Wednesday, October 30, 2013

ഹാസ്യകവിത


കാലം മാറുന്നത്

അച്ഛന്‍ - 1950കുഞ്ചുപിള്ളേ മൊതലാളീകഞ്ഞിവെക്കാ,നരി തരാമോ? കടമതെല്ലാം തന്നുതീര്‍ക്കാംഉരിയരീംകൂടിന്നു തന്നേ  

പകുതിയേലും നീ തരാഞ്ഞാല്‍കട നടത്തുവതെങ്ങനെ ഞാന്‍?

Wednesday, October 16, 2013

പുതിയ കാറും പുരോഗതിയും


പുതിയ കാറും പുരോഗതിയും 

സാധനങ്ങളുടെ വില കൂടിക്കൊണ്ടേയിരിക്കുന്നു. പച്ചക്കറികളുടെ വിലയും കൂടുന്നു. കാരണം അവയില്‍ ചേര്‍ക്കുന്ന മായങ്ങളുടെ വിലക്കുടുതലാകാം. മായം ചേര്‍ന്നതെന്ന മഹത്വം പാവം കറിവേപ്പിലക്കും നല്‍കാന്‍ മായം ചേര്‍ക്കല്‍കാര്‍ മറക്കുന്നില്ല എന്നത് അവരുടെ മഹത്വത്തിനുള്ള തെളിവാണല്ലോ? അപ്പോള്‍ അവരുടെ ലാഭം കൂട്ടുകതന്നെ വേണം. അതിനായി പൊതുജനം ത്യാഗങ്ങള് സഹിച്ചല്ലെ പറ്റൂ.


ഡീസലിനും പെട്രോളിനും വില വര്‍ദ്ധിപ്പിക്കുന്നു. കാരണം ഒരിക്കലും ലാഭമുണ്ടാക്കാന്‍ കഴിയാത്ത എണ്ണക്കമ്പനികള്‍ക്ക് തങ്ങള്‍ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നെങ്കിലും പ്രഖ്യാപിക്കാന്‍ കഴിയണമല്ലോ? അതുകൊണ്ട് സാധനവില കൂടുന്നെങ്കില്‍ അത് പൊതുജനങ്ങളുടെ നിര്‍ഭാഗ്യം എന്നുമാത്രമല്ലേ  പറയാനാകൂ? കാരണം,

Monday, October 14, 2013

ഭരണചക്രം തിരിക്കുന്നവര്‍

ഭരണചക്രം തിരിക്കുന്നവര്‍

 

