Wednesday, December 19, 2012

നിയമനിര്‍മ്മാണസഭകളില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്‌ (Walk-out) ശരിയാണോ?


നിയമനിര്‍മ്മാണസഭകളില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്‌ (Walk-out) ശരിയാണോ?
      ഇന്ത്യയില്‍ അസ്സംബ്ലി, പാര്‍ലമെന്റ് എന്നീ സ്ഥാപനങ്ങളിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്ന ജനങ്ങള്‍ തങ്ങളുടെ അഭിലാഷപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നവര്‍ക്കാണ് വോട്ടു ചെയ്യുന്നത്. അതായത് പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഒരാള്‍ ജനപ്രതിനിധി ആകുന്നത് എന്ന് സാരം.
 പക്ഷെ പതുക്കെപതുക്കെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുത്തവര്‍ കാത്തുനിന്നു! തങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ഒരു സൌജന്യം ചോദിക്കുന്ന രീതിയില്‍ അവരെ അറിയിക്കാനും കാര്യം സാധിച്ചാല്‍ അത് ജനപ്രതിനിധിയുടെ സൌജന്യമെന്ന രീതിയില്‍ അവരെ പുകഴ്ത്താനും തുടങ്ങി. സ്വന്തം നിയോജകമണ്ഡലത്തിന്‍റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി എം.പി. ഫണ്ടും എം.എല്‍.എ.ഫണ്ടും സൃഷ്ടിച്ചപ്പോള്‍ അതിന്‍റെ ഉപയോഗം ജനപ്രതിനിധിയുടെ സൌജന്യമെന്ന നിലയില്‍ സ്വീകരിക്കാന്‍ തുടങ്ങിയത് ഇവിടുത്തെ ജനങ്ങളുടെ മനസ്സില്‍ പണ്ടെങ്ങോ വന്നുനിറഞ്ഞ, ഇന്നും നിലനില്‍ക്കുന്ന അടിമത്വമനോഭാവം കാരണം ആയിരിക്കണം. പൊതുഫണ്ടില്‍നിന്നും എം.പി. ഫണ്ട്/ എം.എല്‍.എ.ഫണ്ട് എന്നീ പേരുകളില്‍ പണം ചെലവാക്കി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്മേല്‍ ജനപ്രതിനിധിയുടെ പേര് എഴുതിവയ്ക്കുന്നത് മറ്റൊരു രീതിയിലും ന്യായീകരിക്കാനാകില്ല. ഇതേ അടിമത്വമനോഭാവം തന്നെയാണ്

Sunday, December 16, 2012

ചെമ്പരത്തിക്കാവ് - (അവസാനഭാഗം)

                  ചെമ്പരത്തിക്കാവ് - (അവസാനഭാഗം)

കാരണം, ഒരപരാധിയുടെ ഭാവമായിരുന്നു അപ്പോളയാളുടെ മുഖത്ത്.
"എന്തുപറ്റി?" ഞാന്‍ ചോദിച്ചു.
മറുപടിയില്ല. എവിടെയാണ് പൊരുത്തക്കേട്?
ഞാനാലോചിച്ചുനോക്കി. പെട്ടെന്നോര്‍മ്മവന്നു.
കൃഷ്ണന്‍?
ആ കഥാപാത്രം എവിടെ?
"കൃഷ്ണനെ പിന്നെ കണ്ടോ?"
ചോദ്യത്തിനല്ല അയാള്‍ മറുപടി പറഞ്ഞത്.
"അന്ന് രാത്രി സംസാരിച്ചപ്പോള്‍ എങ്ങിനെയാണിതെല്ലാം നടക്കുക എന്ന് ഞാനന്വേഷിച്ചു. അതൊക്കെ നടക്കും, പറഞ്ഞതുപോലെയെല്ലാം ചെയ്‌താല്‍ മതി എന്നയാള്‍ പറഞ്ഞു. പിന്നൊന്നും ചോദിക്കാന്‍ എനിക്ക് തോന്നിയില്ല. അയാള്‍ പറഞ്ഞതുപോലെ ചെയ്യാന്‍ തീര്‍ച്ചയാക്കി. കൂടിവന്നാല്‍ ആളുകള്‍ എന്നെ ഭ്രാന്തനെന്നു കരുതുമായിരിക്കും.
അത്രയല്ലേ ഉള്ളു. എന്നെ അറിയുന്നവരാരും ആ ബസ്സില്‍ കാണാനിടയില്ലല്ലോ? അഥവാ കൃഷ്ണന്‍ പറഞ്ഞതുപോലെ നടക്കുകയാണെങ്കിലോ? എന്തെങ്കിലും സിദ്ധിയുള്ള ആളാണ്‌ അയാളെങ്കിലോ? അപ്പോള്‍ എന്‍റെ ഭാഗം ചെയ്യാതിരുന്നാല്‍ അത് തെറ്റല്ലേ? ഏതായാലും ഇറങ്ങിത്തിരിച്ചു. ഇനി മാക്സിമം ശ്രമിച്ചുനോക്കാം. എന്നൊക്കെ ചിന്തിച്ചാണ് ഞാന്‍ ആ ബസ്സില്‍ കയറിയത്."
"അയാള്‍ പറഞ്ഞതെല്ലാം ശരിയാകുകയും ചെയ്തല്ലോ? പിന്നെന്താ പ്രശ്നം?"

Saturday, December 15, 2012

ചെമ്പരത്തിക്കാവ്‌ - ഭാഗം നാല്

                       ചെമ്പരത്തിക്കാവ്‌ - (ഭാഗം നാല്)

 

ഇതുവരെയെല്ലാം കൃഷ്ണന്‍ പറഞ്ഞതുപോലെ നടന്നു. സ്വന്തം അഭിനയം ശരിയായാല്‍ ബാക്കിയും അയാള്‍ പറഞ്ഞതുപോലെ നടക്കും എന്ന് പിള്ളക്ക് ഉറപ്പായി.

മുന്നോട്ടുനടന്ന അയാള്‍ തിരിഞ്ഞ് ബസ്സിനുനേരെ നടന്നു.
എട്ടുപത്താളുകള്‍ ബസ്സിനുചുറ്റും കൂടിയിട്ടുണ്ട്. കണ്ടക്ടര്‍ സ്വന്തം സീറ്റിനടുത്തുനില്‍ക്കുന്നു. യാത്രക്കാര്‍ ആകെ വിഷമിച്ചിരിക്കുന്നു. ചിലര്‍ അയാളുടെനേരേ നോക്കുന്നു.
എന്താണവരുടെ ഭാവം?
ദ്രോഹി?
ഭാഗ്യവാന്‍?
ഇയാള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
കണ്ടക്ടറും അയാളെതന്നെ നോക്കുന്നു. അഭിനന്ദനവും ദേഷ്യവും കൂടിക്കുഴഞ്ഞ ഒരു ഭാവമാണ് അയാളുടെ മുഖത്ത്.

