Wednesday, January 25, 2012

കേരളത്തിലെ വൈദ്യുതിപ്രതിസന്ധി


കേരളത്തിലെ വൈദ്യുതിപ്രതിസന്ധി
വൈദ്യുതിയുടെ കാര്യത്തില്‍ കേരളം വന്‍പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നത് എന്ന് കഴിഞ്ഞൊരു ദിവസം ടി.വി വാര്‍ത്തയില്‍ കേട്ടു. അതായത് പവര്‍കട്ട്, വൈദ്യുതിചാര്‍ജ്ജ് എന്നിവ കൂടുമെന്നര്‍ത്ഥം.
അത് നേരിടാന്‍ ഉയര്‍ന്ന ചാര്‍ജില്‍ വൈദ്യുതിവാങ്ങേണ്ടിവരും എന്നുകൂടി അര്‍ത്ഥം കാണുമ്പോള്‍ നാടിനും നാട്ടുകാര്‍ക്കും നഷ്ടമുണ്ടാക്കുന്നത് എന്ന് ഈ സാഹചര്യത്തെ വിലയിരുത്തേണ്ടിവരും. ഇതിനു പരിഹാരം നമ്മളും ചിന്തിക്കേണ്ടേ?
വലിയ ഉപഭോക്താക്കള്‍ ബില്ലില്‍ വരാത്തവണ്ണം വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ ചാര്‍ജ്ജ് ശരിയായരീതിയില്‍ ഇടാക്കിയാല്‍ പശ്നം പരിഹരിക്കാനാകും എന്ന് ഒരാള്‍ അഭിപ്രായം പറഞ്ഞു. അതായത് അങ്ങനെകിട്ടുന്ന പണം കൊണ്ട്‌ പൊതുജനങ്ങള്‍ക്ക് ഭാരമാകാത്ത വിധത്തില്‍ വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാകുമെന്നാണ് കക്ഷി ഉദ്ദേശിക്കുന്നത്. അതുശരിയാകാം. പക്ഷെ ഇന്നത്തെ കൂട്ടുകക്ഷിഭരണസംവിധാനത്തില്‍, രാഷ്ട്രിയം സ്വാര്‍ത്ഥതയുടെ വിളഭൂമിയായിരിക്കുന്ന ഈ കാലഘട്ടത്തില്‍ അത് നടന്നുകിട്ടുന്നത് ക്ഷിപ്രസാദ്ധ്യമല്ലതന്നെ. ഇത്തരുണത്തില്‍ മറ്റെന്താണ് പ്രതിവിധിയെന്നു നമുക്കൊന്ന് ചിന്തിച്ചുനോക്കാം.

Thursday, January 12, 2012

സമയം

സമയം
സമയം എന്നാല്‍ എന്താണ്?
നാം സൂര്യനെ നോക്കുമ്പോള്‍ തിരിച്ചറിയുന്ന, അല്ലെങ്കില്‍ ഘടികാരത്തില്‍ കാണുന്നതാണോ സമയം?
ആകെ കണ്‍ഫ്യുഷന്‍. അല്ലേ?
എന്നാല്‍ ഇതിന്റെ ഉത്തരം ആലോചിക്കൂ. എന്താണ് കാലം?
സമയത്തിന്‍റെ ആകെത്തുകയെന്നു വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ ഭൂതകാലവും വര്‍ത്തമാനകാലവും ഭാവികാലവും ചേര്‍ന്നതാണ് കാലം എന്ന് പറയാം. ഇല്ലേ?
രണ്ടാമത്തെ ഉത്തരത്തിലൂടെ നമുക്കൊന്ന് മുന്നോട്ട് പോകാം. ഭൂതകാലവും വര്‍ത്തമാനകാലവും ഭാവികാലവും ചേര്‍ന്നതാണ് കാലം എന്ന ഉത്തരത്തിലൂടെ.
എന്താണ് ഭൂതകാലം?
കഴിഞ്ഞുപോയത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇല്ലാത്തത്.
എന്താണ് ഭാവികാലം?
ഇതുവരെ ജനിച്ചിട്ടില്ലാത്തത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇല്ലാത്തത്.
ആ രണ്ടുകാലങ്ങളും ഇപ്പോള്‍ ഇല്ലാത്തതായതിനാല്‍ ഇപ്പോള്‍ ഉള്ള കാലം ഇതാണ്?

Sunday, January 8, 2012

രോഗിണി


രോഗിണി
മീനുക്കുട്ടി ഭര്തൃഗൃഹത്തില്നിന്ന് ഒരു വര്ഷത്തിനുശേഷം നാട്ടിലേക്ക് വന്നതാണ്. ഭര്ത്താവിനോടൊപ്പം.
മോള്ക്ക് സുഖമല്ലേ?” വീട്ടിലെത്തിയ മീനുക്കുട്ടിയെ കാണാന്വന്ന ഭാസുരാംഗി ചോദിച്ചു.
അതെ.” മീനുക്കുട്ടി പറഞ്ഞു.
വിശേഷം വല്ലതും ആയോ മോളേ?”
മീനുക്കുട്ടി നാണത്തോടെ തലയാട്ടി. ‘ഉണ്ട്എന്ന അര്ത്ഥത്തില്‍.
ഡാക്ടരെ കണ്ടോ?” അടുത്ത ചോദ്യം.
മീനുക്കുട്ടിയ്ക്ക് കാര്യം മനസ്സിലായില്ല. എനിക്ക് അസുഖമൊന്നുമില്ലല്ലോ? പിന്നെന്തിനു ഡാക്ടരെ കാണണം?

