Tuesday, September 6, 2011

സുജോക് - അക്യു പ്രഷര്‍ചികിത്സ (SUJOK - Acupressure Therapy)


സുജോക് - അക്യു പ്രഷര്‍ചികിത്സ (SUJOK - Acupressure Therapy)

സ്പോണ്ടിലോസിസ്, നടുവേദന, മുട്ടുവേദന, ഉപ്പൂറ്റി വേദന, ടെന്നീസ് എല്‍ബോ, ദഹന പ്രശ്നങ്ങള്‍, വന്ധ്യത, മൈഗ്രയിന്‍, ടോണ്‍സ്ലൈറ്റിസ്, ബെഡ് വെറ്റിംഗ് തുടങ്ങി പല രോഗങ്ങള്‍ക്കും ഏറെക്കുറെ ഫലപ്രദമായ ചികിത്സ നല്‍കുവാന്‍‍ കഴിയുന്ന ഒരു കൊറിയന്‍ ചികിത്സാ രീതിയാണ് "സുജോക് (Su-jok)". ഉള്ളില്‍ കഴിക്കുന്ന മരുന്നുകളൊന്നും ഇല്ല എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ഈ ചികിത്സയ്ക്ക് ഒരു വിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളും  ഇല്ല . മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ച് വളരെ വേഗം ആശ്വാസം നല്‍കുന്നതും ചിലവ് കുറഞ്ഞതുമായ ഒരു ചികിത്സാ രീതിയാണ് സുജോക്.

