നമസ്കാരം മലയാളി സുഹൃത്തുക്കളെ, ഇത് നിങ്ങളുടെ ലോകമാണ്… ഇവിടെ നിങ്ങള്‍ക്ക് ആടാം പാടാം സൊറ പറയാം… നിങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും ആല്‍മരത്തണലിലെ സ്നേഹത്തിന്റെ കളത്തട്ട്...
Showing posts with label കഥകള്‍. Show all posts
Showing posts with label കഥകള്‍. Show all posts
Tuesday, March 11, 2014
Thursday, December 5, 2013
Man, you are a cheat(English Story)
Man, you are a
cheat
After retiring from service in 2001, it was my routine to sit out in the evenings, to see the night slowly replacing the day. To see the stars begin to shine upon the dark robe which Mother Nature prefers to wear during nights. On full-moon nights, the sky will appear like a boundless dancing floor, where the stars dance in the cool light of moon. On rainy days, while looking at the sky, the earth will emerge as a huge ship moving through the pitter-patter of rain towards eternity. In the darkness of new moon days, but for the chirping of insects and occasional warble and twitter of birds, the surroundings of my house will be strangely silent. Even the sound and noise of television, which the other members of family savored, reached me only as a soft vibration, since my seat was far away from it. Even those stray dogs, who wandering around our house during day time, running hither and yon, barking and howling and yowling, kept quiet during nights, obeying the mysterious command of nature.
It
was on one of such late evening of a rainy day that he came to me. In fact, it
was raining throughout the day, but by evening it had reduced to a thin
drizzle. He entered into the sit-out as if to escape from the rain, while his
companion, another waif - who was bigger than him- had run away. Once inside,
he began to shake off the water from his body that he saw me. He stood still
for some time, looking directly into my eyes and probably seeing no trace of
animosity there, completed the process of shaking off water.
Tuesday, November 26, 2013
മാന്ത്രികസ്സോപ്പ്
മാന്ത്രികസ്സോപ്പ്
ഔതക്കുട്ടി & കമ്പനിയുടെ സെയില്‍സ് മാനേജര്‍ ആയിരുന്നു കേശവന്‍നായര്‍. മുതലാളിയും ഭാര്യയും രണ്ടു പെണ്‍മക്കളുമാണ് കമ്പനിയുടെ ഉടമസ്ഥര്‍.
കമ്പനിയിലെ ജോലിക്കാരെ നിരന്തരം ശകാരിക്കുകയാണ് മുതലാളിയുടെ പ്രധാന ജോലി. കമ്പനിക്കാര്യങ്ങള്‍ നോക്കി നടത്തുന്നത് മൂത്തമകള്‍ ക്ലാര.
മുതലാളിയുടെ ശകാരത്തെ കേശവന്‍നായര്‍ ഒട്ടും ഭയപ്പെട്ടിരുന്നില്ല. അതൊക്കെ അങ്ങിനെ കിടക്കും. ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ വില്‍പ്പന കൂടാത്തത്?
ഭയം മുഴുവന്‍ ക്ലാരയെയാണ്.
ഒരുനാള്‍ കേശവന്‍നായര്‍ ക്ലാരയുടെ ഓഫീസിലേക്ക് വിളിക്കപ്പെട്ടു.
അകത്തുകയറി പത്തുമിനിട്ടിനുള്ളില്‍ കതകു വലിച്ചുതുറന്ന് കേശവന്‍നായര്‍ ഓടിയകന്നതു കാണാന്‍ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. പക്ഷെ ക്ലാരയുടെ നാവില്‍നിന്നും തെറിച്ച വാക്കുകള്‍ കേള്‍ക്കാന്‍ കേശവന്‍നായര്‍ ഉണ്ടായിരുന്നു.
"ആണും പെണ്ണും കെട്ട മൊശകോടന്‍. ഫൂ."
അതോ അങ്ങിനെ കേട്ടെന്നു അയാള്‍ക്ക് തോന്നിയതാണോ?
ഏതായാലും അതെല്ലാം മറക്കാന്‍ അയാള്‍ ശ്രമിച്ചു. വിജയിച്ചെന്നു കരുതി.
ക്ലാരയെ കഴിവതും ഒഴിവാക്കി. വെറുതെ എന്തിനാ പൊല്ലാപ്പ്?
പക്ഷെ നാദങ്ങള്‍ ടേപ്പിനുള്ളില്‍ മയങ്ങിക്കിടന്നു.
കടലിന്‍റെ അഗാധതയിലെ കുടത്തിനുള്ളിലെ ഭൂതമെന്നതുപോലെ.
Friday, November 8, 2013
അമ്മയുടെ പൊന്നുമകന്‍ (കഥ)
അമ്മയുടെ പൊന്നുമകന്‍
അമ്മുക്കുട്ടിയുടെ ഒരേ ഒരു മകന്‍ മരിച്ചു. ഇരുപത്തിനാലു വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ അവന്.
