Showing posts with label ചര്‍ച്ചകള്‍. Show all posts
Showing posts with label ചര്‍ച്ചകള്‍. Show all posts

Sunday, April 21, 2013

മോഡിയെ സന്ദര്‍ശിക്കല്‍ :

മോഡിയെ സന്ദര്‍ശിക്കല്‍ :

   ഇന്നലെയും ഇന്നുമൊക്കെയായി വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും പ്രധാന ചര്‍ച്ചാവിഷയമായി കണ്ട ഒരു വാര്‍ത്ത‍. അതില്‍ ഫേസ്ബുക്ക് പോലെ ശക്തമായ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ കണ്ട ഒരു ചിത്രമാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.  ജനങ്ങളുടെ വോട്ടുനേടി അധികാരത്തിലെത്തിയ ഗുജറാത്ത് മുഖ്യമന്തിയും കേരളത്തിലെ തൊഴില്‍വകുപ്പുമന്ത്രിയും തമ്മില്‍ സംസാരിക്കുന്ന ചിത്രം.



      മുഖ്യമന്ത്രി തൊഴില്‍മന്ത്രിയുടെ വിശദീകരണം തേടി എന്നും തൊഴില്‍ വൈദഗ്ധ്യ വികസനത്തില്‍ ഗുജറാത്തിന്‍റെ മാതൃക കേരളത്തില്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചാണ് മോഡിയുമായി താന്‍ചര്‍ച്ച നടത്തിയതെന്ന് മന്ത്രി ഷിബു ബേബിജോണ്‍പറഞ്ഞതായും വാര്‍ത്തകളില്‍ കണ്ടു.

Wednesday, June 27, 2012

മന്‍മോഹനും മദാമ്മയും പിന്നെ കുറെ പ്രവാസപ്പട്ടിണിക്കാരും

(വാര്‍ത്ത‍: പ്രവാസി അയക്കുന്ന പണത്തിനു 12.36% സേവന നികുതി)
കോണ്‍ഗ്രസ്സുകാര്‍ മന്‍മോഹന്‍റെയും സോണിയയുടെയും നേതൃത്വത്തില്‍ കക്ഷം വടിക്കാന്‍ ഇറങ്ങുന്നതാ ഇതിലും നല്ലത്. വല്ല നാട്ടിലും പോയികിടന്നു സ്വന്തം ജീവിതം ഹോമിച്ചു, വിയര്‍പ്പൊഴുക്കി സമ്പാദിച്ചു വീടു പട്ടിണിയാവാതെ നോക്കുന്ന പ്രവാസികള്‍ അയക്കുന്ന പണം ആണ് ഇന്ത്യയുടെ ഡോളര്‍ കരുതലിന്‍റെ  സിംഹഭാഗവും എന്നതു മറക്കരുത്. അല്ലാതെ അംബാനിമാരും ടാറ്റാ ബിര്‍ളമാരും ഒന്നുമല്ല. രൂവാ അച്ചടിച്ചു കൊടുത്താല്‍ അറബി പെട്രോള്‍ തരില്ല; ഡോളര്‍ തന്നെ വീശണം.
സ്വിസ് ബാങ്കില്‍ ഇട്ടിരിക്കുന്ന കള്ളപ്പണം

