Tuesday, March 11, 2014

ഒരു പാവം ടീച്ചറിന്‍റെ കഥ (ചെറുകഥ)


 ഒരു പാവം ടീച്ചറിന്‍റെ  കഥ (ചെറുകഥ)

മകള്ക്ക് അദ്ധ്യാപികയായി ജോലികിട്ടി. അവളെ ആദ്യത്തെ ദിവസം സ്കൂളില്വിട്ടിട്ടു വരുമ്പോഴാണ് ശശാങ്കന് കഥ ഓര്മ്മ വന്നത്. നാല്പ്പത്തഞ്ചു വര്ഷത്തോളം മുന്പ് നടന്ന സംഭവം.

 അന്ന് അയാള്ഫോര്ത്തില്പഠിക്കുയാണ്. ഇന്നത്തെ എട്ടാം സ്റ്റാന്ഡേര്ഡ് എന്ന് പറയാം.

അയാളുടെ ക്ലാസ്സിലെ മലയാളം ടീച്ചര്ആറുമാസത്തെ അവധിയെടുത്തു. മെറ്റേര്ണിറ്റി ലീവായിരുന്നെന്നു തോന്നുന്നു. പകരം ഒരു പെണ്കുട്ടിയെ ആറുമാസത്തേക്ക് നിയമിച്ചു. പത്തിരുപത്തഞ്ചു വയസ്സുമാത്രം പ്രായം തോന്നിക്കുന്ന ഒരു പെണ്കുട്ടി.

 അന്നത്തെ നല്ല ഒരു വിഭാഗം വിദ്യാര്ത്ഥികളും നല്ല പ്രായവും തടിയും ഉള്ളവര്ആയിരുന്നു. പൊടിമീശക്കാര്പോലും അക്കൂട്ടത്തില്ഉണ്ടായിരുന്നു എന്ന് പറയുമ്പോള് ക്ലാസ് എങ്ങനെയുണ്ടാകും എന്ന് ഊഹിക്കാമല്ലോ? ഒന്നാം ക്ലാസ്സ് മുതല്ഓരോ ക്ലാസ്സിലും രണ്ടോ അതിലേറെയോ വര്ഷം പഠിച്ചവര്പലരും അക്കൂട്ടത്തില്ഉണ്ടായിരുന്നു എന്ന് പറയുമ്പോള്അവരുടെ പ്രായവും ഊഹിക്കാമല്ലോ? അവരുടെ ഇടയിലേക്കാണ്, അവരെ പഠിപ്പിക്കാനായി പാവം പെണ്കുട്ടി വന്നത്. ദേവയാനി എന്നായിരുന്നു പേര്. പക്ഷെ അവരെപ്പറ്റി പറയാന്കുട്ടികള്ഉപയോഗിച്ചിരുന്ന പേര് ഇമ്പ്രിക്കാക്കുട്ടിടീച്ചര്‍. കൊച്ചുടീച്ചറല്ലേ? ക്ലാസ്സിലെ ചില കുട്ടികളെക്കാളെങ്കിലും ഇളയ ആള്‍.

പേരിട്ടത് മോഹനനാണ്. പ്രായം കൊണ്ടും വലിപ്പം കൊണ്ടും ക്ലാസ്സിലെ ഏറ്റവും മുതിര്ന്ന കുട്ടി. ഓരോ ക്ലാസ്സിലും മൂന്നും നാലും കൊല്ലം ചെലവഴിച്ച് അറിവുകള്നേടുന്ന കുട്ടി. അവയൊന്നും പാഠപുസ്തകങ്ങളിലുള്ള അറിവുകളായിരുന്നില്ല എന്നത് മറ്റൊരു കാര്യം.