അവന് മൂന്നുവയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് അവന്‍റെ അച്ഛന്‍ മരിച്ചത്. അത് അമ്മുക്കുട്ടിക്ക് താങ്ങാനാകാത്ത ദുഃഖം ആയിരുന്നെങ്കിലും അതിനെ അതിജീവിക്കാന്‍ കഴിഞ്ഞത് മകനിലൂടെയാണ്. അവന്‍റെ കളിയും ചിരിയുമെല്ലാം അവരെ സമാധാനിപ്പിച്ചു. ഭര്‍ത്താവ് മരിച്ചപ്പോള്‍ കിട്ടിയ തുകയെല്ലാം സ്വരൂപിച്ചു ബാങ്കിലിട്ടു. അതിന്‍റെ പലിശകൊണ്ട് മകനെ വളര്‍ത്തി. പഠിപ്പിച്ചു. എന്‍ജിനീയറിംഗ് പാസ്സായതിനുശേഷം. തനിക്ക് യോജിച്ച ജോലി അന്വേഷിക്കുകയായിരുന്നു അവന്‍. ഗള്‍ഫില്‍ പോകാന്‍ അവസരം വന്നെങ്കിലും അമ്മയെ ഒറ്റയ്ക്കാക്കിയിട്ട് പോകാനുള്ള മടി കാരണം ആ പരിപാടി ഉപേക്ഷിച്ചു.
ആ മകനാണ്......
അമ്മുക്കുട്ടിയുടെ സന്തോഷമെല്ലാം അതോടെ അവസാനിച്ചു. ഒരു ഭ്രാന്തിയെപ്പോലെ അവര്‍ കഴിഞ്ഞു. ആഹാരം വല്ലപ്പോഴും മാത്രം
Monday, September 30, 2013
യുദ്ധം
യുദ്ധം
യുദ്ധത്തിന്‍റെ ഭീകരത നിറഞ്ഞ നാളുകളായിരുന്നു അത്. ചുറ്റും എപ്പോഴും പീരങ്കികളുടെ മുഴക്കം. ആഴത്തില്‍ കുഴിയെടുത്ത് അതില്‍ ഉറപ്പിച്ച ടെന്‍റുകളില്‍ ആയിരുന്നു പട്ടാളക്കാരുടെ താമസം. ഓഫീസുകള്‍ ടെന്‍റുകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ഇലകള്‍ നിറഞ്ഞ മരങ്ങളുടെ ചുവട്ടില്‍. മുകളില്‍ കൂടി പായുന്ന യുദ്ധവിമാനങ്ങള്‍ യാതൊന്നും കാണാന്‍ പാടില്ല. കണ്ടാല്‍...? ഒരു ബോംബ്. അതോടെ എല്ലാം നിശ്ചലമാകും.
ക്യാമ്പിന്‍റെ മുന്‍പില്‍ വയലാണ്. വയലിലൂടെ നടന്നാല്‍ ഒരു പഴയ സ്കൂള്‍ കെട്ടിടം നില്‍ക്കുന്ന പറമ്പിലെത്തും. അവിടെ മരങ്ങളുടെ കീഴില്‍ ആണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. മുകളില്‍ നിന്ന് കാണരുതല്ലോ?
സ്കൂളിനോട് ചേര്‍ന്ന് മെയിന്‍ റോഡാണ്. റോഡിന്‍റെ മറുവശം ഈ വശത്തെ അപേക്ഷിച്ച് താഴ്ചയാണ്.
ഒരു ദിവസം വൈകിട്ട് ഞങ്ങള്‍ മൂന്നുപേര്‍ക്ക് ഒരു നിര്‍ദ്ദേശം കിട്ടി. രാത്രിയില്‍ വാഹനങ്ങള്‍ക്കു കാവല്‍ നില്‍ക്കണം. ഞാന്‍ കമാന്‍ഡര്‍. മറ്റുള്ളവര്‍ ഗാര്‍ഡുകള്‍. കമാന്‍ഡര്‍ക്കും ഡ്യുട്ടിയിലല്ലാത്ത ഗാര്‍ഡുകള്‍ക്കും കിടക്കാന്‍ സ്കൂളിനോട് ചേര്‍ന്ന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യുട്ടി വൈകിട്ട് ആറുമണി മുതല്‍ രാവിലെ ആറുമണി വരെ.
Saturday, September 28, 2013
സത്യം ബ്രൂയാത്
സത്യം ബ്രൂയാത്
സത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്, ന ബ്രൂയാത് സത്യമപ്രിയം. (സത്യം പറയണം, പ്രിയമായി പറയണം, അപ്രിയസത്യം പറയരുത്). ഏതോ മഹല്‍ഗ്രന്ഥത്തില്‍ നിന്നുള്ള ഈ ഉദ്ധരണി കേള്‍ക്കുമ്പോഴെല്ലാം എനിക്ക് വാസവനെയാണ് ഓര്‍മ്മവരിക. വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്നോടൊപ്പം ജോലി ചെയ്തിരുന്ന വാസവന്‍.
ഒരുദിവസം എന്തോ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വാസവന്‍ പറഞ്ഞു."ഈ ഒരു ചെറിയ കള്ളം ഞാന്‍ പറയണം എന്നാണ് അയാള്‍ നിര്‍ബന്ധിക്കുന്നത്. പക്ഷെ ഞാന്‍ എന്തുചെയ്യും? എന്നെക്കൊണ്ട് കള്ളം പറയാന്‍ ആകില്ല."
