Wednesday, November 21, 2012

മരണം ഒരു പുനര്‍യാത്ര


          മരണം ഒരു പുനര്‍യാത്ര

ലോകത്തിലെ ഏറ്റവും വലിയ ഭയം മരണഭയം ആണെന്ന് പറയപ്പെടുന്നു. ഈ ഭൂമിയും ഇതിന്‍റെ സൗന്ദര്യവും വിട്ടുപോകണമെന്നുള്ള ഭയമാണോ? ആയിരിയ്ക്കാനിടയില്ല. കാരണം, അങ്ങനെയാണെങ്കില്‍ വേദന മാത്രം കൈമുതലായുള്ളവര്‍ക്ക് മരണഭയം ഉണ്ടാകാന്‍ പാടില്ലല്ലോ? അപ്പോള്‍ അതിന്‍റെ കാരണം മറ്റെന്തോ ആണ്. എന്തായിരിക്കാം അത്?

മരണത്തോടെ എല്ലാം അവസാനിക്കുന്നു, ഇനി എനിക്ക് നിലനില്‍പ്പില്ല എന്ന ചിന്തയാകാം ഭയത്തിന്‍റെ കാരണം. നാശത്തിലേക്കുള്ള പാതയാണ് മരണം എന്നല്ലേ നാം കരുതുന്നത്. നശിക്കുക എന്നാല്‍ അവസാനിക്കുക.
അപ്പോള്‍ നിലനില്പ്പില്ലെന്ന ചിന്തയാണ് ഭയത്തിനടിസ്ഥാനം എന്ന് വരുന്നു. പക്ഷെ അത് വാസ്തവമാണോ? ഒന്ന് ചിന്തിച്ചുനോക്കാം.

ഒരു ശവശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന ഒന്നുണ്ട്. ശരീരത്തിലെ ഒരവയവും നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ ആ വ്യക്തി മരിച്ചിരിക്കുന്നു. ആകെയുള്ളത് ഒരൊറ്റ വ്യത്യാസം മാത്രം. എല്ലാ അവയവങ്ങളുടെയും ചലനശേഷി നഷ്ടമായിരിക്കുന്നു. വൈദ്യുതിയുടെ അഭാവത്തില്‍ ഫാന്‍, ലൈറ്റ് മുതലായവ ചലിക്കാതാകുന്നതുപോലെ.
പക്ഷെ അതിന്‍റെ അര്‍ത്ഥം വൈദ്യുതി എന്ന ഒന്ന് ഇല്ലാതായിരിക്കുന്നു എന്നല്ലല്ലോ? വൈദ്യുതി അപ്പോഴും ഉണ്ട്. ആ യന്ത്രങ്ങളില്‍ ഇല്ല എന്ന് മാത്രം. അതായത്, വൈദ്യുതി മറ്റെങ്ങോ ആയി എന്നുമാത്രം.
ഒരാള്‍ മരിക്കുമ്പോഴും ഇതുതന്നെയല്ലേ സംഭവിക്കുന്നത്? ശരീരം അവിടെത്തന്നെയുണ്ട്. പക്ഷെ അതിലെ ചൈതന്യം മറ്റെങ്ങോട്ടോ മാറിയിരിക്കുന്നു.

Monday, November 19, 2012

കുടുംബസ്വത്ത്


കുടുംബസ്വത്ത്

ചേച്ചിയെ ഹോമിയോഡോക്ടര്‍ ആക്കാനുള്ള ചെലവു മൂലമാണ് തനിക്ക് അച്ഛന്റെ സ്വത്തുക്കള്‍ ഒന്നും കിട്ടാതെ പോയതെന്ന് അയാള്‍ വിശ്വസിച്ചു. വീടും പറമ്പും വിലയ്ക്ക് കൊടുത്തതും അവള്‍ക്ക്! ഇത് ന്യായമാണോ?

