Monday, November 12, 2012

ഉപദേശം


                        ഉപദേശം


സംശയരോഗിയായിരുന്നു അവളുടെ ഭര്‍ത്താവ്. ആ വിവരം അറിയാവുന്ന ഒരു സഹപ്രവര്ത്തകനോട് അവള്‍ തന്റെ കഷ്ടപ്പാടുകള്‍ വിവരിക്കുകയായിരുന്നു.

“സാറിനെയും സംശയമാണ് അദ്ദേഹത്തിന്.” അതുകൊണ്ട് കഴിവതും അകന്നുനില്‍ക്കണമെന്ന അര്‍ത്ഥത്തില്‍ അവള്‍ പറഞ്ഞു.

“ഭര്‍ത്താവിന്റെ തെറ്റുകളെ ശരിയെന്നു വരുത്തുകയാണ് ഉത്തമഭാര്യയുടെ കടമ എന്നത് മറക്കരുത്.” അയാള്‍ അവരെ ഉപദേശിച്ചു. “എന്റെ സഹായം എന്നും പ്രതീക്ഷിക്കാം.”

                                  കൃഷ്ണ    

2 comments:

  1. നല്ല ഉപദേശം

    ReplyDelete
  2. ഇതാ ...... മലയാളം ബ്ലോഗുകള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കുമായി പുതിയ ബ്ലോഗ്‌ റോള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. "കുഴല്‍വിളി അഗ്രിഗേറ്റര്‍ "
    http://kuzhalvili-aggregator.blogspot.in/

    ReplyDelete