"അതെന്താ? താന്‍ ഹരിശ്ചന്ദ്രന്‍റെ മോനോ മറ്റോ ആണോ?" തമാശയായി ഞാന്‍ ചോദിച്ചു.
"ഒരുപക്ഷെ എനിക്കുണ്ടായപോലെ ഏതോ അനുഭവം ഉണ്ടായതുകൊണ്ടാവാം ഹരിശ്ചന്ദ്രനും കള്ളം പറയാന്‍ കഴിയാതിരുന്നത്." വളരെ സീരിയസ് ആയാണ് വാസവന്‍ പറഞ്ഞത്.
"എന്താ തന്‍റെ അത്ര വല്യ അനുഭവം.?"
"അങ്ങനെയൊന്നുമില്ല. ഒരു ചെറിയ സംഗതി. ഇന്നാലോചിക്കുമ്പോള്‍ ഒരു പ്രാധാന്യവും ഇല്ലാത്ത ഒരനുഭവം. പക്ഷെ അനുഭവം ഗുരു എന്നു പറയുന്നതുപോലെയായി. അതിനുശേഷം കള്ളം പറയുക എന്നൊന്ന് എനിക്ക് ചിന്തിക്കാന്‍കൂടി കഴിയാതായി."
"എന്തായിരുന്നു ആ കാര്യം?" വര്‍ദ്ധിച്ച താല്‍പ്പര്യത്തോടെ ഞാന്‍ ചോദിച്ചു.
"ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അത് നടന്നത്.
Sunday, September 15, 2013
കുറ്റവും ശിക്ഷയും
കുറ്റവും ശിക്ഷയും
തികച്ചും അപ്രതീക്ഷിതമായാണ് അന്ന് പത്മനാഭന്‍ സാറിനെ കണ്ടത്. കോളേജ് വിട്ടതിനുശേഷം ആദ്യമായി കാണുകയായിരുന്നു.
ഞാന്‍ അടുത്തേക്ക് ചെന്നു. "സാറിവിടെ...?"
എന്‍റെ നേരെ ഒന്ന് നോക്കിയിട്ട് മറുപടി ഒന്നും പറയാതെ സാര്‍ പെട്ടെന്ന് നടന്നകന്നു.
എന്നെ ഭയപ്പെടുന്നതുപോലെ.
കോളേജ് വിട്ടിട്ട് ഏതാണ്ട് പത്തു വര്‍ഷം കഴിഞ്ഞിരുന്നു. ജോലി കിട്ടി ആദ്യത്തെ പോസ്റ്റിങ്ങ് എന്ന നിലയിലാണ് ആ ഉള്‍നാടന്‍ ഗ്രാമത്തിലെത്തിയത്. ഒരു പരിചിതരുമില്ലാത്ത ഗ്രാമം. പ്രകൃതിസൌന്ദര്യം നിറഞ്ഞൊഴുകുന്ന നാട്. വീട്ടില്‍ നിന്ന് അകലെയാണെങ്കിലും അവിടെ പോസ്റ്റിങ്ങ് ആയതില്‍ സന്തോഷമാണ് തോന്നിയത്.
അങ്ങനെ ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോഴാണ് സാറിനെ കണ്ടത്. മുന്‍പൊക്കെ എന്നെ കണ്ടാല്‍ വളരെയേറെ സന്തോഷത്തോടെ വിവരങ്ങള്‍ അന്വേഷിക്കുമായിരുന്ന സാറിന് സാധാരണ നിലയില്‍ ഇവിടെ വച്ച് എന്നെക്കണ്ടപ്പോള്‍ വളരെയേറെ സന്തോഷം തോന്നേണ്ടതാണ്. പക്ഷെ അങ്ങനെയല്ലല്ലോ കണ്ടത്. എന്തുപറ്റി സാറിന്? എന്തിന് സാര്‍ എന്നെ ഭയപ്പെടുന്നു?
സാറിന്‍റെ വീട് എന്‍റെ നാട്ടില്‍ നിന്നും കുറെ അകലെയാണ് എന്നുമാത്രമേ അറിയുമായിരുന്നുള്ളൂ.
ഗുരുശിഷ്യബന്ധം ഒന്നുമാത്രമായിരുന്നു ഞങ്ങളെ ഇണക്കുന്ന കണ്ണി. എല്ലാ ശിഷ്യന്മാരോടും സാറിന് ഒരുപോലെ സ്നേഹമായിരുന്നു എന്നാണു ഞങ്ങള്‍ക്കെല്ലാം തോന്നിയിരുന്നത്.
പിന്നെ എന്താണ് സാര്‍ ഇന്ന് ഇങ്ങനെ പെരുമാറിയത്?
Saturday, August 24, 2013
GOD’S OWN COUNTRY
- GOD’S OWN COUNTRY
“You cannot visit places to-day. It is Hartal.” Said the Taxi Driver to the foreign tourist.
“What?”
“Hartal.”
“Hurt all?”
“Yes, Hartal.”