ചേച്ചിയെ കോടതി കയറ്റുമെന്ന വാശിയോടെ അയാള്‍ ഒരു വക്കീലിനെ കണ്ടു. കഥയെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ വക്കീല്‍ ചോദിച്ചു:

“പക്ഷെ കേസ്സ് കൊടുക്കാനുള്ള വകുപ്പൊന്നും ഇതില്‍ കാണുന്നില്ലല്ലോ?”

“അച്ഛന്റെ ചെലവില്‍ പഠിച്ച് അവള്‍ ഡോക്ടറായി. അപ്പോള്‍ ഡോക്ടര്‍ എന്നുള്ള നിലയ്ക്ക് അവള്‍ക്കു കിട്ടുന്നത് കുടുംബസ്വത്തില്‍ നിന്നുള്ള ആദായമാണ്. അതുകൊണ്ട് അതിന്റെ പകുതി എനിക്ക് അവകാശപ്പെട്ടതാണ്.

Tuesday, November 13, 2012

ഫ്ലാഷ് ന്യൂസ്‌

ഫ്ലാഷ് ന്യൂസ്‌ 
   എയിഡ്സിനെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കൂടി ഉതകുന്ന ഒരു നോവല്‍ എഴുതുകയായിരുന്നു പ്രസിദ്ധ നോവലിസ്റ്റ് നരേന്ദ്രന്‍റെ ലക്ഷ്യം. അതിനായി ആധികാരികമായ വിവരങ്ങള്‍ ശേഖരിച്ചിട്ട് അദ്ദേഹം എഴുത്ത് ആരംഭിച്ചു.

പക്ഷെ കഥ മുന്നോട്ടു പോയപ്പോള്‍ അദ്ദേഹത്തിന്‌ ഒരു വിവരം കൂടി ആവശ്യമായിവന്നു.

രക്തപരിശോധനയിലൂടെ രോഗനിര്‍ണ്ണയത്തിന് എത്ര സമയമെടുക്കും?

Monday, November 12, 2012

ഉപദേശം


                        ഉപദേശം


സംശയരോഗിയായിരുന്നു അവളുടെ ഭര്‍ത്താവ്. ആ വിവരം അറിയാവുന്ന ഒരു സഹപ്രവര്ത്തകനോട് അവള്‍ തന്റെ കഷ്ടപ്പാടുകള്‍ വിവരിക്കുകയായിരുന്നു.

“സാറിനെയും സംശയമാണ് അദ്ദേഹത്തിന്.” അതുകൊണ്ട് കഴിവതും അകന്നുനില്‍ക്കണമെന്ന അര്‍ത്ഥത്തില്‍ അവള്‍ പറഞ്ഞു.

Saturday, November 10, 2012

ഗൃഹാതുരത്വം

സത്യസന്ധതയുടേയും വിശുദ്ധിയുടേയും പര്യായമായി ഒരുകാലത്ത് മലയാളി അറിഞ്ഞോ അറിയാതയോ മനസ്സിനുള്ളില്‍ കൊണ്ടുനടന്ന ചില അനിര്‍വചനീയ വികാരങ്ങള്‍ ഇപ്പോള്‍ ചിലരിലെങ്കിലും ഗൃഹാതുരത്വം സൃഷ്ടിക്കുന്നുണ്ടാകണം.അയല്‍പക്കങ്ങള്‍ തമ്മില്‍ പണ്ട് പരക്കെ ആചരിച്ചുപോന്ന ഒരുഗ്രാമ്യ സംസ്കാരം ഉണ്ടായിരുന്നു.അത് ഇന്നിന്‍റെ തലമുറയോട് ഒരു കൌതുകത്തിനു വേണ്ടിയെങ്കിലും പറഞ്ഞുകൊടുക്കുന്നതില്‍ തെറ്റില്ല.വായന മരിക്കുന്ന ഈകാലത്ത് വാമൊഴിയായെങ്കിലും സംവേദനം ചെയ്യുവാന്‍ ശ്രമിക്കുന്നത് ഒരുപക്ഷേങ്കില്‍ ഗുണം ചെയ്യുമായിരിക്കും.
   പഴയ വേലിക്കമ്പുകളുടേയും വെലിതലപ്പിന്റെയും സ്ഥാനത്ത് ഇന്ന് കൂറ്റന്‍ കരിങ്കല്‍ പാറകള്‍കൊണ്ട് 'മതിലുകള്‍' പണിത് അയല്‍ക്കാരനെ അന്യനാക്കിയിരിക്കുന്നു....