Wednesday, March 28, 2012

സചിത്ര സമരം സഹതാപ സമരം ആയി

പത്ര എജെന്ടന്‍മാര്‍ നടത്തിയ സമരം റബ്ബര്‍ മുതലാളി പൊളിച്ചടുക്കി.
പള്ളിക്കാരും പട്ടക്കാരും ഇടവക കൂടി പത്ര വിതരണം നടത്താന്‍ തീരുമാനിച്ചു
രാഷ്ട്രിയത്തില്‍ നേതാക്കന്‍ മാരുടെ  സൃഷ്ടി, സ്ഥിതി , സംഹാര ത്തിന്റെ മൊത്ത വ്യാപാരികള്‍ ആയ മനോരമയും മാതൃഭൂമിയും പറഞ്ഞപ്പോള്‍ രാഷ്ട്രിയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളി തെരുവില്‍ ഇറങ്ങി " മലയാളിയുടെ അറിയാന്‍ ഉള്ള സ്വതന്ത്ര്യും" നഷ്ടപ്പെട്ട് പോലും ?
നാളെ മുതല്‍ ഇമ്മാനുവേല്‍, ആലുക്കാസ് , വി സ്റ്റാര്‍ തുടങ്ങി, തുണി ഇല്ലാ സ്ത്രികളുടെ കളര്‍ ഫോട്ടോ നിറച്ച്‌ കാണുവാന്‍ ഉള്ള മലയാളിയുടെ സ്വതന്ത്ര്യും കൂട്ടും എന്ന് ഉറപ്പ് !! ഹ കഷ്ടം !!!
മന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ട് പത്ര ഉടമകള്‍ വന്നില്ല !

Thursday, March 22, 2012

"വിചിത്ര സമരം " "സചിത്ര സമരം" ആകുമോ ?

"വിചിത്ര സമരം " "സചിത്ര സമരം" ആകുമോ ?
പ്രിയ മലയാളി സുഹൃത്തുകളെ ! നിങ്ങളില്‍ ഭൂരി പക്ഷത്തിന്റെയും കഴിഞ്ഞ ദിവസങ്ങളിലെ സുപ്രഭാതം എങ്ങനെ ആയിരുന്നു?
എന്നെപ്പോലെ മുന്‍ ദിവസങ്ങളിലെ പത്ര വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി വായിച്ച് സമാധാനിച്ചോ ?
"വിചിത്ര സമരം " ഇന്നുമുതല്‍ "സചിത്ര സമരം" ആകുന്നു ...
("വിചിത്ര സമരം "http://kalathattu.blogspot.in/2011/08/blog-post_2386.html, "വിചിത്ര സമരം മുഖം മാറ്റുന്നു"http://kalathattu.blogspot.in/2011/09/blog-post_04.html എന്നി മുന്‍കാല കുറുപ്പുകള്‍ ഓര്‍ക്കുമല്ലോ)
പത്ര വിതരണക്കാര്‍ 20 മുതല്‍ അനിശ്ചിത കാല സമരം ആരംഭിച്ചിരിക്കുന്നു . മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ വിതരണം അവര്‍ ബഹിഷ്കരിച്ചു കൊണ്ടാണ് സമരം ആരംഭിച്ചത് ..

Monday, December 26, 2011

സത്യത്തെ മറയ്ക്കുന്ന മാധ്യമങ്ങള്‍



ഈ വാര്‍ത്ത മുക്കിയ മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ക്ക് അഭിവാദനങ്ങള്‍ ............... പണത്തിനു മീതെ പത്രധര്‍മ്മം പറക്കുമോ?
കടപ്പാട് : ഫേസ് ബുക്ക്‌ സുഹൃത്തിനോട്‌
ബിജു പിള്ള

Saturday, November 19, 2011

സെക്രട്ടറിയേറ്റ് ഉപരോധ സമരം - സംഘടനകള്‍ക്ക് എന്തുമാകാമോ?

     മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം എന്ന പേരില്‍ ഇന്ന് (19/11/2011) സോളിഡാരിറ്റി എന്ന സംഘടന നടത്തുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരം ഈ കുറിപ്പ് എഴുതുമ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മലബാറിനെതിരേയുള്ള അവഗണന അവസാനിപ്പിക്കുക എന്ന മുദ്രവാക്യമുയര്‍ത്തിക്കൊണ്ട് നടത്തുന്ന ഈ ഉപരോധ സമരം ഉയര്‍ത്തുന്ന ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണ് ഇവിടെ... മലബാര്‍ മേഖലയില്‍ നിന്നുള്ള എട്ട് മന്ത്രിമാര്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഈ സംസ്ഥാനത്ത് മലബാറിന് എന്ത് അവഗണനയാണ് നേരിടുന്നത് എന്ന