Saturday, August 10, 2013
HOLY SATAN (ഹോളി സാത്താന്‍)

It was about six years after divorce that Pradeep took
to learning Computer seriously. He had enough works during daytime in the provision store he owned, but during the nights, he was feeling so lonely and restive that he had to find some or other works to keep him engaged, however small it may be, so as to keep his mind away from the two years of his wedded life. Seeing television till 11‘o’ clock in the night was beyond question and so he simply sat in his house looking at the darkness and listening the various noises till sleep took hold of him.
It was a friend who suggested learning computer, when he heard
about the problem. And it was a real solution. The friend taught the
basics of computer operations and within a period of six months, he became able to operate it independently. The friend had also helped him to have a mail id, and Pradeep had insisted on adding the year 2008 as part of his id. He did not disclose the importance of the
year to his friend, but it was the year of his divorce.Somehow, he felt it necessary to add the year with his mail id.
Sunday, August 4, 2013
മഹായാനം
മഹായാനം

അതിന്‍റെ നേരെ നോക്കിനിന്നപ്പോള്‍ പണ്ടെങ്ങോ കേട്ടുമറന്ന ശാന്തിമന്ത്രങ്ങള്‍ അവന്‍റെയുള്ളില്‍ പുനര്‍ജ്ജനിച്ചു.
ആ വൃക്ഷത്തിന്‍റെ പാദത്തില്‍ അവന്‍റെ മനസ്സ് ആദരവോടെയും എളിമയോടെയും നമിച്ചുനിന്നപ്പോള്‍ കാലാതീതമായ ഉണ്മയുടെ കുളിര്‍മ്മ തന്‍റെ സിരകളില്‍ നിറഞ്ഞുനില്‍ക്കുന്നതായി അവന് അനുഭവപ്പെട്ടു.
ആ അനുഭവം തികച്ചും പൂര്‍ണ്ണമായപ്പോള്‍ സ്വയമറിയാതെ അവന്‍ ഉരുവിട്ടു.
Friday, August 2, 2013
സ്ത്രീധനം
സ്ത്രീധനം
കാറ്, വീട്, സ്വര്‍ണ്ണം. പോക്കറ്റ് മണി. മകള്‍ക്ക് വിവാഹാലോചനയുമായി വന്നവരുടെ ഡിമാന്‍ന്റുകള്‍ കേട്ടപ്പോള്‍
ശ്രീധരന്‍നായര്‍ അമ്പരന്നുപോയി. തനിക്ക് ആകെയുള്ള മുതല്‍ ഒരു ചെറിയ വീടും ചെറിയ കടയും കല്യാണപ്രായമായ
മകളും ഭാര്യയുടെ ഓര്‍മ്മകളും മാത്രം.
ഏറ്റവും അടുത്ത സ്നേഹിതനോടുമാത്രം സാധാരണപോലെ അയാള്‍ ഈ ദുഖവും പങ്കുവച്ചു.
Friday, July 26, 2013
വിഷാദപ്പക്ഷികള്‍
വിഷാദപ്പക്ഷികള്‍ (കഥ)
എന്നും നാലരയാകുമ്പോഴേക്കും ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്താറുള്ളതാണ്. ഇന്നെന്തുപറ്റി? അരിശമാണ് സുമിത്രയ്ക്കു തോന്നിയത്. ഓഫീസില്‍ യാതൊരു പണിയും ഇല്ലെന്നാണ് മിക്കപ്പോഴും പറയാറ്. വല്ലവിധവും നാലുമണിവരെ കുത്തിയിരുന്നിട്ട് തിരിച്ചുപോരികയാണത്രേ പതിവ്. മോന്‍റെ സ്കൂള്‍ ബസ്സ് വരുന്നതിനു മുന്‍പുതന്നെ ഭര്‍ത്താവ് എത്താറുണ്ട്. ചായ തയാറാകുമ്പോഴേക്കും മകനും എത്തിച്ചേരും. ചായ കഴിഞ്ഞു മകന്‍ കുളിക്കാന്‍ പോകുമ്പോഴാണ് അദ്ദേഹത്തിന്‍റെ പത്രം വായനയും മറ്റും. സുമിത്രയും തന്‍റെ ജോലികള്‍ അതോടൊപ്പം തീര്‍ക്കും. അതിനുശേഷം, മകന്‍റെ പഠിത്തത്തിലൂടെ, അദ്ദേഹത്തിന്‍റെ ഓഫീസ് വിശേഷങ്ങളിലൂടെ, അയല്‍പക്കത്തുള്ളവരുടെ വിവരങ്ങളിലൂടെ പതുക്കെപ്പതുക്കെ രാത്രിയുടെ നിശ്ശബ്ദത ചുറ്റും പടരുമ്പോള്‍ അത്താഴം. ഒരിക്കലും ബോറടിക്കാത്ത സായാഹ്നങ്ങള്‍.