"അപ്പോള്‍ വേണമെങ്കില്‍ എക്സ്പ്രസ്സ് ഇവിടെയും നില്‍ക്കും." കണ്ടക്ടറുടെ നേരേനോക്കി പിള്ള തുടര്‍ന്നു. "ഞാനിറങ്ങിയല്ലോ? ഇനി പോയാട്ടെ."
പെട്ടെന്ന് മാധവന്‍പിള്ളയ്ക്കു തോന്നി. ഞാനാരാണ് ഇയാളെ പരിഹസിക്കാന്‍?
"ഇനി ഈ വണ്ടി പോകണമെങ്കില്‍ ആ കാവിന്‍റെ മുന്‍പിലെ ഭണ്ഡാരത്തില്‍ എന്തെങ്കിലും നിക്ഷേപിച്ചാല്‍ മതി. വണ്ടി സ്റ്റാര്‍ട്ടാകും, തീര്‍ച്ച."
അത് പറഞ്ഞപ്പോള്‍ അയാളുടെ സ്വരത്തില്‍ ലേശവും പരിഹാസമുണ്ടായിരുന്നില്ല.
കണ്ടക്ടര്‍ എന്തോ ആലോചിച്ചിട്ട് ഡ്രൈവറുടെ നേരെ നടന്നു. അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
ക്ഷമകെട്ടിരിക്കുന്ന യാത്രക്കാര്‍.
ഒടുവില്‍ അതിലൊരാള്‍ എഴുന്നേറ്റുനിന്നു. അയാളുടെ കയ്യില്‍ ഒരു പത്തുരൂപാനോട്ട്.
"ഇതാ പത്തുരൂപ." അയാള്‍ കണ്ടക്ടറോടു വിളിച്ചുപറഞ്ഞു. "അങ്ങോട്ടുചെന്ന്‍ ഇതൊന്നിട്ടേരെ സാറേ. അതുകൊണ്ട് വണ്ടി സ്റ്റാര്‍ട്ടാകും എന്നല്ലേ അയാള്‍ പറയുന്നത്?"
യാത്രക്കാര്‍ തമ്മില്‍തമ്മില്‍ എന്തൊക്കെയോ പറയുന്നു. വണ്ടിയിലാകെ ബഹളം.
കണ്ടക്ടര്‍ ചുറ്റുപാടും നോക്കി. എന്നിട്ട് ഡ്രൈവറോട് എന്തോ ചോദിച്ചു. അയാള്‍ തലയാട്ടി.
സ്വന്തം പോക്കറ്റില്‍നിന്ന് ഒരു പത്തുരൂപാനോട്ട് തപ്പിയെടുത്ത് കണ്ടക്ടര്‍ വണ്ടിയില്‍ നിന്നിറങ്ങി. മൂന്നുനാലു ചെറുപ്പക്കാരും അയാളോടൊപ്പം ഇറങ്ങി. മാധവന്‍പിള്ള മുന്നില്‍നിന്ന് ആ ജാഥ നയിച്ചു.
ഭണ്ടാരപ്പെട്ടിയ്ക്കടുത്തെത്തി പിള്ള വിരല്‍ ചൂണ്ടി.
ഇഷ്ടപ്പെടാത്ത ഏതോ കൃത്യം ചെയ്യുന്നതുപോലെ മുഖം ചുളിച്ച് കണ്ടക്ടര്‍ ആ നോട്ട് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചതും -
വണ്ടി സ്റ്റാര്‍ട്ടായി!
ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ചെറുപ്പക്കാരുടെ കണ്ണില്‍ അതിശയഭാവം.
തിരിഞ്ഞുനോക്കിയിട്ട് കണ്ടക്ടര്‍ അവിടെത്തന്നെ നിന്നു. എന്നിട്ട് പോക്കറ്റില്‍നിന്നും ഒരു നോട്ടെടുത്ത് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചിട്ട് കണ്ണടച്ച്‌ ഭക്തിപൂര്‍വ്വം തൊഴുതുനിന്നു.
"ഇനി പോകാം സാറേ. ഒരു പ്രശ്നവും വരില്ല." മൃദുസ്വരത്തില്‍ മാധവന്‍പിള്ള പറഞ്ഞതുകേട്ട് അയാള്‍ കണ്ണുതുറന്ന് തിരിഞ്ഞുനടന്ന്‍ ബസ്സില്‍ കയറി.
"എന്നാല്‍ പോകട്ടെ?" അയാള്‍ മാധവന്‍പിള്ളയോട്‌ ചോദിച്ചു. പിള്ള കയ്യുയര്‍ത്തി.
ബസ്സ്‌ കുതിച്ചുപാഞ്ഞു. മാധവന്‍പിള്ളയും ബസ്സിനടുത്തുനിന്ന നാട്ടുകാരും ബാക്കിയായി.
"എന്താ, എന്തുപറ്റി?" അവരുടെ അടുത്തേക്ക് നടന്നടുത്തുകൊണ്ട് ഒരാള്‍ ചോദിച്ചു.
മാധവന്‍പിള്ളയുടെ തൊട്ടടുത്ത വീട്ടുകാരന്‍.
"ഞാന്‍ വന്ന എക്സ്പ്രസ്സ് ഇവിടെ വന്നപ്പോള്‍ ബ്രേക്ക്‌ഡൌണ്‍ ആയി." ഉദ്വേഗം കാരണം സംസാരിക്കാന്‍ വിഷമിച്ചുകൊണ്ട് പിള്ള പറഞ്ഞു.
എക്സ്പ്രസ്സ് എന്നയാള്‍ എടുത്തുപറഞ്ഞത്‌ മനപ്പൂര്‍വ്വമായിരുന്നു.
പക്ഷെ?
"ചേട്ടന്‍ എവിടെ പോയിരുന്നു?"
"ആലപ്പുഴ"
"എന്നിട്ടെന്താ എക്സ്പ്രസ്സില്‍ കേറിയത്? അത് ഏറണാകുളത്തേ നിര്‍ത്തത്തൊള്ളല്ലോ?"
ഇങ്ങനെയൊരു ചോദ്യം പിള്ള പ്രതീക്ഷിച്ചിരുന്നില്ല. അയാളാകെ വിയര്‍ത്തു.

Friday, December 14, 2012

ചെമ്പരത്തിക്കാവ്- ഭാഗം മൂന്ന്

               ചെമ്പരത്തിക്കാവ്‌ -    (ഭാഗം മൂന്ന്) 

വേറൊന്നും ചോദിയ്ക്കാനും പറയാനും ഇല്ലാത്തതുപോലെ അവര്‍ നിശ്ശബ്ദരായി.

എറണാകുളത്തിനുള്ള ഒരു ബസ്സ്‌ വന്നുനിന്നു. നിറയെ ആളുകള്‍. കുറേപ്പേര്‍ അതില്‍ കയറാന്‍ അടുത്തെത്തി.

മാധവന്‍പിള്ള തിരിച്ചുവന്ന്‍ സ്വസ്ഥാനത്തിരുന്നു. 

എന്തുപറ്റി?" സ്നേഹിതന്‍ അന്വേഷിച്ചു.

"അതില്‍ ഭയങ്കരതിരക്ക്‌. അടുത്ത ബസ്സ്‌ വരട്ടെ."

മിനിറ്റുകള്‍ കടന്നുപോയി.

"എന്താ പേര്?" മാധവന്‍പിള്ള അയാളോട് ചോദിച്ചു.

"കൃഷ്ണന്‍"

"ഇവിടെ എവിടെ വന്നതാ?" കൃഷ്ണന്‍ ആരാഞ്ഞു.

ഒറ്റവാക്കില്‍ മറുപടി പറയാവുന്ന ചോദ്യം. പക്ഷെ വിശദമായി പറയണമെന്ന് പിള്ളക്ക് തോന്നി.

തന്‍റെ വരവിന്‍റെ ഉദ്ദേശവും പരിണതഫലവും പിന്നെ കൂട്ടുകാരെ കാണാന്‍ പോയതും എല്ലാം അയാള്‍ പറഞ്ഞു.

