Monday, September 26, 2011

എന്‍റെ ഒരു സര്‍ക്കാര്‍(ദാദ) അനുഭവം

രാവിലെ പത്രം വായിച്ചപ്പോള്‍ ആണ് ഒരു വാര്‍ത്ത‍ എന്‍റെ ശ്രദ്ധയില്‍ പെട്ടത്... ബി എസ് എന്‍ എല്‍ നഷ്ടത്തില്‍ ആണ് എന്ന്. ഈ വാര്‍ത്ത‍ ഞെട്ടിക്കുന്നതൊന്നും അല്ല , നമുക്കെല്ലാം അറിയുന്നതു തന്നെ. പക്ഷെ കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു അനുഭവം ഈ അവസരത്തില്‍ കളത്തട്ടില്‍ ഇരുന്ന് എല്ലാവരോടും ഒന്ന് പറഞ്ഞാല്‍ കൊള്ളാമെന്നു തോന്നുന്നു...
ജൂലൈ മാസം അവസാനം ഞാന്‍ BSNL ഓഫീസില്‍ ഒരു ബ്രോഡ് ബാന്‍ഡ് കണക്ഷനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചു , തുടര്‍ന്ന് പത്തു ദിവസത്തിനു ശേഷം ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ എന്നോട് പറഞ്ഞു: 'സോഫ്റ്റ്‌വെയര്‍ മാറ്റുകയാണ്, ഓഗസ്റ്റ്‌ മാസം അവസാനം ശരി ആക്കാം എന്ന്'. ഇതിന്‍ പ്രകാരം സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ വീണ്ടും ആ ഓഫീസും ആയി ഞാന്‍ ബന്ധപ്പെട്ടു. അപ്പോള്‍ പറഞ്ഞു അപേക്ഷ കണ്ടില്ല, നോക്കി എടുത്ത് വേണ്ടത് ചെയ്യാം .....
പക്ഷേ " ശങ്കരന്‍
വീണ്ടും തെങ്ങില്‍ തന്നെ" അവസാനം ഈ ഓഫീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനെ നേരില്‍ സമീപിച്ചു. അദ്ദേഹം പറഞ്ഞു പുതിയ ഒരു അപേക്ഷ എഴുതി തരൂ, ഇപ്പോള്‍ തന്നെ ഞാന്‍ ശരിയാക്കാം എന്ന്. ഇതു കേട്ട് ഞാന്‍ അറിയാതെ കാലില്‍ നോക്കി , ഭാഗ്യം ബാറ്റ ആയതു കൊണ്ടാകാം അധികം തേഞ്ഞില്ല, എങ്കിലും മനസ് പറഞ്ഞു ആ ലാഭം മൊബൈല്‍ ബില്ലില്‍ പോകും ( രണ്ടു മാസം BSNL ഓഫീസില്‍ വിളിച്ച ചെലവ് )
എങ്കിലും പൊതുമേഖല, സര്‍ക്കാര്‍, വിദേശവത്കരണം, കുത്തക മുതലാളിമാര്‍, രാജാ, കനിമൊഴി, തുടങ്ങി എന്‍റെ ചങ്കിലെ 'ഇടതു' ചോര തിളച്ചു... പണം മുടക്കുന്ന കസ്റ്റമര്‍ എന്ന എന്‍റെ അഹന്ത മാറ്റിവെച്ച് BSNL കമ്പനി ആകുന്നതിനു മുന്‍പുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലെ പറഞ്ഞത് എന്ന് കരുതി പുതിയ അപേക്ഷ സമര്‍പ്പിച്ചു. അപ്പോള്‍ പറയുകയാണ്, അപേക്ഷ നിങ്ങളുടെ സ്ഥാപനത്തിന്‍റെ പേരില്‍ ആയതിനാല്‍ ( UNLIMITED COMPO 500/- PLAN ) തരാന്‍ പറ്റില്ല എന്ന്...
"CUSTOMER IS THE KING " എന്ന
എന്ന പാഠം പടിച്ചിട്ടില്ലാത്ത ആ 'ദേഹത്തോടു' ഞാന്‍ എളിമയോടെ പറഞ്ഞു, "സര്‍ ഇതു രണ്ടു മാസം മുമ്പേ പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ഇത്ര ബുദ്ധി മുട്ടേണ്ട കാര്യം ഇല്ലായിരുന്നു, BSNL നേക്കാള്‍ കുറഞ്ഞ പ്രതിമാസ വാടകയ്ക്ക് സ്വകാര്യ ഇന്റര്‍നെറ്റ്‌ സര്‍വീസ് ലഭിക്കും,(ഏഷ്യാനെറ്റ്‌ UNLIMITED COMPO 399/- only). UNLIMITED ആയതു കൊണ്ട് നിങ്ങള്‍ പറയുന്നത് പോലെ ബില്ലില്‍ പറ്റിക്കപ്പെടില്ല , കൃത്യമായ സര്‍വീസ് ലഭിക്കും. ഒരു നെറ്റ് കണക്ഷനു വേണ്ടി സര്‍,സര്‍ എന്നു വിളിച്ചു ഈ ഓഫീസിന്‍റെ പടി കയറി നടക്കേണ്ട കാര്യവുമുണ്ടാകില്ലായിരുന്നു. മാത്രമല്ല പണം കൊടുക്കുന്ന എന്നെ സര്‍ എന്ന് വിളിച്ചു ഞാന്‍ എന്‍റെ സ്ഥാപനത്തില്‍ എത്തുമ്പോള്‍ ആള്‍ കാത്തുനില്‍ക്കും" ഇത്രയും പറഞ്ഞു ഞാന്‍ അവിടെ നിന്നും ഇറങ്ങി. എന്‍റെ സിരകളിലെ ഇടതു ചോര തണുത്തു. ഇപ്പോള്‍ ഞാന്‍ കളത്തട്ടില്‍ ഇരിക്കുന്നത് ആ കുത്തക മുതലാളിയുടെ ഇന്‍റര്‍നെറ്റിലൂടെ...

