ലോകബാങ്കും ലോട്ടറിയും
പത്ത് ലക്ഷം രൂപ ലോട്ടറി അടിച്ച വൃദ്ധനോട് പത്രപ്രതിനിധി ചോദിച്ചു:-
"ഈ തുകകൊണ്ട് എന്തുചെയ്യാന്‍ പോകുന്നു?"
"പല പരിപാടീം ഒണ്ട് മോനെ. പക്ഷെ ഒരു കാര്യം തീ ര്‍ച്ചപ്പെടുത്തി. ബാങ്കിലെ കടം തീര്‍ക്കണം."
"ഇന്നാളിലൊരു നേതാവ് പ്രസംഗിക്കുന്നത് കേട്ടതാ. ഈ നാട്ടിലൊള്ള എല്ലാവര്‍ക്കും ലോകബാങ്ക് എന്നൊരു ബാങ്കില്‍ എത്രയോ രൂപ വീതം കടം ഒണ്ട് എന്ന്. ഞാന്‍ അവിടുന്ന് കടം ഒന്നും എടുത്തിട്ടില്ല. നേതാവ് തന്നെ എന്റെ പേരുപറഞ്ഞ് എടുത്തതാരിക്കും. അല്ലെങ്കില്‍ പിന്നെ എന്റെ പേരില്‍ കടം ഒണ്ട് എന്ന് അയാളെങ്ങനെ അറിയാനാ? അയാള്‍ കൊറേശ്ശെ തിരിമറിയൊളള കക്ഷിയാ ന്നു കേട്ടിട്ടൊണ്ട്. ആ, പോട്ടെ. അയാക്ക് ദാനം കൊടുത്തതാന്നു വിചാരിച്ചോണ്ട് അതങ്ങടച്ചേക്കാം. പക്ഷെ ആ ബാങ്ക് എവിടാന്നറിയത്തില്ല. സ്റ്റേറ്റു ബാങ്കിലെങ്ങാ നും അന്വേഷി ക്കാമെന്ന് വിചാരിക്കുവാ...."
കൃഷ്ണ
ഹ.ഹ. അത് കൊള്ളാം..
ReplyDeleteനമ്മുടെയൊക്ക് കടം എത്രയായി എന്ന് ഒരു നിശ്ചയവുമില്ല :(