സ്നേഹിതന്‍ എല്ലാം നിശ്ശബ്ദനായി കേട്ടുകൊണ്ടിരുന്നു. ഒടുവില്‍ അയാള്‍ ചോദിച്ചു:

"അപ്പോള്‍ അമ്പലത്തിന്‍റെ കാര്യം?"

"ഞാനൊറ്റക്ക് എന്തുചെയ്യാന്‍?"

എന്തൊക്കെയോ ആലോചിച്ചിരുന്നിട്ട് ഒടുവില്‍ കൃഷ്ണന്‍ പറഞ്ഞു:

"ഇത്രയേറെ ആഗ്രഹിച്ചതല്ലേ? ഇനി ദേവിയുടെ ശക്തി നാട്ടുകാരെ ബോദ്ധ്യപ്പെടുത്തണം. അതേയുള്ളൂ വഴി."

"അതെങ്ങനെ?"

"വഴിയുണ്ട്‌. ഞാന്‍ പറയുന്നപോലെ ചെയ്യണം. ഒരല്‍പ്പം ചെലവുവരും. ഏറെയൊന്നുമില്ല. ഒരു നൂറുരൂപയോളമാകും. അത്രേയുള്ളൂ."

"അത് സാരമില്ല." അത് പറയുമ്പോള്‍ തന്‍റെ ബന്ധു നൂറുരൂപ കൊടുത്ത കാര്യമായിരുന്നു പിള്ളയുടെ മനസ്സില്‍.

ആ രൂപകൊണ്ട് കാര്യം സാധിച്ചെടുക്കാനാകാം വിധി.

"പക്ഷെ അതെങ്ങനെ നടക്കും?" എല്ലാം കേട്ടുകഴിഞ്ഞു പിള്ള ചോദിച്ചു.

"ഒക്കെ നടക്കും. ഞാന്‍ പറഞ്ഞതുപോലൊക്കെ ചെയ്‌താല്‍ മതി." അയാള്‍ അടുത്ത ബീഡി കത്തിച്ചു.

തീപ്പട്ടിക്കൊള്ളിയുടെ പ്രകാശത്തില്‍ തിളങ്ങുന്ന കണ്ണുകള്‍.

ഏതോ കുസൃതിയൊപ്പിച്ച കുട്ടിയുടെ കണ്ണുകള്‍.

അയാള്‍ പറഞ്ഞ പരിപാടിയില്‍, കാര്യം നടന്നാലും ഇല്ലെങ്കിലും, അപകടം ഒന്നും ഉള്ളതായി മാധവന്‍പിള്ളയ്ക്ക് തോന്നിയില്ല. കൂടിവന്നാല്‍ ആലപ്പുഴനിന്നും എറണാകുളംവരെ വെറുതേ യാത്രചെയ്യേണ്ടിവരും. അത്രതന്നെ. ശ്രമിച്ചുനോക്കാം. അയാള്‍ പറഞ്ഞതെല്ലാം ശരിയാകുകയാണെങ്കിലോ? വല്ല സിദ്ധിയുമുള്ള മനുഷ്യനാണ് ഇയാളെങ്കിലോ? അല്ലെങ്കിലിങ്ങനെ ഉറപ്പുതരാന്‍ എങ്ങിനെ കഴിയും?

"അപ്പോള്‍ പണം?"

Thursday, December 13, 2012

ചെമ്പരത്തിക്കാവ് - ഭാഗം രണ്ട്

 

                      ചെമ്പരത്തിക്കാവ്  - ഭാഗം രണ്ട്

 

"അതെ. കാശുകുറെ ആയിക്കാണുമല്ലോ? പെന്‍ഷനായപ്പം കിട്ടിയതെല്ലാം ഇവിടെ മുടക്കിയെന്നു തോന്നുന്നല്ലോ?
"ഹേയ്, അതൊക്കെ ബാങ്കിലുണ്ട്."
"പിന്നെ?"
"ആരോടും ഒന്നും പറയേണ്ടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഈ നാട്ടുകാരോട് എന്തായാലും പറയാന്‍ പറ്റില്ല. അവരൊക്കെ കണ്ടറിഞ്ഞത് മാത്രം അറിഞ്ഞാല്‍ മതി. പക്ഷെ നിങ്ങള്‍? നിങ്ങളേതായാലും ഈ നാട്ടുകാരനല്ലല്ലോ? അതുകൊണ്ട് എല്ലാം പറയാം. ഒരാളെങ്കിലും അറിഞ്ഞിരിക്കട്ടെ."

മുഖവുര നീണ്ടുപോയത് വിചിത്രമായിത്തോന്നി.
"ഇതിലെന്താണിത്ര സസ്പെന്‍സ്?"
"നിങ്ങളീ നാടെല്ലാം കാണുന്നില്ലേ? ഒരു വായനശാലയോ തീയേറ്ററോ ഒരു നല്ല തട്ടുകടപോലുമോ ഇവിടില്ല. അസ്സല്‍ പട്ടിക്കാട്."
തലേദിവസത്തെ ഉത്സവത്തിരക്കില്‍ ഞാനതു ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ ഇന്ന്‍ -
റോഡിലൂടെ പായുന്ന വാഹനങ്ങളുടെ ഇരമ്പലില്ലായിരുന്നെങ്കില്‍ ആകെ നിശ്ശബ്ദം.
പക്ഷെ ഇപ്പോഴതിനെന്താണാവോ പ്രസക്തി?
ഞാന്‍ ചുറ്റിനും നോക്കി. നിലാവില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന നാട്ടിന്‍പുറം. മഞ്ഞിന്‍റെ നേരിയ മൂടുപടം. വീടുകളില്‍ നിന്ന് ഊറിവീഴുന്ന പ്രകാശം നിലാവിലലിയുന്നു.
എവിടെയോ പാല പൂത്ത സുഗന്ധം.
തെളിഞ്ഞ ആകാശത്ത് ചലനലേശമില്ലാതെ ചന്ദ്രന്‍.
ഒരു നിമിഷത്തേക്ക് മനസ്സിന്‍റെ ചലനമറ്റതുപോലെ.
ദൂരേയെങ്ങോ ഒരു മണിനാദം.
"പെന്‍ഷന്‍ പറ്റിവന്ന ഞാന്‍ ചെയ്യാനൊന്നുമില്ലാതെ വലഞ്ഞു." മാധവന്‍പിള്ളയുടെ ശബ്ദം അകലെയെങ്ങോ നിന്നു മുഴങ്ങുന്നതുപോലെ. 
"ദിവസവും വൈകുന്നേരം ഞാനിവിടെ വന്നിരിക്കും. അപൂര്‍വ്വം ചില ദിവസം വേറെയാരെങ്കിലും കാണും. അവരോടു സംസാരിച്ചിരിക്കും. സന്ധ്യയാകുമ്പോള്‍ തിരിച്ചുപോകും." ഒരു സംഭവകഥ അടുക്കടുക്കായി പറയുന്നതുപോലെ നിറുത്തിനിറുത്തിയാണയാള്‍ സംസാരിച്ചത്.