 ക്ലാസ്സിലെ നേതാവും മോഹനന്ആയിരുന്നു. മോണിട്ടര്വേറെയുണ്ട്. പക്ഷെ നേതാവ് മോഹനന്മാത്രം. ശശാങ്കനെപ്പോലെയുള്ള ചെറിയ കുട്ടികള്ക്ക് അവനെ ഭയം ആയിരുന്നു. മറ്റുള്ളവര്ക്ക് മോഹനന്തന്റെ സ്നേഹിതനാണെന്ന് പറയുന്നതുതന്നെ ഒരു ഗമ.  

 

ക്ലാസ്സുകള്തുടങ്ങി. ടീച്ചര്വളരെ കാര്യമായി പഠിപ്പിക്കുന്നുണ്ട്. ശശാങ്കനെപ്പോലെ ഏതാനും വിദ്യാര്ത്ഥികള്ശ്രദ്ധിച്ചു പഠിക്കുന്നും ഉണ്ട്. പക്ഷെ ഭൂരിപക്ഷംപേര്ക്കും ഇമ്പ്രിക്കാക്കുട്ടിയുടെ ക്ലാസ്സ് എന്നാല്പരസ്പരം സംസാരിക്കാനും ഇമ്പ്രിക്കാക്കുട്ടിയെ കണ്ടുകൊണ്ടിരിക്കാനും ഒക്കുമ്പോഴെല്ലാം അവരെ കളിയാക്കാനുമായി മാറ്റിവച്ചിരിക്കുന്ന കുറെ സമയം. ഒരു ബെല്ലില്നിന്നും മറ്റൊരു ബെല്ലിലെക്കുള്ള ദൂരം. അത് അവര്ആസ്വദിച്ചു. അത്രമാത്രം.

 

സംശയങ്ങളിലൂടെയാണ് മോഹനന്റെ വിജ്ഞാനശേഖരണത്തിന്റെ തുടക്കത്തിന്റെ ആരംഭം. പാഠം എടുത്തു തുടങ്ങിയാലുടന്എന്തെങ്കിലും സംശയവുമായി മോഹനന്ടീച്ചറുടെ അടുത്തെത്തും. ഒരു കുട്ടിക്കെങ്കിലും പഠിക്കാന്ആഗ്രഹമുണ്ടല്ലോ എന്ന സന്തോഷത്തോടെ ടീച്ചര്കസേരയിലിരുന്നു പറഞ്ഞുകൊടുക്കും. മോഹനന്ടീച്ചറുറെ വലത്തുവശത്തുനിന്നു കാര്യങ്ങള്മനസ്സിലാക്കും.

 

ഒടുവില്ടീച്ചറിനു രോഗം പിടികിട്ടി. മോഹനന്കേട്ടുമനസ്സിലാക്കുകയല്ല,  കണ്ടുമനസ്സിലാക്കാന്ശ്രമിക്കുകയാണ്. അവന്റെ കണ്ണുകള്പുസ്തകത്തില്പതിഞ്ഞിരിക്കുകയല്ല, ടീച്ചറുറെ കഴുത്തിലൂടെ താഴേക്കിറങ്ങുകയാണ്. പുതിയ പുതിയ അറിവുകള്തേടി.

പിന്നീട് മോഹനന്സംശയവുമായി എഴുനേല്ക്കുമ്പോഴെ ടീച്ചര്പറയും:

"ഞാന്ബോര്ഡില്എഴുതാം."

പാഠം വിശദീകരിച്ചുകൊണ്ട് ടീച്ചര്ബോര്ഡില്എഴുതും.

പിന്നീട് സംശയങ്ങള്ചോദിക്കുമ്പോള്ടീച്ചര്ബോര്ഡില്എഴുതിയാല്മതിയെന്ന് മോഹനന്തന്നെ പറയും. അതോടെ ടീച്ചര്ഒരു കാര്യം കൂടി മനസ്സിലാക്കി. താന്തിരിഞ്ഞുനിന്നു ബോര്ഡില്എഴുതുമ്പോള്മോഹനന്റെ പഠനം രണ്ടാം ഘട്ടത്തിലാകുകയാണ്.  