പക്ഷെ ഇന്ന് ഒന്നും ശരിയായി സുമിത്രയ്ക്കു തോന്നിയില്ല. മണിയാണെങ്കില്‍ അഞ്ചാകുന്നു. അദ്ദേഹത്തെക്കാത്ത് മകനും ചായ കുടിയ്ക്കാതിരിക്കുകയാണ്. തലവേദന മാറാന്‍ ചായ കുടിയ്ക്കുന്നത് നല്ലതാണെന്ന് പറഞ്ഞിട്ടും അവന്‍ കൂട്ടാക്കുന്നില്ല. അല്ലാതെതന്നെ തലവേദന മാറിക്കൊള്ളും എന്നാണവന്‍ പറയുന്നത്. ഏതായാലും ഇന്നുതന്നെ അവനെ ഡോക്ടറെ കാണിക്കണം. വന്നാലുടന്‍ തന്നെ അവനെ കൊണ്ടുപോകാന്‍ പറയണം. രണ്ടുമൂന്നുദിവസമായി ഉച്ചയ്ക്കുശേഷം തലവേദന വരുന്നു എന്ന് മോന്‍ പറഞ്ഞപ്പോള്‍ മുതല്‍ എന്തെന്നില്ലാത്ത ആധിയാണ് സുമിത്രയ്ക്ക്. തങ്ങളുടെ കൊച്ചുകുടുംബത്തിന്‍റെ ദുഖലേശമില്ലാത്ത ദിനങ്ങള്‍ അവസാനിക്കാറായോ എന്ന ഭയം.
അവന് കാര്യമായ അസുഖം ഒന്നും കാണുകയില്ലായിരിക്കും. സുമിത്ര സമാധാനിക്കാന്‍ ശ്രമിച്ചു.
സ്കൂട്ടറിന്‍റെ ശബ്ദം അവളെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി. എന്നത്തേയുംപോലെ ഹെല്‍മെറ്റും കയ്യില്‍ തൂക്കിയെത്തിയ ദിവാകരനെ കണ്ടപ്പോള്‍ തന്‍റെ അര്‍ത്ഥഹീനമായ ഭയത്തെപ്പറ്റി അവള്‍ക്കു തന്നെ ലജ്ജ തോന്നി. എല്ലാം അതുപോലെതന്നെ.
Wednesday, July 17, 2013
വിശ്വാസം
വിശ്വാസം
വര്‍ഷം ആയിരത്തിതൊള്ളായിരത്തി നാല്‍പ്പത്തിഎഴ്.
ആഗസ്റ്റ് പതിനെട്ടാം തീയതി.
അമൃതസറില്‍ നിന്നും ഇരുപത് മൈല്‍ ദൂരെയുള്ള ഒരു ഗ്രാമം.
തന്‍റെ കുടിലിനുള്ളില്‍ ദൂരെയുള്ള പാടത്തേക്കു മിഴിനട്ട് ഇരിക്കുകയാണ് അഖ്തര്‍ മിയാം. പച്ചത്തലപ്പുകള്‍ ആ വൃദ്ധന്‍റെ കണ്ണുകള്‍ക്ക് കടുത്ത വെയിലിന്‍റെ ചൂടില്‍ നിന്നും ഒരല്‍പം ആശ്വാസം നല്‍കി.
"ജീവിതകാലം മുഴുവന്‍ ഈ പച്ചപ്പ് നോക്കിക്കൊണ്ട് ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!" അയാള്‍ ചിന്തിച്ചു. "കാറ്റില്‍ ചലിക്കുന്ന ഈ ഗോതമ്പുചെടികള്‍ എന്‍റെ ജീവന്‍ തന്നെയായിരിക്കുന്നൂ ഇപ്പോള്‍."
ദൂരെനിന്ന് കേട്ട ഒരു ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി.
"അഖ്തര്‍ ചാച്ചാ, പെട്ടെന്ന് തയാറാകൂ. നമ്മളെല്ലാം ഇവിടം വിട്ടു പോകുകയാണ്."
തിരിഞ്ഞുനോക്കിയ അഖ്തര്‍ കണ്ടത് ഉറക്കെ സംസാരിച്ചുകൊണ്ട് തന്‍റെ നേരെ നടന്നടുക്കുന്ന കാസിം ഭായിയുടെ മൂത്ത മകന്‍ അന്‍വറിനെയാണ്.
"എന്തുപറ്റി മോനെ?" അഖ്തര്‍ അവനോട് ഉറക്കെ വിളിച്ചുചോദിച്ചു.
അപ്പോഴേക്കും അന്‍വര്‍ ഓടിക്കിതച്ച് അയാളുടെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു. കിതപ്പുമൂലം അവ്യക്തമായ ശബ്ദത്തില്‍ അവന്‍ അഖ്തറിനോട് പറഞ്ഞു:
"ഒന്ന് പെട്ടെന്നിറങ്ങൂ ചാച്ചാ. ഗ്രാമം മുഴുവന്‍ തയാറായിക്കഴിഞ്ഞു. എന്നിട്ടും ചാച്ചാ ഇവിടെ വെറുതേ ഇരിക്കുകയാണോ?"
"പക്ഷെ എല്ലാരും എങ്ങോട്ടാണീ പോകുന്നത്?"
"അപ്പോള്‍ ഒന്നും അറിഞ്ഞില്ലേ?" അതിശയത്തോടെ അന്‍വര്‍ ചോദിച്ചു.
