Sunday, September 4, 2011

മാവേലിയെ കോമാളി ആക്കരുത്

മാവേലിയെ  കോമാളി ആക്കരുത്

എല്ലാഓണക്കാലത്തും എന്‍റെ മനസില്‍ വരുന്ന ഒരു ചിന്ത ഉണ്ട് ,
കേരളം ഭരിച്ച മഹാനായ മാവേലി തമ്പുരാന്‍ന്റെ ശരിയായ രൂപം എന്ത് ആയിരിക്കും ,
എല്ലാ ഹിന്ദു ദൈവങ്ങള്‍ക്കും കാലവും , കലാകാരന്മാരും ചേര്‍ന്ന് ഒരു ഏകികൃത രൂപം നല്‍കി,
കൃഷ്ണന്‍, ഗണപതി, മുരുകന്‍, അയ്യപ്പന്‍, ബ്രഹ്മ്മാവ് , ശിവന്‍ , പാര്‍വതി...,
പക്ഷെ മഹാബലിയുടെ രൂപം മാത്രം എല്ലാക്കാലത്തും പരസ്യനിര്‍മ്മാതാക്കളുടെ അഭിരുചിക്ക് അനുസരിച്ച് കലാകാരന്മാര്‍ രൂപമാറ്റം നടത്തി; ഓലക്കുടക്കും , കുടവയറിനും , കൊമ്പന്‍ മീശക്കും എല്ലാം വലുപ്പത്തില്‍ ഏറ്റ കുറച്ചില്‍ ഉണ്ടായി.
പക്ഷെ ഈ ഓണക്കാലത്ത് കണ്ട ചില മാവേലി ചിത്രങ്ങള്‍ ആണ് എന്നെ കൊണ്ട് ഇങ്ങനെ എഴുതുവാന്‍ പ്രേരിപ്പിച്ചത്; കാരണം പ്രമുഖരായ ചില ഉത്പന്ന വിതരണക്കാരുടെ പത്ര പരസ്യത്തില്‍ ഈക്കുറി മാവേലിയെ കൂടുതല്‍കോമാളി ആക്കി , ഉദാഹരണം ഗോദരേജ്, ഭരത് പെട്രൊളിയം തുടങ്ങിയവര്‍ ഉള്‍പ്പടെ.........

എന്‍റെ ചോദ്യം കള്ളവും ചതിവും ഏള്ളോളം പൊളിവചനവും ഇല്ലാതെ ഈ കേരള ഭരിച്ച ആ മഹാനെ എന്തിനു ഇത്ര കോമാളി ആക്കുന്നു ? . സര്‍വ മതസ്ഥരും മാവേലിയുടെ പേരില്‍ ഓണം ആ ഘോഷി കുന്നതിനാല്‍ ആണോ ഇത്ര മോശം ആയി ചിത്രീകരിക്കുമ്പോഴും ഒരു വ്യക്തിയോ സംഘടനകളോ ഒരു കാലത്തും പ്രതികരിച്ചു കണ്ടിട്ട് ഇല്ല. മാവേലിയുടെ പേരില്‍ ഓണ ക്കച്ചവടം കൊഴുപ്പിക്കുന്നവര്‍ ആ രൂപത്തോട് എങ്കിലും അല്‍പ്പം ആദരവ് കാണിക്കേണ്ട കാലം അതിക്രമിച്ചില്ലേ?
മറ്റൊന്ന്, ഈ ഓണക്കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട മഹാബലി ചിത്രം ആണ്ഒന്നാമത്തെത് . വയനശലകളുടെ ഫ്ലക്സ് പരസ്യം മുതല്‍ കടകമ്പോളങ്ങള്‍ അലങ്കരിച്ചിരിക്കുന്ന തെര്‍മോക്കോള്‍ മാവേലി രൂപവും , പത്രത്തിലെ ഫുള്‍ പേജ് പരസ്യത്തില്‍ വന്നിരിക്കുന്നത്‌ ഉള്‍പ്പടെ ഏറിയ കൂറും ഈകൊമ്പന്‍ മീശക്കാരന്‍ മാവേലി ചിത്രം ആണ്
വരും കാലത്ത് എന്ന് ഏതോ പരസ്യനിര്‍മതാവ് രൂപം നല്‍കിയ ഈ കൊമ്പന്‍ മീശക്കാരന്‍ ആയെരിക്കുമോ പുതു തലമുറയുടെ മനസ്സിലെ മഹാബലി രൂപം, ആവോ ആര്‍ക്കെ അറിയാം ?, പരസ്യം പുതു തലമുറയെ നയിക്കുന്ന കാലം തുടങ്ങിയല്ലോ ?
ബിജു പിള്ള
കായംകുളം
9745997292