അതോടെ ടീച്ചര്ബോര്ഡില്എഴുത്ത് നിര്ത്തി. അല്ലെങ്കില്പിന്നെ മോഹനന്ക്ലാസ്സില്ഇല്ലാത്ത ദിവസമാകണം.

 

ഒരു ദിവസം പഠിപ്പിച്ചത് ഒരു പദ്യം ആയിരുന്നു. വെറും എട്ടുവരി മാത്രം. പഠിപ്പിച്ചുകഴിഞ്ഞ് അദ്ധ്യാപിക വിദ്യാര്ത്ഥികളോട് പറഞ്ഞു:

" പദ്യം നാളെ എല്ലാവരും കാണാതെ പഠിച്ചുകൊണ്ട് വരണം." 

പറഞ്ഞിട്ട് അവര്പോകുമ്പോള്ക്ലാസ്സില്കമന്റുകള്ഉയര്ന്നു.

"ഉം. നടന്നത് തന്നെ."

"ഇതീ വല്യ കൊടികെട്ടിയവര് പറഞ്ഞിട്ട് നടന്നിട്ടില്ല. പിന്നാ ഒരു ഇമ്പ്രിക്കാക്കുട്ടി."

ഇമ്പ്രിക്കാക്കുട്ടി എന്നാണ് വിദ്യാര്ത്ഥികള്തനിക്കിട്ടിരിക്കുന്ന ഇരട്ടപ്പേര് എന്ന് ദേവയാനിടീച്ചറിന് അറിയാമായിരുന്നു എന്നാണു ശശാങ്കന് അന്നെല്ലാം തോന്നിയിരുന്നത്. കാരണം അവര്ക്ലാസ്സില്വരുമ്പോഴെല്ലാം ഏറ്റവും കൂടുതല്മുഴങ്ങിയിരുന്നത് പദമാണ്. ചിലരെങ്കിലും എന്തെങ്കിലും ടീച്ചറോട് പറയുമ്പോള്അതിനിടയില്ഇമ്പ്രിക്കാക്കുട്ടിയേ കൊരുത്തുവയ്ക്കാന്ശ്രമിക്കാറും ഉണ്ടായിരുന്നു. വാക്ക് കേള്ക്കുമ്പോള്ഒരു നേര്ത്ത പുഞ്ചിരി ടീച്ചറുടെ ചുണ്ടില്വിടരുന്നുണ്ടെന്ന് അന്നെല്ലാം ശശാങ്കന് തോന്നിയിരുന്നു.

 

പിറ്റേ ദിവസം ടീച്ചര്ഓരോരുത്തരോടായി പദ്യം കാണാതെ ചൊല്ലാന്പറഞ്ഞു. പേരുവിളിച്ചപ്പോള്ഓരോരുത്തരായി എഴുന്നേറ്റുനിന്നു. ശശാങ്കനുള്പ്പെടെ മൂന്നു പേര്ശരിയായി ചൊല്ലി. ചിലര്ആദ്യത്തെ ഒരു വരി ചൊല്ലിയിട്ട് ശ്രമം ഉപേക്ഷിച്ചു. ചിലര്കേള്ക്കാത്ത ഭാവത്തില്നിന്നു. ചിലര്ഇതെല്ലാം എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്ചിരിച്ചുകൊണ്ടു നിന്നു. മോഹനന്തന്റെ പേരുവിളിച്ചപ്പോള്എഴുന്നേല്ക്കുകപോലും ചെയ്യാതെ വിളിച്ചുപറഞ്ഞു:

"പഠിച്ചില്ല."

ടീച്ചറിനു ദേഷ്യവും സങ്കടവും തോന്നി. പഠിച്ചില്ലെന്നതോ പോകട്ടെ, അവരുടെ അവഗണനയാണ് ടീച്ചറിന് അസഹ്യമായത്.