Saturday, July 6, 2013
ഒരു കൊലക്കേസ് വിചാരണ
ഒരു കൊലക്കേസ് വിചാരണ
ആ കൊലപാതകക്കേസിന്‍റെ ഹീയറിംഗ് ഇന്നാണ്. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ഒരു കൊലപാതകം. പ്രതിക്ക് നാല്‍പ്പത്തഞ്ചു വയസ്സുള്ളപ്പോള്‍ ചെയ്ത കൊലപാതകം.അന്ന് പത്രങ്ങളുടെ ഒന്നാം പേജില്‍ വന്ന ഒരു വാര്‍ത്തയായിരുന്നു അത്. അക്കാലത്ത് കൊലപാതകങ്ങള്‍ സാധാരണമായിരുന്നില്ല എന്നതുകൊണ്ടാകണം അത് ഒരു പ്രധാനവാര്‍ത്തയായത്.
രാമഭദ്രന്‍റെ വീട്ടിലെ ചെറുപ്പക്കാരിയും അവിവാഹിതയുമായ വേലക്കാരിയാണ് രാത്രിയില്‍ കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടത്. ഒരു ചൊവ്വാഴ്ച ആയിരുന്നു സംഭവം. രാമഭദ്രന്‍ എല്ലാ ആഴ്ചയിലെയുംപോലെ തിങ്കളാഴ്ച തന്നെ എറണാകുളത്തേക്ക് മടങ്ങിപ്പോയിരുന്നു. വീട്ടില്‍ ഭാര്യയും മകളും വേലക്കാരിയും മാത്രമായിരുന്നു. ഭാര്യയും മകളും മുകളിലത്തെ മുറിയിലാണ് ഉറങ്ങിയത്. വേലക്കാരി താഴത്തെ നിലയില്‍ അടുക്കളയോടുചേര്‍ന്നുള്ള ചെറിയ മുറിയിലും.
അന്ന് രാത്രി ഭയങ്കരമഴയായിരുന്നു. അതുകൊണ്ടുകൂടിയാകണം, ഭാര്യയും മകളും യാതൊരു ശബ്ദവും കേട്ടില്ല.
താഴേക്കിറങ്ങിവന്ന രാമഭദ്രന്‍റെ ഭാര്യയാണ് ശവശരീരം ആദ്യം കണ്ടത്. അവര്‍ അലറിനിലവിളിച്ചപ്പോള്‍ മകളും അയല്‍ക്കാരും വന്നു. ആരോ വിവരമറിയിച്ചപ്പോള്‍ പോലീസും എത്തി.
ജഡം പൂര്‍ണ്ണനഗ്നമായിരുന്നു. ബലാത്സംഗശ്രമത്തിനിടയില്‍ കഴുത്തുഞെരിച്ചു കൊന്നതാണെന്ന് പോലീസിനു മനസ്സിലായി.
ശവശരീരത്തില്‍ നിന്നോ ചുറ്റുപാടുനിന്നോ ഏതെങ്കിലും വിരലടയാളമോ മറ്റ് എന്തെങ്കിലും തെളിവോ ലഭിച്ചില്ല.
പോലീസ് എല്ലാവരെയും ചോദ്യം ചെയ്തു. രാമഭദ്രന്‍ ആ രാത്രിയില്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെങ്കിലും അയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പക്ഷെ ആരാണ് ചെയ്തതെന്നതിനെപ്പറ്റി ഒരു ഊഹം പോലും പോലീസിനു ലഭിച്ചില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തെളിയാതെപോയ കേസ്സുകളുടെ പട്ടികയില്‍ അതും സ്ഥലം പിടിച്ചു.
പക്ഷെ.....
Sunday, June 16, 2013
ക്വിസ്
ക്വിസ്
വിശ്വപ്രസിദ്ധനായ മനശാസ്ത്രജ്ഞന്‍ ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു.
"നിങ്ങള്‍ക്ക് ഒരാളോട് വിരോധം തോന്നുന്നു. പക്ഷേ അയാളെ ഒന്നും
ചെയ്യാന്‍ കഴിയുന്നില്ല. അങ്ങനെ വന്നാല്‍ നിങ്ങള്‍ക്കെന്തുതോന്നും?
പെട്ടെന്ന് തോന്നുന്ന മറുപടി പറയണം."
ഓരോരുത്തരെയായി അടുത്തുവിളിച്ചു് അദ്ദേഹം ചോദിച്ചു.
Friday, June 7, 2013
ഇങ്ങനെയും ലാഭമുണ്ടാക്കാം
ഇങ്ങനെയും ലാഭമുണ്ടാക്കാം
"ഒരു കമ്പനിയില്‍ ഇരുപതു തൊഴിലാളികളുണ്ട്. ഒരാളിന്‍റെ ശമ്പളം അയ്യായിരം രൂപ. അപ്പോള്‍ അവിടെ രണ്ടുപേരെ കുറച്ചാല്‍ ലാഭം എത്ര രൂപ ലഭിക്കും?" അദ്ധ്യാപകന്‍ ചോദിച്ചു.
"പതിനായിരം രൂപ."
"ഇരുപതുപേരെ കുറച്ചാലോ?"
"ഒരു ലക്ഷം രൂപ."