1988 ല്‍ കൊറിയക്കാരനായ പ്രൊഫസര്‍ പാര്‍ക്ക് ജെ വൂ ( Prof. Park Jae Woo) ആണ് ഈ ചികിത്സാ രീതി കണ്ടു പിടിച്ചത്. കൊറിയന്‍ ഭാഷയില്‍ "su" എന്നാല് "കൈ" എന്നും "jok" എന്നാല് "കാല്‍" എന്നുമാണ് അര്‍ത്ഥം. പേര് സൂചിപ്പിക്കുന്നത് പോലെ മുഖ്യമായും കൈകളിലും കാലുകളിലുമുള്ള പ്രഷര്‍ ബിന്ദുക്കളി (Pressure points) ലാണ് ഈ ചികിത്സ ചെയ്യുന്നത്. കൊറിയയിലും, റഷ്യയിലുമൊക്കെ വളരെയധികം പ്രചാരമുള്ള ഈ ചികിത്സാ രീതി ഇന്ത്യയില്‍ 1990 കളുടെ തുടക്കത്തില്‍ തന്നെ എത്തിയെങ്കിലും അതിന്‍റെ പ്രചാരം വളരെ സാവധാനത്തിലായിരുന്നു. ജപ്പാന്‍ കിടക്ക, കോണിബയോ തുടങ്ങി ചികിത്സയുടെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന പല മള്‍ട്ടി ലെവല് മാര്‍ക്കറ്റിംഗ് മോഡല്‍ ചികിത്സാ തട്ടിപ്പുകളും സമൂഹത്തില്‍ വേരൂന്നിക്കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നതിനാലാണ് കേരളത്തില്‍ സുജോകിന് വേണ്ടത്ര പ്രചാരം കിട്ടാതെ പോയത്. ആന്ധ്രാപ്രദേശ്,കര്‍ണാടക,തമിഴ്നാട് എന്നിവിടങ്ങളില്‍ ഈ ചികിത്സാരീതിക്ക് സാമാന്യം നല്ല പ്രചാരമുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തോളമായി കേരളത്തില്‍ പലരും വിജയകരമായി ഈ ചികിത്സ ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും സാമാന്യ ജനങ്ങള്‍ ഈ ചികിത്സാ രീതിയെക്കുറിച്ച് അജ്ഞരാണ്.
 ജെ വൂ. പാര്‍ക്ക്  ചികിത്സാരീതിയുടെ ആചാര്യനായ പ്രൊഫ സുജോക്  2010 ല്‍ തന്‍റെ 68 -ാമത്തെ    വയസ്സില്‍ അന്തരിക്കുന്നതിന് മുമ്പായി ധാരാളം പുസ്തകങ്ങള്‍ രചിക്കുകയും തിയറികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ സൂജോകിന്‍റെ പ്രചാരത്തിന് മുഖ്യ പങ്ക് വഹിച്ചത് ചെന്നൈയിലുള്ള ഡോക്ടര്‍ മോഹനശെല്‍വം ആയിരുന്നു.
മനുഷ്യന്‍റെ സൃഷ്ടാവായ ദൈവം അവന് രോഗങ്ങള്‍ നല്‍കിയതോടൊപ്പം അവയുടെ ചികിത്സയും അവന്‍റെ ശരീരത്തില്‍ തന്നെ അത്ഭുതകരമായ രീതിയില്‍ സംവിധാനിച്ച് വച്ചിരിക്കുന്നു എന്ന സത്യമാണ് പ്രൊഫ പാര്‍ക്ക് തന്‍റെ തിയറിയലൂടെ അവതരിപ്പിച്ചത്. മനുഷ്യന്‍റെ എല്ലാ അവയവങ്ങളുമായും ബന്ധപ്പെട്ട ബിന്ദുക്കള്‍ അവന്‍റെ കൈകളിലും കാലുകളിലുമായി സംവിധാനിച്ചിരിക്കുന്നു. രോഗങ്ങളുമായി ബന്ധപ്പെട്ട കൈകാലുകളിലെ ബിന്ദുക്കള്‍(Pain Points) കണ്ട് പിടിച്ച് അവിടെ ചികിത്സ നല്‍കുമ്പോള് ഒരു റിമോട്ട് കണ്ട്രോള്‍ എപ്രകാരം ടി.വി നിയന്ത്രിക്കുന്നുവോ അപ്രകാരം ബന്ധപ്പെട്ട അസുഖവും സുഖപ്പെടുത്തുന്നു. രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ഗോളിക (Globule) കണ്ടുപിടിക്കുക എന്നതാണ് ആദ്യ ഘട്ടം. ഇത് കണ്ടെത്തിക്കഴിഞ്ഞാല്‍ ജിമ്മി(Jimmy) അഥവാ പ്രോബ് (Probe), സുജോക് സൂചി (Sujok needle), മോക്സാ സിഗാര്‍ (Moxa Cigar), തുടങ്ങിയവ ഉപയോഗിച്ച് ചികിത്സ നല്‍കുന്നു. ചികിത്സയ്ക്ക് വിധേയമാകുന്ന പോയിന്‍റുകളില്‍ ചികിത്സാ സമയത്ത് വേദന അനുഭവപ്പെടുമെങ്കിലും 20-30 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചികിത്സ കഴിയുന്നതോടെ രോഗിക്ക് രോഗാവസ്ഥയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നു.  രോഗികള്‍ക്ക് സ്വന്തമായി ചെയ്യാവുന്ന റിംഗ് മസ്സാജറുകളും (Ring massager) ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചെറിയ കുട്ടികളില്‍ ഉലുവ, കുരുമുളക് തുടങ്ങിയ സീഡ്സ് ഉപയോഗിച്ചുകൊണ്ടുള്ള സീഡ് തെറാപ്പിയും ഫലപ്രദമാണ്. രോഗങ്ങളുടെ അവസ്ഥയും, പഴക്കവും അനുസരിച്ച് ഭേദമാകാനെടുക്കുന്ന സമയവും വ്യത്യാസപ്പെട്ടിരിക്കും. ചില അസുഖങ്ങള്‍ ഒരു തവണ ചികിത്സിക്കുമ്പോള്‍ തന്നെ ഭേദമാകുമെങ്കില്‍ ചില അസുഖങ്ങളാകട്ടെ മാസങ്ങളോളം ചികിത്സിക്കേണ്ടി വരും.
ചെറിയ ഒരു തലവേദന വരുമ്പോള്‍പോലും ഗുരുതരമായ പാര്‍ശ്വ ഫലങ്ങളുള്ള മരുന്നുകളുടെ പിന്നാലെ പായുന്ന സാധാരണ ജനങ്ങള്‍ ഇത്തരം ചികിത്സാരീതികളെപ്പറ്റി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
നജിം. എ. എം
9447358729


11 comments:

 1. പ്രിയ നജീം,
  താങ്കളുടെ ലേഖനം വളരെ informative ആയിരുന്നു; നന്ദി.. പക്ഷെ കേരളത്തിലെ ഇതിന്‍റെ ചികിത്സാലഭ്യതയെക്കുറിച്ച് ഒരു വിവരണം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. അതുപോലെ രോഗിക്ക് തന്നത്താന്‍ ചെയ്യാവുന്ന എന്തെങ്കിലും പൊടിക്കൈകള്‍, ഉദാ:- തലവേദന വരുമ്പോള്‍ രോഗിക്ക് തന്നത്താന്‍ ചെയ്യാവുന്ന തരത്തിലുള്ള മസ്സാജിംഗ്, തുടങ്ങിയവ വിവരിച്ചാല്‍ നന്നായിരുന്നു