6 comments:

 1. ഇതൊക്കെ കലാകാരന്മാരുടെ ഭാവനയില്‍ വിരിയുന്ന രൂപങ്ങളല്ലേ ബിജു? കൃഷ്ണനെയോ ക്രിസ്തുവിനെയോ നബിയെയോ കണ്ടവരുണ്ടായിരുന്നെങ്കില്‍ അവരുടെ രൂപം എങ്ങിനെയായിരുന്നു എന്ന് ചോദിക്കാമായിരുന്നു. അതുപോലെ തന്നെയല്ലേ മഹാബലിയുടെയും കാര്യം? പിന്നെ കച്ചവടം; സ്വന്തം അമ്മയേയും മകളേയും വരെ കച്ചവടം ചെയ്യുന്ന "ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍" പിന്നെ മഹാബലിക്കു വല്ല രക്ഷയും കിട്ടുമോ?

  ReplyDelete
 2. സുഹൃത്ത് ബിജു പിള്ളയുടെ മാവേലിയെ കോമാളിയാക്കരുത് എന്ന കുറിപ്പ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്ന ചില വസ്തുതകള്‍ താഴെ കുറിക്കുന്നു.... കരോള്‍ എന്നപേരില്‍ ക്ളബ്ബുകളും, സംഘടനകളും മറ്റും ഓണം അടുക്കുമ്പോള്‍ പിരിവ് പാട്ടകളുമായി ഇറങ്ങാറുണ്ട്... അവരുടെ മുന്നിലും വികല വേഷം ധരിച്ച മാവേലിമാര്‍ ഉണ്ടാകാറുണ്ട് ... സന്തോഷ് നായര്‍ പറഞ്ഞതുപോലെ ഓരോരുത്തരുടെ ഭാവനയില്‍ തോന്നുന്നവിധത്തിലാണ് ഈ മാവേലിമാരുടെ രൂപവും വേഷവിധാനങ്ങളും... ഏകദേശം 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാളിയേക്കല്‍ വായനശാലയുടെ മാവേലിയായി ഇത്തരത്തില്‍ വേഷം ധരിച്ച വ്യക്തിയായിരുന്നു, ഈ കുറിപ്പെഴുതിയ ബിജു പിള്ള എന്നത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും... എനിക്ക് പറയാനുള്ളത് കുറച്ചുകൂടി വിശാലമായിട്ടാണ്... ഐതീഹ്യങ്ങളിലും കഥകളിലുമുള്ള കഥാപാത്രങ്ങളെ വരക്കേണ്ടവര്‍ അവരവരുടെ മനോധര്‍മ്മമനുസരിച്ച് വരച്ചോട്ടെ... അവര്‍ ദൈവങ്ങളല്ലല്ലോ.... പക്ഷേ പ്രപഞ്ച സൃഷ്ടാവായ ദൈവത്തെ സൃഷ്ടികളായ മനുഷ്യര്‍ ചിത്രങ്ങളിലും, പ്രതിമകളിലും ഓരോരുത്തരുടെയും മനോധര്‍മ്മമനുസരിച്ച് വ്യത്യസ്തരീതിയില്‍ ആവിഷ്കരിക്കുന്നതിനെ എന്തുകൊണ്ടാണ് ആരും എതിര്‍ക്കാത്തത്..മതവികാരം വൃണപ്പെടും എന്നു കരുതിയാണോ , എങ്കില്‍ തെറ്റി...ന തസ്യ പ്രതിമ അസ്തി എന്ന വേദവാക്യം ഉരുവിടുന്ന ഹിന്ദുവിന്‍റെയോ, പുറപ്പാട് പുസ്തകം 20 ാം അധ്യായം വായിക്കുന്ന ക്രിസ്ത്യാനിയുടെയോ, ഖുര്‍ആനിന്‍റെ സാരം ഉള്‍ക്കൊണ്ട മുസ്ലിമിന്‍റെയോ മതവികാരം അതുകൊണ്ട് വൃണപ്പെടുകയില്ല തന്നെ... പിന്നെ... വിഗ്രഹങ്ങള്‍ നിറഞ്ഞ അമ്പലവും, ദൈവരൂപങ്ങള്‍ നിറഞ്ഞ അള്‍ത്താരയും, ശവകുടീരങ്ങള്‍ ആരാധിക്കപ്പെടുന്ന മസ്ജിദുകളും ദുരമൂത്ത പൌരോഹിത്യത്തിന്‍റെ ഉല്പന്നങ്ങളാണെന്ന സത്യം എന്ന് ജനം തിരിച്ചറിയുന്നോ.. അന്ന് മാത്രമേ മനുഷ്യന്‍ യഥാര്‍ത്ഥ ദൈവ വിശ്വാസിയാകുകയുള്ളൂ.

