Friday, June 28, 2013

ഇരുപത്തൊന്നാം നൂറ്റാണ്ട്


ഇരുപത്തൊന്നാം നൂറ്റാണ്ട് 

 ഇരുളിന്‍റെ മഴമൂടി, മറ മൂടി, പുകമൂടി

പുളകങ്ങളില്ലിന്നു ഗദ്ഗദങ്ങള്‍ മാത്രം

തിരയുന്നുഷസ്സിനെ,യോരുപിടി ചാരത്തില്‍

ധരായം  ശവപ്പറമ്പിന്നങ്കണങ്ങളില്‍

കുരുതികൊടുത്ത കബന്ധങ്ങള്‍ തന്‍ കുന്നു-

പുഴയിലൊലിക്കുന്നു ചോരപ്പുഴയതില്‍

പ്രളയക്കൊടുങ്കാറ്റി,ലന്ധകാരത്തിലാ-

ചുടുനിണത്തിന്‍ തേങ്ങല്‍, അലയടിച്ചുയരുന്നു


Sunday, June 23, 2013

അപരിചിതര്‍

                     അപരിചിതര്‍

ഇന്നോളമെന്‍ നേത്രം നിന്നെ ദര്‍ശിച്ചതി-

ല്ലിന്നോളം ഞാന്‍ നിന്‍ സ്വരം കേട്ടതില്ല

എങ്കിലും ഞാനറിയുന്നു നിന്നേയൊരു

പൂഞ്ചോലതന്‍ മൌനഗാനമായി

 ഏതോ വിദൂരഗ്രഹത്തിലാകാം നീയല്ലെങ്കി-

ലേതോ നക്ഷത്രത്തിന്‍ സ്വന്തമാകാം

Monday, June 17, 2013

അല്ല പൊട്ടുമോ ഇല്ലയോ ?????

അല്ല പൊട്ടുമോ ഇല്ലയോ ?????
അല്ല  സുഹൃത്തേ ഒരു സംശയം ഈ മുല്ലപെരിയാര്‍ ഡാം കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കു എങ്ങാനം മാറ്റി  സ്ഥാപിച്ചോ !!
മഴ വന്നു ഡാമുകള്‍ നിറഞ്ഞു തുടങ്ങി , പക്ഷെ ഈ  മുല്ലപെരിയാര്‍ സമരക്കാരെ കാണാന്‍ ഇല്ലല്ലോ?                        
 ഈ ജോസഫ്‌ അച്ചായനും മലയോര കോണ്‍ഗ്രസും എല്ലാം എവിടെ ?, ഒരു കൊച്ചു ഹര്‍ത്താലോ വഴിതടയിലോ ഒക്കെ നടത്തി ഈ പാവം ജനത്തിനെ ഒന്ന് സന്തോഷിപ്പിച്ചാല്‍ എന്താ കുഴപ്പം;

Sunday, June 16, 2013

ക്വിസ്

ക്വിസ്


വിശ്വപ്രസിദ്ധനായ മനശാസ്ത്രജ്ഞന്‍ ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു.


"നിങ്ങള്‍ക്ക് ഒരാളോട് വിരോധം തോന്നുന്നു. പക്ഷേ അയാളെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അങ്ങനെ വന്നാല്‍ നിങ്ങള്‍ക്കെന്തുതോന്നും? പെട്ടെന്ന് തോന്നുന്ന മറുപടി പറയണം."

ഓരോരുത്തരെയായി അടുത്തുവിളിച്ചു് അദ്ദേഹം ചോദിച്ചു.

Thursday, June 13, 2013

വേണോ നമുക്ക് ഇത്രയും അണ്‍ എയിഡഡ് സ്കൂളുകള്‍?