ടീച്ചര്പുറത്തേക്കു നടന്നു. അതോടെ ക്ലാസ്സില്ബഹളമായി. സംസാരം, ഡസ്കിലടി, പാട്ടുപാടല്‍.

അങ്ങനെ പത്തുമിനിട്ട് കഴിഞ്ഞുകാണും. പെട്ടെന്ന്  ഹെഡ്മാസ്റര്ക്ലാസ്സിലേക്ക് പ്രവേശിച്ചു. പിറകെ ദേവയാനി ടീച്ചറും.

ഹെഡ്മാസ്റര്ഓരോരുത്തരോടായി കൈ നീട്ടാന്പറഞ്ഞു. ഓരോരുത്തര്ക്കും കൈവെള്ളയില്മുമ്മൂന്ന് അടിവീതം. പദ്യം കാണാതെ പറഞ്ഞവരെ ഒഴിവാക്കി.

അപ്പോഴേക്കും ബെല്അടിച്ചുകഴിഞ്ഞിരുന്നു. ഹെഡ്മാസ്ററും ടീച്ചറും പുറത്തേക്കു നടന്നു.

 

പിന്നീടും ടീച്ചര്ദിവസവും ക്ലാസ്സില്വന്നുകൊണ്ടിരുന്നു. ഒന്നിലും താല്പ്പര്യമില്ലാത്ത മുഖഭാവത്തോടെ.

സിലബസ്സ് എല്ലാം അതിനകം തീര്ന്നിരുന്നു. റിവിഷന്എന്ന പേരില്  ഒരു വഴിപാടുപോലെ എന്തൊക്കെയോ പഠിപ്പിക്കും. പോകും.

അങ്ങനെ രണ്ടാഴ്ച്ച കൂടി കഴിഞ്ഞു.

പക്ഷെ അന്ന് ടീച്ചറുടെ മുഖഭാവം വ്യത്യസ്തമായിരുന്നു. ഏതോ ഒരു ദുഃഖം പോലെ.

ഭാവം കുട്ടികളെയും നിശ്ശബ്ദരാക്കി.

പത്തുമിനിട്ട് എന്തൊക്കെയോ പഠിപ്പിച്ചതിനുശേഷം ടീച്ചര്പുസ്തകം മടക്കിവച്ചു.

"ഇന്നോടെ എന്റെ സ്കൂളിലെ ജോലി തീരുകയാണ്. ഒരാഴ്ച കഴിഞ്ഞാല്പരീക്ഷയാണ്. എല്ലാവരും നന്നായി എഴുതണം. നല്ല മാര്ക്കോടെ ജയിക്കണം."

പറഞ്ഞിട്ട് അവര്എഴുന്നേറ്റു. ബാഗ്തുറന്ന് ഒരു പൊതി എടുത്തു. കുട്ടികളുടെ അടുത്തെത്തി പൊതിയില്നിന്നും ഓരോ മിഠായി എടുത്ത് ഓരോ കുട്ടിയുടെയും മുന്പില്വച്ചു.

എന്നിട്ട് സ്വന്തം സീറ്റില്പോയിരുന്ന് അവര്കുട്ടികളുടെ നേരെ നോക്കി.

പിരിഞ്ഞുപോകുന്ന ഒരു അദ്ധ്യാപികയെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമായിരുന്നു കാഴ്ച. ഒരൊറ്റക്കുട്ടിപോലും മിഠായി തൊടുന്നില്ല! ഒരാള്പോലും! അന്ന് ഹെഡ്മാസ്ററുടെ കയ്യില്നിന്ന് അടി കൊള്ളാത്ത കുട്ടികള്പോലും!

എല്ലാവരും ടീച്ചറെ നോക്കിക്കൊണ്ട് നിശ്ശബ്ദരായിരിക്കുന്നു.

