കളത്തട്ടില്‍ എല്ലാവരും കഥയും കവിതയും ആത്മകഥയും ഒക്കെ യെഴുതുന്നത് കണ്ടപ്പോള്‍ എനിക്കും ഒരാഗ്രഹം, ഒരു കഥ എഴുതിക്കളയാമെന്ന്. അങ്ങനെ ഞാന്‍ ഭാവനകളെയെല്ലാം തട്ടിഉണര്‍ത്തി; ഹോ! എന്‍റെ രക്തം തിളക്കുന്നു, ഞരമ്പുകള്‍ കുറുകുന്നു, ഇപ്പോള്‍ എന്‍റെ സൃഷ്ടി പുറത്തു വരുമന്ന അവസ്ഥ...
അങ്ങനെ ഞാന്‍ എഴുതി തുടങ്ങി. ഒരിക്കല്‍ ഒരിടത്ത് ഒരു ആമയും മുയലും ഉണ്ടായിരുന്നു... അവര്‍ ഓട്ടപന്തയം നടത്താന്‍ തീരുമാനിച്ചു എന്ന് എഴുതി തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഇതു എനിക്കു പറ്റിയ പണി അല്ല എന്ന്. .അങ്ങനെ വന്നപ്പോള്‍ അത്മകഥയെഴുതിയാലോ എന്ന് ആലോചിച്ചു .പക്ഷെ എങ്ങോട്ടാ പോകുന്നതെന്ന് അറിയാത്ത ഞാന്‍ എങ്ങനെ ആത്മകഥ എഴുതി നിര്‍ത്തും.ഈ ആലോച നകള്‍ക്കിടയിലാണ് എന്‍റെ ഭര്‍ത്താവിന്‍റെ രംഗപ്രവേശം...
കയറിവന്നപ്പോഴേ കമ്പ്യൂട്ടര്‍ ഞാന്‍ അല്‍പ്പം ചരിച്ചുവെച്ചു (കാണാതിരിക്കാന്‍ വേണ്ടി); പക്ഷെ അദ്ദേഹം എത്തിനോക്കിയപ്പോള്‍ എന്‍റെ ആമയേയും മുയലിനേയും കണ്ടിട്ടായിരിക്കണം എന്നോട് ചോദിച്ചത്, "വേറെ ഒരു പണീം ഇല്ലേ" എന്ന്. എന്നിട്ട് അതിന്‍റെ കൂടെ ഒന്ന് കൂടി ചേര്‍ത്തു, "ഈ സമയം പത്രത്തില്‍ ഞാന്‍ കാണിച്ചുതന്ന ബാങ്ക് ടെസ്റ്റിനുള്ള അപേക്ഷ അയച്ചിരുന്നെങ്കിലോ" എന്ന്. ഇതുകൂടി കേട്ടപ്പോള്‍ എന്നിലെ സാഹിത്യകാരി എവിടെയോ പോയി ഒളിച്ചു.അപ്പോള്‍ മനസ്സിലായി ഞാന്‍ എന്തുകൊണ്ട് ഒരു കമല സുരയ്യ ആയില്ല എന്ന് .
അടിക്കുറുപ്പ് :ചെമ്മീന്‍ ചാടിയാല്‍ ചട്ടിവരെകയറിവന്നപ്പോഴേ കമ്പ്യൂട്ടര്‍ ഞാന്‍ അല്‍പ്പം ചരിച്ചുവെച്ചു (കാണാതിരിക്കാന്‍ വേണ്ടി); പക്ഷെ അദ്ദേഹം എത്തിനോക്കിയപ്പോള്‍ എന്‍റെ ആമയേയും മുയലിനേയും കണ്ടിട്ടായിരിക്കണം എന്നോട് ചോദിച്ചത്, "വേറെ ഒരു പണീം ഇല്ലേ" എന്ന്. എന്നിട്ട് അതിന്‍റെ കൂടെ ഒന്ന് കൂടി ചേര്‍ത്തു, "ഈ സമയം പത്രത്തില്‍ ഞാന്‍ കാണിച്ചുതന്ന ബാങ്ക് ടെസ്റ്റിനുള്ള അപേക്ഷ അയച്ചിരുന്നെങ്കിലോ" എന്ന്. ഇതുകൂടി കേട്ടപ്പോള്‍ എന്നിലെ സാഹിത്യകാരി എവിടെയോ പോയി ഒളിച്ചു.അപ്പോള്‍ മനസ്സിലായി ഞാന്‍ എന്തുകൊണ്ട് ഒരു കമല സുരയ്യ ആയില്ല എന്ന് .