  ReplyDelete
 3. പ്രിയ നജിം ,
  കലാകാരന്‍ അവന്‍റെ കലയെ കൂടുതല്‍ മനോഹരവും സുന്ദരവും ആക്കുമ്പോള്‍ ആണ് അവന്‍ ഒരു നല്ല കലാകാരന്‍ ആകുന്നത്‌ , അല്ലാതെ രൂപങ്ങേളെ വികൃതം ആക്കുമ്പോള്‍ അല്ല, ആവിഷ്കാര സ്വാതാന്ത്രിയം ഒരു സംസകര ത്തിന്‍റെ ചിന്തകളെ അപമാനിക്കാന്‍ ആകരുത്, പണത്തിനുവേണ്ടി ആകര്‍ഷകമായ പരസ്യം ആകാം ,പക്ഷെ അത് ഒരു സമൂഹത്തിന്‍റെ ചിന്തകളെ ഹനിച്ചുകൊണ്ട് ആകരുത്‌ ,
  ഞാനും താങ്ക്ളും ഉള്‍പ്പടുന്ന മലയാളി സമൂഹം കാണാം വിറ്റും മാവേലിയുടെ ഓണക്കാലം ആഘോഷിച്ചു , പക്ഷെ നാം ആരുടെ സങ്കല്‍പ്പത്തില്‍ ആണോ ഓണം ആഘോഷിച്ച്‌ത്‌ ആ രൂപത്തെ അല്ലെ മുകളില്‍ കാണിച്ച ചിത്രത്തിലൂടെ " കുള്ളനും - വിരൂപിയും " ആക്കിയത്
  താങ്കള്‍ ഓര്‍മ്മപ്പെടുത്തിയ ആ നല്ല ഓണക്കാലം ഇനി ഒരിക്കലും തിരിച്ചുവരില്ല എന്നത് സത്യം , പതി നേഴു വര്‍ഷം മുമ്പുള്ള ആ സുന്ദരമായ ഓണക്കാലത്തെ മഹാബലി ആകാന്‍ ഉള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടില്ല എങ്കിലും ഞാനും താങ്ക്ളും ഉള്‍പ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ഓണപ്പാടുകളും പാടി ഈ ഗ്രാമത്തിലെ ഏറിയ വീടുകളിലും മഹാബലി വേഷധാരികളും ആയി കടന്നു ചെന്നിട്ടുണ്ട്. അവടെ നമുക്ക് ലഭിച്ചിട്ടുള്ളത് നല്ല സ്വീകരണങ്ങള്‍ മാത്രം ആണ് ,കാരണം അപ്പോള്‍ ഒരിക്കലും നാം ആരും മാവേലിയെ കോമാളി ആക്കി ഇല്ല . ഒപ്പം നാം ആരും ഒരു പിരുവ്പാട്ടുകാര്‍ മാത്രം അല്ലയെരുന്നു എന്നതും ,
  ഇന്ന് നഷ്ടപ്പെട്ട ചെറുപ്പത്തിന്‍റെ അന്നത്തെ കൂട്ടായി മകള്‍ ആയിരുന്നു എന്നത് ആണ് കൂടുതല്‍ സത്യം ആക്കാലം നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുമോ ?
  നന്മയുടെ നന്മ മലയാളിയുടെ മനസ്സില്‍ എന്നും ഉണ്ടാകാന്‍ മാവേലിയെടെ സുന്ദരരൂപം എന്നും നമ്മുടെ പുതു തലമുറയുടെ മനസ്സില്‍ ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ,
  ബിജു പിള്ള

