Saturday, May 12, 2012

മതം+മതം = സ്വാതന്ത്ര്യം

കേരളത്തിലെ വിലക്കയറ്റത്തിനെതിരെ ദക്ഷിണദേശപാര്ട്ടി ആഞ്ഞടിക്കുന്നു. കടകളെല്ലാം അടച്ചു നാളെ ഹര്ത്താല്‍.”
നാശം.” രാമക്കുറുപ്പ്സ്വയം പറഞ്ഞു. “അപ്പോള്നാളെയും കട തുറപ്പിക്കില്ലെന്ന് ഉറപ്പായി.” പലചരക്ക് കട നടത്തുകയാണ് അയാള്‍.
വൈകുന്നേരം സംസാരിച്ചിരുന്നപ്പോള്അബ്ദുള്ളക്കുട്ടിയോട് അയാള്ഹര്ത്താലിനെപ്പറ്റി പറഞ്ഞു.
ഹോട്ടല്നടത്തുകയാണ് അബ്ദുള്ളക്കുട്ടി. അടുത്ത കാലത്ത് തുടങ്ങിയ കടയാണ്. കൊള്ളപ്പലിശക്ക് കടം വാങ്ങിയാണ് കട തുടങ്ങിയത്. അല്ലാതെയും കടബാദ്ധ്യത വളരെയേറെയുണ്ട്ഹര്ത്താലിന്റെ വിവരം രാവിലെ അറിഞ്ഞില്ല. അതുകൊണ്ട് അടുത്ത ദിവസത്തേക്കുള്ള തയാറെടുപ്പുകള്നടത്തിക്കഴിഞ്ഞു. ഇനി അതെല്ലാം ചീത്തയാകുമോ?
നാശംപിടിച്ച രാഷ്ട്രീയക്കാര്ക്ക് നമ്മടെയൊന്നും കഷ്ടപ്പാട് മനസ്സിലാകത്തില്ല.” അയാള്പറഞ്ഞു.
പിറ്റേദിവസം ഹര്ത്താല്വന്വിജയമായി. ഒരു കടയോ, പെട്രോള്പമ്പ്പോലുമോ തുറന്നില്ല. വാഹനങ്ങള്ഓടിയില്ല.
രണ്ടുദിവസം കഴിഞ്ഞപ്പോള്പേപ്പറില്അടുത്ത അറിയിപ്പ്.
ഉടനെതന്നെ ഉണ്ടായേക്കാവുന്ന പെട്രോള്വിലവര്ദ്ധനക്കെതിരെ ഉത്തരായണപാര്ട്ടിയുടെ ഹര്ത്താല്നാളെ. കടകള്അടച്ചുപൂട്ടി ഹര്ത്താല് വന്വിജയമാക്കണമെന്ന് നേതാവിന്റെ അഭ്യര്ത്ഥന.”
ഞാന്ഏതായാലും കട അടയ്ക്കുന്നില്ല.” സെബാസ്റ്റ്യന്പറഞ്ഞു.
നോക്കാം.” രാമക്കുറുപ്പ്ചിരിച്ചു.
പക്ഷെ പിറ്റേദിവസം സെബാസ്റ്റ്യന് കട അടയ്കേണ്ടിവന്നു. തുണികളെല്ലാം വാരിയിട്ടു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പത്തിരുപതു പേരുടെ മുന്പില്ഒരു പാവം കച്ചവടക്കാരന്എങ്ങനെ പിടിച്ചുനില്ക്കാനാകും?
മാസത്തെ ബന്ദ് എല്ലാം കഴിഞ്ഞെന്നു തോന്നുന്നു.” ഒരു ദിവസം അബ്ദുള്ളക്കുട്ടി കൂട്ടുകാരോട് പറഞ്ഞു.
ബന്ദ് അല്ലെടോ. ഹര്ത്താല്എന്നേ പറയാവൂ.” കൂട്ടുകാര്അയാളെ തിരുത്തി. “ബന്ദ് നിയമവിരുദ്ധമാക്കിയത് താനറിഞ്ഞില്ലേ?”
ഇത് തമ്മിലെന്താ വ്യത്യാസം?”
രണ്ടും ഒന്ന് തന്നെ. ബന്ദിന്റെയര്ത്ഥം അടയ്ക്കുക. ഹര്ത്താലിന്റെയര്ത്ഥം
താഴിട്ടു പൂട്ടുക.” സെബാസ്റ്റ്യന്വിശദീകരിച്ചു.
അതെങ്ങനെ?”
എടോ, ഹര്ത്താല്എന്നാല്ഹിന്ദിയില്ഹര്താലാ എന്നാണ്. എല്ലാ താഴും എന്നര്ത്ഥം.”
അപ്പടിയാ?” വേലുച്ചാമി ചോദിച്ചു.
ആമാ.”
പക്ഷെ പിറ്റെദിവസത്തെ പത്രം അവരെ വിഷമിപ്പിച്ചുകളഞ്ഞു. ഒരാഴ്ച കഴിഞ്ഞു വീണ്ടും ഒരു ഹര്ത്താല്വരുന്നു. ഇത്തവണ പച്ചമാങ്ങപാര്ട്ടിയുടെ ഊഴമാണ്.
ഇതിങ്ങനെ വിട്ടാല്നമ്മള്തെണ്ടിപ്പോകും.” രാമക്കുറുപ്പ്പറഞ്ഞു.