Thursday, January 5, 2012

തര്‍ജ്ജമ ചെയ്തതില്‍ വന്ന ഒരു തെറ്റ്

       തര്‍ജ്ജമ ചെയ്തതില്‍ വന്ന ഒരു തെറ്റ്
  • ഞാന്‍ ഈ എഴുതുന്നത്‌ എന്‍റെ സ്വന്തം അഭിപ്രായം മാത്രമാണ്. തര്‍ജ്ജമ ചെയ്തതില്‍ വന്ന തെറ്റ് എന്നത്‌ എന്‍റെ ഊഹം മാത്രവുമാണ്.
  • ബൈബിള്‍ അത്രയ്ക്കൊന്നും ഞാന്‍ പഠിച്ചിട്ടില്ല. കുറെയെല്ലാം വായിച്ചിട്ടുണ്ട്. അത്രമാത്രം.
  • എന്‍റെ പ്രൈമറി സ്കൂള്‍ ഒരു പള്ളിയുടെ സൈഡിലായിരുന്നു. അതുകൊണ്ട് ചെറുപ്പത്തില്‍ പള്ളിയില്‍ സ്നേഹിതരോടൊപ്പം പോകുകയും മെഴുകുതിരി കത്തിയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങിനെ ബൈബിളിനോടും ശ്രീയേശുവിനോടും ഒരു ഭക്തിയും ക്രിസ്തുമതത്തിനോട് താല്പര്യവും ചെറുപ്പത്തില്‍ തന്നെ ഉണ്ടായി.
  • എങ്കിലും വളരെയേറെ പഠിയ്ക്കാനുള്ള ഒന്നാണ് ബൈബിള്‍ എന്ന് എന്നും തോന്നിയിരുന്നു. പക്ഷെ അങ്ങനെ പഠിയ്ക്കാന്‍ കഴിഞ്ഞതുമില്ല.
  • പക്ഷെ ഒരു നിയോഗം പോലെ ബൈബിളിലെ ഒരു ഉപദേശം എന്നെ വളരെയേറെ ആകര്‍ഷിച്ചു. “നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനേയും സ്നേഹിക്കുക.”
  • പിന്നിട് ഞാന്‍ “നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനേയും സ്നേഹിക്കുക.” എന്നതിന്‍റെ ഇംഗ്ലീഷ് രൂപത്തിന്‍റെ ശരിയായ അര്‍ത്ഥം ചിന്തിച്ചപ്പോള്‍ തോന്നിയത്‌ താഴെ എഴുതുന്നു.
  • എനിക്കറിയാവുന്നിടത്തോളം  “LOVE THY NEIGHBOUR AS THYSELF” എന്നതിനെ മലയാളീകരിച്ചതാണ് “നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക.” പക്ഷെ അവിടെ AS THYSELF എന്നതിനെ ‘നിന്നെപ്പോലെ’ എന്ന് തര്‍ജ്ജമ ചെയ്തു. എന്‍റെ അഭിപ്രായത്തില്‍ “നീയായിട്ട്” എന്നാണ് വരേണ്ടിയിരുന്നത്. കാരണം,

Sunday, January 1, 2012

നിങ്ങള്‍ ജീവിക്കുകയാണോ?
നിങ്ങള്ജീവിക്കുകയാണോ?”
എന്തൊരു മണ്ടന്‍! ജീവിക്കുകയല്ലെങ്കില്പിന്നെ ഞാനിതെങ്ങനെ വായിക്കുന്നു?” ഇതാവാം ചോദ്യം കേള്ക്കുമ്പോള്ചിലരുടെ ചിന്ത.
വാട്ട് ഫൂള്‍?” മറ്റു ചിലര്‍.
എന്താവം ഇയാള്ഉദ്ദേശിക്കുന്നത്?” വേറേ ചിലര്ചിന്തിക്കും.
എങ്കില്ചോദ്യം ഒന്ന് തിരുത്താം. “നിങ്ങള്ജീവിക്കുകയാണോ അതോ വെറുതെ ഭൂമിക്ക്ഭാരമായി നിലനില്ക്കുക മാത്രമാണോ?”
ഇപ്പോള്മിക്കവാറും എല്ലാവരും ചിന്തിക്കുന്നത് ഒന്നുതന്നെയായിരിക്കും. “എന്താണ് ചോദ്യത്തിന്റെ ശരിയായ അര്ഥം?”
രാവിലെ ഉണരുന്നു. പ്രഭാതകൃത്യങ്ങള്ചെയ്യുന്നു. എന്തെങ്കിലും പ്രവര്ത്തിയില്ഏര്പ്പെടുന്നു. ഇടക്ക് ആഹാരം കഴിക്കുന്നു. ഉറങ്ങുന്നു. ഇതല്ലേ ആരെങ്കിലും ചോദിക്കുമ്പോള്നമ്മള്പറയാറുള്ള ദൈനംദിനകൃത്യങ്ങള്‍?
ഇതെല്ലാം എന്തിനുവേണ്ടി?” ആരെങ്കിലും ചോദിച്ചാല്നമ്മള്പറയും.
ജീവിക്കണ്ടേ മാഷേ?”
അതായത്ഇതെല്ലാം ചെയ്യുന്നത് ജീവിക്കാന്വേണ്ടിയാണെന്ന്. അല്ലേ?
അപ്പോള്ജീവിക്കുക എന്ന് പറഞ്ഞാല്ഇതൊന്നുമല്ലല്ലോ?
പിന്നെ എന്താണ് ജീവിക്കുക എന്ന് വച്ചാല്‍? എന്താണ് സമസ്യയുടെ അര്ത്ഥം?