Sunday, November 6, 2011

ആട് പട്ടി ആകുന്നു , പട്ടി പൂച്ചയും പിന്നെ എലിയും ആകുന്നു :

കഴിഞ്ഞ ദിവസം മനോരമ ഒന്നാം പേജില്‍ കൊടുത്ത വാര്‍ത്ത‍ കാണുക,
വടക്കന്‍ കേരളത്തില്‍ പത്ര കെട്ടുകള്‍ നശിപ്പിക്കുന്നു, വായനക്കാരന്‍റെ അറിയുവാന്‍ ഉള്ള അവകാശം ഇടതു പാര്‍ട്ടികള്‍ നശിപ്പിക്കുന്നു, ഇതേപ്പറ്റി ഒരു പത്ര സംഘടനാ മുഖ്യന്‍റെ പ്രതികരണം, പിന്നെ പിണറായി വക മറുപടി... സമര കാരണം (മനോരമയുടെ ഭാഷയില്‍) സിപിഎം ലോക്കല്‍ സമ്മേളനങ്ങളെ പറ്റി 'തുടരന്‍' എഴുതിയത്... അങ്ങനെ പോകുന്ന പ്രസ്തുത വാര്‍ത്ത‍ പത്ര വിതരണം തടസപ്പെടുവാന്‍ കാരണം ഇടതു, ബിജെപി പിന്തുണ ഉള്ള പത്ര വിതരണക്കാര്‍ സമരത്തില്‍ ആയതാണെന്ന് സമര്‍ഥി ക്കാന്‍ ശ്രമിച്ചു മൃതിയടയുന്നു. (ബിജെപി പിന്തുണയുടെ സത്യാവസ്ഥ അറിയില്ല , ഒരു മാധ്യമ സുഹൃത്ത്‌ പറഞ്ഞ അറിവ് മാത്രം ) ഇനി വിഷയത്തിലേക്ക് വരാം,

പെണ്‍കുട്ടികള്‍ക്ക് പത്തു വയസ്സു മുതല്‍ വിവാഹമാകാമോ?

     പത്തു വയസ്സായ ബാലികമാരുടെ വിവാഹം അനുവദിക്കാമെന്ന്‌ സൗദി അറേബ്യയിലെ മുതിര്‍ന്ന പുരോഹിതന്‍ അഭിപ്രായപ്പെട്ടതായി വാര്‍ത്ത. ശരിയത്ത്‌ നിയമപ്രകാരം ഇത്‌ അനുവദനീയമാണെന്ന്‌ മുഫ്‌തി അബ്ദുള്‍ അസീസ്‌ അല്‍ ഷെയ്‌ഖ്‌ ആണ്‌ പറഞ്ഞത്‌. പതിനൊന്നുകാരിയായ ഒരു പെണ്‍കുട്ടിയുടെ വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നതിന്‌ പിന്നാലെയുണ്ടായ പുരോഹിതന്‍റെ പ്രസ്‌താവന വന്‍വിവാദമായിട്ടുണ്ട്‌.

Wednesday, November 2, 2011

നിഷേധവോട്ട്

തെരഞ്ഞെടുപ്പുകളില്‍ 1961 - ലെ തെരഞ്ഞെടുപ്പു നിയമങ്ങളില്‍ പറഞ്ഞിട്ടുള്ള നിഷേധവോട്ട് സമ്പ്രദായം പ്രാവര്‍ത്തികമാക്കാന്‍ തെരഞ്ഞെടുപ്പുകമ്മീഷന് അംഗീകാരം നല്കിയതായി അറിയുന്നു. തെരഞ്ഞെടുപ്പു നിയമങ്ങളില്‍ 49 (O) വകുപ്പില്‍ നിഷേധവോട്ട് എന്ന സമ്പ്രദായം പ്രതിപാദിച്ചിട്ടുണ്ട് . ഒരു വോട്ടര്‍ താന്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചാല്‍ ആ വിവരം തെരഞ്ഞെടുപ്പുരേഖകളില്‍ പെടുത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരും ധരിച്ചിരിക്കുന്നതുപോലെ നിഷേധവോട്ടുകള്‍ ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകളേക്കാള്‍ കൂടുതലാണെങ്കില്‍ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്താനും സ്ഥാനാര്‍ഥികളെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും അയോഗ്യരാക്കാനും ഈ നിയമത്തില്‍ വകുപ്പില്ല.