വാല്‍കഷ്ണം: നാടോടുമ്പോള്‍ നടുവേ ഓടണം, തൊഴിലാളി മനസിലാക്കുക ഞാന്‍ നന്നായാലേ കമ്പനി നന്നാകു എന്ന്.. അല്ലാതെ "ഞാന്‍ മാത്രം" നന്നായാല്‍ പോരാ. അപ്പോള്‍ ജനങ്ങള്‍ അവര്‍ നന്നാവാനുള്ള മാര്‍ഗ്ഗം നോക്കും.അതിലൂടെ കുത്തക ക്കാരന്‍ വീണ്ടും കൊഴുക്കും , ഇന്നത്തെ മുഴുവന്‍ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെയും ഈ അവസ്ഥക്കു കാരണം കണ്ടെത്താന്‍ ജനത്തിനു വലിയ ബുദ്ധിമുട്ടില്ല. അയ്യോ, ഞാന്‍ വെറുതെ പറഞ്ഞതാണേ... ഇനി ഇതെങ്ങാനും അവര്‍ കേട്ടാല്‍ അതിനും വെക്കും ഒരു കമ്മിഷനെ സര്‍ക്കാര്‍ ഖജനാവിനെ വീണ്ടും ആഴങ്ങളിലേക്കു താഴ്ത്താന്‍...

നടുക്കഷ്ണം : ഞാന്‍ വര്‍ക്ക് ചെയുന്ന ഇന്‍ടസ് മോട്ടോര്‍ കമ്പനി യുടെ ആയിരത്തിനു മുകളില്‍ ഉണ്ടായിരുന്ന
BSNL കോര്‍പ്പറേറ്റ് മൊബൈല്‍ കണക്ഷനുകള്‍ 2006 ല്‍ VODAFONE എടുത്തു , ഇന്ന് 4000 നു മുകളില്‍ ഉള്ള ആ VODAFONE കണക്ഷന്‍ എല്ലാം portability ഉപയോഗിച്ച് AIR TEL ഏറ്റെടുത്തു , ഇത്തരം മത്സരത്തിനു ഒന്നും ഞങള്‍ ഇല്ലേ!!!!!!!!!
" വലിയവന്‍ ചെറിയവനെ വിഴുങ്ങും കാലം "
6 comments:

