Showing posts with label കേരള കാഴ്ചകള്‍. Show all posts
Showing posts with label കേരള കാഴ്ചകള്‍. Show all posts

Wednesday, February 19, 2014

അല്ല അല്ല ഇ മല്ലുവിന് എന്ത് പറ്റി ?



  • നാഷണല്‍ ഹൈവേ ആറു വരി  ആക്കരുത് .. BOT അടിസ്ഥാനത്തില്‍ ഹൈവേ  വേണ്ടേ വേണ്ട . 
വണ്ടി  കേറി  ചത്താലും സമരം തന്നെ  സുഖം !!!

  • അതിവേഗ റെയില്‍വേ കോറിഡോര്‍  / സൂപ്പര്‍ ഹൈവേ  ഇവ  നമുക്ക് വേണ്ട .

ഉം !! കേരളം വിഭജിക്കപ്പെടും .!!!!

Wednesday, June 5, 2013

കേരളത്തിന്‍റെ വൈദ്യുതി വികസനം - അഭിപ്രായ സര്‍വ്വെ

 കേരളത്തിന്‍റെ വൈദ്യുതി വികസനം - അഭിപ്രായ സര്‍വ്വെ

കെഎസ്ഇബി അപ്പീസ്സര്‍മാരുടെ ശങ്കടന നടത്തിയ പൊതുജന ശര്‍വ്വേയില്‍ നിന്നു 'വേരോടെ മാന്തിപ്പറിച്ച' ഒരു ഏട്. ഇനി അപ്പീസ്സര്‍മാര്‍ എല്ലാരും കൂടി ഇതിന്‍റെ പേരില്‍ എന്നെ തല്ലാന്‍ വരുമോ അതോ കറന്‍റടിപ്പിച്ചു കൊല്ലുമോ എന്നു പേടിച്ചാ ഈ പോസ്റ്റ്‌ ഇടുന്നത്‌; എന്തായാലും വരാനുള്ളതു 'ലൈനില്‍' തങ്ങില്ലല്ലോ... അഭിപ്രായങ്ങള്‍ അറിയിച്ചാല്‍ നന്ന്.

Sunday, September 18, 2011

വാഴുക ,വാഴുക , കേരളം വാഴുക !!!

വാഴുക ,വാഴുക , കേരളം വാഴുക !!!
സെപ്റ്റംബര്‍ 17 ഹര്‍ത്താല്‍
സെപ്റ്റംബര്‍ 18 ഞായര്‍
സെപ്റ്റംബര്‍ 19 ഹര്‍ത്താല്‍
പെട്രോള്‍ വില 70 രൂപ
ബിയര്‍ വില വെറും 55 രൂപ മാത്രം
കൂടാതെ ബിയര്‍ കുടിച്ചാല്‍ കുടുംബത്തിന്‍റെ ഭകഷ്യ സുരക്ഷ ഉറപ്പ്
കാലി ബിയര്‍ കുപ്പി വിറ്റാല്‍ 2 രൂപ = 1 കിലോ അരി
വാഴുക ,വാഴുക , കേരളം വാഴുക !!!

Saturday, September 10, 2011

Thursday, September 8, 2011

എല്ലവര്‍ക്കും കളതട്ടിന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.... നമുക്കിനിയും സ്വപ്നം കാണാം... മാവേലി രാജ്യം വരുമെന്ന്...

Sunday, September 4, 2011

വയനാടന്‍ കരിവീരന്‍മാര്‍

കരിവീരന്മാര്‍ ചീറി അടുത്തപ്പോള്‍...

മാവേലിയെ കോമാളി ആക്കരുത്

മാവേലിയെ  കോമാളി ആക്കരുത്

എല്ലാഓണക്കാലത്തും എന്‍റെ മനസില്‍ വരുന്ന ഒരു ചിന്ത ഉണ്ട് ,
കേരളം ഭരിച്ച മഹാനായ മാവേലി തമ്പുരാന്‍ന്റെ ശരിയായ രൂപം എന്ത് ആയിരിക്കും ,
എല്ലാ ഹിന്ദു ദൈവങ്ങള്‍ക്കും കാലവും , കലാകാരന്മാരും ചേര്‍ന്ന് ഒരു ഏകികൃത രൂപം നല്‍കി,
കൃഷ്ണന്‍, ഗണപതി, മുരുകന്‍, അയ്യപ്പന്‍, ബ്രഹ്മ്മാവ് , ശിവന്‍ , പാര്‍വതി...,
പക്ഷെ മഹാബലിയുടെ രൂപം മാത്രം എല്ലാക്കാലത്തും പരസ്യനിര്‍മ്മാതാക്കളുടെ അഭിരുചിക്ക് അനുസരിച്ച് കലാകാരന്മാര്‍ രൂപമാറ്റം നടത്തി; ഓലക്കുടക്കും , കുടവയറിനും , കൊമ്പന്‍ മീശക്കും എല്ലാം വലുപ്പത്തില്‍ ഏറ്റ കുറച്ചില്‍ ഉണ്ടായി.
പക്ഷെ ഈ ഓണക്കാലത്ത് കണ്ട ചില മാവേലി ചിത്രങ്ങള്‍ ആണ് എന്നെ കൊണ്ട് ഇങ്ങനെ എഴുതുവാന്‍ പ്രേരിപ്പിച്ചത്; കാരണം പ്രമുഖരായ ചില ഉത്പന്ന വിതരണക്കാരുടെ പത്ര പരസ്യത്തില്‍ ഈക്കുറി മാവേലിയെ കൂടുതല്‍കോമാളി ആക്കി , ഉദാഹരണം ഗോദരേജ്, ഭരത് പെട്രൊളിയം തുടങ്ങിയവര്‍ ഉള്‍പ്പടെ.........

Saturday, August 27, 2011

ശ്രീ ഗണേഷ് ചുണ്ടന്‍ ഒന്നാമത് എത്തി


കാരിരുമ്പിന്‍റെ കരുത്തുള്ള കുട്ടനാടന്‍ ചുണക്കുട്ടികള്‍ കായംകുളം കായലില്‍ ആവേശത്തിരകള്‍ തീര്‍ത്തപ്പോള്‍...

Saturday, August 20, 2011

കണ്ണേ മടങ്ങുക.................

നമ്മുടെ പുഴകള്‍ മാലിന്യ കൂമ്പാരങ്ങളാകുമ്പോള്‍ .... അച്ചന്‍കോവില്‍ ആറ്റിലെ ചാമക്കാവ് പാലത്തില്‍ നിന്നുള്ള ഒരു കാഴ്ച കാണു......

ഈ പുഴയും കടന്നു..........നാട്ടുവഴിയിലെ നന്മയുടെ അമ്പലനട.

നാട്ടുവഴിയിലെ നന്മയുടെ അമ്പലനട. വേണ്മണി ശാര്‍ഗക്കാവ് ദേവി ക്ഷേത്രം അച്ചന്‍കോവിലാറിന്റെ പശ്ചാത്തലത്തില്‍...