Tuesday, October 25, 2011

വനിതാ "ക്ഷേമം" - പുതിയ നിയമവും പഴയ നിയമവും

ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സമര്‍പ്പിച്ച വനിതാക്ഷേമ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചാനലുകളിലും, മറ്റ് മാധ്യമങ്ങളിലും ഊര്‍ജ്ജിതമായി നടക്കുകയാണല്ലോ... രണ്ടിലേറെ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീയ്ക്കും(മാതാവ്) കാരണക്കാരനായ പുരുഷനും(പിതാവ്) എന്ത് ശിക്ഷയാണ് നല്‍കേണ്ടത് എന്നാണ് ഇപ്പോള്‍ പലരും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.. എന്നാല്‍ ഇന്നലെ കായംകുളത്തിനടുത്ത് കുടുംബം പോറ്റാന്‍ ജോലിക്ക് പോയശേഷം തിരികെ വീട്ടിലേക്ക് വന്ന, ഇരുപത്തിരണ്ടാം വയസ്സില്‍ വിധവയായ, ഒരു കുട്ടിയുടെ അമ്മയായ യുവതിയെ അതിക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ നരാധമന്‍മാര്‍ക്ക് വാങ്ങിക്കൊടുക്കാന്‍ എന്ത് ശിക്ഷയാണ് നമ്മുടെ പരിപാവനമായ നിയമപുസ്തകങ്ങളില്‍ ഉള്ളത്...

Monday, October 24, 2011

വിവാദ വനിതാക്ഷേമബില്‍

വി. ആര്‍. കൃഷ്ണയ്യര്‍ കൊണ്ടുവന്ന വനിതാക്ഷേമബില്‍ രണ്ടിലേറെ കുട്ടികള്‍ ഉണ്ടാകുന്ന മാതാപിതാക്കളെ ശിക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചു എന്നുകേട്ടു. ഇതു ശരിയായ ഒരു അഭിപ്രായം ആണോ? എന്റെ അഭിപ്രായം കുടുംബാസുത്രണം പ്രേരണയിലുടെ മാത്രമേ ആകാവു എന്നാണ്. ശിക്ഷ അനുഭവിച്ചിട്ടു വരുന്ന മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതായിരിക്കും?
ആ കുട്ടി നിയമാനുസൃതമല്ലാതെ ജനിച്ച കുട്ടി ആകില്ലേ? എന്തിനുവേണ്ടി? നമുക്ക് ഇതിനെപ്പറ്റി ഒന്ന് ചിന്തിച്ചാലോ?

Friday, October 14, 2011

പ്രകൃതിയെ വെറുതെ വിടൂ; നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം.

 പ്രകൃതിയെ വെറുതെ വിടൂ; നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം.


എലിപ്പനി, കോഴിപ്പനി, പട്ടിപ്പനി, പൂച്ചപ്പനി അങ്ങനെ എന്തെല്ലാം പനികള്‍?
ഇപ്പോഴിതാ കൊച്ചുകുട്ടികളുടെ പാദം വിണ്ടുകീറുന്ന ഒരു പുതിയ അസുഖം.
എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം?