രശ്മി ജയറാം
കഥയെഴുതിത്തുടങ്ങിയല്ലേ... ഇനി തലയിലെ മുടി പോകാതെ സൂക്ഷിച്ചോ...
ReplyDelete'എന്തുകൊണ്ട് കമല സുരയ്യ ആയില്ല' എന്നെഴുതിയതു വായിച്ചപ്പോള്‍ സാഹിത്യ വാരഫലത്തില്‍ എം.കൃഷ്ണന്‍ നായര്‍, മലയാളത്തിലെ ഒരു സാഹിത്യകാരനെ ഒരു നിരൂപകന്‍ ഓസ്ക്കാര്‍ വൈല്‍ഡുമായി സാമ്യപ്പെടുതിയതിനെ പരിഹസ്സിച്ചെഴുതിയതോര്‍മ്മ വന്നു... എന്തായാലും എഴുത്തു തുടരുക. ആശംസകള്‍...
കമലാ സുരയ്യയ്ക്കു മാത്രമേ കമലാ സുരയ്യ ആകാന്‍ കഴിയൂ. അത് മറ്റൊരാള്‍ക്കാകില്ല. രശ്മി ജയറാം ആയിട്ട് എഴുതുക. അല്ലെങ്കില്‍ വെറും രശ്മി ആയിട്ട് എഴുതുക.
ReplyDeleteരശ്മി ,
ReplyDeleteതുടക്കം നന്നായി ,തുടര്‍ന്നും എഴുതുക ,
ആശംസകളോടെ
ബിജു
നല്ല തുടക്കം............
ReplyDeleteഎന്തായാലും ബാങ്ക് ടെസ്റ്റ് പൊയ് ,ഇനി എഴുത്തിലേക്ക് പ്രവേശിക്കു.......
കഥ എഴുതാന്‍ അറിയില്ല എന്ന് പറഞ്ഞു കഥ എഴുതിയ പുതിയ കലാകാരിക്ക് എന്റ്റെ അഭിനന്തനം ....
ReplyDeleteപാവം കലാകാരി,
ReplyDeleteതന്റ്റെ സാഹിത്യഭാവന ഇരുട്ടിന്റ്റെ മറവില് ഒളിപ്പിച്ചു ജീവിതം ബാങ്കില് ഹോമിക്കപെടെണ്ടാതാന്നെന്ന പ്രീയതമെന്റെ (ഹിടലെര്) വാക്കുകളില് ,ഭാവന മുളയിലെ നുള്ളികളഞ്ഞ കലകാരി... നിന്റെ ജീവിതം നിന്റെ കൈകളില് സുരക്ഷിതമാണ്, ആര്കും കീഴടങ്ങാന് ഉള്ളതല്ലന്നു ഔര്മപെടുതുകയാണ് , ആ കലാകാവടം നിനക്കായി എന്നും തുറന്നിട്ടുണ്ടാവും ....
ഈ ചെറിയ ആസ്വാതകന്റെ ആശംസകള് !
അഭ്യര്ത്ഥന : ഇനി എങ്കിലും ആ ആമ്മയെ ഉം മുയലിനെ ഉം ഉപദ്രവിക്കല്ലേ...!