Saturday, September 10, 2011

വീടിനു ചുറ്റും നെല്ല് ,ഓണക്കാലത്ത് കണ്ട ഒരു സുന്ദര കാഴ്ച്ച !!!


ഓണാട്ടുകരക്കാരന്‍ കാണാന്‍ കൊതിക്കുന്ന ഈ കാഴ്ച്ച പത്തിയൂര്‍ പഞ്ചായത്തില്‍....
നാലാം വാര്‍ഡ്‌ തെക്കടത് വീട്ടില്‍ ബാലകൃഷ്ണ പിള്ള യുടെ വീടിനോട് ചേര്‍ന്ന് ഉള്ള അമ്പതു സെന്‍ട് വസ്തുവില്‍ ആണ് ഒരുക്കി ഇരിക്കുന്നത്.
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തില്‍ പത്തിയൂര്‍ പടിഞ്ഞാറു കയിപ്പള്ളില്‍ വീട്ടില്‍ ശ്രീ .സോമന്‍ ആണ് നെല്ല് കരകൃഷി നടപ്പിലാക്കിയത്.
 ഏകദേശം പത്തോളം വിവിധ തരം നെല്‍ വിളകള്‍ കരപുരയിടത്തില്‍ വിളഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ ഒരു തലമുറയ്ക്ക് ഓര്‍ക്കുവാന്‍ ഒരുപാടുനല്ല ചിന്തകള്‍ ഉണ്ടാകും ,മണ്ണിനെയും കൃഷിയും സ്നേഹിക്കുന്ന ശ്രീ സോമന്‍ കൃഷി സംബന്ധ മായ പല അവാര്‍ഡുകളും ലഭിച്ചിട്ടുള്ള വ്യക്തി ആണ്;  അദേഹത്തിന്‍റെ ഈ പരീക്ഷണം നമ്മുടെ പുതുതലമുറയ്ക്ക് പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു
ബിജു എസ് പിള്ള

No comments:

Post a Comment