ഔഷധമുല്യം വളരെയേറെയുള്ള പുല്ലുകളും കൊച്ചുചെടികളുമെല്ലാം എന്തെങ്കിലും പേരുപറഞ്ഞു റോഡിന്റെ വശങ്ങളില്‍നിന്നും പുരയിടങ്ങളില്‍നിന്നും വെട്ടിമാറ്റിയതാണോ ഇതിന്റെ കാരണം?


ഈ ചിന്ത ശരിയായേക്കാം എന്ന് തോന്നുന്നുണ്ടെങ്കില്‍ പ്രതികരിക്കുക.


കൃഷ്ണ

Tuesday, October 4, 2011

മാധ്യമങ്ങളുടെ വികൃത മുഖം

മിക്ക മലയാളികള്‍ക്കും ഒരുശീലം ഉണ്ട് ചായക്ക് ഒരു കടി എന്നപോലെ തന്നെ രാവിലത്തെ ചായക്ക് ഒപ്പം ഒരു പത്രം വലതു കൈയില്‍ വേണം , ഒപ്പം ആ പത്രത്തിലെ വാര്‍ത്തകള്‍ എല്ലാം തൊണ്ട തൊടാതെ ചായക്ക് ഒപ്പം വിഴുങ്ങും , പത്രം പറയുന്നത് എല്ലാം സത്യം എന്നുകരുതി ഓഫീസിലോ , റോഡിലോ , ചായക്കടയിലോ , മറ്റു നാലുപേര്‍ കൂടുന്നിടതോ എല്ലാം ഇരുന്നു വിഴുങ്ങിയത് ഓരോന്നായി പുറത്തുതള്ളും , പറ്റിയാല്‍ ആ പത്രത്തില്‍ കാണുന്ന പരസ്യ ഉല്‍പന്നങ്ങള്‍ അത് മുഖക്കുരു മാറാന്‍ ഉള്ളതായാലും ഉത്തേജനഔഷധം ആയാലും ശരിപണംമുടക്കി വാങ്ങും, ആടുകിടന്നടത് പൂടപോലും കാണില്ല എന്ന പഴമൊഴി മറന്ന് പെട്ടന്ന് പണക്കാരന്‍ ആകാന്‍ വേണ്ടി ആടിലായാലും നാനോ ടെക്നോളജി ആയാലും വേണ്ടില്ല പണം മുടക്കും ,ഇത് എല്ലാം ചെയ്യുന്നതോ എല്ലാ ദിവസവും രാവിലെ വീട്ടില്‍ വരുന്ന പത്രം സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള നയിച്ച വഴിയുലൂടെ മാത്രം  പത്രപ്രവര്‍ത്തനം നടത്തുന്നവരുടെ പത്രം പറഞ്ഞത് സത്യം എന്ന് കരുതിയും...

Sunday, September 4, 2011

വിചിത്ര സമരം - മുഖം മാറ്റുന്നു

പ്രിയ സുഹൃത്തുക്കളെ നിങ്ങളില്‍ ഏറപ്പേരും പത്ര ഏജെന്‍ഡെന്‍മാരുടെ സൂചന പണിമുടക്ക്‌ കാരണം കഴിഞ്ഞ ദിവസത്തെ പ്രഭാത പത്രം വായിച്ചില്ല എന്നത് സത്യം,

Tuesday, August 23, 2011

വിചിത്ര സമരം !!

        തൊഴിലാളികള്‍ മുതലാളിയോട് സമരം ചെയ്യുന്നത്  നാം ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ തങ്ങളുടെ ഉപഭോകതാക്കള്‍ ആയ പാവം ജനത്തിനോടു തന്നെ സമരം ചെയ്യും  എന്ന് പറയുന്നതു  കേള്‍ക്കുന്നത്  ആദ്യം ! മുതലാളി കൂലി നല്കിയില്ല എങ്കില്‍കണ്ടു നില്‍ക്കുന്ന ജനം കൂലി നല്കണം!

വി എസ്സിന്‍റെ പരാമര്‍ശം വിലകുറഞ്ഞതായിപ്പോയോ?