അത് തൊടാന്പാടില്ലെന്ന് എല്ലാവരെയും ആരോ വിലക്കിയതുപോലെ.

ഇതിലേറെ സഹിക്കാന് പാവത്തിന് കഴിവില്ലായിരുന്നു. കര്ചീഫ്എടുത്ത് നിറഞ്ഞ കണ്ണുകള്തുടച്ചിട്ട് അവര്പുറത്തേക്കിറങ്ങി. എന്നിട്ട് എന്തോ ഓര്ത്തതുപോലെ ക്ലാസ്സിനുനേരേ തിരിഞ്ഞിട്ടു നനഞ്ഞ സ്വരത്തില്പറഞ്ഞു.

"ഞാന്പോകുന്നു. വിധിയുണ്ടെങ്കില്ഇനി എവിടെയെങ്കിലും വച്ച് കാണാം."

അവര്നടന്നു.

നിശ്ശബ്ദതയില്മോഹനന്റെ സ്വരം കേട്ടു.

"പാവം. വേണ്ടായിരുന്നു."

എന്നിട്ട് അവന് മിഠായി എടുത്തു വായിലിട്ടു. മറ്റുള്ളവരും അവനെ അനുകരിച്ചു. എല്ലാവരുടെയും മനസ്സില് സമയം നിറഞ്ഞുനിന്നത് ഇമ്പ്രിക്കാക്കുട്ടിയോടുള്ള വാത്സല്യമായിരുന്നു എന്ന് ഇന്നും ശശാങ്കന് തോന്നുന്നു.

പിന്നീട് ഒരിക്കല്ക്കൂടി അവരെ കണ്ടു. ഏതാണ്ട് പത്തുവര്ഷത്തിനുശേഷം.

ഓഫീസില്നിന്നും ജോലി കഴിഞ്ഞു ഇറങ്ങുകയായിരുന്നു ശശാങ്കന്‍. പെട്ടെന്ന് ഒരു സ്ത്രീയും പുരുഷനും ഒരു ചെറിയ കുട്ടിയേയും കൊണ്ട് അടുത്തെത്തി. നോക്കിയപ്പോള്മോഹനന്‍!

"മോഹനന്ഇവിടെ?"

പക്ഷെ അയാള്അത് കേട്ടതായേ തോന്നിയില്ല.

"താന് ആളിനെ അറിയുമോ?' കൂടെയുള്ള സ്ത്രീയുടെ നേരെ വിരല്ചൂണ്ടിക്കൊണ്ട് അയാള്ചോദിച്ചു.

ശശാങ്കന് സ്ത്രീയുടെ നേരെ നോക്കി. നല്ല മുഖപരിചയം. പക്ഷെ തിരിച്ചറിയാനാകുന്നില്ല.

"താന്ആലോചിച്ചു ബുദ്ധിമുട്ടണ്ടാ. ഇത് നമ്മുടെ ഇമ്പ്രിക്കാക്കുട്ടി. ഇപ്പോള്എന്റെ ഭാര്യ. മനസ്സിലായോ?" എന്നിട്ട് അയാള്അവരോടു പറഞ്ഞു. "ഇവനും അന്ന് ക്ലാസ്സില്ഉണ്ടായിരുന്നു. ശശാങ്കന്‍."

"എനിക്കറിയാം. അന്ന് ഹെഡ്മാസ്റരുടെ അടി കിട്ടാതിരുന്ന ഒരു കുട്ടി." ചിരിച്ചുകൊണ്ട് അവര്പറഞ്ഞു.

"അതേ. എനിക്ക് അടീം കിട്ടി. അടിപ്പിച്ച ആളെയും കിട്ടി." മോഹനന്പറഞ്ഞു.