  ReplyDelete
 4. ബിജു പിള്ളയുടെ വാക്കുകളിലെ നൊസ്റ്റാള്‍ജിയ തീര്‍ച്ചയായും നമുക്കെല്ലാവര്‍ക്കും ഉള്ളത് തന്നെയാണ്.. ഭാരമേറിയ ബാഗും തോളില്‍ തൂക്കി, ഇറുകുന്ന ടൈയും, ഷൂവുമൊക്കെ ധരിച്ച് വെളുപ്പാന്‍ കാലത്ത് സ്കൂള്‍ബസ്സും നോക്കി നില്‍ക്കുന്ന ഇന്നത്തെ കുട്ടികള്‍ക്ക് വഴിനീളെ മാവിലെറിഞ്ഞും, നാരങ്ങാമിഠായി നുണഞ്ഞും, കൂട്ടുകാരുമായി അടികൂടിയും കിലോമീറ്ററുകളോളം നടന്ന് സ്കൂളിലെത്തിയിരുന്ന ഒരു പഴയ ബാല്യത്തിന്‍റെ മധുരം അനുഭവിക്കാന്‍ കഴിയില്ലതന്നെ...
  പക്ഷേ "സംസ്കാരത്തിന് അപമാനമേറ്റു" എന്ന വാദം... അത് അംഗീകരിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.. എന്‍റെ മുന്‍ പ്രതികരണത്തില്‍ ഉന്നയിക്കപ്പെട്ട അടിസ്ഥാന വിഷയങ്ങളില്‍ സ്പര്‍ശിക്കാതെയാണ് സുഹൃത്ത് ബിജു വീണ്ടും ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ഗോദ്റജ് കമ്പനിക്കാരനോ, ഭാരത് പെട്രോളിയം കാരനോ ഉത്സവ സീസണില്‍ അവന്‍റെ പ്രോഡക്ട് മാര്‍ക്കറ്റ് ചെയ്യാന്‍ പരസ്യം കൊടുത്താല്‍ തകര്‍ന്ന് വീഴുന്നത്ര ദുര്‍ബലമാണോ ഓണത്തിന് പിന്നിലുള്ള വിശ്വാസം? ഇനി അതല്ല.... സുഹൃത്ത് ബിജുവിന്‍റെ വിശ്വാസത്തിന് ആഴമേറിയ മുറിവുണ്ടായിട്ടുണ്ടെങ്കില്‍ ആദ്യഘട്ടമെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ കടയില്‍ വില്പയ്ക്ക് വച്ചിട്ടുള്ള ഭാരത് പെട്രോളിയത്തിന്‍റെ ഓയിലും മറ്റും എടുത്ത് മാറ്റിക്കൊണ്ട് പ്രതിഷേധം പ്രകടിപ്പിക്കാവുന്നതാണ്!