വേണോ നമുക്ക് ഇത്രയും അണ്‍ എയിഡഡ് സ്കൂളുകള്‍?
അണ്‍ എയിഡഡ് സ്കൂളുകള്‍ കൂണു പോലെ ഓരോ ദിവസവും പൊട്ടി മുളച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് അറിയാവുന്ന പോസ്റ്റ്‌ ഗ്രാജുവേഷന്‍ ഉള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി എന്‍റെ പ്രദേശത്തെ ഒരു അണ്‍ എയിഡഡ് സ്കൂളില്‍ അധ്യാപക ജോലിക്കായി ഇന്റര്‍വ്യൂവിനു പോയി . പോസ്റ്റ്‌ ഗ്രാജുവേഷന്‍ ഉള്ള ഈ കുട്ടിയെ ജോലിക്ക് എടുത്തില്ല എന്നു മാത്രമല്ല ഞാന്‍ പറഞ്ഞ കുട്ടിയോടൊപ്പം +2 വിനു പഠിച്ച് ആദ്യ തവണ തോറ്റ മറ്റൊരാളെ അവിടെ അദ്ധ്യാപിക യായി നിയമികുകയും ചെയ്തു .

Sunday, June 9, 2013

വിവരാവകാശനിയമം


             വിവരാവകാശനിയമം

 രാഷ്ട്രീയപ്രവര്‍ത്തനത്തെ വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ മിക്കവാറും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും എതിര്‍ക്കുകയാണല്ലോ. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ രഹസ്യമായി വയ്ക്കേണ്ട പലതും ഉണ്ടാകുമെന്നും അതെല്ലാം പരസ്യപ്പെടുത്തിയാല്‍ അത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുമാണ് അവരുടെ വാദം. അതായത് പൊതുജനങ്ങളുടെ വോട്ടുവാങ്ങി ഭരണത്തിലേറുന്നവര്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കേണ്ട പലതും ഉണ്ടാകും എന്നര്‍ത്ഥം.

Friday, June 7, 2013

ഇങ്ങനെയും ലാഭമുണ്ടാക്കാം

ഇങ്ങനെയും ലാഭമുണ്ടാക്കാം


"ഒരു കമ്പനിയില്‍ ഇരുപതു തൊഴിലാളികളുണ്ട്. ഒരാളിന്‍റെ ശമ്പളം അയ്യായിരം രൂപ. അപ്പോള്‍ അവിടെ രണ്ടുപേരെ കുറച്ചാല്‍ ലാഭം എത്ര  രൂപ ലഭിക്കും?" അദ്ധ്യാപകന്‍ ചോദിച്ചു.

"പതിനായിരം രൂപ."

"ഇരുപതുപേരെ കുറച്ചാലോ?"

"ഒരു ലക്ഷം രൂപ."

"അതെങ്ങനെ? ഇരുപതുപേരെയും പറഞ്ഞുവിട്ടാല്‍ കമ്പനി പൂട്ടിപ്പോകുകയില്ലേ? അപ്പോഴെങ്ങനെ ലാഭമുണ്ടാകും?"

"അത് പൊതുമേഖലയിലുള്ള ഒരു കമ്പനിയായിരുന്നു സാര്‍."

               &&&&&&&&&


കൃഷ്ണ

Wednesday, June 5, 2013

കേരളത്തിന്‍റെ വൈദ്യുതി വികസനം - അഭിപ്രായ സര്‍വ്വെ

 കേരളത്തിന്‍റെ വൈദ്യുതി വികസനം - അഭിപ്രായ സര്‍വ്വെ

കെഎസ്ഇബി അപ്പീസ്സര്‍മാരുടെ ശങ്കടന നടത്തിയ പൊതുജന ശര്‍വ്വേയില്‍ നിന്നു 'വേരോടെ മാന്തിപ്പറിച്ച' ഒരു ഏട്. ഇനി അപ്പീസ്സര്‍മാര്‍ എല്ലാരും കൂടി ഇതിന്‍റെ പേരില്‍ എന്നെ തല്ലാന്‍ വരുമോ അതോ കറന്‍റടിപ്പിച്ചു കൊല്ലുമോ എന്നു പേടിച്ചാ ഈ പോസ്റ്റ്‌ ഇടുന്നത്‌; എന്തായാലും വരാനുള്ളതു 'ലൈനില്‍' തങ്ങില്ലല്ലോ... അഭിപ്രായങ്ങള്‍ അറിയിച്ചാല്‍ നന്ന്.