                 ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ശ്രീ വി എസ് അച്ച്യുതാനന്ദന്‍ തിരുവിതാംകൂര്‍ രാജാവിനെപ്പറ്റി നടത്തിയ പരാമര്‍ശം അദ്ദേഹത്തെപ്പോലെ പരിണതപ്രജ്ഞ നായ ഒരു രാഷ്ട്രീയ നേതാവില്‍ നിന്നും തീരെ പ്രതീക്ഷിച്ചതല്ല; ഒട്ട് ഭൂഷണവുമല്ല. ഇത്തരത്തില്‍ വി എസ് ആദ്യം ഞെട്ടിച്ചത് വീരമൃത്യു വരിച്ച ഒരു പട്ടാളക്കാരന്‍റെ വീട്ടില്‍ നിന്നും അദ്ദേഹത്തിനുണ്ടായ തിക്താനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആയിരുന്നു. "ഇവന്‍റെയൊക്കെ വീട്ടില്‍ പട്ടിപോലും പോവുമോ" എന്ന പ്രയോഗം

Thursday, August 18, 2011

Are Humans the intentional creations of the Nature to cease the very existance of life on Earth?

    Mother Nature! Nothing more to be explained... But I always thought, why mother nature gave birth to such a child which is so destructive to his fellow beings and even to the mother itself when Mother Nature has immense Power to destroy the child. That thought always haunted me...
         Now I think Mother creates all the beautiful  creatures and other non-living things only for a period of some million years; She also reserves either a Species or a 'Big Rock' for the complete demolition of one 'Opera' and then she may create another new 'Opera'. Once Dinosaurs ruled and now Humans...
        But Dinosaurs weren't the cause for the end of their 'Opera' since they lived in Nature obeying the rules of the nature. So Mother has to bring a Rock to bang... But in Human's case, she doesn't need a Rock to bang...

Thursday, August 11, 2011

വാര്‍ത്തകള്‍ ഉണ്ടാകുന്നത്...

അമേരിക്കയില്‍ ചായ കുടിക്കുന്നപോലെ വാര്‍ത്ത‍ അല്ലാത്ത കാര്യമാണ് പീഡനം എന്ന് പണ്ടൊരു മുഖ്യമന്ത്രി പറഞ്ഞത് വിവാദമായി. ഇപ്പോള്‍ അത് കേരളത്തിലും വാര്‍ത്ത‍ അല്ലാതെയായി. എങ്കിലും ചാനലുകളും പത്രങ്ങളും നന്നായി വാര്‍ത്ത‍യാക്കുന്നുണ്ട്. അഴിമതി കഥകള്‍ പറഞ്ഞു ഞെട്ടിക്കുന്നത് സ്ഥിരമായപ്പോള്‍ ജനം ഞെട്ടാതെയായി. അപ്പോള്‍ പിന്നെ ഇടയ്ക്കിടെ അല്പം പീഡനകഥ ആവാം. പുട്ടിനു പീര എന്നോ പ്രഥമനു നാരങ്ങഅച്ചാര്‍ എന്നോ വിവക്ഷിക്കാം. മര്‍ഡോക്കുമാര്‍ക്ക് അതൊരു കാര്യമല്ല. ജനം വീക്ഷിക്കുന്നുണ്ടോ എന്നതുമാത്രമാണ് അവര്‍ക്ക് വിഷയം. അപ്പോള്‍ പിന്നെ നിങ്ങള്‍ ചോദിച്ചേക്കാം “പിന്നെ ജനത്തിന് വേണ്ടാത്തതു അവര്‍ എന്തിനു പ്രസിദ്ധീകരിക്കണം” എന്ന്. അപ്പോള്‍ പിന്നെ എന്താ പ്രസിദ്ധീകരിക്കേണ്ടത്? നിങ്ങള്‍ തന്നെ പറയൂ… മാധ്യമങ്ങളില്‍ എന്താണ് വരേണ്ടത് എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന്…