Sunday, September 4, 2011

വിചിത്ര സമരം - മുഖം മാറ്റുന്നു

പ്രിയ സുഹൃത്തുക്കളെ നിങ്ങളില്‍ ഏറപ്പേരും പത്ര ഏജെന്‍ഡെന്‍മാരുടെ സൂചന പണിമുടക്ക്‌ കാരണം കഴിഞ്ഞ ദിവസത്തെ പ്രഭാത പത്രം വായിച്ചില്ല എന്നത് സത്യം,
പ്രസാധകര്‍ കമ്മിഷന്‍ കൂട്ടി നല്‍കില്ല എന്നും- ഇല്ലങ്കില്‍ വിതരണം നിര്‍ത്തുമെന്ന് ഏജെന്‍ഡന്‍മാരും
പക്ഷെ ഇവിടെയും ചൂഷണം ചെയ്യപ്പെടാന്‍ പോകുന്നത് വായനക്കാര്‍ തന്നെ ,
കാരണം ഈ മാസത്തെ മാസവരി കൊടുക്കുമ്പോള്‍ നമ്മളില്‍ എത്രപേര്‍ ഓര്‍ത്ത്  ഒരു ദിവസത്തെ പത്രത്തിന്‍റെ വില ആയ നാലു രൂപ കുറച്ചു ഏജെന്‍ഡിനു നല്‍കും, ചുരുക്കത്തില്‍ പത്രത്തിന് പണം മുന്‍‌കൂര്‍ വാങ്ങിയ പത്ര ഉടമയുടെ കീശ സുരക്ഷിതം, മാസവരി പിരിച്ച ഏജെന്‍ഡിന്‍റെ കീശ സുരക്ഷിതം, ഒപ്പം അന്നത്തെ പത്ര കേട്ട് തൂക്കി വിറ്റ പണം അധികലാഭവും ,ഈ തര്‍ക്കത്തില്‍ വിതരണക്കാരുടെ ഒരു ദിവസത്തെ തൊഴിലും വായനക്കാരെന്‍റെ കീശയിലെ നാലുരൂപയും, പത്രംവായിക്കാന്‍ ഉള്ള അവകാശവും നഷ്ടം, ചുരുക്കത്തില്‍ ജനം വീണ്ടും..?
വേണ്ടാ.., നിങ്ങള്‍ തന്നെ പറയു !!!!
ബിജു എസ്‌ പിള്ള

1 comment:

  1. രണ്ടു ദിവസം പത്രം ലഭിച്ചില്ല. ഇനി ഇതും പറഞ്ഞ് വില കൂട്ടുമോ എന്നാണ് പലരും സംശയിക്കുന്നത്. എങ്കില്‍ പത്രം
    വേണ്ടെന്നു വെക്കും എന്ന് പറയുന്നവരുമുണ്ട്.

    കേരളത്തില്‍ ഏതു സമരം ഉണ്ടായാലും അതിനെ എതിര്‍ത്ത് റിപ്പോര്‍ട്ടുകളും മുഖപ്രസംഗങ്ങളും എഴുതാറുള്ള പത്രക്കാര്‍ക്ക് ഇങ്ങിനെത്തന്നെ സംഭവിക്കണമെന്ന് ഒരു രസികന്‍ പറയുന്നത് കേട്ടു. കടുവയെ കിടുവ പിടിച്ചതാണത്രേ.

    ReplyDelete