പലിശ കൊടുക്കാന്താമസിച്ചാല്അയാള്എന്റെ കട പൂട്ടിക്കും.” അബ്ദുള്ളക്കുട്ടി പറഞ്ഞു. “പിള്ളാര്പട്ടിണിയാകും.”
ഇതിങ്ങനെ വിട്ടാല്പറ്റില്ല. കണ്ടവര്ക്കെല്ലാം കേറി നെരങ്ങാനുള്ളതാണോ മറ്റുള്ളവരുടെ ജീവിതം?”
അന്ന് വളരെനേരം അവര്സംസാരിച്ചിരുന്നു. എന്തൊക്കെയോ തീര്ച്ചപ്പെടുത്തി.
അടുത്ത ദിവസങ്ങളില്അവര്ബന്ധുവീടുകളില്കയറിയിറങ്ങി.
ഒരാഴ്ച കഴിഞ്ഞു. ഹര്ത്താല്നാളില്രാവിലെ ജനങ്ങള്ഒരു കാഴ്ച കണ്ടു.
ശ്രീകൃഷ്ണന്റെ ബിംബവുമായി ഒരാള്നടക്കുന്നു. അതിനു പുറകില്നാമജപവുമായി അനേകം പേര്‍.
അവിടെയും ഇവിടെയുമായി കടകള്തുറന്നു.
ഇത് പോയിക്കഴിഞ്ഞ് ഇവന്മാരെ അടപ്പിക്കാം.” നേതാവ്അണികളോട് പറഞ്ഞു.   
പക്ഷെ ശ്രീകൃഷ്ണയാത്ര കഴിഞ്ഞപ്പോള്അതാ വരുന്നു പിന്നാലെ വീണ്ടുമൊരു ഘോഷയാത്ര. ഇത്തവണ പുരോഹിതരാണ്മുന്പില്‍. തൊട്ടുപിന്നാലെ ഏതാനും കന്യാസ്ത്രീകള്‍.
ഏറ്റവും മുന്നില്കുരിശുമായി ഒരാള്‍.
അവര്മുന്നോട്ടു നീങ്ങിയതും മറ്റൊരാള്ക്കൂട്ടം പിന്നാലെ. അതിന്റെ മുന്നില്നടക്കുന്ന ആള്വിശുദ്ധഖുറാനിലെ വരികള്വായിച്ചുകൊണ്ടാണ് നടന്നത്. പിന്നിലുള്ളവര്നിശ്ശബ്ദരായി നടക്കുന്നു.
ഇതിനകം കടകളെല്ലാം തുറന്നുകഴിഞ്ഞിരുന്നു. കച്ചവടം നടക്കുന്നു.
നമുക്ക് കടകള്അടപ്പിക്കാം.” നേതാവിന്റെ ചെവിയില്ഒരാള്പറഞ്ഞു.
നേതാവ്അയാളെ രൂക്ഷമായി നോക്കി.
ഇതിനെടേക്കേറി രാഷ്ട്രീയം കളിച്ചാല്വിവരമറിയും.” കടകള്അടപ്പിക്കാന്തയാറായവനോട് മറ്റൊരാള്പറഞ്ഞു.
മതഘോഷയാത്രകള്അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടേയിരുന്നു. ഇടക്കിടെ ചിലരെല്ലാം ഹര്ത്താല്കാരെ നോക്കി പുഞ്ചിരിച്ചു.
ഒടുവില്നിരാശരായി ഹര്ത്താല്കാര്മടങ്ങി.
ഘോഷയാത്രകളും അവസാനിച്ചു.
ഇനി ഒരുത്തനും ഇവിടെ ഹര്ത്താലും കൊണ്ട് വരത്തില്ല.” ആരോ പറഞ്ഞു.
നമ്മുടെ മതങ്ങള്നമ്മളെ രക്ഷിച്ചു.”
പക്ഷെ മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്ന് ഒരു മഹാന്പറഞ്ഞിട്ടുണ്ടല്ലോ?” ഒരാള്‍ക്ക്  സന്ദേഹം.
അതിനു ആരും മറുപടി പറഞ്ഞില്ല.
അപ്പോള്ആള്ക്കൂട്ടത്തിനിടയില്നിന്നും കിറുക്കന്കുട്ടന്റെ സ്വരം കേട്ടു.
തമ്മിലടിക്കാതെ മതങ്ങള്ഒന്നിച്ചുനിന്നാല്സ്വാതന്ത്ര്യത്തിലേക്കുള്ള കവാടം തുറക്കപ്പെടുന്നു.”
അവനു വിവരമുണ്ട്.” രാമക്കുറുപ്പ്പറഞ്ഞു.
അതാണ്നമുക്കില്ലാത്തതും.” സെബാസ്റ്റ്യന്‍.

       ********************************** 
                                           കൃഷ്ണ

2 comments:

  1. വറചട്ടിയില്‍ നിന്ന് എരിതീയിലേയ്ക്ക് എന്നപോലെ ആകുമോ..??

    ReplyDelete
  2. നന്നായിട്ടുണ്ട്. ഇനിയും എഴുതുക. നല്ല ചിന്തകള്‍ വളരട്ടെ...

    ReplyDelete