ഇതെഴുതാന്‍ എന്നെ പ്രചോദിപ്പിച്ചത് എന്‍റെ പ്രവാസ ജീവിതത്തില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു കുടുംബമായിരുന്നു.....ശരിക്കും പറഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും മാത്രമുണ്ടായിരുന്ന ഒരു ചെറു കുടുംബം... അവരുടെ മരുഭൂമിയിലെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ അതെന്‍റെ മനസ്സില്‍ ഒരു വിങ്ങല്‍ ആയി അവശേഷിച്ചു. ...
ഒരിക്കല്‍ ഞാന്‍ വണ്ടിയൊന്നും കിട്ടാതെ വഴിയില്‍ നില്‍ക്കുകയായിരുന്നു. നട്ടുച്ച വെയില്‍.... വെള്ളിയഴ്ചയായതിനാല്‍ റോഡില്‍ വാഹനങ്ങളൊന്നുമില്ല.എല്ലാവരും ഉറങ്ങുകയായിരിക്കും... പെട്ടെന്നൊരു വണ്ടി ബ്രേക്കിട്ടു..വണ്ടി പിന്നോട്ട് വരുന്നു...ഗ്ലാസ് താഴ്ത്തി ചോദിച്ചു 'എങ്ങോട്ടാ?കയറുന്നോ?... അല്പം അമ്പരന്ന ഞാന്‍ തലയാട്ടി....'നാട്ടിലെവിടുന്നാ?....മുന്‍പിലിരിക്കുന്ന സ്ത്രീയായിരുന്നു ചോദിച്ചത്....'കണ്ണൂരില്‍'....ഉടനെ തന്നെ അടുത്ത ചോദ്യം...'ഇവിടെ പുതിയതാണോ'?....'ഉം'ന്നു മൂളി....