Wednesday, December 12, 2012

ചെമ്പരത്തിക്കാവ് ഭാഗം ഒന്ന്

                              ചെമ്പരത്തിക്കാവ് - ഭാഗം ഒന്ന്

          

 ചെമ്പരത്തിക്കാവിലെ ആറാട്ട് വെള്ളിയാഴ്ചയാണെന്നും തീര്‍ച്ചയായും എത്തണമെന്നും മാധവന്‍ പിള്ള ഫോണ്‍ ചെയ്തപ്പോള്‍ ആളിനെ തിരിച്ചറിയാന്‍ തന്നെ ഞാന്‍ അല്‍പം ബുദ്ധിമുട്ടി. കാരണം, ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടോ ഫോണിലൂടെയെങ്കിലും സംസാരിച്ചിട്ടോ ആറുവര്‍ഷത്തിലേറെ കഴിഞ്ഞിരുന്നു. പെന്‍ഷനാകുന്നതിനുമുന്‍പ് കാസര്‍ഗോഡ്‌ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ മൂന്നുവര്‍ഷം ഒന്നിച്ചു ജോലിചെയ്യേണ്ടിവന്നപ്പോഴാണ് ഞങ്ങള്‍ ശരിക്കും പരിചയപ്പെട്ടത്. അയാളുടെ നാട്ടിലെ ചെമ്പരത്തിക്കാവിലെ ദേവിയുടെ അപദാനങ്ങള്‍ കേള്‍ക്കാന്‍ പറ്റിയ ഒരാളെന്ന നിലയ്ക്കാണ് അയാള്‍ എന്നോടടുത്തത്. പിന്നെ ഞങ്ങള്‍ ഉറ്റസ്നേഹിതരായി. അയാളുടെ വീട്ടിലും ഞാന്‍ പോയിട്ടുണ്ട്. അയാള്‍ അന്നെന്നെ ചെമ്പരത്തിക്കാവിലും കൊണ്ടുപോയി. 

വളരെ ചെറിയ ഒരമ്പലം. ഒരു കാവിന്‍റെ അകന്ന കോണില്‍. അമ്പലമെന്നു വിളിക്കത്തക്ക വലിപ്പമൊന്നും അതിനുണ്ടായിരുന്നില്ല. രണ്ടടി നീളം, വീതി ഉയരങ്ങളുള്ള കൂടുപോലുള്ള ഒന്ന്. മുന്‍പില്‍ ചെറിയ ഭണ്ഡാരപ്പെട്ടി. നാഷണല്‍ ഹൈവേയുടെ സൈഡിലായിരുന്നു അത്.

ഞങ്ങള്‍ സന്ധ്യക്കാണ് അവിടെയെത്തിയത്. ഒരു തരി പ്രകാശം പോലും ചുറ്റുവട്ടത്തില്ലാത്ത ഇരുട്ടില്‍ തപസ്സിരിക്കുന്ന ദേവി. വളരെ ചെറിയ ഒരു വിഗ്രഹം ആ കൂടിനുള്ളിലുണ്ടെന്നു പിള്ള പറഞ്ഞു. അയാള്‍ അതിന്‍റെ വാതലില്‍ ഒരു തിരി കത്തിച്ചുവച്ചിട്ടും എനിക്ക് ആ വിഗ്രഹം കാണാന്‍ കഴിഞ്ഞില്ല.
"ഞാനല്ലാതെ ഇവിടെ വേറെ ആരും വരാറില്ല." അയാള്‍ പറഞ്ഞു. "ഞാന്‍ വേറൊരമ്പലത്തിലും പോകാറുമില്ല."

ആരും പോകാത്ത ആ ക്ഷേത്രത്തിലെന്തുത്സവം? എന്ത് ആറാട്ട്‌?
ഏതായാലും പിള്ളയെ ഒന്നു കാണാമല്ലോ? 
ഞാന്‍ വെള്ളിയാഴ്ച രാവിലെ തന്നെ പുറപ്പെട്ടു.

എന്‍റെ പ്രതീക്ഷക്കു വിപരീതമായിരുന്നു അവിടെക്കണ്ട കാഴ്ചകള്‍!

അമ്പലം ഒരുവിധം നന്നായിത്തന്നെ പണിഞ്ഞിരിക്കുന്നു. ഉത്സവം പ്രമാണിച്ച് നാലുചുറ്റും തോരണമാലകള്‍. നിറദീപങ്ങള്‍ കത്തുന്നു.

ഞാന്‍ അതിശയിച്ചുപോയി. ഇയാളിതെല്ലാം എങ്ങനെ സാധിച്ചെടുത്തു?
മാധവന്‍പിള്ള മുന്‍വശത്തുതന്നെ ഉണ്ടായിരുന്നു. അയാള്‍ എന്നെ അമ്പലത്തിലേക്കു നയിച്ചു.

"ആകെ മാറിയിരിക്കുന്നല്ലോ? ഇതെല്ലാം എങ്ങനെ ഒപ്പിച്ചു?"

Wednesday, November 21, 2012

മരണം ഒരു പുനര്‍യാത്ര


          മരണം ഒരു പുനര്‍യാത്ര

ലോകത്തിലെ ഏറ്റവും വലിയ ഭയം മരണഭയം ആണെന്ന് പറയപ്പെടുന്നു. ഈ ഭൂമിയും ഇതിന്‍റെ സൗന്ദര്യവും വിട്ടുപോകണമെന്നുള്ള ഭയമാണോ? ആയിരിയ്ക്കാനിടയില്ല. കാരണം, അങ്ങനെയാണെങ്കില്‍ വേദന മാത്രം കൈമുതലായുള്ളവര്‍ക്ക് മരണഭയം ഉണ്ടാകാന്‍ പാടില്ലല്ലോ? അപ്പോള്‍ അതിന്‍റെ കാരണം മറ്റെന്തോ ആണ്. എന്തായിരിക്കാം അത്?

മരണത്തോടെ എല്ലാം അവസാനിക്കുന്നു, ഇനി എനിക്ക് നിലനില്‍പ്പില്ല എന്ന ചിന്തയാകാം ഭയത്തിന്‍റെ കാരണം. നാശത്തിലേക്കുള്ള പാതയാണ് മരണം എന്നല്ലേ നാം കരുതുന്നത്. നശിക്കുക എന്നാല്‍ അവസാനിക്കുക.
അപ്പോള്‍ നിലനില്പ്പില്ലെന്ന ചിന്തയാണ് ഭയത്തിനടിസ്ഥാനം എന്ന് വരുന്നു. പക്ഷെ അത് വാസ്തവമാണോ? ഒന്ന് ചിന്തിച്ചുനോക്കാം.

ഒരു ശവശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന ഒന്നുണ്ട്. ശരീരത്തിലെ ഒരവയവും നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ ആ വ്യക്തി മരിച്ചിരിക്കുന്നു. ആകെയുള്ളത് ഒരൊറ്റ വ്യത്യാസം മാത്രം. എല്ലാ അവയവങ്ങളുടെയും ചലനശേഷി നഷ്ടമായിരിക്കുന്നു. വൈദ്യുതിയുടെ അഭാവത്തില്‍ ഫാന്‍, ലൈറ്റ് മുതലായവ ചലിക്കാതാകുന്നതുപോലെ.
പക്ഷെ അതിന്‍റെ അര്‍ത്ഥം വൈദ്യുതി എന്ന ഒന്ന് ഇല്ലാതായിരിക്കുന്നു എന്നല്ലല്ലോ? വൈദ്യുതി അപ്പോഴും ഉണ്ട്. ആ യന്ത്രങ്ങളില്‍ ഇല്ല എന്ന് മാത്രം. അതായത്, വൈദ്യുതി മറ്റെങ്ങോ ആയി എന്നുമാത്രം.
ഒരാള്‍ മരിക്കുമ്പോഴും ഇതുതന്നെയല്ലേ സംഭവിക്കുന്നത്? ശരീരം അവിടെത്തന്നെയുണ്ട്. പക്ഷെ അതിലെ ചൈതന്യം മറ്റെങ്ങോട്ടോ മാറിയിരിക്കുന്നു.