  ReplyDelete
 5. പ്രിയ നജിം ,
  മഹാനായ ചിത്രകാരന്‍ ഒരു പരസ്യത്തെനു വേണ്ടി സുന്ദരമായ ഒരു പനനീര്‍ പുഷ്പം വരച്ചിട്ട്‌ അതിനു കറുപ്പ് നിറം കൊടുത്താല്‍അതിനെ ഉദാത്തമായ കല എന്ന് പറയുവാന്‍ എനിക്ക് കഴിഇല്ല , ഇവടെ തകരുന്നത് നമ്മുടെ മനസിലെപ്രണയത്തെന്റെയും സ്നേഹതെന്റെയും പരിയായെം ആയ പനീര്‍പുഷ്പം എന്നാ സങ്കല്‍പം ആണ്
  അതുപോലതന്നെ മാവേലി വിഷയത്തെയും കണ്ടാല്‍ മതി, മാവേലയെ " വിരൂപ രൂപം വരച്ചപ്പോള്‍" എന്‍റെ മനസിലെ മാവേലി സങ്കല്‍പ്പത്തിന് എതിരാണ്ന്ന്പറഞ്ഞു എന്ന് മാത്രം അല്ലാതെ ഇതുമൂലം "സംസ്കാരത്തിന് അപമാനമേറ്റു" എന്ന് ഞാന്‍ പറയുന്നില്ല , കാരണം മഹാനായ ചിത്രകാരന്‍ M.Fഹുസൈനെ അവസാന്‍ കാലത്ത് ഭാരതം വിട്ടു പോകേണ്ടിവന്നല്ലോ അന്ന് ആണ് സംസ്കാരത്തിന് ആഴത്തില്‍ അപമാനമേറ്റു മുറ് വ്ഏറ്റു എന്ന് എല്ലാംനാം പറയേണ്ടിയിരുന്നത്
  മൈക്രോസോഫ്ട്‌ കറുത്ത പനനീര്‍ പുഷ്പത്തിന്റെ പരസ്യ൦ ഇറക്കല്ലേ എന്നാ പ്രാര്‍ത്ഥനയോടെ (ഓയില്‍ വേറെ വില്‍ക്കാം , വിന്‍ഡോസ് അല്ലാതെ വേറെ ഒന്നും എനിക്കെ അറിഇല്ലല്ലോ ) നിര്‍ത്തട്ടെ .
  ബിജു എസ് പിള്ള

  ReplyDelete
 6. പ്രിയ ബിജു,
  ഇപ്പോള്‍ പ്രശ്നം തീര്‍ന്നു... ചിത്രകാരന് ആവിഷ്കാര സ്വാതന്ത്ര്യമുള്ളത് പോലെ താങ്കള്‍ക്കും സ്വാതന്ത്ര്യമുണ്ട് പ്രതികരിക്കാന്‍... അതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല... താങ്കളുടെ മനസ്സില്‍ രൂപം കൊണ്ടിട്ടുള്ള സങ്കല്പത്തിന് വിരുദ്ധമായി കലാകാരന്‍ ചിത്രം വരച്ചപ്പോള്‍ അത് ഒരു സമൂഹത്തിനും, സംസ്കാരത്തിനും ഏറ്റ അപമാനമായി താങ്കള്‍ ചിത്രീകരിച്ചത് കൊണ്ട് മാത്രമാണ് ഇത് സംബന്ധമായി പ്രതികരിക്കേണ്ടി വന്നത്.

  ReplyDelete