"അതെങ്ങനെ? ഇരുപതുപേരെയും പറഞ്ഞുവിട്ടാല്‍ കമ്പനി പൂട്ടിപ്പോകുകയില്ലേ? അപ്പോഴെങ്ങനെ ലാഭമുണ്ടാകും?"
"അത് പൊതുമേഖലയിലുള്ള ഒരു കമ്പനിയായിരുന്നു സാര്‍."
&&&&&&&&&
കൃഷ്ണ
Tuesday, June 4, 2013
എന്‍റെ മരണവും പുനരുത്ഥാനവും
എന്‍റെ മരണവും പുനരുത്ഥാനവും
ചിട്ടിക്കമ്പനിയില്‍ ഇനി മൂന്നുമാസംകൂടിയെ എനിക്ക് ജോലി ചെയ്യേണ്ടതുള്ളൂ. അതിനുശേഷം പിരിഞ്ഞുപോകാം. മുതലാളിയുടെ അറിയിപ്പ് കിട്ടിയപ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. രാവിലെ കമ്പനിയിലെത്തുക, ആരെങ്കിലുമൊക്കെ കൊണ്ടുവന്നുതരുന്ന ചെക്കും പണവുമൊക്കെ വാങ്ങിവയ്ക്കുക, വൈകുന്നേരം മുതലാളി വരുമ്പോള്‍ ഓഛാനിച്ചുനിന്ന് അയാളുടെ ശരീരത്തില്‍നിന്ന് ഉയരുന്ന വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം സഹിച്ച് കണക്കുകളും തുകയും ചെക്കുകളും നല്‍കുക; ഇതിലേറെയൊന്നും അവിടെ എനിക്ക് ചെയ്യാനില്ലായിരുന്നു. അതിനുശേഷം നേരെ മുറിയിലെത്തി നാറുന്ന വിയര്‍പ്പില്‍ മുങ്ങിത്താഴുന്നതോടെ എന്‍റെ ദിവസം അവസാനിക്കുകയായി. ചിട്ടിക്കമ്പനിയും എന്‍റെ മുറിയും ഹോട്ടലിലെ പയ്യന്‍ സ്ഥിരമായി എത്തിച്ചിരുന്ന ആഹാരവും കൂടാതെ വേറെ പലതും ഈ ലോകത്തുണ്ടെന്ന കാര്യം തന്നെ ഞാന്‍ മറന്നുകഴിഞ്ഞിരുന്നു. പക്ഷെ താമസിയാതെ ഈ ജോലി അവസാനിക്കുമെന്ന് അറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ മറ്റുകാര്യങ്ങളെപ്പറ്റി ചിന്തിച്ചുതുടങ്ങി. അതോടെ കമ്പനി ഇത്രയുംനാള്‍ ഒരു തടവറ മാത്രമായിരുന്നെന്ന ബോധം എന്നിലുദിച്ചു. പുറത്തെ തിളങ്ങുന്ന വെയിലിന്‍റെ സൗന്ദര്യവും അന്നുവരെ ഞാന്‍ ശ്രദ്ധിച്ചിട്ടില്ലാത്ത ചെടികളുടെയും വൃക്ഷങ്ങളുടെയും വിഭിന്ന നിറങ്ങളും പക്ഷികളുടെ കലപില ശബ്ദവും കാറ്റിലലിഞ്ഞ കടലിന്‍റെ ഗന്ധവും എന്നെ ഹഠാദാകര്‍ഷിച്ചു. മൂന്നുമാസങ്ങല്‍ക്കുശേഷം ഇവയെല്ലാം എന്‍റേതുകൂടിയാകുമെന്ന അറിവിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ ഒരു ചങ്ങാതിയില്ലാതായിപ്പോയതിന്‍റെ ദുഃഖം തീവ്രമായി എന്നിലുണര്‍ന്നു. നഷ്ടങ്ങളുടെ ആഴം ഒരു ശൂന്യതയായി എന്‍റെ ചിന്തകളില്‍ നിറഞ്ഞു. അതിന്‍റെ ചുഴിയിലമര്‍ന്നലിഞ്ഞ് എന്‍റെ ഉന്മേഷം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.
Thursday, May 9, 2013
വേദവ്യാസനും മഹാഭാരതവും ഞാനും
വേദവ്യാസനും മഹാഭാരതവും ഞാനും
ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഈ കയ്യെഴുത്തുപ്രതി എന്‍റെ കയ്യില്‍ വന്നതെങ്ങനെ? വളരെ വലിയ ഒരു പുസ്തകം. എല്ലാം പദ്യങ്ങള്‍. പേരും ഉണ്ട്. മഹാഭാരതം. എഴുതിയത് ആരാണെന്ന് നോക്കി. ഒരു സംശയവുമില്ല. ഞാന്‍ തന്നെ.
ഞാന്‍ പുസ്തകം മറിച്ചുനോക്കി. ഏതാനും ശ്ലോകങ്ങള്‍ വായിച്ചു. ശരിക്കും മനസ്സിലാകുന്നില്ല. ഇത് എപ്പോഴെഴുതി? ഞാന്‍ തന്നെയാണോ എഴുതിയത്? അതോ എന്‍റെ പേരുവച്ച് വേറെ ആരെങ്കിലും? പക്ഷെ അങ്ങനെ ആരും ചെയ്യുകയില്ലല്ലോ?