 

അവര്നടന്നു. അവരെത്തന്നെ നോക്കിക്കൊണ്ടുനിന്നപ്പോള്ശശാങ്കന്ആലോചിക്കുകയായിരുന്നു. മോഹനന്അവരെ എന്താകും വിളിക്കുക? ദേവയാനിയെന്നോ ഇമ്പ്രിക്കാക്കുട്ടിയെന്നോ അതോ ടീച്ചറെന്നോ? ഒരു വേണ്ടാത്ത സംശയം. അല്ലെങ്കിലും ഇത്തരം വേണ്ടാത്ത സംശയങ്ങളിലൂടെയാണല്ലോ അസൂയ, ദുരാഗ്രഹം മുതലായവയുടെ ജനനം. 

 

                                                         &&&&&&&&&&&&&&&&&&

 

കൃഷ്ണ

10 comments:

 1. മോഹനന്‍ മോഹിപ്പിച്ചുകളഞ്ഞല്ലോ...

  ReplyDelete
 2. പത്തിരുപത്തിയഞ്ച് വയസ്സുള്ള പെൺകുട്ടി എന്ന് പറയുന്നതിൽ ഒരു അപാകത. ഇത്രയും പ്രായമുള്ളവരെ കുട്ടി എന്നുവിളിക്കുമോ ?

  ടീച്ചറും വിദ്യാർത്ഥിയും തമ്മിൽ പ്രായത്തിൽ വലിയ വ്യത്യാസമില്ലായെന്നതോ ടീച്ചറിന്‌ പ്രായക്കുറവാണെന്നതോ ഒരു പ്രശ്നമല്ല. കോളജുകളിൽ ഇത് സാധാരണമാണ്‌. എന്നുകരുതി വിദ്യാർത്ഥികൾ ടീച്ചറെ ഈ കഥയിലേതുപോലെ കരുതുന്നത് ന്യായീകരിക്കണമോ ?

  രണ്ട് അദ്ധ്യാപകർ തമ്മിലാണ്‌ ഇത്തരം ഒരു ബന്ധം വളർന്നുവരുന്നതെങ്കിൽ അതത്ര കുറ്റമായി കാണുന്നവർ കുറയും. വിദ്യാർത്ഥികൾ തമ്മിലാണെങ്കിലും വലിയ പ്രശ്നമില്ലായിരിക്കാം. എന്നാൽ ഒരു ടീച്ചറും വിദ്യാർത്ഥിയും തമ്മിൽ ഇങ്ങനെയൊരു ബന്ധം എത്രത്തോളം സ്വീകാര്യമാണെന്നതിനെക്കുറിച്ച് ആലോചിക്കണം.
  ടീച്ചറും വിദ്യാർത്ഥിയും തമ്മിൽ ഇത്തരം ബന്ധം തികച്ചും അസംഭവ്യമെന്നോ ഒരിടത്തും നടക്കുന്നില്ലെന്നോ അല്ല പറഞ്ഞത്. ഈ കഥ വായിക്കുന്ന ഒരു വിദ്യാർത്ഥിക്ക് അവന്റെ മനസ്സിൽ ഇങ്ങനെയൊരു വിചാരം ഉണ്ടെങ്കിൽ അതിനായി നീക്കം നടത്തുന്നതിൽ അവന്‌ അപാകതയൊന്നും തോന്നില്ല. അതാണ്‌ ഈ കഥയുടെ പ്രശ്നം.

  ReplyDelete
  Replies
  1. ശ്രീ ഹരിനാഥിന്‍റെ കമന്റ് കണ്ടതില്‍ സന്തോഷം. കാരണം കഥ ശ്രദ്ധിച്ചു വായിച്ചു എന്നതിന്‍റെ തെളിവല്ലേ അത്?

