Wednesday, February 19, 2014

അല്ല അല്ല ഇ മല്ലുവിന് എന്ത് പറ്റി ?



  • നാഷണല്‍ ഹൈവേ ആറു വരി  ആക്കരുത് .. BOT അടിസ്ഥാനത്തില്‍ ഹൈവേ  വേണ്ടേ വേണ്ട . 
വണ്ടി  കേറി  ചത്താലും സമരം തന്നെ  സുഖം !!!

  • അതിവേഗ റെയില്‍വേ കോറിഡോര്‍  / സൂപ്പര്‍ ഹൈവേ  ഇവ  നമുക്ക് വേണ്ട .

ഉം !! കേരളം വിഭജിക്കപ്പെടും .!!!!

  • ആറുന്മുളയില്‍ വിമാനത്താവളം വേണ്ടേ വേണ്ട 

മല്ലുവിന്‍റെ തലയ്ക്കു മുകളില്‍ പറക്കാന്‍ ആരും ആയിട്ടില്ല .....!!!!

  • ആലപ്പുഴ കായലില്‍  ജല  വിമാനം ഇറക്കില്ല .
.
കായല്  മീനിനു നോവും ...!!!

  • ഗെയില്‍ വാതക പൈപ്പ് ലൈന്‍ പാടില്ല . ലോകത്ത് എവിടെ ഇട്ടാലും കേരള മണ്ണില്‍ നടക്കൂല 

പിന്നെ  പിന്നെ  കടല്‍മീനിനു ഉത്പാദന ശേഷി കുറയും, മീനുകള്‍ക്കു ഗ്യാസ്‌ ട്രബിള്‍ ഉണ്ടാകും!!!!

  • കോട്ടയത്ത്‌ കുടിയന്മാന്‍ക്ക് സംഘടന ..ബാര്‍ വക ബസ്‌ സര്‍വിസസ്സ്..

 നമ്മുടെ  നാടും പുരോഗമിക്കും !!!!!

  • ലൈഗിക തൊഴിലാളികള്‍ക്ക് സംഘടന.പ്രത്യേക തൊഴില്‍ സ്ഥലങ്ങള്‍ അനുവദിക്കുക ..

ഇപ്പോള്‍ ഒരു വെസ്റ്റേണ്‍ സ്റ്റൈല്‍  ആകാം !!!

  • പയ്യന്നുരിൽ "ചൂൽ പിടിക്കും" കാമം

കേരം തിങ്ങും കേരള നാട്ടിൽ ഈ  രോഗം എന്തിനൊക്കെ വരുമോ  ആവോ  ?



  • ഭാര്യാപീഡനത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ആയി പുതു സംഘം 
മാനം പോയാലും നേതാവാകാമല്ലോ !!!!!

  • തകരാത്ത  മുല്ലപെരിയറിനു വേണ്ടി  ഹര്‍ത്താല്‍ ...
മല്ലുവിന്  സമരം തന്നെ ജീവിതം .....

  • ആറുന്മുള അപ്പന്‍റെ  ആയാലും ഇടത്  വലതു ദൈവ ങ്ങളുടെ ആയാലും കൊടി  മരം  വളരട്ടെ അന്യ  നാടിന്‍ വികസനം ഫേസ് ബുക്കില്‍ കണ്ടു ഞങ്ങള്‍ മരിച്ചോളാം 
സമരമാണ്  അഖില സാരമൂഴിയില്‍

6 comments:

  1. സമരം എന്നാല്‍ എന്ത്?!

    ReplyDelete
  2. ഗുണദോഷവശങ്ങൾ പഠിച്ചും വിലയിരുത്തിയും വേണം ഏതു പദ്ധതിയും നടപ്പാക്കാൻ, അത് വേണമോ വേണ്ടയോ എന്ന നിലപാട് സ്വീകരിക്കാൻ.

    ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്നു പാടുന്നയാൾ ആ മനോഹര നദി നികത്തി അവിടെ റിസോർട്ടുകൾ പണിയുന്ന ഒരു പദ്ധതി വന്നാൽ അതിനെ പിന്തുണയ്ക്കുമോ എന്നറിയാൻ താല്പര്യമുണ്ട്.