Monday, November 19, 2012

കുടുംബസ്വത്ത്


കുടുംബസ്വത്ത്

ചേച്ചിയെ ഹോമിയോഡോക്ടര്‍ ആക്കാനുള്ള ചെലവു മൂലമാണ് തനിക്ക് അച്ഛന്റെ സ്വത്തുക്കള്‍ ഒന്നും കിട്ടാതെ പോയതെന്ന് അയാള്‍ വിശ്വസിച്ചു. വീടും പറമ്പും വിലയ്ക്ക് കൊടുത്തതും അവള്‍ക്ക്! ഇത് ന്യായമാണോ?

ചേച്ചിയെ കോടതി കയറ്റുമെന്ന വാശിയോടെ അയാള്‍ ഒരു വക്കീലിനെ കണ്ടു. കഥയെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ വക്കീല്‍ ചോദിച്ചു:

“പക്ഷെ കേസ്സ് കൊടുക്കാനുള്ള വകുപ്പൊന്നും ഇതില്‍ കാണുന്നില്ലല്ലോ?”

“അച്ഛന്റെ ചെലവില്‍ പഠിച്ച് അവള്‍ ഡോക്ടറായി. അപ്പോള്‍ ഡോക്ടര്‍ എന്നുള്ള നിലയ്ക്ക് അവള്‍ക്കു കിട്ടുന്നത് കുടുംബസ്വത്തില്‍ നിന്നുള്ള ആദായമാണ്. അതുകൊണ്ട് അതിന്റെ പകുതി എനിക്ക് അവകാശപ്പെട്ടതാണ്.

Tuesday, November 13, 2012

ഫ്ലാഷ് ന്യൂസ്‌

ഫ്ലാഷ് ന്യൂസ്‌ 
   എയിഡ്സിനെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കൂടി ഉതകുന്ന ഒരു നോവല്‍ എഴുതുകയായിരുന്നു പ്രസിദ്ധ നോവലിസ്റ്റ് നരേന്ദ്രന്‍റെ ലക്ഷ്യം. അതിനായി ആധികാരികമായ വിവരങ്ങള്‍ ശേഖരിച്ചിട്ട് അദ്ദേഹം എഴുത്ത് ആരംഭിച്ചു.

പക്ഷെ കഥ മുന്നോട്ടു പോയപ്പോള്‍ അദ്ദേഹത്തിന്‌ ഒരു വിവരം കൂടി ആവശ്യമായിവന്നു.

രക്തപരിശോധനയിലൂടെ രോഗനിര്‍ണ്ണയത്തിന് എത്ര സമയമെടുക്കും?

Monday, November 12, 2012

ഉപദേശം


                        ഉപദേശം


സംശയരോഗിയായിരുന്നു അവളുടെ ഭര്‍ത്താവ്. ആ വിവരം അറിയാവുന്ന ഒരു സഹപ്രവര്ത്തകനോട് അവള്‍ തന്റെ കഷ്ടപ്പാടുകള്‍ വിവരിക്കുകയായിരുന്നു.

“സാറിനെയും സംശയമാണ് അദ്ദേഹത്തിന്.” അതുകൊണ്ട് കഴിവതും അകന്നുനില്‍ക്കണമെന്ന അര്‍ത്ഥത്തില്‍ അവള്‍ പറഞ്ഞു.

Saturday, November 10, 2012

ഗൃഹാതുരത്വം

സത്യസന്ധതയുടേയും വിശുദ്ധിയുടേയും പര്യായമായി ഒരുകാലത്ത് മലയാളി അറിഞ്ഞോ അറിയാതയോ മനസ്സിനുള്ളില്‍ കൊണ്ടുനടന്ന ചില അനിര്‍വചനീയ വികാരങ്ങള്‍ ഇപ്പോള്‍ ചിലരിലെങ്കിലും ഗൃഹാതുരത്വം സൃഷ്ടിക്കുന്നുണ്ടാകണം.അയല്‍പക്കങ്ങള്‍ തമ്മില്‍ പണ്ട് പരക്കെ ആചരിച്ചുപോന്ന ഒരുഗ്രാമ്യ സംസ്കാരം ഉണ്ടായിരുന്നു.അത് ഇന്നിന്‍റെ തലമുറയോട് ഒരു കൌതുകത്തിനു വേണ്ടിയെങ്കിലും പറഞ്ഞുകൊടുക്കുന്നതില്‍ തെറ്റില്ല.വായന മരിക്കുന്ന ഈകാലത്ത് വാമൊഴിയായെങ്കിലും സംവേദനം ചെയ്യുവാന്‍ ശ്രമിക്കുന്നത് ഒരുപക്ഷേങ്കില്‍ ഗുണം ചെയ്യുമായിരിക്കും.
   പഴയ വേലിക്കമ്പുകളുടേയും വെലിതലപ്പിന്റെയും സ്ഥാനത്ത് ഇന്ന് കൂറ്റന്‍ കരിങ്കല്‍ പാറകള്‍കൊണ്ട് 'മതിലുകള്‍' പണിത് അയല്‍ക്കാരനെ അന്യനാക്കിയിരിക്കുന്നു....

Tuesday, November 6, 2012

എകശ്ലോകരാമായണം

രാമായണകഥ മുഴുവന്‍  ഒരൊറ്റശ്ലോകത്തില്‍ ഒതുക്കിയ എകശ്ലോകരാമായണം കാണുക. ഇത് ആരെഴുതി എന്ന് നിശ്ചയം ഇല്ല.
            എകശ്ലോകരാമായണം
പൂര്‍വ്വം രാമതപോവനാദി ഗമനം ഹത്യാ മൃഗം കാഞ്ചനം
വൈദേഹീഹരണം ജടായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീമര്‍ദ്ദനം
കൃത്വാ രാവണ,കുംഭകര്‍ണ്ണനിധനം സംപൂര്‍ണ്ണരാമായണം
                @@@@@@

Sunday, November 4, 2012

ലോകബാങ്കും ലോട്ടറിയും


ലോകബാങ്കും ലോട്ടറിയും    
                                         

                                      ( ഭാഗം ഒന്ന്)

പത്തു ലക്ഷം രൂപ ലോട്ടറി അടിച്ച വൃദ്ധനോട് പത്രപ്രതിനിധി ചോദിച്ചു:
"ഈ തുക കൊണ്ട് എന്തുചെയ്യാന്‍ പോകുന്നു?"
"പല പരിപാടീം ഒണ്ട് മോനെ. പക്ഷെ ഒരു കാര്യം തീര്‍ച്ച. ബാങ്കിലെ കടം തീര്‍ക്കണം."
"ഏതു ബാങ്കിലാ കടം?"
"ഇന്നാളിലൊരു നേതാവ് പ്രസംഗിക്കുന്നത് കേട്ടതാ. ഈ നാട്ടിലൊള്ള എല്ലാവര്ക്കും  ലോകബാങ്ക് എന്നൊരു ബാങ്കില്‍ എത്രയോ രൂപാ വീതം കടം ഒണ്ടെന്ന്. ഞാന്‍ അവിടുന്നു കടം ഒന്നും എടുത്തിട്ടില്ല. നേതാവുതന്നെ എന്റെ  പേരുപറഞ്ഞ് എടുത്തതാരിക്കും. അല്ലെങ്കില്‍ പിന്നെ എന്റെ പേരില്‍ കടം ഒണ്ട് എന്ന് അയാളെങ്ങനെ അറിയാനാ? അയാള് കൊറേശ്ശെ തിരിമറിയൊള്ള കക്ഷിയാന്നു കേട്ടിട്ടൊണ്ട്.  ങാ, പോട്ടെ, അയാക്ക് ദാനം കൊടുത്തതാന്നു വിചാരിച്ചോണ്ട് അതങ്ങടച്ചേക്കാം. പക്ഷെ ആ ബാങ്ക് എവിടാന്നറിയത്തില്ല. സ്റ്റേറ്റ് ബാങ്കിലെങ്ങാനും അന്വേഷിക്കാമെന്നു വിചാരിക്കുവാ."
                                                 
                              (ഭാഗം രണ്ട്‌)

വൃദ്ധന്‍ നടന്നുനടന്നു ബാങ്കിലെത്തി.