   അറുപതിനോടടുത്ത പ്രായമുള്ള ആള്‍ പത്തുനാല്‍പ്പത്തഞ്ചു വര്‍ഷം മുന്‍പ് നടന്ന ഒരു കഥ ഓര്‍ക്കുമ്പോള്‍ അതിലെ പത്തിരുപത്തഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെപ്പറ്റി പെണ്‍കുട്ടി എന്നല്ലേ ചിന്തിക്കുക? (ഇത് ഒരു കഥയാണെന്നും വായനക്കാര്‍ക്ക് കഥാപാത്രങ്ങളെക്കുറിച്ച് ശരിയായ ധാരണ സൃഷ്ടിക്കുകയാണ് മുഖ്യമെന്നുമാണ് ഞാന്‍ കരുതുന്നത്.) ഇരുപത്തഞ്ചു വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ മകന് വേണ്ടി കണ്ടിട്ട് വീട്ടില്‍ വന്ന് ആ പെണ്‍കുട്ടി എന്ന് തന്നെയല്ലേ പറയുക? അപ്പോള്‍ അറുപതാം വയസ്സിലെ ചിന്തയില്‍ തെളിയുന്ന ദേവയാനി ഇരുപത്തഞ്ചു വയസ്സുള്ള പെണ്‍കുട്ടി മാത്രം.
   വിദ്യാർത്ഥികൾ ടീച്ചറെ ഈ കഥയിലേതുപോലെ കരുതുന്നത് ന്യായീകരിക്കണമോ എന്നൊരു ചോദ്യം കണ്ടു. ഒരു കഥയുടെ ഉദ്ദേശം സംഭവങ്ങളെയും വൈകാരികതയുടെ വിഭിന്നഭാവങ്ങളേയും വിശദീകരിക്കുക മാത്രമാണു്. സാധാരണത്വത്തിലെ അസാധാരണത്വങ്ങളാണ് മിക്കവാറും എല്ലാ കഥയിലെയും മുഖ്യവിഷയം എന്ന് പറയാമെന്നു തോന്നുന്നു. കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കകാലത്ത് സംഭവിച്ചതിനെപ്പറ്റിയുള്ള “വെള്ളപ്പൊക്കത്തില്‍” എന്ന തകഴിയുടെ അതിപ്രശസ്തമായ കഥ ഓര്‍ത്തു നോക്കുക. ന്യായാന്യായങ്ങള്‍ വിധിക്കേണ്ടത് വായനക്കാരാണ്. അവരുടെ മനസ്സും മനസ്സാക്ഷിയുമാണ്. ടീച്ചറിന്‍റെ ദു:ഖമാണ്, ഹെഡ്മാസ്റ്റരുടെ തല്ലല്ല വിദ്യാര്‍ഥികളുടെ ചിന്തയുടെ വഴി മാറ്റിയത് എന്നുള്ളതല്ലേ ഇതിലെ അനുഭവപാഠം? ബാക്കിയെല്ലാം അതോടു ബന്ധപ്പെട്ട വസ്തുതകള്‍ മാത്രം. (ഇത് ഒരു നടന്ന സംഭവത്തില്‍ നിന്നും ഉടലെടുത്ത ചിന്തയാണ്).
   ഈ കഥ വായിക്കുന്ന ഒരു വിദ്യാർത്ഥിക്ക് അവന്‍റെ മനസ്സിൽ ഇങ്ങനെയൊരു വിചാരം ഉണ്ടെങ്കിൽ അതിനായി നീക്കം നടത്തുന്നതിൽ അവന്‌ അപാകതയൊന്നും തോന്നില്ല. അതാണ്‌ ഈ കഥയുടെ പ്രശ്നം എന്നുകണ്ടു. പക്ഷെ ഒരു സംശയം. കഥ വെറും ഭാവന മാത്രമാണ്. പക്ഷെ കഥ വായിച്ചതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ചിന്തിച്ചുപോയത് അഥവാ തെറ്റ് ചെയ്തുപോയത്‌ എന്നു പറയാന്‍ കഴിയുന്ന ഒരാളെപ്പോലും ഞാന്‍ കണ്ടിട്ടില്ല. അങ്ങിനെയായിരുന്നെങ്കില്‍ ഡ്രാക്കുള വായിച്ചവരെല്ലാം പ്രേതത്തെ ഭയക്കാന്‍ തുടങ്ങേണ്ടേ? കായംകുളം കൊച്ചുണ്ണിയുടെ കഥ വായിച്ചവര്‍ കുഴഞ്ഞുപോകുമായിരുന്നല്ലോ?