  ReplyDelete
 2. പ്രിയ സന്തോഷ് നായര്‍ , എന്‍റെ ലേഖനം വായിച്ച് വിലയിരുത്തിയതിന് താങ്കള്‍ക്ക് നന്ദി.. കേരളത്തില്‍ സുജോക് അക്യുപ്രഷര്‍ ചികിത്സ ലഭ്യമായ കേന്ദ്രങ്ങളുടെ സംക്ഷിപ്തവിവരം ലഭ്യമല്ല എങ്കിലും എന്റെ അറിവില്‍ ഈ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ചിലരുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കാം
  സുനില്‍ , (അനലിസ്റ്റ് -കെ.എം.എം.എല്‍ ), കരുനാഗപ്പള്ളി -9447479894
  സൂസന്‍ ജോര്‍ജ്, സ്വാസ്ഥ്യ, നെടുങ്ങാടപ്പള്ളി
  അബ്ദുള്ളാക്കുട്ടി (Retd Prof), കിറ്റ് സ്കൂള്‍ കായംകുളം-9497339330.
  നജിം,മാവിലേത്ത്, പത്തിയൂര്‍ക്കാല - 9447358729 (ഞാന്‍ തന്നെ)
  തലവേദന പെട്ടെന്ന് മാറുന്നതിനുള്ള ഒരു എളുപ്പവിദ്യ എന്റെ ബ്ളോഗില്‍ വിവരിച്ചിട്ടുണ്ട്. www.sujoktreatment.blogspot.com . രോഗികള്‍ക്ക് സ്വയംചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഞാന്‍ സമയം പോലെ മറ്റൊരു ലേഖനമായി എഴുതാന്‍ശ്രമിക്കുന്നതാണ്.

  ReplyDelete
 3. Dear Najim,
  the article is informative and hope you will publish more articles in this subject. pl visit my blogspot : http://acupressureandholistichealth.blogspot.com

  ReplyDelete
 4. najim,
  Title may be changed to kalithattu, instead of kalathattu.

  ReplyDelete
 5. Dear sisupalan,
  Please see the picture of the Kalathattu on the front page. So Kalathattu was the meaningful name... Thanks anyway for the suggestion...

  ReplyDelete
 6. Dear santhosh nair
  meaning of kalithattu is the place for performing "kali". The picture is also denote the same. But kalathattu is a nadan usage hearing nearby odanadu- kayamkulam area; and the word "kala" has a negative sense also. 'a' can be easily pronounced so the people used 'a' instead of 'i'. so the orginal form of the word is kalithattu.

  ReplyDelete
 7. Dear Najim, Your article is really useful to all. Thanks.
  KRISHNA

  ReplyDelete
 8. As far as I know, Kalithatt and Kalathatt are different. Kalithatt was the stage, normally near temples, where different types of Art Forms (Like Kathakali and Thullal)were being exhibited. And it is a well known word.

  But Kalathatt is different. They were there on the roadsides in the olden days. With a chumatuthangi near it. It was a place of rest for travellers, who could sit there and take rest, keeping their headloads on the chumatuthaangi. Sometimes, pure drinking water or Sambharam was being arranged there for the tired travellers. But the word was not of much use since there were only very few of them.

  ReplyDelete
 9. @‌nairkrishnankutty, സുജോകിനെക്കുറിച്ചുള്ള ലേഖനം എല്ലാവര്‍ക്കും പ്രയോജനപ്രദം ആയിരുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
  @dr. Sisupalan കളത്തട്ട് എന്ന വാക്കിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായത്തിന് നന്ദി... മലയാളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡിക്ഷ്ണറിയായ http://mashithantu.com/ ല്‍ നോക്കിയപ്പോള്‍ കിളിത്തട്ട് കളിത്തട്ട് കളിത്തട്ട എന്നീ വാക്കുകള്‍ മാത്രമേ കാണുന്നുള്ളൂ.കളത്തട്ട് എന്നത് പ്രാദേശിക പ്രയോഗം ആണെന്ന് കരുതട്ടെ

  ReplyDelete
 10. Can I get the mail id of najeem?

  ReplyDelete