2011

മലിനയാളി

മലയാളി എന്നെഴുതിയപ്പോള്‍ വന്ന അക്ഷരതെറ്റല്ല; മലിനയാളി എന്നുതന്നെയാണ് ഉദ്ദേശിച്ചത്. ഒരുപാട് വൃത്തികെട്ട വിശേഷണങ്ങള്‍ സ്വായത്തമാക്കിയ മലയാളിക്ക് ഇതും നന്നായി ഇണങ്ങും.
           അതെങ്ങിനെയാണ് മലയാളിക്ക് ഈ വിശേഷണം ചേരുക?

Monday, September 19, 2011

ആഘോഷിക്കാന്‍ എന്തെല്ലാം വഴികള്‍ !!!!

പെട്രോളിന് വില ദേശീയ തലത്തില്‍ കൂടി . ആഘോഷം ഈ കൊച്ചു കേരളത്തില്‍ മാത്രം , തുടര്‍ച്ച ആയ രണ്ടു ദിനങ്ങള്‍ അടിച്ചു പൊളിച്ച മലയാളി നാളത്തെ പത്രത്തിനായി കാത്തിരിക്കുന്നത് ഹര്‍ത്താല്‍ കച്ചവടത്തില്‍ കരുനാഗപ്പള്ളി ജയിച്ചോ അതോ ആലുവ ജയിച്ചോ എന്ന് അറിയാന്‍ ആണ്.

Saturday, September 17, 2011

പെട്രോള്‍ വില വര്‍ധനയും യാഥാര്‍ത്ഥ്യവും

പെട്രോളിന് 3.14 രൂപാ കൂട്ടിയിരിക്കുന്നു...
ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 70 രൂപയോളമായിരിക്കുന്നു...
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില കുറയുമ്പോഴും വിനിമയനിരക്കും മറ്റും കാരണം പറഞ്ഞുകൊണ്ടാണ് സാധാരണക്കാരന്‍റെ മേല്‍ സര്‍ക്കാരും ഓയില്‍ കമ്പനികളും കൂടി വീണ്ടും കുതിരകയറുന്നത്.
അഴിമതി മുഖമുദ്രയാക്കിയ യു.പി.എ സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളുമായി വീണ്ടും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ തയ്യാറായിരിക്കുന്നു...
പൊതുജനത്തിന്‍റെ വോട്ടും വാങ്ങി പാര്‍ലമെന്‍റിലേക്ക് പോയ എം.പി അണ്ണന്മാര്‍ ഉളുപ്പില്ലാതെ ഈ തോന്നിവാസത്തെ ചാനലുകളിലും മറ്റും ന്യായീകരിക്കാന്‍ ശ്രമിക്കുന്നു....

Saturday, August 27, 2011

അങ്ങനെ പവനായി ശവമായി...


അങ്ങനെ പവനായി ശവമായി....എന്തൊക്കെ ആയിരുന്നു അമ്പും വില്ലും, മലപ്പുറം കത്തി, ഒലക്കേടെ മൂട്...

Thursday, August 25, 2011

ഇവരെ ആര് കമ്യൂണിസ്റ്റ് അല്ലാതാക്കും?

  പഞ്ചായത്ത് ഇലക്ഷന്‍ സമയം. നാട്ടുകാരുടെയെല്ലാം പ്രിയങ്കരനായ സുരേഷ് വാര്‍ഡ് മെമ്പറായി മത്സരിക്കുന്നു. പാര്‍ട്ടിനോക്കാതെ, സേവനം മാത്രം ജീവിതചര്യയാക്കിയ സുരേഷ് അഭിമാനത്തോടെയാണ്‌ വോട്ടു ചോദിക്കാന്‍ നാട്ടിലിറങ്ങിയത്. ശങ്കരിയമ്മയുടെ വീട്ടിലേക്കു പ്രവേശിക്കവേ,

Sunday, August 21, 2011

അണ്ണാ ഹസ്സരേയുടെ സമരം: രാഷ്ട്രീയ ദഹനക്കേടുകളും പ്രതിവിധിയും

 പ്രിയ ബിനു,
                 താങ്കള്‍ക്ക് ജനാധിപത്യത്തിന്‍റെ മഹത്വത്തെപ്പറ്റിയുള്ള  ധാരണയെക്കുറിച്ച് സംശയമുണ൪ത്തുന്നതാണീ ലേഖനം. രാഷ്ട്രമീമാംസയില്‍ സ്റ്റേറ്റ് എന്നാല്‍ ജനങ്ങള്‍, ഭൂമിശാസ്ത്രപരമായ സ്ഥലം, ഭരണകൂടം, പരമാധികാരം (population, territory, government, sovereignty) എന്നിവ നാലും ചേര്‍ന്നതാണ്. (അന്താരാഷ്ട്ര അംഗീകാരം
ഒരു ഘടകമായി പുതിയ ചില പുസ്തകങ്ങളില്‍  ചേര്‍ത്തുകാണുന്നുണ്ട്) ഇതിലേതെങ്കിലും ഒന്ന് ഇല്ലാതാവുമ്പോള്‍ സ്റ്റേറ്റിന്‍റെ അസ്ഥിത്വം തന്നെ ഇല്ലാതാവുന്നു; ഞാന്‍ അതിന്‍റെ വിശദാംശങ്ങളിലേക്കൊന്നും കടക്കുന്നില്ല. പക്ഷെ ജനങ്ങള്‍ ആണ് അതില്‍ പരമപ്രധാനം. അവരെ ആശ്രയിച്ചും അവരുടെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് മറ്റുള്ള 3 ഘടകങ്ങളും. ജനങ്ങള്‍ തിരസ്കരിച്ച ഭരണകൂടങ്ങളും പരമാധികാരങ്ങളും തുത്തെറിയപ്പെട്ടതിനു ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ എത്രവേണമെങ്കിലും  ഉണ്ട്‌.