Tuesday, June 4, 2013

എന്‍റെ മരണവും പുനരുത്ഥാനവും

എന്‍റെ മരണവും പുനരുത്ഥാനവും 

             ചിട്ടിക്കമ്പനിയില്‍ ഇനി മൂന്നുമാസംകൂടിയെ എനിക്ക് ജോലി ചെയ്യേണ്ടതുള്ളൂ. അതിനുശേഷം പിരിഞ്ഞുപോകാം. മുതലാളിയുടെ അറിയിപ്പ് കിട്ടിയപ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. രാവിലെ കമ്പനിയിലെത്തുക, ആരെങ്കിലുമൊക്കെ കൊണ്ടുവന്നുതരുന്ന ചെക്കും പണവുമൊക്കെ വാങ്ങിവയ്ക്കുക, വൈകുന്നേരം മുതലാളി വരുമ്പോള്‍  ഓഛാനിച്ചുനിന്ന് അയാളുടെ ശരീരത്തില്‍നിന്ന് ഉയരുന്ന വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം സഹിച്ച് കണക്കുകളും തുകയും ചെക്കുകളും നല്‍കുക; ഇതിലേറെയൊന്നും അവിടെ എനിക്ക് ചെയ്യാനില്ലായിരുന്നു. അതിനുശേഷം നേരെ മുറിയിലെത്തി നാറുന്ന വിയര്‍പ്പില്‍ മുങ്ങിത്താഴുന്നതോടെ എന്‍റെ ദിവസം അവസാനിക്കുകയായി.  ചിട്ടിക്കമ്പനിയും എന്‍റെ മുറിയും ഹോട്ടലിലെ പയ്യന്‍ സ്ഥിരമായി എത്തിച്ചിരുന്ന ആഹാരവും കൂടാതെ വേറെ പലതും ഈ ലോകത്തുണ്ടെന്ന കാര്യം തന്നെ ഞാന്‍ മറന്നുകഴിഞ്ഞിരുന്നു. പക്ഷെ താമസിയാതെ ഈ ജോലി അവസാനിക്കുമെന്ന് അറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ മറ്റുകാര്യങ്ങളെപ്പറ്റി ചിന്തിച്ചുതുടങ്ങി. അതോടെ കമ്പനി ഇത്രയുംനാള്‍ ഒരു തടവറ മാത്രമായിരുന്നെന്ന ബോധം എന്നിലുദിച്ചു. പുറത്തെ തിളങ്ങുന്ന വെയിലിന്‍റെ സൗന്ദര്യവും അന്നുവരെ ഞാന്‍ ശ്രദ്ധിച്ചിട്ടില്ലാത്ത ചെടികളുടെയും വൃക്ഷങ്ങളുടെയും വിഭിന്ന നിറങ്ങളും പക്ഷികളുടെ കലപില ശബ്ദവും കാറ്റിലലിഞ്ഞ കടലിന്‍റെ ഗന്ധവും എന്നെ ഹഠാദാകര്‍ഷിച്ചു. മൂന്നുമാസങ്ങല്‍ക്കുശേഷം ഇവയെല്ലാം എന്‍റേതുകൂടിയാകുമെന്ന അറിവിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ ഒരു ചങ്ങാതിയില്ലാതായിപ്പോയതിന്‍റെ ദുഃഖം തീവ്രമായി എന്നിലുണര്‍ന്നു. നഷ്ടങ്ങളുടെ ആഴം ഒരു ശൂന്യതയായി എന്‍റെ ചിന്തകളില്‍ നിറഞ്ഞു. അതിന്‍റെ ചുഴിയിലമര്‍ന്നലിഞ്ഞ് എന്‍റെ ഉന്മേഷം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.