ഈ വേള്‍ഡ് ബാങ്ക് എവിടെയാ സാറേ?” അയാള്‍ മാനേജരോട് തിരക്കി.

മാനേജര്ക്ക് ആദ്യം ഒന്നും മനസ്സിലായില്ല. വൃദ്ധന്‍ കാര്യങ്ങള്‍ വിസ്തരിച്ചു.

Wednesday, October 31, 2012

ഒളിച്ചോട്ടം


                                 ഒളിച്ചോട്ടം
                             പാദങ്ങള്‍ നീട്ടിവച്ച് അയാള്‍ നടന്നു. മഹാപ്രസ്ഥാനത്തിന്റെ  ഓര്‍മ്മകളില്‍ മയങ്ങുന്ന പാതയിലൂടെ.   മണല്‍മേടുകളും മരുഭൂമികളും ചതുപ്പുകളും ഉദ്യാനങ്ങളും താണ്ടി.   വില്ലേന്തിയ രാമനേയും കുരിശിലേറിയ യേശുവിനെയും ധ്യാനനിമഗ്നനായ മുഹമ്മദ്നബിയേയും കടന്ന് അയാള്‍ മുന്നോട്ടുകുതിച്ചു.    ദൂരെ, കടലിന്‍റെ സംഗീതത്തിലലിഞ്ഞുറങ്ങുന്ന മഞ്ഞുറഞ്ഞ പര്‍വ്വതനിരകള്‍ അയാളെ മാടിവിളിച്ചു. അപ്സരസ്സുകള്‍ അയാളെനോക്കി പുഞ്ചിരിച്ചു.

      “ഇതെന്തോന്ന് കെടപ്പാ മനുഷ്യാ? മണി പത്തായി. രണ്ടുമൂടു തെങ്ങിന് തടമെടുത്തിരുന്നേല്‍ അതെങ്കിലും പറയാരുന്നു. ഇതിപ്പം എന്റച്ചന്റെ ചെലവില്‍ കുശാലായി വെട്ടിവിഴുങ്ങിക്കൊണ്ട് വ്രതമാന്നും പറഞ്ഞ് സുഖിച്ചൊറക്കം മാത്രം പണി. കഷ്ടം.”

Saturday, September 15, 2012

പ്രത്യേക 'എമേര്‍ജിങ്ങ്'പത്രക്കുറിപ്പ്‌

എമര്‍ജിങ്ങ്  കേരളയില്‍- കേരളത്തിലെ ഹര്‍ത്താലുകളുടെ ആധുനിക വല്‍ക്കരണത്തിനായി സംയുക്ത രാഷ്ട്രിയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ആയിരും കോടി രൂപയുടെ പ്രത്യേക പദ്ധതിക്ക് ഗവണ്മെന്റ്ഗവണ്‍മെന്‍റ് തത്ത്വത്തില്‍ അഗീകാരം നല്‍കി. 
ഹര്‍ത്താലുകളെപ്പറ്റി ജനങ്ങളെ മുന്‍കൂട്ടി sms  വഴി ബോധവല്‍ക്കരിക്കുക , ഹര്‍ത്താല്‍ ദിനങ്ങള്‍ ആഘോഷം ആക്കുവാന്‍ പ്രത്യേക ചാനല്‍ തുടങ്ങുക , ഇവയില്‍ സിനിമ താരങ്ങളെ ഉള്‍പ്പടുത്തി

Wednesday, September 12, 2012

ഹലോ, ഞാന്‍ ദൈവം

ഹലോ, ഞാന്‍ ദൈവം; ഞായറാഴ്ചയുടെ ആലസ്യത്തില്‍ ഒരു നല്ല ഉച്ച മയക്കത്തില്‍ ആയിരുന്നു ഞാന്‍. പതിവില്ലാതെ ഈ നട്ടുച്ചയ്ക്ക്  ആരോ വിളിക്കുന്നു എന്നറിഞ്ഞു ചെവി കൂര്‍പ്പിച്ചു; 'എന്‍റെ ഈശ്വരാ, എന്നെയും ഭാര്യയേയും മക്കളേയും നീ കാത്ത് കൊള്ളണേ, ഓണം ബമ്പര്‍ അഞ്ചു കോടി എനിക്ക് അടിക്കണേ' തുടങ്ങി പരാതികളുടെയും ആവശ്യങ്ങളുടെയും കേട്ടുമടുത്ത  ഒരു നീണ്ട ലിസ്റ്റ്  ഒരു  ആര്‍ത്തിക്കാരന്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരുന്നു.
ഉച്ചയുറക്കം നശിപ്പിച്ചവനോടു  വല്ലാത്ത കോപം എന്‍റെ മനസ്സില്‍. 

ശരി, ഈ നട്ടുച്ചയ്ക്ക് കരയുന്നവന്‍റെ പ്രൊഫൈല്‍ ഒന്ന് നോക്കാം എന്ന് കരുതി കട്ടില്‍ തലക്കല്‍ ഇരുന്ന "ആപ്പിളില്‍ " കൂടി  ഫേസ് ബുക്കില്‍

Monday, September 3, 2012

ഞാന്‍ കേരളിയന്‍

 മണി ഒന്‍പതു കഴിഞ്ഞു എന്ന ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍ മൊബൈല്‍ഫോണ്‍  വിറയല്‍ ആയി തുടരെ എന്‍റെ തുടയില്‍ തരിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ മൂന്നു മണിക്കൂര്‍ ആയി ഞണ്ടിനെപ്പോലെ എന്നില്‍ കടിച്ചു തൂങ്ങിയ കസ്റ്റമറെ ഞാന്‍ പിടിച്ചടത്തു കെട്ടികഴിഞ്ഞെഴുനേല്‍ക്കുമ്പോള്‍ സമയം വീണ്ടും ഏറെ വൈകി.