 1. നമ്മുടെ ചോര വലതും ഇടതുമായി തിളക്കട്ടെ... നമുക്ക് പാര്‍ട്ടികളും മതങ്ങളും ജാതികളും ഒക്കെ ആണല്ലോ വലുത്; രാജ്യമല്ലല്ലോ. രാജ്യത്തിന് എന്ത് പറ്റുന്നു എന്നു ആരും ചിന്തിക്കാറില്ല. എന്‍റെ അറിവില്‍ ലോകത്തെ ഏറ്റവും വലിയ ഭരണഘടനയും ഏറ്റവും കൂടുതല്‍ നിയമങ്ങളും ഇന്ത്യയില്‍ ആണ്. പക്ഷേ എന്താ ഇവിടെ സംഭവിക്കുന്നതെന്ന് ആരും ചിന്തിക്കാറില്ല. നിയമ ലംഘനം നടത്താതെ ഒരു കിലോമീറ്റര്‍ തികച്ചു നമുക്കു ഡ്രൈവ് ചെയ്യാന്‍ എങ്കിലും സാധിക്കുമോ? തിരിച്ചറിവു വരുമ്പോഴേക്കും ഒത്തിരി വൈകും.. വിപ്ലവം ആദ്യം നമ്മുടെ എല്ലാം മനസ്സില്‍ നടക്കട്ടെ; പൌരനെന്ന നിലക്കുള്ള എന്‍റെ കടമകളും കര്‍ത്തവ്യങ്ങളും ആദ്യം നമുക്കു പാലിക്കാം. കൈക്കൂലി കൊടുക്കില്ലെന്നോ ബോധപൂര്‍വ്വം നിയമ ലംഘനം നടത്തില്ലന്നോ ആദ്യം നമുക്കു തന്നെത്താന്‍ ഉറപ്പിക്കാം. അപ്പോള്‍ രാജ്യവും താനെ നന്നാവും. (പറയാന്‍ എന്തെളുപ്പം, അല്ലെ?) പക്ഷെ അതാണു ശരിക്കുള്ള പ്രതിവിധി...

  ReplyDelete
 2. mattam mattathinumathrame ullooo Bsnl LINILLAAA ...........

  ReplyDelete
 3. ഇന്ത്യക്കാരെപ്പോലെ സ്വന്തം കഴിവുകേടുകള്‍ അറിയുന്നവര്‍ ആരുമില്ല. അതുകൊണ്ടല്ലേ ഇറക്കുമതി ചെയ്ത നേതാവിനെയും മകനെയും ഏറ്റവും മുകളില്‍ വാഴിക്കുന്നത്?

  ReplyDelete
 4. ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായി.രണ്ടു മാസം മുന്‍പ്‌ ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷന് വേണ്ടി മോനിപ്പള്ളി എക്സ്ചേഞ്ചില്‍ ഒരു അപേക്ഷ കൊടുത്തു.കൊടുത്തപ്പോള്‍ തന്നെ അവര്‍ പറഞ്ഞത് ഈ ആപ്ലിക്കേഷന്‍ കുറവിലങ്ങാട് എക്സ്ചേഞ്ചില്‍ ആണ് കൊടുക്കേണ്ടത്‌ എന്ന് അത് കൊണ്ട് അപേക്ഷ കുറവിലങ്ങാട് എക്സ്ചേഞ്ചില്‍ അപേക്ഷ കൊടുത്തു.കൊടുത്തപ്പോള്‍ പറഞ്ഞത് ഇപ്പോള്‍ കണക്ഷന്‍ തരാന്‍ പറ്റില്ല.കാരണം ലൈന്‍ ഒന്നും ഫ്രീ ഇല്ല.ലൈന്‍ അലോട്ട് ചെയ്യേണ്ടത് കോട്ടയത്ത്‌ നിന്നാണ് അവിടെ ബന്ധപ്പെടണം എന്നും പറഞ്ഞു. അതുകൊണ്ട് രണ്ടു ആഴ്ച വെയ്റ്റ്‌ ചെയ്യണം എന്ന്.ഇതില്‍ ഒരു കുഴപ്പം തോന്നിയത് കൊണ്ട് ബി എസ് എന്‍ എല്‍ ന്റ udan വെബ്‌ സൈറ്റ് വഴി ഒരു അപേക്ഷ കൂടി കൊടുത്തു.അപ്പോള്‍ ഒരു എന്ജിനീയരുടെ മൊബൈല്‍ നമ്പര്‍ കൂടി തന്നു.ആ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ആയിട്ടുണ്ട്‌ നിങ്ങള്‍ മോഡം വാങ്ങിച്ചു വച്ചോളൂ ഉടന്‍ തന്നേ കണക്ഷന്‍ തരുന്നതാണ് എന്ന് പറഞ്ഞു.അതുകൊണ്ട് മോഡം വാങ്ങിക്കുകയും ചെയ്തു.എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും കണക്ഷന്‍ തരത്തിരുന്നപ്പോള്‍ അതെ എന്‍ജിനീയരെ തന്നെ വിളിച്ചപ്പോള്‍ നിങ്ങള്ക്ക് കണക്ഷന്‍ ഇപ്പോള്‍ തരാന്‍ പറ്റുകയില്ല എന്നും ഇനി ഈ നമ്പരില്‍ വിളിക്കരുതെന്നും പറഞ്ഞു ഫോണ്‍ വച്ചു.