ഏതാനും നാള്‍ മുന്‍പുവരെ കേരളത്തിലെ വളരെ ചെറിയ ഒരു പാര്‍ട്ടിയുടെ ചെയര്‍മാന്‍ പാര്‍ട്ടിയുടെ ഒരേ ഒരു എം.എല്‍.എ.യും കഴിവ് തെളിയിച്ച മന്ത്രിയുമായ തന്‍റെ മകനോട് രാജിവക്കൂ, രാജിവക്കൂ എന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയുടെ ഫലമാകാം, മന്ത്രിക്കു ചില വ്യക്തിപരമായ കാരണങ്ങളുടെ പേരില്‍ മന്ത്രിസ്ഥാനം രാജി വെക്കേണ്ടിവന്നു. ഇന്ന് അതേ ചെയര്‍മാന്‍ മകനോട് മന്ത്രിയാകാന്‍ പറയുന്നു! മകനെ മന്ത്രിയാക്കാന്‍ ബന്ധപ്പെട്ടവരോടെല്ലാം ആവശ്യപ്പെടുന്നു. മകന് മാറ്റം വന്നിട്ടുണ്ടെന്നും അവന്‍ പാര്‍ട്ടി പറയുന്നതെല്ലാം വള്ളിപുള്ളി വിസര്‍ഗ്ഗം തെറ്റാതെ അനുസരിച്ചുതുടങ്ങിയിട്ടുണ്ടെന്നും ആണ് അദ്ദേഹം അതിനു പറയുന്ന ന്യായീകരണം. പക്ഷെ മന്ത്രി ആദ്യം ജനങ്ങളുടെ ആളാണെന്നും പിന്നെ മാത്രമാണ് പാര്‍ട്ടിയുടെ ആളാകുന്നതെന്നുമുള്ള ജനാധിപത്യത്തിന്‍റെ അടിസ്ഥാനതത്വം അദ്ദേഹം മറന്നു പോകുന്നു. വാര്‍ദ്ധക്യം ആവാം കാരണം എന്ന് സമാധാനിക്കാം, അല്ലെ? അതോ അദ്ദേഹം ഒരിക്കലും ജനങ്ങള്‍ക്കുവേണ്ടി ഭരിച്ചിട്ടില്ലെന്നത് കൊണ്ടാണോ? അദ്ദേഹം ഇപ്പോള്‍  മുന്നോക്കകോര്‍പ്പറേഷന്‍റെ ചെയര്‍മാനും കൂടിയാണ്. (എന്താണോ എന്തോ ഈ കോര്‍പ്പറേഷന്‍റെ ജോലി?). പക്ഷെ അവിടെയും അദ്ദേഹത്തിന് ഒരു പരാതിയുണ്ട്. തനിക്ക് അകമ്പടി സേവിക്കാന്‍ ഗണ്‍മാനോ പോലീസോ ഒന്നുമില്ല. എന്തു കഷ്ടം, അല്ലേ?  പക്ഷെ ഇതൊന്നുമല്ല ഇവിടുത്തെ പ്രശ്നം. ഈ ഭരണം ആര്‍ക്കുവേണ്ടി എന്നുള്ളതാണ്. തമ്മിലടിക്കാന്‍ വേണ്ടിയാണോ ജനപ്രതിനിധികളെ ജനങ്ങള്‍ വോട്ടുചെയ്തു തെരഞ്ഞെടുക്കുന്നത്?ഒരു നേതാവുണ്ട് നമ്മുടെ നിയമസഭയില്‍. അദ്ദേഹം സത്യസന്ധനാണ്. ആരുടെയെങ്കിലും കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന്‍റെ അറിവില്‍  തന്‍റെ ജോലി.

Friday, October 11, 2013

വരുമാനക്കുറവ്


വരുമാനക്കുറവ്

 

കേരളത്തിന്‍റെ വരുമാനക്കുറവ് പരിഹരിക്കാന്‍ ചെലവു ചുരുക്കല്‍ ഉള്‍പ്പടെ പല നടപടികളും എടുക്കുന്നു എന്ന പത്രവാര്‍ത്ത കണ്ടു. വളരെ നല്ലത്.

 

ചെലവു ചുരുക്കലിന്റെ ഭാഗമായി നിയമനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നും കണ്ടു. ഈ നിയമനങ്ങള്‍ പൊതുജനങ്ങളുടെ സഹായത്തിനു വേണ്ടിയുള്ളതാണെങ്കില് ആ നിയമനങ്ങല്‍ കുറക്കുന്നത് പൊതുജനങ്ങളെ പ്രതികൂലമായല്ലേ ബാധിക്കുക? മറിച്ചാണെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് ഇവിടുത്തെ നിയമനങ്ങള്‍?

 

എത്രയോ വലിയ ശമ്പളവും മറ്റാനുകൂല്യങ്ങളുമാണ് നമ്മുടെ ജനപ്രതിനിധികള്‍ എടുക്കുന്നത്? (സ്വന്തം ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും മറ്റും സ്വയം വര്‍ദ്ധിപ്പിക്കുന്നതിനെ എടുക്കുക എന്നുതന്നെയല്ലേ പറയേണ്ടത്?) ചെലവുചുരുക്കലിന്റെ ഭാഗമായി ഇവര്‍ സ്വന്തം ശമ്പളവും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറച്ചു മാതൃക കാണിക്കുന്നതല്ലേ അതിന്‍റെ ശരി? അതല്ലേ ഉചിതം? അതല്ലേ ജനങ്ങളുടെ വോട്ടു വാങ്ങി ഭരണം നടത്തുന്ന ജനസേവകരുടെ ഇപ്പോഴത്തെ കടമ? അപ്പോഴല്ലേ അവര്‍ യഥാര്‍ത്ഥ ജനസേവകര്‍ ആകുന്നുള്ളൂ?അതിനുപകരം അവര്‍ എന്താണ് ചെയ്യുന്നത്?