Saturday, September 1, 2012

ടാര്‍ഗറ്റ്

 കാലം തെറ്റി വന്ന മഴയും, വന്യമായ ഇരുട്ടും ,
 തുടര്‍ച്ചായി കിട്ടിയ അവധി ദിനങ്ങളും പിന്നെ 'ഞാനില്ലാതെ എന്താഘോഷം' എന്ന ബെവ്കോ അശരീരിയും ചേര്‍ത്തുവെച്ചപ്പോള്‍ നല്ലൊരു ഇന്‍ഡോര്‍ ഓണത്തിനുള്ള അരങ്ങൊരുങ്ങി, ഇന്നത്തെ മലയാളിയുടെ ടിപ്പിക്കല്‍ ബോണ്‍സായ്‌ ഓണം...
ഉപ്പേരിയുടേയും എരിവുള്ള ചിക്കന്‍കറിയുടേയും എസ്കോര്‍ട്ടില്‍ ബെവ്കോ പാനീയം ഇടക്കിടെ കുംഭ നിറച്ചുകൊണ്ടിരുന്നു;

Thursday, June 28, 2012

പത്മവ്യൂഹം



പത്മവ്യൂഹം:
മഹാഭാരതയുദ്ധം പതിന്നാലാം നാള്‍ അവസാനിക്കുമെന്നാണ് കൌരവര്‍ കരുതിയത്‌. കാരണം അന്ന് സൂര്യാസ്തമയത്തിനകം ജയദ്രഥനെ വധിച്ചില്ലാ എങ്കില്‍ താന്‍ അഗ്നി പ്രവേശം ചെയ്യുമെന്നാണല്ലോ അര്‍ജ്ജുനന്‍ ശപഥം ചെയ്തത്. തലേനാള്‍ "ഒന്നരകൃഷ്ണന്‍-ഒന്നരപാര്‍ത്ഥന്
‍" എന്ന് ലോകര്‍ വിലയിരുത്തിയിരുന്ന ബാലനായ അഭിമന്യുവിനെ വെറും 6 മഹാരഥന്‍മാര്‍ ചേര്‍ന്ന് ചക്രവ്യൂഹത്തിനകത്ത് വധിച്ച സ്ഥിതിക്ക് 70 വയസായ പാര്‍ത്ഥനെ 90 ലക്ഷം... മഹാവീരന്മാരും അനേകം കോടി ചതുരംഗപ്പടയും ചേര്‍ന്ന് തീര്‍ച്ചയായും വധിക്കനാവും, അധവാ സാധിച്ചില്ലെങ്കില്‍ തന്നെ വേറെ രണ്ട് കാരണങ്ങള്‍ കൊണ്ടും അര്‍ജ്ജുനനു മരണം ഉറപ്പാണ്‌!(1) സൂര്യാസ്തമയം വരെ ജയദ്രഥനെ സംരക്ഷിച്ചാല്‍ മതി. (2) ജയദ്രഥന്‍റെ ശിരസ്സ് നിലത്തിടുന്നവന്‍റെ ശിരസ്സ് നൂറായിത്തകര്‍ന്നുപോകുമെന്ന് വരബലവും ഉണ്ടല്ലോ! അതായത്‌ ഏതു സാഹചര്യത്തിലായാലും പാര്‍ത്ഥനു അന്ത്യമാണ് എന്ന് കൌരവര്‍ കരുതി.

Wednesday, June 27, 2012

യുക്തിവാദം

                                                    യുക്തിവാദം
യുക്തിവാദികള്‍ എന്ന് പറയപ്പെടുന്ന ചിലരെപ്പറ്റി നമ്മളെല്ലാം കേട്ടിട്ടുണ്ട്. ആരാണ് യുക്തിവാദികള്‍‍?
എനിക്ക് മനസ്സിലായിടത്തോളം പഞ്ചേന്ദ്രിയങ്ങളും മനസ്സും കൊണ്ട്അനുഭവിച്ചറിയാന്‍ കഴിയാത്തതിനെയെല്ലാം അന്ധവിശ്വാസം, അറിവുകേട് എന്നെല്ലാം പറഞ്ഞ്പുച്ഛത്തോടെ തള്ളിക്കളയുന്ന ആളുകള്‍‍. അവരെ സംബന്ധിച്ചിടത്തോളം ഇന്ന് നമ്മള്സയന്‍സ് എന്ന് പറയുന്ന ശാസ്ത്രവിഭാഗം അംഗീകരിക്കാത്തതൊന്നും ശരിയല്ല. സംസാരിക്കുമ്പോള്‍നാഴികക്ക് നാല്പ്പതുവട്ടം അശാസ്ത്രീയം എന്ന് പറയാനാണ് അവര്‍ക്ക് താല്പര്യം.
അവര്‍ പറയുന്നത് പലതും ശരിയാകാം. പക്ഷെ ഫിസിക്സും കെമിസ്ട്രിയും അതുപോലെയുള്ള ശാസ്ത്രവിഭാഗങ്ങളും ഇന്നുവരെ എത്തിച്ചേരാത്ത അറിവുകളെല്ലാം തെറ്റാണെന്ന് വാദിച്ചാല്‍?
ദൈവമാണ് അവരുടെ ആദ്യത്തെ ഇര. ദൈവസങ്കല്പ്പത്തില്‍ വിശ്വസിക്കുന്നവരെല്ലാം അജ്ഞാനികള്‍‍.
എല്ലാവരും ഇങ്ങനെയാകണമെന്നില്ല. പക്ഷെ പലരും ഇങ്ങനെയാണെന്നാണ് തോന്നുന്നത്.
ഞാന്‍ഇപ്പോള്‍ ഇത് എഴുതാന്‍കാരണം അടുത്തിടെ ടി.വി.യില്‍കണ്ട ഒരു പരിപാടിയാണ്. പാമ്പുകളെപ്പറ്റിയായിരുന്നു ചര്‍ച്ച.

മന്‍മോഹനും മദാമ്മയും പിന്നെ കുറെ പ്രവാസപ്പട്ടിണിക്കാരും

(വാര്‍ത്ത‍: പ്രവാസി അയക്കുന്ന പണത്തിനു 12.36% സേവന നികുതി)
കോണ്‍ഗ്രസ്സുകാര്‍ മന്‍മോഹന്‍റെയും സോണിയയുടെയും നേതൃത്വത്തില്‍ കക്ഷം വടിക്കാന്‍ ഇറങ്ങുന്നതാ ഇതിലും നല്ലത്. വല്ല നാട്ടിലും പോയികിടന്നു സ്വന്തം ജീവിതം ഹോമിച്ചു, വിയര്‍പ്പൊഴുക്കി സമ്പാദിച്ചു വീടു പട്ടിണിയാവാതെ നോക്കുന്ന പ്രവാസികള്‍ അയക്കുന്ന പണം ആണ് ഇന്ത്യയുടെ ഡോളര്‍ കരുതലിന്‍റെ  സിംഹഭാഗവും എന്നതു മറക്കരുത്. അല്ലാതെ അംബാനിമാരും ടാറ്റാ ബിര്‍ളമാരും ഒന്നുമല്ല. രൂവാ അച്ചടിച്ചു കൊടുത്താല്‍ അറബി പെട്രോള്‍ തരില്ല; ഡോളര്‍ തന്നെ വീശണം.
സ്വിസ് ബാങ്കില്‍ ഇട്ടിരിക്കുന്ന കള്ളപ്പണം

Wednesday, June 13, 2012

അമൃതൂട്ടും പുഴകള്‍ മരിക്കുന്നുവോ?

ജീവന്നമൃതാം ജലംതരും പുഴയൊഴുകും
 കല്പവൃക്ഷ നാടിതാ സഹ്യനില്‍ തലവെച്ചുറങ്ങുന്നു
 ദൈവത്തിന്‍ സുന്ദരനാട്ടിനുണ്ടായിരുന്നു 
 കൈവഴികളോഴുകും നാല്പത്തിനാല് വന്‍പുഴകള്‍......

Saturday, June 9, 2012

A COLD MORNING IN DENMARK

A COLD MORNING IN DENMARK 
 
“There are a few things in every life which shine always like pathfinders. At least I believe so. The passage of time may obscure the details, but the message and characters will exist in the mind for ever, like ambrosia, to rejuvenate it whenever it feels an unknown grief and loneliness.” He said.
I could not find an answer. But that was not a problem. In fact, he was not speaking to me, but to himself.
It began with the news of a terrorist attack in the newspaper. Now-a-days, it was becoming so common that it had almost lost the news-value. Yet, it worried everyone and in this aspect, there was...