ഏതായാലും ഞാന്‍ എഴുതിയതാണെന്നല്ലേ കാണുന്നത്? പ്രസിദ്ധീകരിക്കാം.
ഞാന്‍ ആദ്യം കണ്ട പുസ്തകപ്രസിദ്ധീകരണശാലയില്‍ കയറി. മാനേജരെ കണ്ടു. കാര്യം പറഞ്ഞു. കയ്യെഴുത്തുപ്രതി കൊടുത്തു.
അദ്ദേഹം കയ്യെഴുത്തുപ്രതിയുടെ ആദ്യത്തെ പേജ് നോക്കി. പിന്നീട് അവസാനത്തേതും. പേജുകള്‍ക്ക് നമ്പര്‍ ഇട്ടിരിക്കുന്നത് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.
മാനേജര്‍ കാല്‍കുലേറ്ററില്‍ എന്തൊക്കെയോ കണക്ക് കൂട്ടി.
"ഒരു ലക്ഷത്തിപതിനായിരം രൂപ അടയ്ക്കണം." അദ്ദേഹം പറഞ്ഞു.
ഞാന്‍ ഞെട്ടിപ്പോയി. തല്‍ക്കാലം പത്തുരൂപാ പോലും കയ്യിലില്ല. ശ്രമിച്ചാല്‍ പതിനായിരം വരെ ശരിയാക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ ബാക്കി ഒരു ലക്ഷം?
Friday, May 3, 2013
അറിവ്
അറിവ്
സ്വന്തം നോവല്‍ പാഠപുസ്തകമായെടുതെന്നറിഞ്ഞ നോവലിസ്റ്റ് സന്തോഷം കൊണ്ട് കരഞ്ഞുപോയി. അത് പഠിക്കുന്നവരില്‍ സ്വന്തം മകനും.
നോവലിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെ അവന് എല്ലാം വിശദീകരിച്ചുകൊടുത്തു. പഠിക്കാന്‍ മിടുക്കനാണവന്‍.
പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ അവനു മാര്‍ക്ക് ഏറ്റവും കുറവ്.
"അവരെല്ലാം ഗൈഡ് വാങ്ങിച്ചാ പടിച്ചത്." അവന്‍ പറഞ്ഞു.
അതുകേട്ട നോവലിസ്റ്റ് പൊട്ടിച്ചിരിച്ചുപോയി.
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
കൃഷ്ണ
Wednesday, May 1, 2013
പുതുമയുടെ കാവല്‍ക്കാരന്‍
പുതുമയുടെ കാവല്‍ക്കാരന്‍
"ഒരല്‍ഭുതത്തിനു മാത്രമേ ഇനി നിങ്ങളുടെ ഭര്‍ത്താവിനെ രക്ഷിക്കാനാകൂ."
ഡോക്റ്ററുടെ വാക്കുകള്‍ അവളുടെ എല്ലാ പ്രതീക്ഷയും തകര്‍ത്തു. മുന്നോട്ടു ചിന്തിക്കാന്‍ പോലുമാകാതെ അവള്‍ തറയില്‍ തളര്‍ന്നിരുന്നു. പിന്നെയെപ്പോഴോ തേങ്ങലുകള്‍ ഒന്നടങ്ങിയപ്പോള്‍ അവളുടെ മനസ്സില്‍ ചിന്തകള്‍ പുനര്‍ജ്ജനിച്ചു.
തന്നെപ്പറ്റിയും തന്‍റെ കുഞ്ഞിനെപ്പറ്റിയും മരണക്കിടക്കയിലുള്ള ഭര്‍ത്താവിനെപ്പറ്റിയും അവള്‍ ഓര്‍ത്തു. കഴിഞ്ഞുപോയ നാളുകള്‍ വീണ്ടും ഓര്‍മ്മകളിലെത്തിയപ്പോള്‍ തങ്ങളുടെ ബന്ധത്തെപ്പറ്റി അവള്‍ ചിന്തിച്ചു.
അദ്ദേഹത്തെ താന്‍ സ്നേഹിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മനസ്സിലുള്ളത് സഹതാപമാണ്. തന്‍റെ ഉദരത്തിലുള്ള കുഞ്ഞിനോടുതോന്നുന്നതും സഹതാപമാണെന്നും യഥാര്‍ത്ഥത്തില്‍ താന്‍ ദുഖിക്കുന്നത് തനിക്കുവേണ്ടി മാത്രമാണെന്നും അവള്‍ അറിഞ്ഞു. ഭര്‍ത്താവ് നഷ്ടപ്പെടുന്നതിലേറെ മറ്റെന്തോ ആയിരുന്നു അതിന്‍റെ കാരണം. പക്ഷെ അതെന്താണെന്ന് തിരിച്ചറിയാന്‍ അവള്‍ക്കു കഴിഞ്ഞില്ല.
പക്ഷെ അതിനെല്ലാം ഉപരിയായി നിന്നത് ഒരല്‍പം മനസമാധാനത്തിനു വേണ്ടിയുള്ള ഉല്‍ക്കടമായ ആഗ്രഹമാണ്.
Subscribe to:
Posts (Atom)