  പക്ഷെ ഞാന്‍ പ്രധാനമന്ത്രിയുടെ പരാതി പരിഹാരത്തില്‍ ഒരു പരാതി കൊടുക്കുകയും രണ്ടു ദിവസത്തിനകം കണക്ഷന്‍ കിട്ടുകയും ചെയ്തു.

  പ്രൈവറ്റ്‌ കമ്പനികളുമായി ഇവര്‍ ടൈ അപ്പ് ആണ്. ഇവര്‍ക്ക് പെര്‍ഫോര്‍മന്‍സ് ഒന്നും നോക്കെണ്ടല്ലോ

  ReplyDelete
 5. ആദ്യമായാണ് ഇവിടെ വരുന്നത്. വിഷയം എനിക്ക് സുപരിചിതമായതിനാൽ എന്റെ അനുഭവവും ഇവിടെ പറയട്ടെ:
  എന്റെ ബ്രോഡ് ബാന്റ് കണക്ഷൻ 2010 ഒൿടോബർ മാസത്തിൽ ചത്തു. ബി.എസ്.എൻ.എല്ലിൽ പോയി പരാതി കൊടുത്തു. ഒരു അനക്കവുമില്ല. തന്ന ഫോൺ നമ്പറിൽ വിളിച്ചിട്ടാരും എടുക്കാനില്ല. വീണ്ടും പോയി സംസാരിച്ചു. ഒടുവിൽ നിവൃത്തിയില്ലാതെ കണക്ഷൻ സറണ്ടർ ചെയ്ത് എയർടെൽ കണക്ഷനെടുത്തു. ഫോൺ മാത്രം ബാക്കി. ഇപ്പോൾ, കഴിഞ്ഞ മൂന്നു മാസമായി ഫോൺ ചത്തുകിടക്കുന്നു. പതിവുപോലെ വിളിക്കുന്ന നമ്പറിലൊന്നും ആളില്ല. പക്ഷെ വിചിത്രമെന്നു പറയട്ടെ, കഴിഞ്ഞ ആഴ്ച ഒരു കോൾ വന്നു - ബില്ലടക്കാൻ ആവശ്യപ്പെട്ട് ഒരു ഓട്ടോമേറ്റഡ് കാൾ! അപ്പോൾ യഥാർഥത്തിൽ കണക്ഷന് കുഴപ്പമൊന്നുമില്ല.
  ലോകത്തിലെ ഏറ്റവും മോശമായ ടെലിഫോൺ സർവീസ് തരുന്ന കമ്പനി ഒരുപക്ഷെ ബി.എസ്.എൻ.എൽ ആയിരിക്കാം. ഇതിങ്ങനെ നികുതിപ്പണം മുടിച്ച് കാലകാലം നിലനിൽക്കുകയും ചെയ്യും, എയർ ഇൻഡ്യയെപ്പോലെ.

  ReplyDelete
 6. http://pgportal.gov.in/

  ReplyDelete