Sunday, June 3, 2012

ഇരുപത്തൊന്നാം നൂറ്റാണ്ട്

ഇരുളിന്‍റെ മഴമൂടി, മറ മൂടി, പുകമൂടി
പുളകങ്ങളില്ലിന്നു ഗദ്ഗദങ്ങള്‍മാത്രം
തിരയുന്നുഷസ്സിനെ,യൊരുപിടി ചാരത്തില്‍
ധരയാം ശവപ്പറമ്പിന്നങ്കണങ്ങളില്‍
കുരുതികൊടുത്ത കബന്ധങ്ങള്‍ തന്‍ കുന്നു-
പുഴയിലൊലിക്കുന്നു ചോരപ്പുഴയതില്‍
പ്രളയക്കൊടുങ്കാറ്റി,ലന്ധകാരത്തിലാ-
ചുടുനിണത്തിന്‍ തേങ്ങ,ലലയടിച്ചുയരുന്നു

Monday, May 21, 2012

പ്രതീക്ഷ

ഒരു മാല കോര്‍ത്തു നാം ഭാരതത്തിന്‍‍,
കമനീയ കണ്ഠത്തിനാഭയേറ്റാന്‍
അതിലെ സൂനങ്ങളായ്പലജാതി, പലമത,
വിവിധഭാഷക്കാരാം ഭാരതീയര്‍.
ഇവിടെ ശ്രീബുദ്ധനും ശങ്കരാചാര്യരും
തൊഴുകയ്യോടമ്മതന്‍  മുന്പില്‍ നിന്നു
ശാന്തിമന്ത്രങ്ങളാല്‍‍, വേദാന്തജ്യോതിസ്സാല്‍
മാതാവിന്‍പദതാരില്‍പൂജചെയ്തു
പരദേശഭരണത്തില്‍ക്ഷമകെട്ടു തനയര്‍ നാം,
ഒരുമയോടെത്തിയടര്‍ക്കളത്തില്‍
അതുവരെ കേള്‍ക്കാത്ത സമരായുധങ്ങളാ-
ലവരുടെ ഭരണം തുടച്ചുമാറ്റി.
അതുകണ്ടു സഫലയായമ്മയെ നാം പക്ഷെ
ചുടുചോരയില്‍ മുക്കി കൃതഹസ്തരായ്‌.

Saturday, May 12, 2012

മതം+മതം = സ്വാതന്ത്ര്യം

കേരളത്തിലെ വിലക്കയറ്റത്തിനെതിരെ ദക്ഷിണദേശപാര്ട്ടി ആഞ്ഞടിക്കുന്നു. കടകളെല്ലാം അടച്ചു നാളെ ഹര്ത്താല്‍.”
നാശം.” രാമക്കുറുപ്പ്സ്വയം പറഞ്ഞു. “അപ്പോള്നാളെയും കട തുറപ്പിക്കില്ലെന്ന് ഉറപ്പായി.” പലചരക്ക് കട നടത്തുകയാണ് അയാള്‍.
വൈകുന്നേരം സംസാരിച്ചിരുന്നപ്പോള്അബ്ദുള്ളക്കുട്ടിയോട് അയാള്ഹര്ത്താലിനെപ്പറ്റി പറഞ്ഞു.
ഹോട്ടല്നടത്തുകയാണ് അബ്ദുള്ളക്കുട്ടി. അടുത്ത കാലത്ത് തുടങ്ങിയ കടയാണ്. കൊള്ളപ്പലിശക്ക് കടം വാങ്ങിയാണ് കട തുടങ്ങിയത്. അല്ലാതെയും കടബാദ്ധ്യത വളരെയേറെയുണ്ട്ഹര്ത്താലിന്റെ വിവരം രാവിലെ അറിഞ്ഞില്ല. അതുകൊണ്ട് അടുത്ത ദിവസത്തേക്കുള്ള തയാറെടുപ്പുകള്നടത്തിക്കഴിഞ്ഞു. ഇനി അതെല്ലാം ചീത്തയാകുമോ?
നാശംപിടിച്ച രാഷ്ട്രീയക്കാര്ക്ക് നമ്മടെയൊന്നും കഷ്ടപ്പാട് മനസ്സിലാകത്തില്ല.” അയാള്പറഞ്ഞു.
പിറ്റേദിവസം ഹര്ത്താല്വന്വിജയമായി. ഒരു കടയോ, പെട്രോള്പമ്പ്പോലുമോ തുറന്നില്ല. വാഹനങ്ങള്ഓടിയില്ല.
രണ്ടുദിവസം കഴിഞ്ഞപ്പോള്പേപ്പറില്അടുത്ത അറിയിപ്പ്.

Sunday, May 6, 2012

കുങ്കുമപ്പൂവിരിഞ്ഞ സന്ധ്യയില്‍

സുംസ്ഥാനാതിര്‍ത്തിയിലുള്ള ആ ഗ്രാമത്തിലെത്തിയപ്പോള്‍ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ഒരു മോഹം സാക്ഷാത്കരിച്ച അനുഭവമായിരുന്നു ശ്രീധരന്.ഒരു കുഗ്രാമത്തില്‍ അജ്ഞാതനായി ജീവിക്കാന്‍ വളരെ ചെറുപ്പം മുതല്‍ അയാള്‍ ആഗ്രഹിച്ചിരുന്നു.പക്ഷെ കുടുംബബന്ധങ്ങളുടെ ബന്ധനങ്ങള്‍ കാരണം ഒരിക്കലും ആ ആഗ്രഹം സഫലമായില്ല.പക്ഷെ എന്നെങ്കിലും അതു നടപ്പാകും എന്നു എന്തുകൊണ്ടോ അയാള്‍ക്ക് ഉറപ്പായിരുന്നു....

Thursday, May 3, 2012

കവിതയെന്നൊരു പേരിലാണിതെന്നാകിലും
കവിതയല്ലിതൊരു ചെറു ഗാനമത്രേ

         ഒരു ഗാനം

മണിദീപസുരരാഗസ്വരസിന്ധുവില് ഗാന
മുകുളങ്ങള്ഒന്നൊന്നായ്കണികാണുമ്പോള്
അതിലോലമെന്മനം ഓര്മ്മകള്ഉള്ക്കൊള്ളും
പഴയ ഭണ്ഡാരങ്ങള്തേടിയെത്തും
                                                                 (മണിദീപ........)
എന്നോ മറഞ്ഞോരു സ്വപ്നങ്ങളെന്കാതില്
വന്നു കിന്നാരങ്ങള്മൂളിപ്പാടും
അതിലലിഞ്ഞെന്‍റെയ,ജ്ഞാതമാം ബാല്യവും
ഒരു പഴംകഥയായ് പുനര്ജ്ജനിയ്ക്കും
                                  (മണിദീപ........)

Monday, April 30, 2012

വിഷുകണി

              
      വിഷുകണി                                                                                                                                                            Binesh.S.Nair  
AC യുടെ തണുപ്പിനും ഞാന്‍ പുതച്ചിരിക്കുന്ന ബ്ലാങ്കെറ്റിനും എന്‍റെ മനസ്സിലെരിയുന്ന കനലിന്  തെല്ലൊരാശ്വാസം നല്‍കാന്‍ കഴിഞ്ഞില്ല.ഏതോ ഓര്‍മയില്‍ നിറഞ്ഞൊഴുകുന്ന  കണ്ണീര്‍ത്തുള്ളികള്‍  ഒരു പ്രളയമായ്  എന്നെ വിഴുങ്ങുമെന്ന്  ഞാന്‍ തന്നെ ഭയപ്പെട്ടു....