   ടീച്ചറിനോട് മോഹനന് തോന്നിയ വികാരത്തേപ്പറ്റിയാണ് പറഞ്ഞതെന്നുള്ള ധാരണയിലാണ് മുകളിലത്തെ പാരഗ്രഫ് എഴുതിയത്. പക്ഷെ ഇത്തരം സംഭവങ്ങള്‍, ഇതില്‍ പറഞ്ഞിരിക്കുന്നതുപോലെയുള്ള വിവാഹങ്ങള്‍ പോലും ലോകത്തില്‍ അപൂര്‍വമായെങ്കിലും നടന്നിട്ടുണ്ട്. എന്ന് കരുതി എല്ലാവരും ആ പാതയിലൂടെ അല്ലല്ലോ പോയത്? ഇനി ടീച്ചറിനോട് ക്രൂരമായി പെരുമാറിയത് തെറ്റായിപ്പോയി എന്ന വിദ്യാര്‍ത്ഥികളുടെ തോന്നലിനെപ്പറ്റി ആണെങ്കില്‍ അത് നല്ലതല്ലേ?

   ശുഭാശംസകള്‍.

   Delete
 3. കഥ വളരെ ഇഷ്ടപ്പെട്ടു

  ReplyDelete
 4. കഥ ഇഷ്ടപ്പെട്ടു. ഹരിനാഥിന് നൽകിയ മറുപടിയോടും യോജിക്കുന്നു.

  ഇത് പലരും ചേർന്ന് എഴുതുന്ന ഒരു ബ്ലോഗ് ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. അതേ കുറിച്ച് ബ്ലോഗിൽ രേഖപ്പെടുത്തുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു.

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തേ, ഈ ബ്ലോഗിന്‍റെ ഹെഡ്ഡറിലും ഫുട്ടറിലും ഇത് ഒരു കൂട്ടായ്മ ആണെന്നു സൂചിപ്പിച്ചിട്ടുണ്ടല്ലോ. താല്‍പര്യം ഉണ്ടെങ്കില്‍ താങ്കള്‍ക്കും ഇതില്‍ ഭാഗഭാക്കാകാം

   Delete
 5. Kathaykku ee reethiyilulla oru avasanam vendiyirunnilla...

  ReplyDelete
  Replies
  1. Thanks for your opinion. While beginning the story, such an end was not in my thoughts. But while writing it, some past incidents crept into my mind, making me write that part. Of course, it is only an auxiliary to the real end, which is the effect of the grief of the teacher on the students.

   Delete
 6. പ്രിയ സുഹൃത്തേ,
  കഥ ഇഷ്ടപ്പെട്ടു, പക്ഷെ .. ഹരിനാഥ് ന്റെ അഭിപ്രയ്തോട് യോജിക്കുന്നു. അധ്യാപകന്‍ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കുനത് കേട്ടിട്ടുണ്ട്, ഇത്നെപറ്റി അറിവില്ല, നല്ല മെസ്സജുകള്‍ വേണം ഇന്നത്തെ കുട്ടികള്‍ക്കു /സമൂഹത്തി കൊടുക്കുവാന്‍! ഇനിയും ശ്രദ്ധിക്കുമല്ലോ ..

  ReplyDelete
 7. കഥ വായിച്ചു.ഇഷ്ടപ്പെട്ടു.അഭിപ്രായം പറയാൻ പോലും ഞാൻ അർഹനല്ലാ.നന്മകളുണ്ടാവട്ടെ.

  ReplyDelete