Tuesday, November 6, 2012

എകശ്ലോകരാമായണം

രാമായണകഥ മുഴുവന്‍  ഒരൊറ്റശ്ലോകത്തില്‍ ഒതുക്കിയ എകശ്ലോകരാമായണം കാണുക. ഇത് ആരെഴുതി എന്ന് നിശ്ചയം ഇല്ല.
            എകശ്ലോകരാമായണം
പൂര്‍വ്വം രാമതപോവനാദി ഗമനം ഹത്യാ മൃഗം കാഞ്ചനം
വൈദേഹീഹരണം ജടായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീമര്‍ദ്ദനം
കൃത്വാ രാവണ,കുംഭകര്‍ണ്ണനിധനം സംപൂര്‍ണ്ണരാമായണം
                @@@@@@

Sunday, November 4, 2012

ലോകബാങ്കും ലോട്ടറിയും


ലോകബാങ്കും ലോട്ടറിയും    
                                         

                                      ( ഭാഗം ഒന്ന്)

പത്തു ലക്ഷം രൂപ ലോട്ടറി അടിച്ച വൃദ്ധനോട് പത്രപ്രതിനിധി ചോദിച്ചു:
"ഈ തുക കൊണ്ട് എന്തുചെയ്യാന്‍ പോകുന്നു?"
"പല പരിപാടീം ഒണ്ട് മോനെ. പക്ഷെ ഒരു കാര്യം തീര്‍ച്ച. ബാങ്കിലെ കടം തീര്‍ക്കണം."
"ഏതു ബാങ്കിലാ കടം?"
"ഇന്നാളിലൊരു നേതാവ് പ്രസംഗിക്കുന്നത് കേട്ടതാ. ഈ നാട്ടിലൊള്ള എല്ലാവര്ക്കും  ലോകബാങ്ക് എന്നൊരു ബാങ്കില്‍ എത്രയോ രൂപാ വീതം കടം ഒണ്ടെന്ന്. ഞാന്‍ അവിടുന്നു കടം ഒന്നും എടുത്തിട്ടില്ല. നേതാവുതന്നെ എന്റെ  പേരുപറഞ്ഞ് എടുത്തതാരിക്കും. അല്ലെങ്കില്‍ പിന്നെ എന്റെ പേരില്‍ കടം ഒണ്ട് എന്ന് അയാളെങ്ങനെ അറിയാനാ? അയാള് കൊറേശ്ശെ തിരിമറിയൊള്ള കക്ഷിയാന്നു കേട്ടിട്ടൊണ്ട്.  ങാ, പോട്ടെ, അയാക്ക് ദാനം കൊടുത്തതാന്നു വിചാരിച്ചോണ്ട് അതങ്ങടച്ചേക്കാം. പക്ഷെ ആ ബാങ്ക് എവിടാന്നറിയത്തില്ല. സ്റ്റേറ്റ് ബാങ്കിലെങ്ങാനും അന്വേഷിക്കാമെന്നു വിചാരിക്കുവാ."
                                                 
                              (ഭാഗം രണ്ട്‌)

വൃദ്ധന്‍ നടന്നുനടന്നു ബാങ്കിലെത്തി.

ഈ വേള്‍ഡ് ബാങ്ക് എവിടെയാ സാറേ?” അയാള്‍ മാനേജരോട് തിരക്കി.

മാനേജര്ക്ക് ആദ്യം ഒന്നും മനസ്സിലായില്ല. വൃദ്ധന്‍ കാര്യങ്ങള്‍ വിസ്തരിച്ചു.