    ReplyDelete
    Replies
    1. അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യം നെറ്റിയിലെഴുതിയ കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം പുതുതായി നിർമ്മിച്ചത് 5.72 കിലോമീറ്റർ ദേശീയപാത മാത്രം. രാജ്യത്ത് ഏറ്റവും പിന്നിൽ. അയൽ സംസ്ഥാനമായ തമിഴ്നാട് നമ്മെക്കാൾ ഏതാണ്ട് നൂറിരട്ടി പാതയാണ് നിർമ്മിച്ചത്- 537 കിലോമീറ്റർ. ഹൈവേ നിർമ്മാണത്തിൽ ഇത്തിരി കുഞ്ഞൻ സംസ്ഥാനങ്ങൾ പോലും പിന്തള്ളിയതോടെ നാണക്കേട് മിച്ചം. രാജ്യസഭയിൽ പി.രാജീവിന്റെ ചോദ്യത്തിനു കേന്ദ്ര സർക്കാർ നൽകിയ മറുപടിയാണ് കേരളത്തോടുള്ള അവഗണനയുടെ കണക്ക് വ്യക്തമാക്കിയത്.

      കേരളത്തിൽ നിന്നുള്ള ഓരോ കേന്ദ്രമന്ത്രിമാരും ഓരോ കിലോമീറ്റർ റോഡിനു വേണ്ടിയെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ കുറഞ്ഞ പക്ഷം എട്ടു കിലോമീറ്ററെങ്കിലും തികയ്‌ക്കാമായിരുന്നു.
      കടപ്പാട് : http://news.keralakaumudi.com

      Delete
  3. പിന്തിരിപ്പന്മാരുടെ കേരളം. അല്ലെ?

    ReplyDelete
  4. പൊതുവിൽ പിന്തിരുപ്പൻമാർ എന്ന് പറയാൻ പറ്റില്ല . മറിച്ചു നാം എല്ലാം ചില രാഷ്ട്രിയ പിന്തിരുപ്പൻ മാരുടെ കൈയിലെ ചട്ടുകം ആകുന്നോ എന്ന് സംശയം .എന്തിനും ഏതിനും വേണ്ടാത്തിടത്തും വേണ്ടടത്തും അഭിപ്രായം പറയുക അതിനെപറ്റി ചാനൽ ചർച്ച നടത്തുക ഇവനൊക്കെ നടത്തുന്ന ഛെർദിലുകൾ അതുപോലെ പ്രക്ഷേപണം ചെയ്തു ഈ വങ്കൻ മാരെ നേതാവ് ആക്കുന്ന മൂന്നാം കിട കൂലി മാധ്യമ പ്രവർത്തകർ ഈ അവിശുദ്ധ കൂട്ട് കെട്ടിന്റെ ഇരകൾ ആകുന്നവർ നമ്മൾ .
    ശ്വേതമേനോൻ ക്യാമറ ക്കുമുമ്പിൽ പെറ്റോ ? ആവരുടെ വേണ്ടാത്തിടത്ത് ആരെങ്ങിലും മുട്ടിയോ . തുടങ്ങി എന്ന് വേണ്ട ചർച്ച എല്ലാതെ മലയാളിക്ക് ജീവിതം ഇല്ല എന്ന അവസ്ഥയിൽ ഈ കൂലിക്കർ നമ്മെ എത്തിച്ചു 1980 -90 കാലഘട്ടത്തിൽ പൈങ്കിളി സാഹിത്യവും 1990-2010 കാലത്തിൽ സീരിയൽ തരംഗവും ഒരു പരുധി വരെ മലയാളിയെ സ്വാധീനിച്ചു എങ്കിൽ ഇവയിൽ രണ്ടിലും ഉണ്ടായിരുന്ന സെക്സും, സ്റ്റണ്ടും വയലൻസും എല്ലാം സുംയോജിപ്പിച്ചു ന്യൂസ്‌ ചർച്ചകൾ ആയി അവതരിപ്പിച്ചു തുടങ്ങിയതോടെ ഒരു പരുധിവരെ വികസനവും വഴി മുട്ടി തുടങ്ങി എന്ന് ഈ ഉള്ളവൻ സംശയിക്കുന്നു

    ReplyDelete
  5. https://www.facebook.com/worldmalayaliees/photos/a.659844554073034.1073741828.659795750744581/669579769766179/?type=1&theater

    ReplyDelete